Monday, September 13, 2010

ഞാന്‍,ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍.

ഇതൊരു പരീക്ഷണമാണ്. ഞാന്‍ ഈ “ബൂലോകത്ത്” വന്നതിനു ശേഷം പല വിധ പരീക്ഷണങ്ങളും നടത്തി നോക്കിയിട്ടുണ്ട്. അതെല്ലാം വളരെ സന്തോഷത്തോടെ സ്വീകരിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എന്റെ കൂട്ടുകാര്‍ക്ക് ഇത്തവണ എന്റെ പെരുന്നാള്‍ സമ്മാനമായി എന്റെ ജീവിതം തന്നെ ഒരു ഡോക്യുമെന്ററി രൂപത്തില്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്. വലിയ സാങ്കേതിക മേന്മയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഇന്നത്തെ ഈ“ ഹൈ ടെക് ” യുഗത്തില്‍ വിവര സാങ്കേതിക വിദ്യയുടെ ഓരോ സാദ്ധ്യതകള്‍ കാണുമ്പോള്‍ ആശ്ചര്യപ്പെട്ടു പോവുകയാണ്.
നമ്മുടെ യുവാക്കള്‍ അവര്‍ക്ക് കിട്ടിയ ഈ സാങ്കേതിക പരിജ്ഞാനം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയാല്‍ എത്ര നന്നായിരിക്കും. ഇതു ഞാന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ തന്നെ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ എന്റെ സാങ്കേതിക പരിജ്ഞാനത്തിന്റെ പോരായ്മ കൊണ്ട് അല്പം താമസിച്ചു പോയി .

എന്നാലും ഇപ്പോഴെങ്കിലും ഇത് ഇങ്ങനെ അണിയിച്ചൊരുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. കാരണം ഇതെന്റെ സ്വന്തം സൃഷ്ടിയെന്നു തന്നെ പറയാം. ആരുടെയും സഹായമില്ലാതെയാണ് എഡിറ്റിങ്ങും ബാക്കി കാര്യങ്ങളും ചെയ്തത്. എന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും കുടുംബ ജീവിതത്തിലും പലപ്പോഴായി പല വിധ രൂപത്തില്‍ എടുത്തു സൂക്ഷിച്ചിരുന്ന ഫോട്ടോകളും വീഡിയോകളുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പലപ്പൊഴും ക്യാ‍മറ പല സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഏല്പിക്കേണ്ടി വന്നിട്ടുണ്ട്. സാധാരണഡിജിറ്റല്‍ ക്യാമറയിലും മൊബൈല്‍ ഫോണിലെ ക്യാമറയിലും കാം കോഡറിലും പണ്ടത്തെ വീഡിയോ കാസററ്റിലും എല്ലാം പലപ്പോഴായി എടുത്തവയാണവ.

പ്രൊഫഷണലായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ എന്നെ വിമര്‍ശിക്കാന്‍ വരരുത്. (പ്രായം ചെന്ന ഒരാളുടെ ചാപല്യമായി മാത്രം ഇതിനെ കണ്ടാല്‍ മതി.) പിന്നെ ഇവിടെ എന്റെ വീട്ടില്‍ വന്ന് എന്നെ കണ്ട് സംസാരിച്ച സുഹൃത്തുക്കള്‍ കൂടാതെ, ഒരിക്കലും എന്നെ നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കും ഇതിലൂടെ നമ്മുടെ സ്നേഹ ബന്ധം ഒന്നു കൂടി അരക്കിട്ടുറപ്പിക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ മാന്യ വായനക്കാര്‍/പ്രേക്ഷകര്‍ ഇതെങ്ങനെ സ്വീകരിക്കുമെന്നെനിക്കറിയില്ല?.

ഇതില്‍ പശ്ചാത്തല വിവരണത്തിനു ധാരാളം സാധ്യതകളുണ്ടെങ്കിലും എന്റെ ശബ്ദവും ഉച്ചാരണവും അത്ര ഭംഗിയില്ലാത്തതിനാല്‍ ഒരു സാമ്പില്‍ മാത്രം കൊടുത്തിട്ട് ബാക്കി ഞാന്‍ സിനിമാ ഗാനം കൊണ്ട് നിറച്ചിരിക്കുകയാണ്. ഇല്ലെങ്കില്‍ ഓഫീസില്‍ ഉച്ചക്ക് വീട്ടില്‍ നിന്നു കൊണ്ടു വരുന്ന ഊണു കഴിക്കുമ്പോള്‍ പറയാറുള്ള തമാശകളും മറ്റും നന്നായി വിവരിക്കാമായിരുന്നു. അന്നത്തെ ആ രസമുള്ള നാളുകള്‍ അയവിറക്കാന്‍ ഇതെങ്കിലും എന്റെ പക്കല്‍ അവശേഷിക്കുന്നണ്ടല്ലോ?.അവിടെയാണ് സാങ്കേതിക വിദ്യക്കു നന്ദി പറയേണ്ടത്.

