പണ്ടത്തെപ്പോലെ കമുകിലൊന്നും അടയ്ക്ക ഉണ്ടാവാതായി. മാത്രമല്ല ഉള്ളത് പറിച്ചെടുക്കാനും ഇപ്പോള്‍ ആളെ കിട്ടില്ല. അങ്ങിനെ ഉള്ള കമുകു മരങ്ങളൊക്കെ നശിച്ചു കൊണ്ടിരുന്നതിനാല്‍ വീണു കിട്ടുന്ന പഴുക്കടക്ക ശേഖരിച്ചു ഉണക്കി വെക്കും . എന്നിട്ട് വല്ലപ്പോഴും ടൌണില്‍ കൊണ്ടു പോയി വില്‍ക്കും. അല്പം പോക്കറ്റു മണിയുമാവും!.
അങ്ങിനെ ശേഖരിച്ചു വെച്ചതില്‍ നിന്നു കുറച്ചു പൊളിച്ചെടുത്തു (മുക്കാല്‍ ഭാഗവും സഹായിച്ചത് വാമ ഭാഗം തന്നെ!) ഒരു ചെറിയ ചാക്കിലിട്ടു വണ്ടിയില്‍ വെച്ചു. അപ്പോഴേക്കും ശ്രീമതി ഒരു ലിസ്റ്റും തന്നു. ഈയിടെയായി വല്ലപ്പോഴുമേ ഒന്നു പുറത്തിറങ്ങൂ. അതു കൊണ്ടു എപ്പോ പുറത്തിറങ്ങിയാലും ലിസ്റ്റൊന്നു റെഡിയായിരിക്കും!.
ടൌണില്‍ വണ്ടി പാര്‍ക്കു ചെയ്യല്‍ ശ്രമകരമായ പണിയാണ്. മലഞ്ചരക്കു കച്ചവടക്കാരനാണെങ്കില്‍ ടൌണിന്റെ ഒത്ത നടുക്കും. മുമ്പു കുട നന്നാക്കാനൊക്കെ പോയപ്പോള്‍ ( ആ കഥ ഇവിടെ) വണ്ടി ദൂരെയിട്ടാണ് പോയിരുന്നത്. ഇതിപ്പോ ചാക്കില്‍ സാധനവുമില്ലെ?. മുമ്പും ഇതു പോലെ അയാളുടെ കടയുടെ അടുത്തു സൈഡാക്കി അടക്ക വിറ്റിട്ടുണ്ട്. അന്നൊക്കെ ഞാന്‍ സൈഡാക്കുമ്പോഴേക്കും അയാള്‍ വന്നു ഡിക്കി തുറന്നു ചാക്കെടുത്തു തൂക്കുകയും സധനം പരിശോധിച്ച് വേഗം കണക്കു കൂട്ടി കാശ് തരികയും ചെയ്യും. (കാരണം പാന്റ്സിട്ടു അടക്ക വില്‍ക്കാന്‍ ആരും ചെല്ലാറുണ്ടാവില്ല!) ഞാന്‍ പെട്ടെന്നു സ്ഥലം വിടുകയും ചെയ്തിരുന്നു.
ഇന്നിപ്പോ അതിന്നടുത്തുള്ള ഒന്നു രണ്ടു കടകളിലും കയറേണ്ടതുണ്ട്. അതു കൊണ്ട് തല്‍ക്കാലം വണ്ടി ഇവിടെ നിര്‍ത്തി പെട്ടെന്നു എല്ലാ പരിപാടികളും നടത്തി മടങ്ങാമെന്നു കരുതി. അയാള്‍ വരുന്നതിനു മുമ്പായി ഞാന്‍ തന്നെ വണ്ടിയില്‍ നിന്നു ചാക്കെടുത്ത് കടയില്‍ വെച്ചു. അയാള്‍ പെട്ടെന്നു തൂക്കം നോക്കി. ഒരു കുട്ടയില്‍ പരത്തിയിട്ട് ഇടയില്‍ നിന്ന് ചിലതെടുത്തു വെട്ടി നോക്കി ഗുണനിലവാരം ഉറപ്പും വരുത്തി. എന്നിട്ടെന്നോട് ആംഗ്യത്തില്‍ ശരി കച്ചോടമാക്കുകയല്ലെ എന്നും ചോദിച്ചു.
ഞാനും തലയാട്ടി. അയാള്‍ കണക്കു കൂട്ടി കാശും തന്നു. മുമ്പും ഇങ്ങനെ തന്നെയായിരുന്നു. പ്രത്യേകിച്ചൊന്നും സംസാരിക്കേണ്ടി വന്നിരുന്നില്ല.
