Tuesday, September 28, 2010

എന്റെ തിരിഞ്ഞു നോട്ടം (Revised)

സുഹൃത്തുക്കളെ, ഞാനിതിനു മുമ്പു പോസ്റ്റ് ചെയ്ത എന്റെ ജീവിതത്തിലെ ഏതാനും നിമിഷളെപ്പറ്റിയുള്ള വീഡിയോ കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി!.പലരും കമന്റെഴുതിയ കൂട്ടത്തില്‍ അതില്‍ ഞാന്‍ ഓഫീസില്‍ ഊണ്‍ കഴിക്കുന്ന രംഗം കൂടുതല്‍ ദീര്‍ഘിച്ചതായി അഭിപ്രായപ്പെട്ടിരുന്നു.


അതു പോലെ പശ്ചാത്തലത്തില്‍ സിനിമാ ഗാനം ചേര്‍ത്തതിനെ പറ്റിയും ചില പരാമര്‍ശങ്ങളുണ്ടായി. കമന്ററി കൊടുത്താല്‍ തരക്കേടില്ല എന്നൊരഭിപ്രായം വന്നതനുസരിച്ച് ഞാന്‍ ഊണിന്റെ ദൈര്‍ഘ്യം കുറച്ചും എന്റെ പരുക്കന്‍ ശബ്ദത്തില്‍ കമന്ററിയും ചേര്‍ത്ത് ഒരു പതിപ്പു കൂടി ഇറക്കിയിരിക്കുകയാണ്. എല്ലാം പരീക്ഷണമാണല്ലോ?.ഇതു കൂടി കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുമല്ലോ?


21 comments:

mini//മിനി said...

രാവിലെ വീണുകിട്ടുന്ന സമയത്ത് നെറ്റ് തുറന്നപ്പോൾ താങ്കളുടെ ഓരമ്മച്ചെപ്പ് തുറന്ന് സുന്ദരമായ നിമിഷങ്ങൾ താങ്കളുടെ സ്വന്തം ശബ്ദത്തിൽ കാണുകയും കേൾക്കുകയും ചെയ്യാൻ കഴിഞ്ഞപ്പോൾ എനിക്ക്,,, സന്തോഷം‌ സഹിക്ക വയ്യ,,,
അഭിനന്ദനങ്ങൾ.
പലരോടും ചോദിച്ച ഒരു സംശയം കൂടി- എനിക്ക് ഞാൻ എന്റെ ക്യാമറയിൽ പിടിച്ച വീഡിയോ യൂട്യൂബിൽ കയറ്റിയിട്ടും എന്റെ ബ്ലോഗിൽ കയറ്റാൻ കഴിയുന്നില്ല.

Anees Hassan said...

The gr8 editor muhammedkutti !!!

Sidheek Thozhiyoor said...

വളരെ വിധഗ്തമായ എഡിറ്റിംഗ്...സുപര്‍..

ഹംസ said...

കഥ, തിരക്കഥ, സംഭാഷണം, സം‌വിധാനം, അഭിനയം. ബാലചന്ദ്രമേനോന്‍ അല്ല നമ്മുടെ സ്വന്തം മുഹമ്മദ്കുട്ടിക്ക.. നന്നായീട്ടുണ്ട് ഇക്കാ..

Unknown said...

നന്നായിട്ടുണ്ട്. എന്നാലും അക്കാലത്തും ഇതൊക്കെ വീഡിയോ ആക്കിവെച്ചല്ലോ. വീട്ടുകാരെ ഒക്കെ കണ്ടതില്‍ സന്തോഷം.

അനസ്‌ ബാബു said...

സംഭവമാണല്ലോ ......അടിപൊളി ..
ഇതിങ്ങനെ സൂക്ഷിച്ചു വെയ്ക്കാന്‍ കഴിഞ്ഞല്ലോ .... നന്നായിട്ടുണ്ട് .എഡിറ്റിംഗ്ന്
ഏത് സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുനത് ?
ULEAD VIDEO ?

പട്ടേപ്പാടം റാംജി said...

പഴവ നന്നാക്കി കാണിച്ച് തന്നതിന് നന്ദി മാഷെ

ഉസ്മാന്‍ പള്ളിക്കരയില്‍ said...

താ‍ങ്കളുടെ ശബ്ദത്തിൽ കമന്ററി കൂടി ചേർന്നപ്പോൾ ഒന്നുകൂറ്റി നന്നായി കുട്ടിക്കാ. സന്തോഷം, വീട്ടുവിശേഷങ്ങൾ പങ്കുവെച്ചതിന്.

Abdulkader kodungallur said...

