പുതിയതായി നിര്‍മ്മിക്കുന്ന വീടിന്റെ ചില രേഖകള്‍ ശരിയാക്കാന്‍ രാവിലെ തന്നെ വില്ലേജ് ഓഫീസില്‍ ചെന്നതാണ്. ഒരു സോപ്പെന്ന നിലയില്‍ തന്നാണ്ടത്തെ നികുതിയും അടച്ചു. അപ്പോഴാണ് ക്ലര്‍ക്ക് പറയുന്നത് ഈ കടലാസും കൊണ്ട് ഇന്നു തന്നെ താലൂക്കാപ്പീസില്‍ പോകണമെന്നു. സമയം 11 മണിയായിക്കാണും. അവിടെ ചെല്ലേണ്ട സമയവും 11 മണി തന്നെ. സാരമില്ല. ഇപ്പോള്‍ പുറപ്പെട്ടാല്‍ മതി.
വേഗം വീട്ടില്‍ പോയി പ്രമാണങ്ങളെല്ലാമെടുത്തു തിരൂരങ്ങാടിയിലേക്കു പുറപ്പെട്ടു. വണ്ടിയെടുത്താല്‍ ട്രാഫിക്കും പ്രശ്നങ്ങളുമൊക്കെയായി വൈകാനാണ് സാധ്യത. ഒരു കാര്യം ചെയ്യാം വണ്ടി ബസ് സ്റ്റാന്റിന്റെ അടുത്തെവിടെയെങ്കിലുമിട്ട് ബസ്സില്‍ പോവാം.
മണല്‍ ശരിയാക്കിത്തരാമെന്നു പറഞ്ഞു ഒരു ഓട്ടോ ഡ്രൈവര്‍ പണം അഡ്വാന്‍സ് വാങ്ങിയിട്ട് 2 മാസത്തോളമായിരുന്നു. അവസാനം അത് ശരിയാവാതെ കൂടിയ വിലയ്ക്ക് ഏന്തോ വെളുത്ത പാറപ്പൊടി വാങ്ങിയാണ് പണി ഒരു വിധം നടത്തിയത്. ഇനി തരാനുള്ള കാശ് നേരിട്ടു മുഖം
കാണിക്കാനുള്ള വിഷമം കൊണ്ടൊ എന്തോ എന്റെ ബാങ്ക് അക്കൌണ്ടില്‍ ഇടാമെന്നു അയാള്‍ പറഞ്ഞിട്ട് രണ്ട് മൂന്നു ദിവസമായിരുന്നു. പോകുന്ന പോക്കില്‍ അതും ഒന്നു ചെക്കു ചെയ്യാമെന്ന് കരുതി എ.ടി.എം കാര്‍ഡുമെടുത്തു പോക്കറ്റിലിട്ടു. പെട്രോളടിക്കാന്‍ 200 രൂപയും.
ബസ് സ്റ്റാന്റ്റിനടുത്തു പാര്‍ക്കിങ്ങിനു പറ്റിയ സ്ഥലം കണ്ടപ്പോള്‍ പെട്ടെന്നു വണ്ടിയവിടെയിട്ട് നേരെ ബസ്സില്‍ കയറി. പെട്രൊളടിയും ഏടിയെമ്മുമെല്ലാം മടങ്ങി വന്നാവാമെന്നും കരുതി. തിരൂരങ്ങാടിയില്‍ ഇറങ്ങാറായപ്പോള്‍ ബസ്സില്‍ നല്ല തിരക്കായിരുന്നു. ഒരു വിധം താഴെയിറങ്ങി നേരെ ആഫീസന്വേഷിച്ച് നടന്നു. സ്റ്റാഫൊക്കെ ഉച്ചയൂണിനു പോവാനുള്ള തിരക്കിലായിരുന്നു. ഭാഗ്യത്തിനു തഹസില്‍ദാര്‍, അവര്‍ ഒരു വനിതയായതു കൊണ്ടോ എന്തോ ക്ഷമയോടെ കടലാസെല്ലാം ശരിയാക്കി തന്നു.
