Wednesday, October 6, 2010

ജലസേചനം ഓട്ടോമാറ്റിക്കായി!

ജലസേചനം-ഓട്ടോമാറ്റിക്കായി.
വായനക്കാര്‍ ഒരു പക്ഷെ സംശയിക്കുന്നുണ്ടാവാം,ഞാനെന്തിനെപ്പറ്റിയാണ് പറയാന്‍ പോകുന്നതെന്ന്?. നമ്മള്‍ ധാരാളം കഥകളും കവിതകളും ചര്‍ച്ചകലും ഒക്കെ വായിക്കാറുള്ളതല്ലെ?.എന്നാല്‍ നിത്യ ജീവിതത്തില്‍ പ്രായോഗികമാക്കാവുന്ന, ഞാന്‍ പരീക്ഷിച്ചറിഞ്ഞ ഒരു കാര്യമാണിവിടെ പറയാന്‍ പോവുന്നത്.



നമ്മില്‍ പലരും പച്ചക്കറി കൃഷിയും പൂന്തോട്ടവുമെല്ലാം നടത്തുന്നവരാണല്ലോ?, എന്നാല്‍ ദിവസേന ഇവ നനക്കുന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. ഒരു വാദത്തിനു വേണമെങ്കില്‍ , അത് വളരെ ഉല്ലാസം തരുന്ന ഏര്‍പ്പാടാണ് എന്നൊക്കെ പറയാമെങ്കിലും പലര്‍ക്കും അല്‍പ്പം മെനക്കേടുള്ള കാര്യം തന്നെയാണ്. എന്നാല്‍ ഈ പരിപാടി ഓട്ടോമാറ്റിക്കായി ചെയ്യാന്‍ പറ്റിയ ഒരു സംവിധാനത്തെപ്പറ്റിയാണ് ഞാനിവിടെ പറയാന്‍ പോവുന്നത്.



നമ്മള്‍ ദിവസവും ചെയ്യാറുള്ള ഒരു പണിയാണ് മോട്ടോറുപയോഗിച്ച് ടാങ്ക് നിറക്കുകയെന്നത്. നഗരത്തിലും അതു പോലെ ഫ്ലാറ്റുകളിലുമൊക്കെ നടക്കാത്ത കാര്യമായിരിക്കാം, എന്നാല്‍ സാധാരണ വീടുകളില്‍ ഇതൊരു സ്ഥിരം പരിപാടിയാണ്. അപ്പോള്‍ ടാങ്കിലേക്ക് പോകുന്ന വെള്ളത്തിലല്പം വഴി തിരിച്ചു വിട്ടാല്‍ നമ്മുടെ ജലസേചനം നടത്താന്‍ പറ്റും! ടെറസ്സില്‍ വെച്ചിരിക്കുന്ന ടാങ്കിലേക്ക് പോകുന്ന പൈപ്പില്‍ നിന്നു ഒരു T കണക്റ്റു ചെയ്തു അതിനെ Reduce ചെയ്തു അര ഇഞ്ച് ഫ്ലെക്സിബിള്‍ പൊളിത്തീന്‍ പൈപ്പിലൂടെ പച്ചക്കറി തോട്ടത്തിലേക്കും പൂന്തോട്ടത്തിലേക്കും കൊണ്ടു പോയാല്‍ മൈക്രോ സ്പ്രിംഗ്ലര്‍ മുഖേന നനക്കാന്‍ കഴിയും. അല്പം മെനക്കെട്ടാല്‍ നമുക്കു തന്നെ ചെയ്യാന്‍ പറ്റുന്ന പണിയാണ് , ഇനി പ്രയാസമാണെങ്കില്‍ ഒരു പ്ലംബറുടെ സഹായം തേടാം.