എന്റെ നാട്ടില്‍ ആദ്യമായി വി.സി.ആറും വീഡിയോ ക്യാമറയും കൊണ്ടു വരികയും അത് തൊട്ടു നോക്കാന്‍ എന്നെ അനുവദിക്കുകയും ചെയത ഗള്‍ഫുകാരനെ ഞാനിന്നും ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതൊക്കെ ഇന്നും ഓര്‍ത്തു പോകുന്നു.

ഏതായാലും സൌകര്യം പോലെ കണ്ടതിനു ശേഷം അഭിപ്രായങ്ങള്‍ എഴുതുമല്ലോ?.ബ്ലോഗില്‍ നമ്മള്‍ സാധാരണ നടത്താറുള്ള ഒരു കമന്റ് യുദ്ധം ഞാന്‍ ആഗ്രഹിക്കുന്നില്ല. നല്ലത് പറയാനില്ലെങ്കില്‍ തല്‍ക്കാലം ഒന്നും പറയാതെ എന്നെ വെറുതെ വിടണമെന്നപേക്ഷിക്കുന്നു. കാരണം വടി കൊടുത്തു അടി വാങ്ങാന്‍ പറ്റില്ലല്ലോ?


29 comments:

Mohamedkutty മുഹമ്മദുകുട്ടി said...

കരി നാക്ക് തട്ടാതിരിക്കാന്‍(എനിക്കതിലൊന്നും വിശ്വാസമില്ല!) ആദ്യ കമന്റ് ഞാന്‍ തന്നെയിടുന്നു.ഇതൊരു പരീക്ഷണമാണ്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പിന്നിട്ട ജീവിതവഴികളിലേയ്ക്കുള്ള ഈ പിന്‍നടത്തം അതീവ കൌതുകത്തോടെ കണ്ടു. ജീവിത പശ്ചാത്തലങ്ങളും, കൃഷിയിലെ താല്‍പര്യവും ഫോട്ടോഗ്രാഫിയിലെ കമ്പവും  പോലെയുള്ള കൌതുകങ്ങളിലുള്ള സമാനാഭിരുചികളും കൊണ്ടായിരിക്കാം, ഈ വീഡിയോ കാണുമ്പോള്‍ അതില്‍ ഞാന്‍ എന്നെത്തന്നെ കണ്ടു സ്വയം മറന്നിരുന്നുപോയത്. കുട്ടിക്കാടെ ഈ രംഗത്തെ ആദ്യപരീക്ഷണം ഒരു വിജയമാണെന്നു പറയാന്‍ സന്തോഷമുണ്ട്‌. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പേരക്കുട്ടികളിൽ നിന്നും തുടങ്ങി ഒരു ഫ്ലാഷ് ബാക്കായി ...ഒരു ചുള്ളന്റെ ‘ജീവിതയാത്ര’ ഇതുവരെ അഭിനയിച്ച് തീർത്തത്....
നായികയായി മുട്ടിയുരുമിനടന്നും,
കൈ വെട്ടുന്ന വില്ലനായും (വാഴയുടെയാണ് കേട്ടൊ),...അങ്ങിനെ പല ഭാവാഭിനയങ്ങളാൽ...

കഥ,തിരക്കഥ,സംഭാഷണം(ഇന്ത്യാവിഷനായത്കൊണ്ട് ഒട്ടും ബോറടിച്ചില്ല..കേട്ടൊ),സവിധാനം,..,...
എന്നിവ ഒരു ഒറ്റയാൾ പട്ടാളമായി അവതരിപ്പിച്ച് ,ബൂലോഗം മുഴുവൻ കാട്ടിതന്നതിന് അഭിനദനം കേട്ടൊ ഭായ്

mini//മിനി said...

എല്ലാം വളരെ നന്നായിരിക്കുന്നു.

ജിത്തു said...