തെല്ലൊരാശ്വാസത്തോടെ തിരിച്ചുള്ള യാത്രക്ക് പുറപ്പെടാനിരിക്കുന്ന ഒരു ബസ്സില്‍ കയറി. ബാക്കില്‍ ഒരു മൂലയില്‍ സീറ്റും കിട്ടി. അതിന്നിടയില്‍ എപ്പോഴോ അല്പം മയങ്ങിയോ എന്നൊരു സശയം. എന്നാലും സ്ഥലകാല ബോധമെല്ലാമുണ്ടായിരുന്നു. സ്റ്റാന്റില്‍ എത്തിയതും വേഗം ബസ്സിറങ്ങി നേരെ വണ്ടിയില്‍ പോയി കയറി. പെട്രോള്‍ പമ്പിലേക്കു തിരിക്കാനൊരുങ്ങി. പോക്കറ്റില്‍ വെച്ചിരുന്ന 200 രൂപ കാണുന്നില്ല(?).അപ്പോഴാണ് എ.ടി.എം കാര്‍ഡിന്റെ ഓര്‍മ്മ. അതും കാണുന്നില്ല(?). സംശയമായി .
വീട്ടില്‍ വിളിച്ച് നോക്കി. അവിടെയൊന്നും മറന്നു വെച്ചതല്ല. പോക്കറ്റില്‍ നിന്നും ഏതോ ബുദ്ധിമാന്‍ ഇസ്കിയതാണ്. ഭാഗ്യത്തിനു മൊബൈല്‍ ഫോണ്‍പാന്റ്സിന്റെ പോക്കറ്റിലായിരുന്നു. ഇല്ലെങ്കില്‍ അതും!. നേരെ ബാങ്കിലേക്ക് വിട്ടു. നേരെ മാനേജരെ കണ്ട് വിവരം പറഞ്ഞു . കുഴപ്പമില്ല. എ .ടി. എം ബ്ലോക്കു ചെയ്താല്‍ മതി. ഒരു നമ്പര്‍ തന്നു. 1800112211. അക്കൌണ്ട് നമ്പര്‍ ഓര്‍മ്മയില്ലാത്തതിനാല്‍ നേരെ വീട്ടിലേക്ക് വിട്ടു. പെട്രോളടിക്കാന്‍ വേറെ 200 രൂപയും മുടക്കി.
വീട്ടിലെത്തിയതും വേഗം ആ നമ്പര്‍ കറക്കി. സ്റ്റേറ്റ് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ കൊള്ളാം, ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എ.ടി.എം കാര്‍ഡ് ബ്ലോക്കു ചെയ്തു. പിന്‍ നമ്പരില്ലാതെ പണം എടുക്കാന്‍ പറ്റില്ല. എന്നാലും റിസ്കെടുക്കണ്ടല്ലോ. ഇനി പുതിയ കാര്‍ഡ് കിട്ടണമെങ്കില്‍ 200രൂപ വേറെയും ചിലവാക്കണം. ചുരുക്കത്തില്‍ ആകെ ചിലവ് 400 രൂപ!. നേരെ വണ്ടിയില്‍ പോയാല്‍ മതിയായിരുന്നു.
ഗുണ പാഠം : ബസ്സില്‍ ഉറങ്ങിയാല്‍ ദ്രവ്യ നഷ്ടവും സംഭവിക്കാം.
