Friday, April 15, 2011

ബൂലോകരെ കാണാനായി..!

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ വിഷു ദിനാശംസകള്‍! വളരെ പ്രതീ‍ക്ഷയോടെ കാത്തിരുന്ന ആ ദിവസം ഇങ്ങെത്തിക്കഴിഞ്ഞു. മലയാള ബ്ലോഗേഴ്സിന്റെ തുഞ്ചര്‍ പറമ്പിലെ മീറ്റ് ഈ ഞായറാഴ്ചയാണല്ലോ?. ഇതിനകം തന്നെ ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.
ഇപ്പോഴും പലരും 
പല നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. ഇത്തരം ഒരു പരി പാടി സംഘടിപ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലരും ആദ്യം തന്നെ പറഞ്ഞത് “ഈറ്റ”ലിനെപ്പറ്റിയായിരുന്നു. ഈ സന്ദര്‍ഭത്തില്‍ ഈറ്റലിനല്ല നമ്മള്‍ മുന്‍ തൂക്കം കൊടുക്കേണ്ടത്. പരസ്പരം പരിചയപ്പെടാനും ഉള്ള സമയ പരിധിയില്‍ വെച്ചു കൊണ്ട് മലയാളം ബ്ലോഗിനു കൂടുതല്‍ പ്രചാരം സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഇന്നത്തെ യുവ തലമുറയില്‍ പെട്ട പലരും ദിവസവും ഒരു ചടങ്ങു പോലെ ഫേസ് ബുക്കിലും ഓര്‍ക്കൂട്ടിലും അതു പോലെയുള്ള മറ്റു സോഷ്യല്‍ കമ്യൂണിറ്റി സൈറ്റുകളിലും കറങ്ങി വെറുതെ ഗോസിപ്പു നടത്തി സമയം കളയുന്നു. പലര്‍ക്കും ബ്ലോഗെന്താണെന്നോ മലയാളത്തിലെങ്ങിനെ തെറ്റില്ലാതെ എളുപ്പത്തില്‍ ടൈപു ചെയ്യാമെന്നോ അറിയില്ല!. കഴിവുള്ള പലരും ഇക്കൂട്ടത്തിലുണ്ട്. പക്ഷെ ഒന്നുകില്‍ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാകാനുള്ള മടി, അല്ലെങ്കില്‍ അറിവില്ലായ്മ. അതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. ഏതായാലും അതിനൊക്കെയുള്ള ഒരു പോം വഴിയായി ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്താന്‍ എല്ലവരും ശ്രമിക്കണം. ഇതിന്റെ സംഘാടകര്‍ ഒരു അജണ്ട നിശ്ചയിച്ചു കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഉള്ള സമയം പാഴാക്കാതെ പരമാവധി ആളുകള്‍ക്കു ഉപകാരം വരത്തക്ക വിധത്തില്‍ നാമതു കൈകാര്യം ചെയ്യണം. മീറ്റിനു വരുന്നവര്‍ രാവിലെ കഴിയുന്നതും നേരത്തെ [9മണിക്കു തന്നെ] തുഞ്ചന്‍ പറമ്പിലെത്താന്‍ ശ്രദ്ധിക്കണം. എന്നിട്ടു  എല്ലാ പരിപാടിയിലും പങ്കെടുക്കാനും അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കുക. ഉള്ള സമയ പരിധിയില്‍ വെച്ചു അന്യോന്യം അറിയാനും പരിചയപ്പെടാനും നോക്കുക. ഇതൊക്കെയാണ് ഈ അവസരത്തില്‍ എനിക്കു പറയാനുള്ളത്. കൂടുതല്‍ പുതിയ ബ്ലോഗര്‍മാരെ സൃഷ്ടിക്കാന്‍ ഇതൊരവസരമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക. ധാരാളം പുതിയ ആളുകള്‍ പങ്കെടുക്കുന്നുണ്ടെന്നാണറിയാന്‍ കഴിഞ്ഞത്. ഇതിനു മുമ്പു നടന്നിട്ടുള്ള ബ്ലോഗേഴ്സ് മീറ്റിലെല്ലാം സ്ഥിരം ബ്ലോഗര്‍മാര്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നാണെന്റെ അറിവ്. അതില്‍ നിന്നും വിത്യസ്തമായ ഇതു പുതിയൊരനുഭവമായിത്തിരട്ടെയെന്നു ആഗ്രഹിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് തിരൂരില്‍ വെച്ച് കാണാമെന്ന പ്രതീക്ഷയോടെ.
കടപ്പാട് : ചിത്രങ്ങള്‍  ഗൂഗിളില്‍ നിന്ന്.