ഇക്കാ മിന്നു മോളിള്‍ തുടങ്ങി..
പിന്നെ ഇക്കായുടെ പഴയ ഓഫീസ് കാലം
ഉമ്മ, സഹപ്രവര്‍ത്തകര്‍,ഇവരെ ഒക്കെ കണ്ടതില്‍ സന്തോഷം..
ഇത്തരം പുതിയ പരീക്ഷണങ്ങള്‍ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു

സസ്നേഹം ജിത്തു

Mohamedkutty മുഹമ്മദുകുട്ടി said...

ബിലാത്തിയുടെ കമന്റില്‍ ഇന്ത്യാ വിഷനെപ്പറ്റിയുള്ള പരാമര്‍ശം ആദ്യം മനസ്സിലായില്ല. തല്‍ക്കാലത്തേക്ക് അവരുടെ widget നീക്കം ചെയ്തിരിക്കുന്നു.ഇനി ശല്യമുണ്ടാവില്ല.

Akbar said...

വീഡിയോ മുഴുവനായും കണ്ടു. കാലം ഒരാളില്‍ വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് ഊഹിക്കാം. എന്നാല്‍ ഇവിടെ ഓര്‍മ്മച്ചെചെപ്പില്‍ സൂക്ഷിച്ച സ്വന്തം ജീവിത വഴിത്താരകളെ ഇങ്ങിനെ അടുക്കും ചിട്ടയോടെ കോര്‍ത്തിണക്കിയപ്പോള്‍ അതൊരു ദ്രിശ്യ വിരുന്നു മാത്രമല്ല എനിക്ക് നല്‍കിയത്. സ്വയം ഒന്ന് വിലയിരുത്താനും ചിന്തിക്കാനും അവസരം നല്‍കി.

ധന്യമായ താങ്കളുടെ ജീവിതം ഇങ്ങിനെ മുന്നോട്ടു പോകട്ടെ. താങ്കള്‍ക്കും കുടുംബത്തിനും മനസ്സ് നിറഞ്ഞു നന്മകള്‍ നേരുന്നു.

ആ വാഴവെട്ടു എനിക്ക് ശ്ശി പിടിച്ചു.

പട്ടേപ്പാടം റാംജി said...

വേറെ ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി തയ്യാറാക്കിയ ജീവതത്തിന്റെ ഏടുകള്‍ എപ്പോഴും നശിക്കാതെ കാത്ത്‌ സൂക്ഷിക്കാന്‍ കിട്ടിയ ഇടത്തില്‍ തന്നെ ശേഖരിക്കാന്‍ കഴിഞ്ഞല്ലോ. നശിച്ചുകൊണ്ടിരിക്കുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ എല്ലാം (തോടും റോഡും കുളവും വേഷവിധാനങ്ങളും ജീവിതരീതിയും)പഴയ തനിമയോടെ പിന്നീട് നോക്കിക്കാണാന്‍ നല്ല വഴി.
സ്വന്തമായ ഹ്രസ്വചിത്രം മോശമായില്ല മാഷേ.

ശ്രീ said...

ആശംസകള്‍, മാഷെ

Unknown said...

മാഷേ വീഡിയോ കണ്ടു. സിസ്റ്റത്തില്‍ മുഴുവനുമായി ഡൌണ്‍‌ലോഡ് ചെയ്തിട്ടാണ് കണ്ടത്. അല്ലെങ്കില്‍ നിന്ന് നിന്ന് കാണാന്‍ ഒരു രസവും ഉണ്ടാവുകയില്ല.(നമ്മൂടെ കമ്പ്യൂട്ടറില്‍ റീയല്‍‌പ്ലേയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ വീഡിയോകള്‍ , പാട്ടുകള്‍ ഇങ്ങനെ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.) നന്നായിരുന്നു. താങ്കളുടെ കുട്ടിക്കാലം തൊട്ട് ഇപ്പോള്‍ വരെയുള്ള കാലഘട്ടത്തിന്റെ ഒരു രേഖാചിത്രം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇനി നേരിലും ഒന്ന് കാണണം.

സ്നേഹപൂര്‍വ്വം,

Abdulkader kodungallur said...

മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നവരെയാണ് ത ന്‍റെടികള്‍ എന്ന് വിളിക്കുന്നത്‌ . അവരെയാണ് മിടുക്കാന്മാര്‍ , കഴിവുള്ളവര്‍ എന്നൊക്കെ നാം പൊതുവേ സംബോധന ചെയ്യാറുള്ളത് . ഇവിടെ ഇതാ ബ്ലോഗര്‍മാരില്‍ അസൂയ ജനിപ്പിച്ചു കൊണ്ട് , തന്‍റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ അഭ്രവല്‍ക്കരിച്ചു കൊണ്ട് ശ്രീ മുഹമ്മദു കുട്ടി സാഹിബ് വിജയ വീഥിയില്‍ ജൈത്ര യാത്ര നടത്തുന്നു. അരയ്ക്കു താഴെ "കള്ളി "യിലോളിപ്പിച്ച് രോമാവൃതമായ അര്‍ദ്ധ കായത്തിലെ ബലിഷ്ടങ്ങളായ കൈകള്‍ കൊണ്ട് കുലകള്‍ വെട്ടി വീഴ്ത്തുന്നത് കണ്ടപ്പോള്‍ ഞാന്‍ വെണ്‍മണിക്കവിത ഓര്‍ത്തുപോയി .

രോമേശനാം പൂരുഷനെ പ്പുല്‍കൊല്ലവന്റെ -
മേല്‍മീശ കൊണ്ട് നിന്‍ മൃദു മുഗ്ദ മതാം മുഖന്തേ ...
ഇനി പരിചയമുള്ള ഒറ്റ പെണ്‍പിള്ളാരെയും ഒറ്റയ്ക്ക് മലപ്പുറം ഭാഗത്തുകൂടി വിടില്ല. അടിപൊളി .

ജിജ സുബ്രഹ്മണ്യൻ said...

വീഡിയോ കണ്ടു,ഇഷ്ടമായി.അഭിനന്ദനങ്ങൾ

Mohamed Salahudheen said...

സ്വന്തം ജീവിതത്തിനു മേല് മുഹമ്മദ് കുട്ടിക്കയുടെ കൈയൊപ്പ് ഓര്മച്ചിത്രമായി തെളിയുന്നു. മടുപ്പില്ലാതെ കണ്ടുതീര്ത്തു. ശ്രമിച്ചാല് എഡിറ്റിങ് ചെയ്ത് ഇനിയും വൃത്തിയാക്കാം. പഴമയുടെ പുതുമയുള്ള ചിത്രമായി ഇക്കയുടെ ജീവിതം കണ്മുന്നില് തന്നെ. നടന്നുപോയ വഴികളും ചരിത്രവും ഇനിയും പറയാന് ബാക്കിയുണ്ടാവും. പ്രാര്ഥനകള്.

Unknown said...

പഴയ ഓര്‍മ്മകള്‍ പോടിതട്ടിയെടുക്കാന്‍ ഇത്തരം കാര്യങ്ങള്‍ നല്ലത് തന്നെ. എങ്ങനെ ഇതെല്ലം ഇത്രകാലം സൂക്ഷിച്ചുവെച്ചു.

പിന്നെ വീഡിയോയില്‍ നിന്ന് ഒരു കാര്യം മനസ്സിലായി മമ്മൂട്ടിക്ക ഒരു 'ഇടതനാണെന്നു'!, ശരിയല്ലേ?

MT Manaf said...

The FCI Time is really nostalgic
Entire attempt would have been more vibrant with a back ground narration. Why to rely on our own rough voice. Find some 'yuva thurkkies'
Congrats!

Sureshkumar Punjhayil said...

Aashamsakal... Prarthanakal...!!!

Mohamedkutty മുഹമ്മദുകുട്ടി said...

എന്നെ നന്നായി പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന എന്റെ പ്രേക്ഷകര്‍ക്കു നന്ദി,പ്രത്യേകിച്ചും ഞാനൊരു “കൈ”(വാഴ)വെട്ടുകാരനാണെന്നു പറഞ്ഞ ബിലാത്തിക്കും “ഇടതനാണെന്നു”(കത്തി ഇടതു കയ്യില്‍)മനസിലാക്കിയ തെച്ചിക്കോടനും!!!!!

വി.എ || V.A said...