31 comments:
ഒരു ഉറക്കം വരുത്ത്യ വിനകളെ ...ഒരു ഉറകത്തിന്റെ വില 400 രൂപ !!!ഗുണപാടങ്ങള്‍ പഠിച്ചു ജീവിതം മുന്നോട്ടു പോകട്ടെ ..പഠിച്ചവ ഒരിക്കലും മറക്കരുത് ഇക്ക :P
മുഹമ്മദ്കുട്ടിക്ക ഇത്രയും പ്രായത്തിനിടയ്ക്ക് ഇപ്പഴാണോ മനസ്സിലായത് ബസ്സില്‍ ഉറങ്ങിയാല്‍ പോക്കറ്റ് ആണ്‍കുട്ടികള്‍ കാലിയാക്കുമെന്ന് .
കുനിഞ്ഞ് നിന്നാല്‍ .............. കൊണ്ട് പോവുന്ന നാടാ നമ്മുടെ എന്നറിയില്ലെ. ഏതായാലും ഭാഗ്യം കൂടുതല്‍ ഒന്നും പോയില്ലല്ലോ....
(1) ഈ വിഷയത്തെ കുറിച്ച് പിന്നീട് വീട്ടുകാരി ഒരു പ്രഭാഷണം / ഹരികഥ / ചാക്യാര്‍കൂത്ത് തന്നെ നടത്തിയില്ലേ ...
(2) അല്ല, അറിയാഞ്ഞിട്ടു ചോദിക്യാ -- ഇത് എത്രാമത്തെ വീടാണ് പണിയുന്നത് ??
:)
ബസ്സില്‍ ഉറാങ്ങിയാല്‍ അങ്ങിനെയിരിക്കും
"ബാക്കില്‍ ഒരു മൂലയില്‍ സീറ്റും കിട്ടി. അതിന്നിടയില്‍ എപ്പോഴോ അല്പം മയങ്ങിയോ എന്നൊരു സശയം."
ഈ കുട്ടിക്കയുടെ ഒരു കാര്യേ....!
സര്‍വ്വം കുഴിതോണ്ടിക്കിടക്ക്ണ റോട്ടിലോടുന്ന
ബസ്സില്‍,അതും ബാക്കിലെ സീറ്റില്‍ ഉറങ്ങിയെന്ന്പറഞ്ഞാല്‍..എന്‍റെ കുട്ടീക്കാ..
2010 ലെ ഉറക്ക് വീരന്‍സ് അവാര്‍ഡ്
നിങ്ങള്‍ക്കന്നേ....!!
:-)പണ്ടൊരാള്‍ ഓടുന്ന ബസ്സില്‍ നിന്ന്കൊണ്ട്
വിസ്തരിച്ചുറങ്ങുന്നത് കാണേണ്ടി വന്നിരുന്നു.!!
AGain a house?? kutty, is this some competitioon of house building?? good that you lost only little.
Nice
എന്തായാലും ഇനി ബസ്സില്‍ കയറിയാല്‍
ഉറങ്ങില്ല്യാലോ അല്ലെ..നമ്മുടെനാട്
പുരോഗതിയുടെ പാതയിലൂടെ കുതിചോടുകയല്ലേ..
മോഷണം ഇപ്പൊ ഒരു കലയാ ...
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
സാരമില്ല. അനുഭവമല്ലേ ഏറ്റവും വലിയ പാഠം.
മമ്മൂട്ടിക്കാ..,ഏതായാലും താലൂക്കാപ്പീസിലെ കാര്യം കഴിഞ്ഞു കിട്ടിയല്ലോ.അതില്‍ ആശ്വസിക്കുക.
പണം ഇന്ന് വരും നാളെ പോകും..:)
വായിക്കുന്നവർക്കെക്കേ ഒരു ഗുണപാടം
നന്നായി (നനൂറ് രൂപ പോയത് കൊണ്ടല്ല) ഗുണപാടമായതിൽ.
''ബാക്കില്‍ ഒരു മൂലയില്‍ സീറ്റും കിട്ടി. അതിന്നിടയില്‍ എപ്പോഴോ അല്പം മയങ്ങിയോ എന്നൊരു സശയം."
