Thursday, February 24, 2011

പൈസ പോയാലെന്താ...!

“ഇതെന്താ മനുഷ്യാ ഇങ്ങനെ മൊച്ച ചത്ത കൊറേന്റെ മാതിരിയിരിക്കുന്നത്? ”
രണ്ടു ദിവസത്തെ ലീവിനു വീട്ടില്‍ പോയി വന്നതിനു ശേഷം ശ്രീമതി പിന്നെയും രണ്ടു ദിവസം കഴിഞ്ഞാണ് അങ്ങിനെ ചോദിച്ചത്.
ഈയിടെയായി പോസ്റ്റാനൊന്നും കിട്ടാതെ ലാപും വെച്ച്  കുത്തിയിരിക്കുമ്പോളാണ് മൂപ്പത്തിയുടെ ചോദ്യം.

“ഓ,ഇപ്പോ എനിക്കു പിടി കിട്ടി, ഇങ്ങക്ക് ബ്ലോഗാന്‍ ഒന്നും കിട്ടിയിട്ടുണ്ടാവില്ല, എന്തെങ്കിലും എഴുതി പിടിപ്പിച്ചാലല്ലെ കണ്ട അവളുമാരും ചെക്കന്മാരും കമന്റെഴുതുകയുള്ളൂ.... വയസ്സാന്‍ കാലത്ത് ഈ മനുഷ്യനു വേറെ പണിയൊന്നുമില്ലെ?”

“ന്നാ ഇങ്ങളു കേട്ടോളീ , ഇങ്ങക്ക് പറ്റിയ ഒരു സാധനം എന്റെ കയ്യിലുണ്ട് ” ഇതെന്താണാവോ പുതിയ അവതാരം?

“ഞമ്മള ബാവാന്റെ മോളില്ലെ നസി, ഓക്ക് പറ്റിയ ഒരു സംഭവമാണ് ”.
മൂത്ത അളിയന്റെ മകള്‍ നസീമ അവരുടെ തന്നെ സ്കൂളില്‍ ടീച്ചറാണ്. ദിവസവും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു സ്ക്കൂളില്‍ വരും. ഉച്ചയ്ക്ക് വീട്ടില്‍ ഉമ്മാന്റടുത്ത് നിന്നു ഊണും കഴിഞ്ഞു വൈകുന്നേരം ബസ്സില്‍ നേരെ വീട്ടിലേയ്ക്ക്. ഇതാണ് പതിവ്. ഇപ്പോ ചെറിയ കുഞ്ഞുള്ളതിനാല്‍ അതിനേയും കൊണ്ടാണ് യാത്ര. അതു കൊണ്ട് കുഞ്ഞിനെ ഉമ്മാന്റെയടുത്ത് വിട്ടിട്ടാണ് സ്കൂള്‍ പോക്ക്.

“ ആ എന്നിട്ട് സംഭവം പറ” എനിക്ക് ക്ഷമ കെട്ടു.
“ഓള്  വൈന്നേരം ഒക്കത്തു കുട്ടിനേം മറ്റേ കയ്യില്‍ ബാഗും എല്ലാമായി ബസ്സില്‍ കയറി”
“എന്നിട്ട്?”
“കുട്ടീനെ ഓലെ സ്കൂളിലെ ഒരു ടീച്ചര്‍ വാങ്ങി മടിയിലിരുത്തി”
“ആയിക്കോട്ടെ”
“ എടരിക്കോട്ടിന്ന് ഏതായാലും ബസ്സ് മാറിക്കേറണല്ലോ?”
“ആ, എന്നിട്ട്’”
“അപ്പോ കൊറച്ച് പച്ചക്കറി വാങ്ങാന്‍ നോക്കുമ്പോ ഓളെ പേഴ്സ് ബാഗില്‍ കാണുന്നില്ല!”
“ അപ്പോ കാശ് കുറെ പോയിക്കാണും അല്ലെ?”
“അതല്ല പ്രശ്നം,കാര്യപ്പെട്ട കുറെ കടലാസുകള്‍ അതില്‍ വെച്ചിരുന്നത്രെ”
“കാശോ?”
“കാശ് ഇരുന്നൂറ് ഉറുപ്പികയുണ്ടാവും”.
“എന്നിട്ടെന്തു ചെയ്തു?”
“ഇനിയല്ലെ രസം, ഓള്‍ അപ്പത്തന്നെ ഉമ്മാനെ മൊബൈലില്‍ വിളിച്ച് ആ ബസ്സിന്റെ അടയാളവും മറ്റും പറഞ്ഞു കൊടുത്ത് പച്ചക്കറിയൊന്നും വാങ്ങാതെ നേരെ വീട്ടിലേക്ക് ബസ്സ് കയറി.”
“അപ്പോ വൈലത്തൂരിലേക്ക് പോകാന്‍ ബസ്സിനു കാശ് കൊടുക്കണ്ടെ ?” എന്റെ കൊസറാ കൊള്ളി ചോദ്യം.
“ ദാ പ്പൊ നന്നായെ, ചില്ലറയൊക്കെ ബാഗിലുണ്ടായിരുന്നു, അതൊക്കെ നുള്ളിപ്പെറുക്കി അക്കാര്യം ഒപ്പിച്ചു.”
“പിന്നീടെന്തായി?”
“ഓളെ ഇമ്മ അപ്പോഴേക്കും കോട്ടയ്ക്കല്‍ ബസ് സ്റ്റാന്റിലെത്തി ബസ്സു കാരെ കണ്ടു”.
“എന്നിട്ട് പേഴ്സു കിട്ടിയോ?” ഞാനൊരു മണ്ടന്‍ ചോദ്യം ഇട്ടു.