അല്‍പ്പം കൂടി ഘനഗാംഭീര്യ ശബ്ദത്തില്‍ റിഹേഴ്സല്‍ നടത്തി കുറച്ചുകൂടി ആകര്‍ഷണീയ രീതിയില്‍ ഇത് അവതരിപ്പിക്കാമായിരുന്നു . അതിനു താങ്കള്‍ക്കു കഴിയും . ചില ഭാഗങ്ങളില്‍ ഭയചകിതനായി പറയുന്നതുപോലെ തോന്നുന്നു .ആദ്യത്തേക്കാള്‍ വളരെ നന്നായിരിക്കുന്നു . ഇനിയും മുന്നേറണം

വി.എ || V.A said...

ഹലോ, ഉഗാണ്ടയിലെ പഴയ പ്രസിഡന്റിന്റെ ശബ്ദമാണല്ലോ കേട്ടത്!! പുതിയ അവതരണവും എഡിറ്റിങ്ങുമൊക്കെ കൊള്ളാം, മോന്റെ കല്യാണത്തിന് മിക്കവാറും ഞാനുമുണ്ടാവും. കറിയില്ലാതെ മോരുമാത്രം കൂട്ടി ആഹാരിച്ച് ഇങ്ങനെയാകാമെങ്കിൽ ഞാനും ഒന്നു നോക്കട്ടെ. അവസാനം കാണിച്ച 'THANK YOU' എന്ന ഫോട്ടോയിൽ ‘അവയവങ്ങൾ‘ ഒന്നും കാണുന്നില്ലല്ലൊ, എന്താ- ഇല്ലേ?...... എല്ലാ ഭാവുകങ്ങളും നേരുന്നു.......‘

Mohamedkutty മുഹമ്മദുകുട്ടി said...

അബ്ദുല്‍ ഖാദര്‍ സാഹിബൊരു കാര്യം ചെയ്യൂ. ഇതേ ടൈമിങ്ങില്‍ നല്ല ഗംഭീരമായ ശബ്ദത്തില്‍ ഒരു കമന്ററി റിക്കാര്‍ഡ് ചെയ്തു എനിക്കയച്ചു തരൂ. ഞാനത് ഡബ്ബ് ചെയ്തു ഒരു സലാല വെര്‍ഷന്‍ റിലീസ് ചെയ്യാം!

Mohamedkutty മുഹമ്മദുകുട്ടി said...

അനസ് ബാബു ഇത് പിന്നാക്കിള്‍ 9 ഉപയോഗിച്ച് ചെയ്തതാണ്. പിന്നെ ഫോര്‍മാറ്റ് ഫാക്റ്ററി ഉപയോഗിച്ച് ഫ്ലാഷിലേക്ക് മാറ്റിയാണ് അപ് ലോഡ് ചെയ്തത്,ഇല്ലെങ്കില്‍ വോള്യം ഇനിയും കൂടും.

Sulfikar Manalvayal said...

കുട്ടിക്കാ... ഇങ്ങനെ ഒരു സംഭാവമുണ്ടായിട്ടു ഞാന്‍ കണ്ടില്ലല്ലോ.
പഴയ വീഡിയോ സൂക്ഷിക്കുന്ന നല്ല ശീലം ഒക്കെ ഉണ്ടല്ലേ.
അതിനാല്‍ ഞങ്ങള്‍ക്ക് കാണാനായല്ലോ.
പക്ഷെ അവതരണം ഒന്ന് കൂടെ ഉശാരാക്കാംആയിരുന്നു. ക്ഷീണത്തോടെ പറയുന്നതായി തോന്നി.
എങ്കിലും പുതിയ പരീക്ഷണത്തിന്‌ ഭാവുകങ്ങള്‍. നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

Sulfi>ഇതിപ്പോ രണ്ടാമത്തെ അവതരണമല്ലെ സുല്‍ഫി,ഇനി ഇതിത്ര മതി. അടുത്തതില്‍ നന്നാക്കാന്‍ നോക്കാം. പിന്നെ ക്ഷീണിക്കാതിരിക്കുമോ? വയസ്സായില്ലെ?
അനസ് ബാബു> പറയാന്‍ വിട്ടു, Pinnacle Studio9.കുറെ പഴയതാ.എനിക്കിതൊക്കെ തന്നെ ധാരാളം.
VA//വി.എ> മോന്റെ കല്യാണം കഴിഞ്ഞില്ലെ?ഫോട്ടോ അതില്‍ തന്നെയില്ലെ?
പിന്നെ “അവയവങ്ങള്‍” മനസ്സിലായില്ല?

Unknown said...