പെട്ടേന്നാണതു സംഭവിച്ചത്. “വണ്ടി ഇവിടെ കിടക്കട്ടെ, ഞാന്‍ പത്ത് മിനിറ്റു കൊണ്ടു തിരിച്ചു വരാം” എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ അമ്പരന്നു കൊണ്ടെന്നെയൊരു നോട്ടം!. അതു വരെയും അയാള്‍ കരുതിയിരുന്നത് ഞാനൊരു മൂകനാ (പൊട്ടന്‍) ണെന്നായിരുന്നു!
ഏതായാലും വീട്ടില്‍ ചെന്നു പറഞ്ഞു ചിരിക്കാനൊരു കഥയായി.
38 comments:
ആണോ...?
ഇക്കാ.. കടക്കാരനെ പൊട്ടനാക്കി അല്ലേ?... അടുത്തതവണ സൂക്ഷിച്ചോളൂ...ചിലപ്പോള്‍ വണ്ടി കാണില്ല.
ഭാവുകങ്ങള്‍
കുട്ടിക്കാ ഇത് വരെ സംസാരിച്ചു കേട്ടിട്ടില്ലാത്തതു കൊണ്ട് ഞാനും വിചാരിച്ചു ....അല്ല ..ശെരിക്കും അങ്ങനെയാണോ ? :)
അത്ര പൊട്ടനെന്നുമല്ല.:)
ഉം ,,,,,, ങ്ങളെ പൊട്ടിക്കേണ്ടി വരും ... ആരാ മോന്‍
അപ്പൊ പന്റിട്ടതുകൊണ്ടായിരിക്കില്ല അയാൾ ഡിക്കിയിൽ നിന്ന് ചാക്കെടുത്തു വെക്കാൻ സഹായിച്ചത്!
ഹ.ഹ. ചിരിവരുന്നു....
ആരാ പൊട്ടൻ?
സംസാരിക്കേണ്ട ഇടത്ത് മിണ്ടാതിരിക്കരുത്.
മിണ്ടാതെ ഇരിക്കേണ്ടിടത്ത് സംസാരിക്കരുത്
ഇത് മറന്നു പോയതാ പ്രശ്നം.
അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍ .നന്നായി ..
ആണോ, ഇക്കാ പൊട്ടനാണോ....??
ഹേയ്, ആവാൻ വഴിയില്ല ല്ലേ....
ഇപ്പോ എനിക്കൊരു സംശയം ഈ കൂതറയും റിയാസും പൊട്ടന്മാരാണോ?
"നല്ലൊരു മനുഷ്യനായിരുന്നു,
കഷ്ടം,പൊട്ടനായിപ്പോയില്ലേ?"
കച്ചവടക്കാരന്റെ ആത്മഗതം!
പണം ഒന്നുകൂടി എണ്ണിനോക്കിയോ? ഇന്നത്തെ കമ്പോളനിലവാരം റെയ്റ്റ് തന്നെയല്ലെ?
ഹ ഹ
എന്തായാലും ഒരു പോസ്റ്റ് ഒപ്പിച്ചല്ലോ
അപ്പൊ ശരിക്കും പൊട്ടന്‍ അല്ല അല്ലെ ?.
ചിലപ്പോള്‍ പൊട്ടനായി അഭിനയിയ്ക്കേണ്ടതായും വരുന്നൂ, അല്ലേ...ഇക്കാ.. :)
ഒരു പാവം മിണ്ടാപ്രാണി!എന്ന് കരുതി കടക്കാരന്‍ ചാക്ക് കുറെ ഏറ്റിയല്ലേ..
ഒരാളാണെങ്കില്‍ പാന്‍റിട്ട അടക്കമുതലാളി എന്ന ഗമയിലും.
ഇപ്പൊ ഞങ്ങളാ പൊട്ടന്മാരായത്..
അത് കൊണ്ടല്ലേ ഇത് വായിച്ചിങ്ങനെ ചിരിക്കുന്നത്.
ഈ പൊട്ടന്‍ പോസ്റ്റ് കലക്കി കെട്ടോ..
കുട്ടിക്കാനെ പൊട്ടനാക്കിയോ:)
അടക്കവിപണനത്തിന്റെ
ഓരോ പെടാപാടുകള്‍..