“പേഴ്സൊന്നുംകിട്ടിയില്ല, എന്നാല്‍ ബസ്സില്‍ രണ്ട് നാടോടി സ്ത്രീകള്‍ ഉണ്ടായിരുന്നതും അവര്‍ ആയുവ്വേദ  കോളേജിന്റടുത്ത്  ഇറങ്ങിയതും ബസ്സുകാര്‍ കണ്ടിരുന്നത്രെ”

“അപ്പൊ അതോടെ കഥ തീര്‍ന്നുവല്ലെ?”

“ഇനിയാണ് രസം!” ശ്രീമതി വിവരണം തുടര്‍ന്നു.
“ഏതോ രണ്ട് കുട്ടികള്‍ക്ക് വഴിയില്‍ നിന്ന് നല്ലൊരു പേഴ്സു കിട്ടിയപ്പോള്‍ അവരത് അടുത്ത ഫര്‍ണ്ണീച്ചര്‍ ഷാപ്പില്‍ കൊടുത്തത്രെ”
“അപ്പോ കാശ് കിട്ടിയോ”
“കാശില്ലെങ്കിലും ബാക്കി കടലാസൊക്കെ അതിലുണ്ടായിരുന്നു”
നാടോടികള്‍ കാശെടുത്തു പേഴ്സ് വലിച്ചെറിഞ്ഞതു നന്നായി!

“എന്നിട്ട് ”
“ആ കൂട്ടത്തില്‍ ചേച്ചി എന്നെഴുതിയ ഒരു ഫോണ്‍ നമ്പര്‍ കണ്ടത്രെ, അവരതില്‍ വിളിച്ചു നോക്കിയപ്പോള്‍ നസീമ ടീച്ചറെ അറിയുന്ന ഒരു സ്ത്രീയാണെന്നും അതു നമ്മുടെ മാഷിന്റെ മോളാണ് എന്നും പറഞ്ഞത്രെ ”

“എന്നിട്ടോ” കഥയ്ക്ക് അല്പം രസം പിടിച്ചു തുടങ്ങിയിരുന്നു.
“ ആ സ്ത്രീ അപ്പോ തന്നെ നസിയെ വിളിച്ച് പേഴ്സ് ഫര്‍ണീച്ചര്‍ ഷാപ്പിലുള്ള കാര്യം പറഞ്ഞു”.

“അതു കൊണ്ട് സാധനം കിട്ടുമോ?”
“അതിനല്ലെ സൂത്രം, അവളപ്പോ തന്നെ മെഡിക്കല്‍ ഷാപ്പിലുള്ള റമീസിനെ വിളിച്ച് അതിനുള്ള ഏര്‍പ്പാട് ചെയ്തു”.