സംശയമല്ല..ഉറങ്ങി....നന്നായി ഉറങ്ങി
അതു കൊണ്ടാണല്ലൊ കയ്യിലിരുന്ന കാര്‍ഡും പൈസയും ആണ്‍കുട്ടികള്‍ കൊണ്ടു പോയത് അറിയാതിരുന്നത്...ഇനിയെങ്കിലും സൂക്ഷിക്കുക...
ഉറങ്ങാതെ മയങ്ങിയതാ പ്രശ്നമായത്..!
നല്ല എഴുത്ത്..!
താങ്കളുടെ ബ്ലോഗ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മിക്ക പോസ്റ്റിലും കമന്ടിയിട്ടുമുണ്ട്. വളരെ ലാളിത്യത്തോടെയുള്ള അവതരണം ആകര്‍ഷകമാണ്. യാത്രയിലെ മയക്കവും നല്ല വിവരണമായി.
ഞാന്‍ ഇവിടെയാണ്
കാലവും ലോകവും നമ്മളെയെന്നും പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. കുട്ടിക്കാ പഠിച്ച പുതിയ പാഠം ഞങ്ങളെക്കൂടി പഠിപ്പിച്ചതിനു നന്ദി.
നന്നായവതരിപ്പിച്ചു.
Yaathrakal...!
Manoharam, Ashamsakal...!
വായിച്ചു അനുഭവങ്ങള്‍ അനുദിനം ഇങ്ങനെ ഭവിയ്ക്കുന്നു. തീര്‍ച്ചയായും ഈ അനുഭവത്തിലൂടെ ഭാവിയിലെ വലിയ നഷ്ടങ്ങള്‍ സംഭാവിയ്ക്കാതിരിയ്ക്കാനുള്ള പാഠം ലഭിച്ചെങ്കില്‍ ഈ 'നഷ്ടം' കൃതാര്‍ത്ഥമായി .. :)
ഭായി ..., ഇപ്പോഴാണല്ലെ ഇത്തരം ഗുണ പാഠങ്ങൾ പഠിക്കുന്നത് അല്ലേ...
ഇനി മേലാല്‍ ഉറങ്ങിയാല്‍ ഉണ്ടല്ലോ ? അ അടി .... ഹാ....
കേരളത്തിലെ നിരത്തിലോടുന്ന ബസ്സില്‍ ഇരുന്നു ഉറങ്ങിയല്ലോ,ഇക്കയെ സമ്മതിക്കണം.ഇക്കയെ പോലുള്ള ആളുകളാണ് പാവം പോക്കറ്റടിക്കാരെ പ്രലോഭിപ്പിക്കുന്നത്! ഇങ്ങിനെ ഉറങ്ങുന്നവരുടെ പോക്കറ്റില്‍ നിന്നും കാശും മറ്റും മാടി വിളിക്കുമ്പോള്‍, നല്ലവനായ ഏതു പോക്കറ്റടിക്കാരനും ദയ തോന്നിപ്പോകില്ലേ... ? അതല്ലേ ഇവിടെയും സംഭവിച്ചുള്ളൂ....
നാടും ദേശവുമൊക്കെ പറഞ്ഞു വന്നാല്‍
നമ്മള്‍ അടുത്തായിവരും കുട്ടി സാബ്
ഇവിടെ എത്താന്‍ അല്പം വൈകി
അനുഭവങ്ങളില്‍ കാച്ചിയ പോസ്റ്റുകള്‍
എല്ലാ 'ഉറക്കം തൂങ്ങികള്‍'ക്കും
ഗുണം ചെയ്യും!
എന്തൊക്കെ കാണണം ഒന്ന് പുറത്തിറങ്ങിയാല്‍ ... :D
മു.ക്കാ,
വ്യത്യസ്തതയുള്ള അവതരണങ്ങള്‍
കൌതുകപ്പെടുത്തി.
ബ്ലോഗില്‍ ഇനിയും എത്രയെത്ര വൈജാത്യങ്ങള്‍
ഞാന്‍ അറിയാനിരിക്കുന്നു, അല്ലെ !