അടക്കക്കഥ ഞാനുമൊന്ന്
എഴുതിയിരുന്നു..ഇവിടെ
http://thoothappuzhayoram.blogspot.com/2010/12/blog-post_21.html
അല്ല ഇപ്പോ ആരാ പൊട്ടൻ ആ കടക്കാരനോ ഇതെഴുതിയ ആളോ ഇതു വായിക്കുന്നയാളൊ... ചിരിപ്പിച്ചു ഈ അടക്കാക്കച്ചോടം ആശംസകൾ...
ശരിക്കും ചിരിപ്പിച്ചു കളഞ്ഞു. ഞാന്‍ ഇവിടെ അബുദാബിയില്‍ മിണ്ടാതിരിക്കുംപോള്‍ പലരും ബംഗാളി ആണെന്ന് തെറ്റിദ്ധരിക്കുന്ന പോലെ.
പൊട്ടിച്ചിരിപ്പിച്ച പൊട്ടൻകഥ. നന്നായി.
ശരിക്കും ഒരു ഒറിജിനാലിറ്റി നർമ്മം...കേട്ടൊ ഭായ്
“കൊട്ടനടയ്ക്ക” എന്നൊക്കെ കേട്ടിരുന്നു!!.ഇപ്പൊ തോന്നുന്നു “പൊട്ടനടയ്ക്ക” എന്നാവുമെന്ന്!!?..
അല്ല!ഞമ്മളായൊ പൊട്ടന്‍!!?.
എന്തായാലും ഇങ്ങക്ക് പോസ്റ്റായല്ലോ അത് മതി!.
:) സംസാരിക്കാതെ കാര്യം സാധിച്ചു. അതാണ് ശരീര ഭാഷയുടെ ശക്തി!!
അതാ പറഞ്ഞത്, വായിലെ നാവ് തിന്നുന്നത് ചവച്ചരക്കാനിട്ട് കൊടുക്കാന്‍ മാത്രമുള്ളതല്ല എന്ന്....
കുട്ടിക്കാ ഇപ്പോക്ക് പോയാ ശരിയാവില്ല ട്ടോ..
ഇതിലിപ്പോ സ്മൈലിയിട്ടാല്‍ ഞാനും പൊട്ടനാണോ എന്ന് ചോദിക്കില്ലേ ?! :)
ഹ..ഹ..ഹ
സത്യത്തിൽ ആരാ പൊട്ടൻ
ചിരിപ്പിച്ചു :-))
:-)
പലപ്പോഴും നാം പൊട്ടനാവാറുണ്ട്.പ്രവർത്തിയിലാണു കൂടുതലും.
ഏതായാലും ഇക്കയുടെ പോസ്റ്റ് അടിപൊളി.
പോട്ടനായോന്നൊരു സംശയം.
ചിരിപ്പിച്ചു.
മിനി ടീച്ചര്‍ പറഞ്ഞതാ ശരി,ശരിയായ മാര്‍ക്കറ്റ് റൈറ്റൊക്കെ അന്വേഷിച്ചു മാത്രം കൊടുത്താല്‍ മതിയായിരുന്നു. അപ്പോള്‍ ഞാന്‍ കാണിച്ചത് പൊട്ടത്തരം തന്നെയാണ്.എന്റെ പൊട്ടത്തരം വായിച്ച് അഭിപ്രായം പങ്കു വെച്ച എല്ലാവര്‍ക്കും നന്ദി!
ഇവിടെയൊരു മാടത്തക്കൂടുണ്ട് ഒന്ന് കണ്ടു നോക്കൂ
ഹ ഹ
ഹ ഹ
ഹ ഹ
ഹ ഹ
never........
ഒരു അബദ്ധമൊക്കെ ആര്‍ക്കും പറ്റും.
എന്തായാലും പോസ്റ്റ് നന്നായി.
ഇവിടെ രണ്ടു തവണയായി വന്നു നോക്കുന്നു , പതുപതിനഞ്ച് ദിവസമായില്ലേ ?പുതിയത് എന്തെങ്കിലും ഒന്ന് പോരട്ടെ മോമുട്ടിക്കാ .
എനിക്ക് പോസ്റ്റുകള്‍
sidheekthozhiyoor@gmail.com
എന്ന അഡ്രസ്സില്‍ തന്നെ അയക്കണേ...
കൊള്ളാം ഈ പൊട്ടന്‍ കളി.
ഞങ്ങളെ എല്ലാരെയും ഇപ്പോള്‍ പൊട്ടന്‍മാരാക്കി ചിരിക്കുകയാ അല്ലേ.
Post a Comment