Thursday, June 3, 2010

ഒരു വര്‍ഷം പോയതറിയാതെ !.

2009 മെയ് 14 നു ആദ്യത്തെ പോസ്റ്റെഴുതുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നില്ല ഒരു വര്‍ഷം തുടര്‍ച്ചയായി എന്തെങ്കിലും കുത്തിക്കുറിക്കാന്‍ കഴിയുമെന്നും ഇത്രയും ആള്‍ക്കാരുമായി പരിചയപ്പെടുമെന്നും!.
ഈ ബൂലോകത്തേക്ക് ആദ്യമായി ഒരു കമന്റടിക്കാരനായി കടന്നു വന്ന എനിക്ക് പിന്നെ പിന്നെ പലരുടെയും ബ്ലോഗുകള്‍ വായിച്ച് ഒരു തരം ലഹരി കയറുകയായിരുന്നു. എന്നെ ആദ്യമായി ഇതിനു പ്രോത്സാഹിപ്പിച്ച എന്റെ സുഹൃത്ത് അയര്‍ലന്റിലുള്ള ദീപക് രാജ്  ധാരാളം ബ്ലോഗുകള്‍ എഴുതി ഈ പരിപാടി നിര്‍ത്തിയിരിക്കയാണ്.

പിന്നീട് പരിചയപ്പെട്ട പലരില്‍ നിന്നുമായി പലതരം സഹായങ്ങള്‍ ലഭിച്ചു കൊണ്ടിരുന്നതിനാല്‍ എന്റെ ബ്ലോഗ് ഇന്നീ കാണുന്ന രൂപത്തിലായി. അതിനു മുള്ളൂക്കാരന്‍ പരോക്ഷമായി എന്നെ വളരെയധികം സഹായിച്ചു.  ഹെഡറുണ്ടാക്കാന്‍ ഹാഷിമും ലേ ഔട്ടിനെപ്പറ്റി പറഞ്ഞു തന്ന ഭായിയും .

പിന്നീട് പരിചയപ്പെട്ട കൊട്ടോട്ടിക്കാരന്‍ സാബു നേരിട്ട് ഫോണ്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നു അദ്ദേഹം നേരില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അതു പോലെ തന്നെ എന്റെ അടുത്ത നാട്ടുകാരി സാബിറ ബ്ലോഗിലൂടെ പരിചയപ്പെട്ട് പിന്നീട് കുടുംബ സുഹൃത്തായി മാറുകയും അവരുടെ വീട്ടില്‍ സഹോദരന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ നേരിട്ടു വരികയും ഫാമിലിയോടു കൂടി ആ മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാന്‍  എനിക്കു കഴിയുകയും ചെയ്തു.


പിന്നെ നമ്മുടെ നുറുങ്ങ് ( ഹാറൂണ്‍ സാഹിബ് )പരിചയപ്പെട്ട ശേഷം അവസരം കിട്ടുമ്പോഴെല്ലാം ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. അതൊരു പതിവു തന്നെയായി.  പല സുഹൃത്തുക്കളും ബ്ലോഗിലൂടെയുള്ള പരിചയം ഇ-മെയിലിലൂടെയും തുടര്‍ന്നു കൊണ്ടിരിക്കുന്നു. വളരെ വൈകി മാത്രം പരിചയപ്പെട്ട  കൂതറ ഹാഷിം, യാതൊരു കൂതറ സ്വഭാവവുമില്ലാത്ത ഒരു  കൊച്ചു പയ്യനാണെന്നു നേരില്‍ കണ്ടു ബോദ്ധ്യമായി!.

കോഴിക്കോട്ടുകാരന്‍ ജിത്തു എന്ന സുജിത് , പഴയസുഹൃത്തുക്കള്‍ കുഞ്ഞൂസ് , കാന്താരിക്കുട്ടി , തണല്‍ ഇസ്മയില്‍ , കൂട്ടുകാരന്‍ ഹംസ, സിനു , ആദില, സപ്ന ജോര്‍ജ്ജ്  അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത എത്രയോ പേര്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു!.