24 comments:

ഉനൈസ് said...

ഹാപ്പി വിഷു ,ആദ്യം ഞാന്‍,ബാക്കി വായിക്കട്ടെ.......

~ex-pravasini* said...

വിഷു ആശംസകള്‍..

മീറ്റിനു വരാനൊന്നും കഴിയില്ല.
വിവാദങ്ങളും പരാതികളുമില്ലാതെ നല്ലൊരു മീറ്റിനായി പ്രാര്‍ഥിക്കുന്നു.

മുഹമ്മദ്‌ കുട്ടിക്കാ,,മാഗസിന്‍ എനിക്കും വേണം.വരാത്തവര്‍ക്ക് എവിടെ കിട്ടുമെന്ന് അറിയിച്ചാല്‍ ഉപകാരമായിരുന്നു.

moideen angadimugar said...

മീറ്റിനു വരാനുള്ള ആഗ്രഹമുണ്ട്.സാഹചര്യം അനുവദിക്കുന്നില്ല.എല്ലാവിധ ആശംസകളും നേരുന്നു.

സിദ്ധീക്ക.. said...

വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു ,പക്ഷെ പല പല തടസ്സങ്ങള്‍ ..

കമ്പർ said...

മീറ്റിനു എല്ലാ വിധ ആശംസകളും നേരുന്നു..
പങ്കെടുക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം..
ആശംസകൾ

കുഞ്ഞൂസ് (Kunjuss) said...

പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയാല്ലോ ഇക്കാ....

മീറ്റിന്‌ എല്ലാവിധ ആശംസകളും...
എല്ലാം മംഗളമായി നടക്കട്ടെ എന്ന പ്രാര്‍ത്ഥനയും...!

Muneer N.P said...

വിഷുവാശംസകള്‍.
അതെ..മീറ്റിനെ പോസിറ്റീവാ‍യി കണ്ട് എല്ലാവരും
ഒരുമയോടെ പ്രവര്‍ത്തിക്കുക.ജീവിതത്തില്‍ എന്നും
ഓര്‍ത്തിരിക്കാനുള്ള ഒരു ദിവസമായി ഇതാവട്ടെ
എന്നാശംസിക്കുന്നു.നാട്ടിലല്ലാത്തതിനാല്‍
പങ്കെടുക്കാന്‍ കഴിയാത്തതില്‍ വളരെ വിഷമമുണ്ട്.

Anonymous said...

മീറ്റ് അറിയാന്‍ താമസിച്ചു. എന്റെ കുഴപ്പം തന്നെ. വരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരു പാട് തടസ്സങ്ങള്‍...

എന്തായാലും പരിപാടി നന്നായിരിക്കട്ടെ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

തിരൂർ മീറ്റ് കഴിഞ്ഞ് ആ മിത്രക്കൂട്ടായ്മയുടെ അനുഭവങ്ങൾ കൂടി പങ്കുവെക്കണം കേട്ടൊ ഭായ്

ഷമീര്‍ തളിക്കുളം said...

മീറ്റിനു എല്ലാവിധ ആശംസകളും....!

കൂതറHashimܓ said...

മീറ്റ് അടിപൊളി ആക്കണം. ഞാനും പോകുന്നുണ്ട്

Shukoor said...

വിഷു ആശംസകള്‍.
ബ്ലോഗ് മീറ്റിനു പങ്കെടുക്കാന്‍ പറ്റില്ല. എല്ലാ വിധ ആശംസകളും നേരുന്നു. ഒപ്പം ഈ പോസ്റ്റിനും നന്ദി.

നൗഷാദ് അകമ്പാടം said...

"ഇന്നത്തെ യുവ തലമുറയില്‍ പെട്ട പലരും ദിവസവും ഒരു ചടങ്ങു പോലെ ഫേസ് ബുക്കിലും ഓര്‍ക്കൂട്ടിലും അതു പോലെയുള്ള മറ്റു സോഷ്യല്‍ കമ്യൂണിറ്റി സൈറ്റുകളിലും കറങ്ങി വെറുതെ ഗോസിപ്പു നടത്തി സമയം കളയുന്നു. പലര്‍ക്കും ബ്ലോഗെന്താണെന്നോ മലയാളത്തിലെങ്ങിനെ തെറ്റില്ലാതെ എളുപ്പത്തില്‍ ടൈപു ചെയ്യാമെന്നോ അറിയില്ല!. കഴിവുള്ള പലരും ഇക്കൂട്ടത്തിലുണ്ട്. പക്ഷെ ഒന്നുകില്‍ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാകാനുള്ള മടി, അല്ലെങ്കില്‍ അറിവില്ലായ്മ. അതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. ഏതായാലും അതിനൊക്കെയുള്ള ഒരു പോം വഴിയായി ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്താന്‍ എല്ലവരും ശ്രമിക്കണം"