റമീസ്  മറ്റേ അളിയന്റെ [മാഷിന്റെ അനിയന്‍] മോനാണ്. അവനപ്പോ അവരുടെ മെഡിക്കല്‍ ഷാപ്പിലായിരുന്നു.
“ആ കുട്ടികള്‍ക്ക് കൊടുക്കാന്‍ 200 രൂപക്ക് കേയ്ക്ക് വാങ്ങി ആ ഫര്‍ണീച്ചര്‍ കടക്കാരനെ ഏല്പിച്ചിട്ടാണ് റമീസ് പേഴ്സു മായി മടങ്ങിയത് ”
“അപ്പോ മൊത്തം നാനൂറ് രൂപ” ഞാന്‍ കണക്കു കൂട്ടി. പണ്ടെന്റെ ഏ.ടി.ഏം കാര്‍ഡിന്റെ കൂടെ പോയതും 200രൂപ!”

കഴിഞ്ഞ കൃസ്തുമസ് കാലത്ത് നടന്ന ഈ സംഭവം ഇപ്പോഴാണ് നമ്മുടെ ബി.ബി. സി അറിഞ്ഞുള്ളൂ!
“എന്നാ നീയാ സ്കൂള്‍ വണ്ടി വരുന്നത് നോക്ക്, മോളിപ്പോ വരും. ഞാനിതൊന്നു പോസ്റ്റാന്‍ നോക്കട്ടെ”.

39 comments:

Unknown said...

അങ്ങനെ കുട്ടിക്കാക്ക് ഓസിനൊരു പോസ്റ്റ് ഒത്തു കിട്ടീന്ന് പറഞ്ഞാ മതിയല്ലോ..!
അപ്പൊ ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കാം അല്ലെ..
വല്ല പോസ്റ്റും തരാകോന്നു ഞാനും ഒന്ന് നോക്കട്ടെ..
ഏതായാലും വായിക്കാന്‍ രസമുണ്ടായിരുന്നു.

TPShukooR said...

കെട്ടിയോള്‍ തന്നെയാണോ ബിബിസി ? അതോ ഇക്കയോ?

അവര്‍ പറഞ്ഞ ശൈലി രസമുണ്ട്. ഇക്കയുടെ എഴുത്തും.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പൈസ പോയാലെന്താ...
ഇക്കാക്ക് പോസ്റ്റാക്കാനുള്ള വകുപ്പായില്ലേ...?
ഹി..ഹി.ഹി..

രമേശ്‌ അരൂര്‍ said...

സത്യം പറഞ്ഞാല്‍ ഇക്കയ്ക്ക് പോസ്റ്റ് എഴുതിയാല്‍ മാത്രം മതിയോ ?..വായനക്കാര്‍ക്ക് അതില്‍നിന്ന് എന്തെങ്കിലും കിട്ടണ്ടേ ? ഈ BBC യെ ഒന്നും ആശ്രയിക്കാതെ ആ കഷണ്ടി തല തിരുമ്മി ചൂടാക്കി നല്ലത് വല്ലതും എഴുതാന്‍ നോക്ക് കുട്ടിക്കാ ..

Sidheek Thozhiyoor said...

പണം പോയി പോസ്റ്റ്‌ വരട്ടെ...
ഇങ്ങടെ ഒരുകാര്യം ..എന്ത് കിട്ടിയാലും പോസ്റ്റ്‌ തന്നെ പോസ്റ്റ്‌ .ബീബിയോടൊരു സ്നേഹാന്വേഷണം അറിയിക്കണേ ..

ishaqh ഇസ്‌ഹാക് said...

പൈസപോയാലെന്താ..!!
പോസ്റ്റൊന്നായില്ലേ..

ഷമീര്‍ തളിക്കുളം said...

പൈസ പോയാലും വായിക്കാന്‍ സുഖമുള്ള ഒരു പോസ്റ്റ്‌ കിട്ടിലോ, മതി തൃപ്തിയായി.
വളരെ രസകരമായി അവതരിപ്പിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

നസീമയുടെ നാനൂറുപ്പ്യയാ പോയാലെന്താ..ഇപ്പോൾ നാലാൾ അറിഞ്ഞില്ലേ..

മാണിക്യം said...

റബ്ബേ!
നാന്നൂറ് റുപ്പിയേടെ പോസ്റ്റ് ഒന്നങ്ങ് വായിച്ചു!

Echmukutty said...

നാനൂറ് രൂപയോ?
സാരല്യാ......ഒരു പോസ്റ്റായില്ലേ?

കൂതറHashimܓ said...