ഇനിയും പേരെടുത്തു പറയാന്‍ വിട്ടു പോയ എന്റെ സകല സുഹൃത്തുക്കള്‍ക്കും കമന്റുകള്‍ നല്‍കി എന്നെ പ്രൊത്സാഹിപ്പിച്ച എന്റെ എല്ലാ വായനക്കാര്‍ക്കും ഈ അവസരത്തില്‍ എനിക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

43 comments:

സാബിബാവ said...

ഇക്കാ ബ്ലോഗിലുടെ കിട്ടിയ സൌഹൃദത്തിനു ഏഴു അഴകാണെന്ന് ഞാന്‍ പറയും
കാരണം എനിക്കതില്‍ കേറി കുടുതല്‍ വെലസാന്‍ ടഇം ഇല്ലല്ലോ ..
ഇക്കയും പിന്നെ സിനുവും ഹംസക്കയും പിന്നെ മനോരാജ് കുതറഎന്നാ കുതറ
ആദില ഇങ്ങനെ പോകുന്നു സ്നേഹ ബന്ധങ്ങള്‍ക്ക് കോട്ടം വരാതെ നില നില്‍ക്കട്ടെ .....

സാബിബാവ said...

ഞാനാണ് ആദ്യ കമെന്റ് എനിക്ക് ജൂസ് ഉറപ്പാണ്‌. അല്ലെങ്കില്‍ ച്ചുക്കപ്പം ആയാലും മതി ഇക്കാ

സാബിബാവ said...

എന്റെ ബ്ലോഗ്‌ നോക്കണം അവിടെയും കേറി ഈ ഓര്‍മചെപ്പ്

കൂതറHashimܓ said...

ആരാ പറഞ്ഞെ ഞാന്‍ പയ്യനാണെന്ന്..??
ഇക്ക വന്നപ്പോ ഞാന്‍ പയ്യനായി അഭിനയിച്ചതാ, അയ്യെ.. പാവം ഇക്ക... എന്റെ അഭിനയം കണ്ട് സത്യാണെന്ന് വിശ്വസിച്ചു, ഷെയിം..ഷെയിം..!!
ബ്ലോഗില്‍ നിന്ന് കിട്ടിയ എല്ലാ ഫ്രഡ്സിനെയും എനിക്ക് നല്ല ഇഷ്ട്ടാ.. എല്ലാരും വിളിക്കാറുണ്ട്
(മിസ്സ്ഡ് കാള്‍ അടിച്ച് വിളിപ്പിക്കാറുണ്ട് :)

Sabu Kottotty said...

ഓന്നാം വാര്‍ഷികത്തെ ആര്‍പ്പുവിളിയോടെ സ്വീകരിയ്ക്കുന്നു.....

കുഞ്ഞൂസ് (Kunjuss) said...

ഒരു വര്‍ഷം കടന്നുപോയത് അറിഞ്ഞതേയില്ല! ഒന്നാം വാര്‍ഷികാശംസകളോടൊപ്പം ഇനിയും ധാരാളം പോസ്റ്റുകള്‍ എഴുതാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയും.
ബൂലോകത്തില്‍ വരുന്നതിനു മുന്‍പേയുള്ള ഈ സൗഹൃദം നീണ്ടു നില്‍ക്കാനും സര്‍വേശ്വരന്‍ സഹായിക്കട്ടെ.

നാസ് said...

ഒരു വര്‍ഷം കൊണ്ട് ബൂലോകത്തെ സ്പന്ദനമാകാന്‍ കഴിഞ്ഞതിനു ആശംസകള്‍... ഇനിയുമിനിയും രചനകള്‍ ഉണ്ടാവട്ടെ... :-) സസ്നേഹം ....

Sapna Anu B.George said...