കുട്ടിക്കാ..എന്റെ മനസ്സ് പകര്‍ത്തിയ പോലുള്ള ഈ വാക്കുകള്‍ക്ക് താഴെ എന്റെ ഒരു കിടിലന്‍ കയ്യൊപ്പ്..!!
പലപ്പോഴും പല വേദികളിലും അവസരങ്ങളിലും ഞാനൂന്നിപ്പറഞ്ഞ ഒരു കാര്യമാണിത്..
(മീറ്റ് കഴിഞ്ഞേ എന്റെ വെക്കേഷന്‍ ലഭിക്കുകയുള്ളൂ എന്നതിനാല്‍ വരാന്‍ കഴിയില്ല..
പക്ഷേ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഇതൊരു വന്‍ വിജയമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്...))

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

മീറ്റിന്‌ ഹൃദ്യമായ വിജയാശംസകൾ നേരുന്നു...
എങ്ങനെയെങ്കിലും അവധി തരപ്പെടുത്തി മീറ്റിൽ പങ്കെടുക്കെണമെന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷെ സാധ്യമായില്ല. പ്രവാസിയായി പൊയില്ലെ.....
ഇനി മീറ്റിന്റെ വിജയ വാർത്തകൾക്കായി കാത്തിരിക്കുന്നു...

ഹൈന said...

എനിക്കും വരണംന്ന്ണ്ട്..

പട്ടേപ്പാടം റാംജി said...

വിഷു ആശംസകള്‍.
ഞാങ്ങള്‍ ഇന്നലെ ഇവിടെ ഒരു കൊച്ചു മീറ്റ് സൌദിയില്‍ നടത്തി. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു.
നാളെത്തെ മീറ്റ് എനിക്ക് തോന്നുന്നത്‌ ഏറ്റവും നല്ല മീറ്റായി മാറാന്‍ വഴ്യുണ്ട് എന്നാണു. ഇതോടനുബന്ധിച്ച് ഇറക്കുന്ന സോവനിയര്‍ ഒരു മഹാസംഭവം തന്നെ ആകും എന്നതില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ 150ല്‍ അധികം പേര്‍ പേര്‍ രജിസ്ടര്‍ ചെയ്തു കഴിഞ്ഞു. രേജിസ്ടര്‍ ചെയ്യാതെ എത്തുന്നവര്‍ ഇതിന്റെ ഇരട്ടി കാണും എന്നാണു എന്റെ ഒരു തോന്നല്‍.
എന്തായാലും വളരെ നന്നാകും എന്ന് പ്രതീക്ഷിക്കുന്നു.

ഷബീര്‍ (തിരിച്ചിലാന്‍) said...

വിഷു ആശംസകള്‍.. മീറ്റിന്‌ എല്ലാവിധ ആശംസകളും നേരുന്നു...
മീറ്റിനെ പറ്റിയുള്ള വിവരണങ്ങളും ഉടന്‍ പ്രതീക്ഷിക്കുന്നു.

jayarajmurukkumpuzha said...

vishu aashamsakal....

ismail chemmad said...

ellaa aashamsakalum

Areekkodan | അരീക്കോടന്‍ said...

നേരില്‍ കണ്ടതില്‍ വളരെ സന്തോഷം...

Akbar said...

അപ്പൊ മീറ്റ് ഭംഗിയായി കഴിഞ്ഞില്ലേ. കൂടുതല്‍ ഫോട്ടോകള്‍ക്കായി കാത്തിരിക്കുന്നു. മുകളിലെ സ്ലൈഡ്ഷോ വര്‍ക്കാകുന്നില്ലല്ലോ മുഹമ്മദ്‌ കുട്ടിക്കാ..ഇനി ഇവിടുത്തെ കുഴപ്പമാണോ.

സിദ്ധീക്ക.. said...

മീറ്റിന്‍റെ ആദ്യ ഫോട്ടോസ് കണ്ടു സന്തോഷം..

ഇ.എ.സജിം തട്ടത്തുമല said...

ഇക്കായെ നേരിൽ കണ്ടതിലുള്ള സന്തോഷം വീണ്ടും പങ്കുവയ്ക്കുന്നു!

ജാബിര്‍ മലബാരി said...

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html