ആശംസകള്‍ !
ഇനി ഉറങ്ങണ്ടാ!
നന്നായി.....
പുതിയ ATM കാര്‍ഡ് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.പക്ഷെ അതിന്റെ ചിലവായി 200 രൂപ എന്റെ അക്കൌണ്ടില്‍ നിന്നും കുറയ്ക്കുന്നതോര്‍ക്കുമ്പോള്‍ സങ്കടവും!
മൂന്നു മാസം മുന്‍പ് എന്‍റെ മൊബൈല്‍ പോയി, ബസ്സില്‍ ഇരുന്നു ഉറങ്ങി പോയതാ :-(
എന്‍റെ സര്‍വ്വ ബാങ്ക് പാസ്‌വേര്‍ഡും അതിലായിരുന്നു. എല്ലാം അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യിച്ചു..എന്നാലും ഒരു 10 മിനിറ്റ് നേരത്തേക്ക് ചങ്ക് കാളി പോയി..!!
മുകൂ, എന്തിനാ പിറകിലെ സീറ്റിലിരുന്നെ, അതോണ്ടാല്ലേ ഉറങ്ങിപ്പോയെ? ഈ വയസാംകാലത്ത് മുന്ഭാഗത്തിരുന്നു 'പതിവുകാഴ്ച്ച'കളും കണ്ടു ഇരുന്നതാനെന്കി ഉറക്കം വരില്ലാര്‍ന്നു..കാശ് പോകില്ലാര്‍ന്നു. (ഹും..വേണം. ആയ കാലത്ത് കൈക്കൂലി വാങ്ങിയതിന്റെ ഗുണാ ഇത്!)
ഹമ്പട മുകൂ..
ഇവിടെ ദുബായിയില്‍ അതിനേക്കാള്‍ കഷ്ടമാ മറ്റൊരു അവസ്ഥ
കാര്‍ രാത്രി പാര്‍ക് ചെയ്തു ഉറങ്ങിപ്പോയാല്‍ രാവിലെ അഞ്ചു മിനുറ്റ് വൈകി എത്തിയാല്‍, അപ്പോള്‍ കാണാം ഗ്ലാസിന് മുകളില്‍ "കുറി കല്യാണ കത്ത്"
210 ദിര്‍ഹം ഫൈന്‍ അടക്കുവാന്‍.
ലോകമെ ഈ ഈ ഫൈന്‍ കണ്ടു പിടിച്ചവനെ തല്ലി കൊല്ലാന്‍ തോന്നും.
ഏതായാലും സാരമില്ല വല്യ ബുദ്ധി മുട്ടില്ലാതെ കാര്‍ഡ് കിട്ടിയല്ലോ.
എന്‍റെ കണക്കു പ്രകാരം നൂറു രൂപ താങ്കള്‍ക്കു ലാഭമാണ് . ആ തഹസില്‍ദാര്‍ നല്ല സ്ത്രീ അല്ലായിരുന്നുവെങ്കില്‍ പേപ്പര്‍ ശരിയാക്കുവാന്‍ അഞ്ഞൂറ് രൂപ കൊടുക്കേണ്ടി വരുമായിരുന്നു. അങ്ങിനെ നോക്കുമ്പോള്‍ ലാഭമല്ലേ.
ഒരു കൊച്ചു സംഭവത്തെ നല്ല സന്ദേശമാക്കി മധുരമായി അവതരിപ്പിച്ചിരിക്കുന്നു. അടുക്കും തോറും ആള് പുലിയാണെന്നാ തോന്നുന്നത്
bus lu irunnu urangiyappoathu sheenam kondu aaakam...pinne ikka rathri internet te kashu labhikkan nerathe ezhunettu computer te munpil chadanju irikkuka anallo sheelam....appo ini angane bus lu urangi pokilla....
Post a Comment