ഒരു വര്‍ഷം,എന്നതു വലിയ കാര്യം തന്നെ.അതു തൃപ്തിയോടെ,സന്തോഷത്തോടെ കുട്ടി, അഘോഷിക്കൂ.ബ്ലോഗ് എന്നത് നമ്മുടെ മനസ്സിന്‍റെ ഒരു വാതില്‍.ആര്‍ക്കും തുറന്നു കയറിവന്നു കുശലം അന്വേഷിക്കാനും, അഭിപ്രായം പറയാനും നമ്മള്‍ക്കുവേണ്ടി ബ്ലൊലോകം തുറന്നു തന്ന വലിയ സൌഹൃദത്തിന്‍റെ വാതില്‍.അതിന്‍ എന്നെയും ഭാഗക്കാരിയാക്കിയതിനും ഓര്‍മ്മിച്ചതിനും നന്ദി കുട്ടി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒരു വര്‍ഷമെന്നത് വലിയ ഒരു കാലയളവല്ല. പക്ഷെ ഇതിനകം ബൂലോകത്ത് ശ്രദ്ധാകേന്ദ്രമാകുവാനും ഒരു 'കാര്‍ന്നോര്‍'സ്ഥാനത്ത്‌ പ്രതിഷ്ടിക്കപ്പെടാനും താങ്കള്‍ക്കു സാധിച്ചിട്ടുന്ടെന്നത് വിസ്മരിക്കാന്‍ വയ്യ. എന്തു എഴുതുന്നു എന്നതിനേക്കാള്‍ എങ്ങനെ ഇടപെടുന്നു എന്നതിലാണ് താങ്കളുടെ വിജയം എന്നെനിക്ക് തോന്നുന്നു.ഇനിയും ഒരു പാട് കാലം ഈ ഭൂലോകത്തും ബൂലോകത്തും ശക്തമായി ഇടപെടാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Unknown said...

വാര്‍ഷികത്തിനു ആശംസകള്‍.
ഇനിയും ഭൂലോകത്ത് നിറസാന്നിധ്യമായി ഒരുപാട് കാലം നിലനിലക്കട്ടെ എന്നാശംസിക്കുന്നു.

ഹംസ said...

ഇക്ക ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍ :)

ബ്ലോഗ് തുടങ്ങുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല കുറഞ്ഞ കാലം കൊണ്ട് തന്നെ ഇത്രയും നല്ല സൌഹൃദങ്ങള്‍ ഉണ്ടാവുമെന്ന്.ഇക്കയുമായി പരിചയപ്പെടാന്‍ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമാണ്.

Anonymous said...

സത്യം പറഞ്ഞാല്‍ എത്ര പെട്ടന്നാ ഇക്കയുമായി അടുത്തെ ....സാബിയും ഇക്കയും ഒഴിച്ചാല്‍ ഞാന്‍ ആരുമായി ബുലോകത്ത് പേര്‍സണല്‍ ബന്ധം ഇല്യ...പക്ഷെ കമെന്റ് വഴി എല്ലാരുമായി ബന്ധം ഇണ്ട് താനും ...അമേരിക്കയിലെ എന്‍റെ തികച്ചും എകാന്തവാസന്തതിനിടയില്‍ ആണ് ഞാന്‍ ഇങ്ങിനെ ഒരു ലോകത്തെ കുറിച്ച് അറിഞ്ഞത്...അങ്ങിനെ ഒരു കൊച്ചു ബ്ലോഗ്‌ തുടങ്ങിയതും ....ഒരു രസത്തിനു ...എഴുതാന്‍ ഇഷ്ടം ആണെങ്കിലും ആരെയും അവ കാണിക്കാന്‍ എന്നും ചമ്മല്‍ ആയിരുന്നു ...അങ്ങിനെ എന്‍റെ ഡയറി രൂപം കൊണ്ട് ....2008 ആയിരുന്നു ആ സാഹസം ....അന്ന് ആ ധൈര്യം കിട്ടിയില്ലയിരുന്നെങ്കില്‍ ഇന്ന് നിങ്ങളെ ആരെയും അറിയാന്‍ കഴിയില്ലായിരുന്നു ....നാട്ടില്‍ വരുമ്പോള്‍ ഇന്ഷ അല്ലാഹ് കാണാം ... പിന്നെ പഴം പുരാണം വിളംബിയപ്പോള്‍ കാര്യപെട്ട കാര്യം പറയാന്‍ വിട്ടു ...ഇനിയും എഴുതുക ..ഈ ഓര്‍മ്മച്ചെപ്പ് ഇനിയും നിറയട്ടെ ....ഓര്‍മകളുടെ സുഗന്ധം നഷ്ട്ടപെടാതെ കാത്ത് സൂക്ഷിക്കാന്‍ ഈ ഓര്‍മചെപ്പെങ്കിലും ഉണ്ടാവട്ടെ ....ഒന്നാം വാര്‍ഷിക സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു ...ആശംസകള്‍ !!!!