വായിച്ചു.
ധൃതി വെച്ച് വായിച്ചതോണ്ടാവാം ആളുകളെ മൊത്തം കണ്‍ഫ്യൂഷനായി.

എന്നാലും പേഴ്സ് കിട്ടിയത് മനസ്സിലായി

ധനലക്ഷ്മി പി. വി. said...

ബീവി പറയുന്നതെല്ലാം പോസ്ടല്ലേ ...ഹിഹിഹിഹ്

Unknown said...

...കഥാസാരം:- ഇരുനൂറു രൂപയും കൊണ്ട് 'ആ'നാടോടികള്‍ നാടുവിട്ട് ശിഷ്ട്ട കാലം സുഖമായി ജീവിച്ചു...

അന്ന്യൻ said...

എന്നിറ്റ് കുട്ടികൾക്ക് ആ കേക്ക് കിട്ടിയോ?

yousufpa said...

പണം പോയാലും പോസ്റ്റെഴുതി പൗറു വരട്ടെ.

വിരോധാഭാസന്‍ said...

;)

ഹും..ചുമ്മാ..ഒരു എഴുത്ത്..

കൊള്ളാട്ടാ

ആശംസകള്‍

പട്ടേപ്പാടം റാംജി said...

പോസ്റ്റ്‌ ഉണ്ടാകുന്ന ഓരോ വഴിയെ.

kambarRm said...

ഹ..ഹ..ഹ
കിടക്കട്ടെ പോസ്റ്റ് ഇങ്ങനെയും ഒന്ന്.അല്ല പിന്നെ!

mini//മിനി said...

ഇത് വായിച്ചപ്പോൾ ഏതാണ്ട് 8 വർഷം മുൻപുള്ള സംഭവം ഓർത്തുപോയി. രാവിലെ സ്ക്കൂൾ സ്റ്റോപ്പിൽ ബസ്സിറങ്ങി സ്ക്കൂളിലേക്ക് നടക്കുമ്പോൾ എന്റെ കൂറ്റെ മറ്റൊരു ബസ്സിൽ നിന്നും ഇറങ്ങിയ ഒരു സഹപ്രവർത്തകൻ കൂടെ ഉണ്ടായിരുന്നു. നമ്മൾ സംസാരിച്ച് നടക്കുന്നതിനിടയിൽ അദ്ദേഹം സ്വന്തംപോക്കറ്റിൽ കൈയിട്ടപ്പോൾ അതിൽ ആരുടെയോ ഒരു പേഴ്സ് കിടക്കുന്നു. അതിനകത്ത് ഒരു ക്രഡിറ്റ് കാർഡ് മാത്രം. പോക്കറ്റടിച്ചവൻ പേഴ്സിലെ പണമെടുത്ത ശേഷം മറ്റൊരാളുടെ(മാഷിന്റെ) പോക്കറ്റിൽ ഇട്ടതായിരിക്കണം.

ആളവന്‍താന്‍ said...

സത്യായിട്ടും ഇഷ്ട്ടായില്ലാ...

usman said...

സരസമായ അവതരണം.

ഉനൈസ് said...

:):):)

വര്‍ഷിണി* വിനോദിനി said...

ഇത്തായുടെ സംസാര രീതി ഇങ്ങനെ തന്നെയാണോ ഇക്കാ,ഇപ്പൊ ഒരു സംശയം :)

എന്തായാലും ഇത്ത ഇവിടെ വന്നു ഞങ്ങളോട് സംസാരിച്ചു, ഇക്കയ്ക്കു അതിന്‍ കഴിഞ്ഞു...

Anees Hassan said...

ഈയിടെയായി പോസ്റ്റാനൊന്നും കിട്ടാതെ ലാപും വെച്ച് കുത്തിയിരിക്കുമ്പോളാണ് മൂപ്പത്തിയുടെ ചോദ്യം.


postundaakkanulla lalitha vazhikal ethokkeyaanalle

എന്‍.പി മുനീര്‍ said...

മഞ്ചേരി ഭാഗത്തുള്ള രണ്ട് കണ്ണു പൊട്ടന്മാരായ
കഥാപ്രസംഗക്കാരുണ്ട്..അവരുടെ സരസമായ ഒരു ശൈലിയുണ്ട്..ആ ശൈലിയിലാണ് കുട്ടിക്കാന്റെ എഴുത്ത് ഇപ്രാവശ്യം..

ശാന്ത കാവുമ്പായി said...