ഇതിനുപയോഗിക്കുന്ന ട്യൂബിനു (പൈപിനു) 30 മീറ്ററിന്റെ ഒരു റോളിനു ഏകദേശം 300 രൂപയാകും. മൈക്രോ സ്പ്രിംഗ്ലറുകള്‍ 10-15 രൂപ റേഞ്ചില്‍ മാര്‍ക്കറ്റില്‍ കിട്ടും. പിന്നെ ചില കണക്റ്ററുകള്‍, വാള്‍വുകള്‍ ഒക്കെ 5-10 രൂപ റേഞ്ചില്‍ കിട്ടുന്നവയാണ്.

ഇടക്ക് വാല്‍വുകള്‍ വെച്ചാല്‍ ആവശ്യമില്ലാത്ത സ്ഥലങ്ങളിലേക്കുള്ള ജല പ്രവാഹം നിയന്ത്രിക്കാവുന്നതാണ്. 




മേല്‍ പ്രസ്താവിച്ച പോലെ എല്ലാം ഘടിപ്പിച്ചാല്‍ ദിവസവും രാവിലെയും വൈകുന്നേരവും ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ചെടികളും പച്ചക്കറികളും നേരിയ മഴ പെയ്യുന്നപോലെ നനയുന്നതായിരിക്കും. അപ്പോള്‍ ഇനി നന ഒരു പ്രശ്നമേയല്ല , കിണറ്റില്‍ വെള്ളവും വൈദ്യുതിയുമുണ്ടെങ്കില്‍!.

32 comments:

mini//മിനി said...

നല്ല സൂത്രം തന്നെ,

Unknown said...

ഇത് നല്ല ഒരു ആശയമാണല്ലോ !

mayflowers said...

സംഗതി കൊള്ളാലോ..

പുസ്തകപുഴു said...

what an idea sirji !!!!

ആളവന്‍താന്‍ said...

good one.... good one..!

Echmukutty said...

ഇതു കലക്കി. എനിയ്ക്ക് ഇഷ്ടപ്പെട്ടു.

ഹാപ്പി ബാച്ചിലേഴ്സ് said...

ശീർഷകം മനപ്പൂർവ്വം ആളെപറ്റിക്കാൻ ഇട്ടതാണല്ലേ? കുട്ടിയ്ക്കായും തുടങ്ങിയോ ആളെപ്പറ്റിക്കാൻ? ഈ സംഭവം അറിയാം കുട്ടിയ്ക്കാ, എന്നാലും വിത്ത് ഡയഗ്രം എക്സ്പ്ലെയിൽ ചെയ്തത് നന്നായി. ഇനിയും കാണാം

Mohamed Salahudheen said...

അറബ്നാട്ടിലുണ്ടായിരുന്നുവല്ലേ. നന്ദി

Abdulkader kodungallur said...

അപ്പൊ നാട്ടുകാരെ മൊത്തം നന്നാക്കാനാ പരിപാടി അല്ലെ . ഈ സംവിധാനം ഇപ്പോള്‍ ഒരുവിധംഎല്ലായിടത്തുമെത്തിയിട്ടുണ്ട്.അറിയാത്തവര്‍ക്ക് നല്ലത് തന്നെ

Anees Hassan said...

എഞ്ചിനീയറിംഗ് !!!!!!!!!!!!!!!!!!!!!!!!!

TPShukooR said...

എല്ലാറ്റിനും ഉണ്ടാകുമല്ലോ ഓരോരോ സൂത്രങ്ങള്‍. പങ്കു വെച്ചതിനു നന്ദി.

ഹംസ said...

സംഭവം കൊള്ളാം ഇക്കാ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനേയൊക്കെയാണ് എല്ലാവരേയും ബോധവൽക്കരണം നടത്തുന്നതെങ്കിൽ ,അടുത്ത ഇലക്ഷന് ഭായിയെ മത്സരിപ്പിച്ച്,ഏതെങ്കിലും പാർട്ടി പിന്നീട് നാടിന്റെ ജലസേചനമന്ത്രിയാക്കും...കേട്ടൊ !