റഷീദ് കോട്ടപ്പാടം said...

ഒന്നാം വാര്‍ഷിക സന്തോഷത്തില്‍
ഞാനും പങ്ക് ചേരുന്നു ...
ആശംസകള്‍!

Anees Hassan said...

ഞാനും ഇതാ ബ്ലോഗ്‌ തുടങ്ങി. .....രണ്ടു മാസമായി ....... ഒരു വര്‍ഷം കഴിയുമ്പോള്‍ അനുഭവം എഴുതാം . കോപ്പി റൈറ്റ് ഇക്ക തരണം

ഒരു നുറുങ്ങ് said...

ഇതാ ! ഇത് തന്നെയാണ്‍ ബൂലോഗം നമുക്കായ്
പകര്‍ന്ന് തരുന്ന സൌഹൃദവും-സന്തോഷവും !!
ഈ സംതൃപ്തി സദാ ലഭ്യമാവാന്‍ ഇത്തരം കുട്ടിക്കമാര്‍ നീണാള്‍ വാഴട്ടെ !
കുട്ടിക്കാക്കും കുടുംബത്തിനാകെയും എന്‍റെ
ആശംസകള്‍ !!

സിനു said...

ഇക്കാ..അങ്ങിനെ ഒരു വര്ഷം വിജയകരമായി
പൂര്‍ത്തിയാക്കി അല്ലെ...
ഭൂലോകത്തെ അതിരുകളില്ലാത്ത സൌഹൃദങ്ങളിലൂടെ..പ്രയാണം തുടരുക..
ഇനിയും കുറെ വാര്‍ഷികങ്ങള്‍ ആഘോഷിക്കട്ടെ..
മനസ്സ് നിറഞ്ഞ നന്മകള്‍ നേരുന്നു..!

അനില്‍കുമാര്‍ . സി. പി. said...

സ്നേഹാശംസകള്‍.
ഒപ്പം എല്ലാ നന്മകളും.

മാണിക്യം said...

മുട്ടചോറില്‍ തുടങ്ങി “കടല വെടി” വഴി കുമ്പളങ്ങയിലൂടെ 'ഇലാസ്റ്റിക്ക് പെന്‍‍സില്‍ കണ്ണട' വരെ എത്തിയ പോസ്റ്റ്കള്‍ എല്ലാം മനോഹരമായിരുന്നു.
മറക്കാനാവാത്തതും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പറ്റിയതുമായ ഓര്‍മ്മച്ചേപ്പ് ,ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതില്‍ അത്യധിക സന്തോഷം ..
അഭിനന്ദനങ്ങള്‍ ആശംസകള്‍
സസ്നേഹം മാണിക്യം

Mohamedkutty മുഹമ്മദുകുട്ടി said...

വീണ്ടും സൌഹൃദം പുതുക്കിയ എല്ലാവര്‍ക്കും നന്ദി!