ഈ പോണുള്ളത് എന്തൊരു സൊഹാ അല്ലേ?

rashad MOIDEEN said...

ഒരു തിരുത്തുണ്ട് യാക്കൂബ് ആണ്‍ കേക്ക് കോണ്ടുപോയി കൊടുത്തത് ......

Raees hidaya said...

വില കൂടിയ ഒരു പോസ്റ്റ്....ഹി.ഹി

Mohamedkutty മുഹമ്മദുകുട്ടി said...

rashad MOIDEEN > സാരമില്ല, എന്നാലും സംഭവത്തിനൊരു സാക്ഷിയെ കിട്ടിയല്ലോ? ആ ക്രെഡിറ്റ് റമീസില്‍ നിന്നെടുത്തേക്കാം!.പിന്നൊരു കാര്യം.“ണ് ” എന്നെഴുതാന്‍ ഷിഫ്റ്റ് കീ അമര്‍ത്തി n അടിച്ചു ഉടനെ തന്നെ ബാക് സ്പേസ് കീ അമര്‍ത്തിയാല്‍ മതി.[മറ്റു വായനക്കാരോട്: ഈ rashad MOIDEEN നമ്മുടെ കഥയിലെ റമീസിന്റെ അനിയനാണ്!]

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വായിച്ചു തലപെരുത്തു കുട്ടിക്കാ..

സാബിബാവ said...

കടലാസ് കിട്ടിയല്ലോ പൈസ ഇല്ലാത്തോരല്ലേ.. എടുത്തത് അവര്‍ സന്തോഷിക്കട്ടെ കാശുള്ളവര്‍ക്ക് സാരല്ല്യ എന്നാലും അശ്രദ്ധയുടെ കുഴപ്പം ഉണ്ട്‌

Unknown said...

കഥയുടെ പോക്ക് കണ്ടപ്പോള്‍ ഞാന്‍ കരുതി കുട്ടിയെ ബസ്സില്‍ മറന്നെന്നു! :)

Pranavam Ravikumar said...

വായിച്ചു. ആശംസകള്‍!

ഷബീര്‍ - തിരിച്ചിലാന്‍ said...

പോസ്റ്റ് വരുന്ന ഓരോ വഴികളേ... ഏതായാലും അതുപോലെ തന്നെ അവതരിപ്പിച്ചത് വളരെ മനോഹരമായി. ആശംസകള്‍

Unknown said...

പൈസ പോയാലും പോസ്റ്റ്‌ ആയി

HAINA said...

നാട്ടിൽ വന്നിട്ട് വേണം ഇത്തയെ വന്നു ഒന്നു കാണാൻ

Sulfikar Manalvayal said...

ശരിക്കും ഞാനും കരുതി, കുട്ടിയെ മറന്ന് പെഴ്സിന്‍റെ പുറകെ പോയെന്ന്.
അങ്ങിനെ ബി. ബി. സി. വക ഒരു പോസ്റ്റ് കൂടെ.

എന്നോടെന്താ "പിണ്ണാക്കാ"ണോ? ആ വഴിക്കൊന്നും കാണാറെ ഇല്ല ?

ചന്തു നായർ said...

എനിക്കും ഉണ്ടേ ഒരു ഭാര്യ.... നർമ്മത്തിന്റെ മർമ്മം വലിയ പിടി ഇല്ലാത്തത് കൊണ്ട് സ്വന്തം ഭാര്യയിൽ നിന്നും വല്ല തിരുമൊഴി കിട്ടിയാൽ അതൊന്ന് പോസ്റ്റാക്കാമെന്നു വച്ചാൽ ഞാൻ,ഗുളിക കഴിക്കാൻ താമസിച്ചാൽ വഴക്ക് പറയാൻ മാത്രമേ ആ വായ തുറക്കുകയുള്ളൂ... ഇനി ഗുളിക കാലം കഴിയട്ടേ..എന്നിട്ടാകാം ഒരു നർമ്മ പോസ്റ്റ്... എന്തായാലും മാഷിനും ബീബിക്കും ആശംസകൾ

Akbar said...

കഴിഞ്ഞ കൃസ്തുമസ് കാലത്ത് നടന്ന ഈ സംഭവം ഇപ്പോഴാണ് നമ്മുടെ ബി.ബി. സി അറിഞ്ഞുള്ളൂ!

:)