അല്ല്ലേ മാഷെ,കൊള്ളാമല്ലൊ ഈ പ്രയോഗം.കൊച്ചിലേ മുതൽ നല്ല ഉശിരാണല്ലെ? അപ്പൊ,അമ്പത്തഞ്ചാം വയസ്സിലാണോ കഷണ്ടി പറ്റിക്കൂടിയത്? ഇനി, അറിവ് കൂടിയപ്പൊ ഷേക്സ്പീരിയൻ തല ആയിപ്പോയതോ. ഒന്നുകൂടി മുപ്പത്തിരണ്ടാം വയസ്സിലോട്ടു പോകണമെന്നാണോ ആഗ്രഹം?ആ ചിരിയും അപ്പോഴുള്ള പാട്ടും ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. കുല വെട്ടുമ്പോഴുള്ള ബാക്ക് സൈഡ് ‘ബേപ്പൂർ സുൽത്താനെ’പ്പോലെ. യേശുദാസിന്റെ ആദ്യഗാനം ആദ്യം തന്നെ കൊടുത്തതും നന്നായി. കുടുംബവുമായി നടന്നു വന്നപ്പോൾ, വഴിയിലേയ്ക്കു തലയും നീട്ടി നിൽക്കുന്ന ഒരു വില്ലൻ തെങ്ങിനെ കാണുന്നു. അവനെ ഉടനേ തട്ടണം. താങ്കൾക്ക് കുടുംബസമേതം എന്റെ അനുഗ്രഹാശംസകളും,അഭിനന്ദനങ്ങളും അർപ്പിക്കുന്നു.

വീകെ said...

ഇതൊക്കെ എങ്ങനെ ഇത്ര കാലം സൂക്ഷിച്ചു വച്ചു....?
നന്നായിരിക്കുന്നു...

ആശംസകൾ....

മനോഹര്‍ കെവി said...

നന്നായിരിക്കുന്നു.. ഈ വീഡിയോ നെ പറ്റി കമന്റ്‌ യുദ്ധം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
എന്നാലും ചിലത് പറയട്ടെ
- ഇക്ക പ്രവരതിപ്പിക്കുന്ന ആ യന്ത്രം എന്താണ്
- ഞാന്‍ കരുതിയത്‌ ഇക്ക ഒരു എക്സ്-ഗള്‍ഫുകാരന്‍ ആണെന്നായിരുന്നു
- ആ വീഡിയോ ഗാനം ഇത്ര നേരം വേണ്ടായിരുന്നു... ഒരു പാത്രം നിറയെ ചോറ് കഴിക്കുന്നത്‌ മുഴുവന്‍ വേണ്ടായിരുന്നു.. എഡിറ്റ്‌ ചെയ്‌താല്‍ നന്നായിരിക്കും
- ആ പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ ഇപ്പൊ എങ്ങനെയിരിക്കും..അവരുടെ പ്രായം കൂടി കാണാന്‍ ആഗ്രഹിക്കുന്നു
- ഇക്ക എവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത്
- പച്ചപ്പ്‌ നിറഞ്ഞ ആ പറമ്പ് കണ്ടപ്പോ കൊതിയായി
- ചില ഫോട്ടോക്കും, വീഡിയോ ക്കും , ഏതു വര്ഷം എന്നാ ലേബല്‍ കൊടുക്കാമായിരുന്നു
- മറ്റു മക്കളുടെ ഇന്നത്തെ ചായ കാണാന്‍ ആഗ്രഹിക്കുന്നു ( അവസാനം കാണിച്ചത് അവരാണോ - ലേബല്‍ കൊടുക്കാമായിരുന്നു )
- ഭാര്യ വീഡിയോ യില്‍ എത്തിയപ്പോള്‍ യോജിച്ച song കൊടുത്തത് നന്നായി ( പച്ച പനം തത്തെ )...ഹഹ
- വിമര്‍ശനത്തിനു വേണ്ടിയുള്ള ഞഞ്ഞാമിഞ്ഞ വിമര്‍ശനമല്ല.. ചില suggestions..
ഇതൊന്നും ചെയ്തില്ലെങ്കിലും സാധനം ഉഗ്രന്‍... really nostalgic....WELDONE IKKA

Anonymous said...

ഇക്ക നിങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ തന്നെ ഇത് കാണാന്‍ കഴിഞ്ഞു ...ആദ്യംതന്നെ വിവാഹ വാര്‍ഷിക ആശംസകള്‍ ഞങ്ങളില്‍ നിന്നും ..

ഇനി വീഡിയോയെ കുറിച്ച് ..ഈ റിട്ടയേര്‍ഡ്‌ ലൈഫ് ഇങ്ങിനെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം ആണ് ..ഞാന്‍ ഒത്തിരി വീഡിയോകള്‍ ഇതുപോലെ ഉണ്ടാക്കി വച്ചിട്ടുണ്ട് ...