ജിജ സുബ്രഹ്മണ്യൻ said...

ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്കാക്കു ആശംസകൾ.ഇനിയും വർഷങ്ങളോളം ബൂലോകത്ത് സജീവമാകാൻ കുട്ടിക്കാക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Mohamed Salahudheen said...

ഇക്കാ, എല്ലാവിധ ആശംസകളും

SERIN / വികാരിയച്ചൻ said...

ഇക്കാ ഞാൻ ഒരു തുടക്കക്കാരൻ.ഇക്കയുടെ അഭിപ്രായത്തിനു താങ്ക്സ്.നമുക്കും സുഹ്രത്തുക്കളാകാം..... ഒപ്പം ഇക്കായ്ക്ക് എല്ലാ ആശംസകളും‍.......

Unknown said...

ഇക്കാ...ഇതൊന്നാവാര്‍ഷികമല്ലേ ആയുള്ളൂ...ഇതുപോലെ ഇനിയും ഒരുപാടു വാര്‍ഷികങ്ങള്‍ കൊണ്ടാടാന്‍ പടച്ചോന്‍ ഇക്കക്ക് ആയുസ്സും ആരോഗ്യവും കഴിവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...അതോടൊപ്പം എന്റെ എളിയ ആശംസകളും നേരുന്നു...

sm sadique said...

ഞാനും ആശംസകൾ നേരുന്നു.......
എനിക്കും എല്ലാവരുമായിട്ട് കൂടുതൽ അടുക്കണം, ഇൻഷാ അള്ളാഹ്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആശംസകള്‍... പ്രാര്‍ത്ഥനകള്‍

(കൊലുസ്) said...

എല്ലാ ആശംസകളും ഈ കൊലുസിന്റെ വകയും സമര്പിക്കുന്നു. ഇക്കാക്ക് longlife നേരുന്നു. keep blogging.

K@nn(())raan*خلي ولي said...

ആശംസകള്‍.. വൈകിയതില്‍ ക്ഷമിക്കണേ.
അങ്ങോട്ടും വരുമല്ലോ.

(റെഫി: ReffY) said...

തുടരുക ഈ യാത്ര. ദീര്ഗായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു തിരുത്ത്: മുള്ളൂക്കാരന്റെ ലിങ്ക് ഞാന്‍ തെറ്റായി കൊടുത്തിരുന്നു,ഭാഗ്യത്തിനു ആരും പറഞ്ഞില്ല. അതു കണ്ടയുടനെ ഞാന്‍ തന്നെ തിരുത്തി. അമ്പട,ഞാനേ..!!!

Anil cheleri kumaran said...

കൂതറ ഹാഷിം, യാതൊരു കൂതറ സ്വഭാവവുമില്ലാത്ത ഒരു കൊച്ചു പയ്യനാണെന്നു നേരില്‍ കണ്ടു ബോദ്ധ്യമായി!.

എന്തൊരു പച്ചക്കള്ളം..!!!

ഇനിയുമിനിയും ഒരുപാട് വാര്‍ഷികങ്ങള്‍ ആഘോഷിക്കട്ടെ.. ആശംസകള്‍!

Naushu said...

എല്ലാവിധ ഭാവുകങ്ങളും...

Manoraj said...

മാഷെ,
പരസ്പരം ഒത്തിരി പോസ്റ്റുകൾ വായിച്ച് പരിചയമില്ലെങ്കിലും അറിയാം താങ്കളെ. ഒന്നാം പിറന്നാളിന്റെ മധുരം നുണയാൻ ഞാനുമുണ്ട്. ഒപ്പം ഇനിയും ഒത്തിരി കാലം ബൂലോകത്തും ഭൂലോകത്തും വാഴ്ക എന്ന പ്രാർത്ഥനയോടെ
ഒരു സുഹൃത്ത്

എന്‍.ബി.സുരേഷ് said...