പുതുക്കിയ വെര്‍ഷന്‍ നന്നായിട്ടുണ്ട് മാഷെ, താങ്കള്‍ ശബ്ദം കൊടുത്തത് നന്നായി. പരീക്ഷണങ്ങള്‍ തുടരുക. അന്ന് വീഡിയോ ഒക്കെ എടുക്കുമ്പോള്‍ ഇങ്ങനെയൊരു സാധ്യത സ്വപ്നം കണ്ടിരുന്നില്ലല്ലൊ. ഇപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പരസ്പരം അറിയാന്‍ സാധ്യത ഇല്ലാതിരുന്ന നമ്മള്‍ അന്യോന്യം സുഹൃത്തുക്കളാകുന്നു. താങ്കളുടെ ശൈശവവും ബാല്യവും ഇപ്പോഴത്തെ സാഹചര്യങ്ങളും ഒക്കെ ഞാന്‍ നേരിട്ടു മനസ്സിലാക്കുന്നു, അത്ഭുതം തന്നെ അല്ലേ ഈ സാങ്കേതിക വിദ്യ. ഭാവുകങ്ങള്‍ !

ഒഴാക്കന്‍. said...

അപ്പൊ ഇനി സിനിമയില്‍ അഭിനയിക്കാം

Anonymous said...

എല്ലാം വീഡിയോയില്‍ ആക്കി വെച്ചല്ലോ വളരെ സന്തോഷം... വീട്ടുകാരെ ഒക്കെ കണ്ടതില്‍ സന്തോഷം

വി.എ || V.A said...

പ്രിയ മാഷെ, ഓരോ തവണ കാണുമ്പോഴും മാത്രമേ, പല പ്രത്യേകതകളും മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ജംഷീദ് വിവാഹം കഴിക്കാൻ വന്നെന്നാണ് ആദ്യം തോന്നിയത്. ഇപ്പോൾ വിശദമായി മനസ്സിലാക്കി. ‘ഈദി അമീന്റെ’ ഒരു പഴയ പ്രസംഗം ഈയിടെ റ്റി.വി.യിൽ വന്നിരുന്നു. ചിലഭാഗം അവ്യക്തമായ ഒരു സാമ്യം തോന്നിയതിനാൽ ഒരു രസത്തിന് ഉപമപ്പെടുത്തിയെന്നേയുള്ളൂ, ക്ഷമിക്കുമല്ലോ? താങ്കൾ അവതരിപ്പിക്കുന്ന പല ടെക്നിക്കുകളും അത്ഭുതത്തോടെയാണ്, ഈ രംഗത്ത് പുതിയതായി വന്ന ഞാൻ കാണുന്നത്. തുടക്കത്തിലെ 'WELCOME‘ എന്നതിൽ, പല ഡിസൈനുകളിലായി കയ്യും കാലും പോലെയൊക്കെയുണ്ട്, 'THANK YOU' എന്നതിലും അങ്ങനെയില്ലേ യെന്ന് ഒരു സംശയമിട്ടു, അത്രമാത്രം. ഇനിയും പുതിയ കലാപരിപാടികൾ പ്രതീക്ഷിക്കുന്നു, ആശംസകൾ........

ഹാപ്പി ബാച്ചിലേഴ്സ് said...

ഇനി ഇതാ അടുത്ത പ്രൊജക്റ്റ്‌? ഇതാ ബാന്നര്‍? ആരാ നായകന്‍? പുതുമുഖങ്ങള്‍ക്ക് അവസരമുണ്ടെങ്കില്‍ പറയണേ, ചെറിയൊരു അഭിനയ മോഹം ഇല്ലാതില്ല. താങ്കളെ പോലെ പരിശ്രമശാലിയായ ഒരു സംവിധായകന്റെ പടത്തില്‍ അരങ്ങേറിയാല്‍ സൂപ്പര്‍ അല്ലേ.

ഗലക്കി കുട്ടിക്കാ കലക്കി.

nanmandan said...

നന്നായിട്ടുണ്ട്. എന്നാലും അക്കാലത്തും ഇതൊക്കെ വീഡിയോ ആക്കിവെച്ചല്ലോ. വീട്ടുകാരെ ഒക്കെ കണ്ടതില്‍ സന്തോഷം.

Sabu Hariharan said...

'യുവാവ്‌ എന്നു തന്നെ വേണമെങ്കിൽ പറയാം..'
That was a catchy one:)
editing, kenny G യുടെ മ്യൂസിക്‌ എല്ലാം നന്നായിട്ടുണ്ട്‌.
സുവർണ കാലം അല്ലേ?
Congrats!