ചാപ്പനങ്ങാടിക്കൂട്ടം said...

കുട്ടിക്കാ നിങ്ങളുടെ ഐഡിയ കൊള്ളാം ഇനിയും ഇത് പോലെ പലതും നടക്കട്ടെ ആശംഷകള്‍

ഒഴാക്കന്‍. said...

സൂത്രം .......

Thommy said...

Very good and green idea

Unknown said...

പരസ്പരം അറിയാമെങ്കിലും ബ്ലോഗ്‌ ഇന്ന കാണുന്നത്
ജോയിന്‍ ചെയ്തു

വരയും വരിയും : സിബു നൂറനാട് said...

ഉപകാരപ്രദം. നന്ദി ഇക്ക.

muhammadhaneefa said...

മുഹമ്മദ്കാ...ഐഡിയ കൊള്ളാം.

അന്ന്യൻ said...

സംഭവം സൂപ്പർ തന്നെ ഇക്ക, പക്ഷേ എന്റെ നാട്ടിൽ മിക്ക വീടുകൾക്കും ഈ സൂത്രം ഉപയോഗിച്ചിറ്റുണ്ട്, എന്റെ വീട്ടിൽ അടക്കം...

Anonymous said...

സംഗതി കൊള്ളാം ...

Pranavam Ravikumar said...

gooD Idea!

സാബിബാവ said...

ഞാന്‍ അവിടെ വന്നു കണ്ടതാ ഇതാപ്പോ വല്യ കാര്യം വെറുതെ വീട്ടില്‍ കുത്തിയിരിക്കുമ്പോ വല്ലതും ചെയ്യാഞ്ഞാല്‍ ശ്രീമതിക്ക് മുന്നില്‍ ആളാവാന്‍ പറ്റില്ലല്ലോ...?
അല്ലാണ്ട് പിന്നെ
എന്തും പോസ്ടാക്കാന്‍ മിടുക്കന്‍ ഇനി ആ വീട്ടില്‍ പോസ്റ്റാന്‍ എന്തേലും ബാക്കി ഉണ്ടോ കുട്ടിക്കാ..?
ഹ ഹാ ......
എനിക്കിട്ടു വെച്ചാ ..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അറിവു പങ്കു വെച്ചതിനു നന്ദി. ഉപകാരപ്രദം.

ഷൈജു.എ.എച്ച് said...

Dear Kuttikka..this very good idea..

sids said...

ആദ്യമായിട്ടാണ് ഈ വഴിക്ക്..ചൊറിയൽ വിവാദക്കാരുടെ ഇടയിൽ നിന്നാണ് താങ്കളുടെ ബ്ബോഗിന്റെ ലിങ്ക് കിട്ടിയത് ഒരുപാടിഷ്ടായി.തികച്ചും ലളിതമായ മാന്യമായ ഉപകാരപ്രദമായ ബ്ലോഗ്...ആശംസകൾ...

shaBr said...

gd idea...!!!

നാണമില്ലാത്തവന്‍ said...

ഇതൊന്നും ഇങ്ങനെ വിളിച്ചു പറയാന്‍ മാത്രമുള്ള കാര്യമൊന്നുമില്ല .. അറ്റ്ലീസ്റ്റ് ഒരു റോക്കറ്റ് എങ്കിലും കണ്ട് പിടിക്ക് എന്നിട്ട് ബ്ലോഗ്

പട്ടേപ്പാടം റാംജി said...

ഈ സൂത്രം നന്നായല്ലോ മാഷെ.

ഐക്കരപ്പടിയന്‍ said...

Great !

Anonymous said...

ആഹാ ഇത് കൊള്ളാലോ ഇക്ക ...

കുന്നെക്കാടന്‍ said...

ഇത് കൊള്ളംല്ലം ലളിതമായ ഒരു സൂത്രം
സ്നേഹാശംസകള്‍