ജോലിയിൽ നിന്നു വിരമിച്ചതിനു ശേഷം തന്റെ ജീവിതപരിചയം വച്ച് കഥയും നോവലുമെഴുതി തുടങ്ങിയ നമ്മുടെ നാരായൻ നമ്മുടെ കാലത്തിലെ ഏറ്റവും മൌലികതയുള്ള എഴുത്തുകാരനല്ലേ. അതുപോലെ മാഷും കത്തിക്കയറുക. പ്രായത്തിന്റെ യാതൊരു ക്ഷീണവും മാഷിന്റെ തീപ്പൊരി കമന്റുകളിൽ കാണാറില്ല.

കൂടുതൽ കൂടുതൽ ചെറുപ്പമാവട്ടെ.

വഴിവിളക്കാവുക ഇരുണ്ട വഴികളിൽ കണ്ണുതെളിയാത്തവർക്ക്.

lekshmi. lachu said...

ആശംസകള്‍!

Mohamedkutty മുഹമ്മദുകുട്ടി said...

ഞാന്‍ തന്നെ അതിശയിച്ചു പോയി! ഇത്രയധികം ആളുകള്‍ ഇവിടെ വന്നല്ലോ?.അപ്പോ കൊള്ളാമല്ലോ ഈ “ബൂലോകം”!.അങ്ങിനെയാണെങ്കില്‍ എന്റെ വായനാക്കാരോടൊരു വാക്ക്. സൈഡ് ബാറില്‍ നോക്കിയാല്‍ പല പൊടിക്കൈകളും കാണാം. സമയം കിട്ടുമ്പോള്‍ അതിലൊക്കെ ഒന്നു കുത്തി നോക്കണം,അതു പോലെ മുകളില്‍ കാണിച്ച ഗസ്റ്റ് ബുക്കില്‍ ഫോട്ടോയും വെക്കണം!

Renjith Kumar CR said...

ഇക്ക ഒന്നാം വാര്‍ഷികത്തിന് ആശംസകള്‍

mayflowers said...

മുഹമ്മദ്‌ കുട്ടിക്കാ..,
എത്ര വിശാലമായ ഒരു സ്നേഹലോകമാണ് താങ്കള്‍ ബ്ലോഗില്‍ കൂടി ഉണ്ടാക്കിയെടുത്തിട്ടുള്ളത്!!
അഭിനന്ദനങ്ങള്‍..

Anonymous said...

ഇക്ക ഈ ബ്ലോഗ്‌ ലേ ഔട്ട്‌ കൊള്ളാം ...നന്നായിട്ടുണ്ട് ...ആദ്യത്തേക്കാള്‍ മെച്ചം :)

ജന്മസുകൃതം said...

ആശംസകള്‍!

ജിത്തു said...

ഇക്കാ സൌഹ്രുതങ്ങള്‍ എന്നും മനസിനു കുളിര്‍മ നല്‍കുന്നവ തന്നെ,, ഈ ബ്ലോഗിലൂടെയും പരസ്പരം കണ്ടു മുട്ടാന്‍ സാദ്യത ഇല്ലാത്തവരോടു പോലും നമ്മള്‍ മനസുകൊണ്ട് വളരെ അടുക്കുന്നു.. സന്തോഷവും , ദുഖങ്ങളും , പരിഭവങ്ങളും ഒക്കെ പങ്കു വെക്കുന്നു,,,

ഇക്കാക്ക് ഇനിയും ഒരുപാടു സൌഹ്രുതങ്ങള്‍ ലഭിക്കുമാറാകട്ടെ ബ്ലോഗിലൂടെ

ശ്രീ said...

വാര്‍ഷികാശംസകള്‍, മാഷേ

ബഷീർ said...

ഹൃദയംഗമമായ ആശംസകൾ

( ആ കോഴിമുട്ടത്തോടിലെ ചോറിന്റെ രുചിയുള്ള ആശംസകൾ )

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഒന്നാം വാര്‍ഷികം ആശംസകള്‍...