പിന്നെ ആദ്യം ഒരു കൊച്ചു വിമര്‍ശനം :P ഇക്കാന്റെ വോയിസ്‌ ഒരിത്തിരി കുട്ടാമായിരുന്നു ...പറയുന്നത് കേള്‍ക്കാന്‍ കുറച്ച് പാടുപെട്ടു ..

പാട്ടുകള്‍ എല്ലാം ഒന്നിനൊന്നു മെച്ചം ..ആ പാട്ടുകള്‍ എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ..മനസ്സിനെ തൊടുന്ന പാട്ടുകള്‍ ...

പിന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജീവിത ഭാഗങ്ങളും കാണാന്‍ കഴിഞ്ഞു ...

ആരാണ് ഇവയെല്ലാം ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ നിഴലായി കൂടെയുള്ളത് ?

എന്തായാലും നന്നായി ...ഇത് നല്ലൊരു കാര്യം തന്നെ ..ഇതിലെ ഓരോ നിമ്ഷവും അമൂല്യം തന്നെ ..കാരണം അവയൊന്നും ഇനി തിരികെ വരാന്‍ പോകുന്നില്ലല്ലോ ...
ഒരു ആശ്വാസം ഉള്ളത് അപ്പൊ എനിക്ക് മാത്രം അല്ല ഇമ്മാതിരി വട്ടുള്ളത് എന്നതാണ് ..ഹി ഹി ഹി

Anees Hassan said...

എനിക്കു ഇഷ്ടമായി എന്ന് പറയാന്‍ എന്താ ചെയ്യണ്ടത്

Gopakumar V S (ഗോപന്‍ ) said...

വളരെ, വളരെ ഇഷ്ടപ്പെട്ടു, ഒരു വ്യത്യസ്ത സംരംഭം തന്നെ...ഇനിയും ഇത് പോലത്തെ ഇടിവെട്ടുകള്‍ പ്രതീക്ഷിക്കുന്നു...ആശംസകള്‍ ...

ഒരുമയുടെ തെളിനീര്‍ said...

മുഹമ്മദ് കുട്ടിക്ക,
ഇല്ലാത്ത സമയം ഉണ്ടാക്കി താങ്കളുടെ ജീവചരിത്രം കണ്ടു, സമയം ചെലവാക്കിയത് വെറുതെയായില്ല എന്ന സന്തോഷമുണ്ട്
ഓഫീസിലിരുന്ന് മോരു കൂട്ടി ചോറു തിന്നുന്ന ഭാഗമൊക്കെ ഒരു കാലഘട്ടത്തിന്റെ ആല്‍ബം തന്നെയാണ്
അതിനൊപ്പമുള്ള പാട്ടുകൂടിയായപ്പോള്‍ ഏതോ ഒരു നല്ല സിനിമയിലെ ഭാഗം പോലെ തോന്നി
(സിഗററ്റ് വലിക്കാന്‍ കയ്യിലെടുക്കുന്ന കണ്ണടക്കാരന്റെ ഭാഗമെല്ലാം ഒരു ബംഗാളി സിനിമയുടെ കഷ്ണമാണെന്ന് പറഞ്ഞാലും വിശ്വസിക്കും)
പക്ഷെ ഇനിയും പിടികിട്ടാത്തത് ഇതൊക്കെ അക്കാലത്ത് എങ്ങിനെ എടുത്തു എന്ന കാര്യമാണ്
അന്ന് ഇന്നത്തെപ്പോലെ മൊബൈല്‍ കാമറയും ഡിജിറ്റല്‍ കാമറയും ഒന്നും ഇല്ല
വീഡിയോ കാമറ അക്കാലത്ത് കല്യാണ വീടുകളില്‍ പോലും സാധാരണമല്ലല്ലോ?
പിന്നെ ഒരു കാര്യം
പ്രീഡിഗ്രിക്കാലത്തെ ഫോട്ടോ കണ്ടാല്‍ നിങ്ങള്‍ മുഹമ്മദ് കുട്ടി അല്ല
ഒരു മമ്മൂട്ടി തന്നെ ആയിരുന്നുട്ടോ

ഹംസ said...

പെരുന്നാള്‍ സിനിമ റിലീസ് ചെയ്തിട്ടുണ്ട് അങ്ങോട്ടും വാ എന്ന് എന്‍റെ ബ്ലോഗില്‍ കണ്ടപ്പോള്‍.. ഒരു സാധാരണ പോസ്റ്റിന്‍റെ കാര്യമാവും പറഞ്ഞത് എന്നാണ് ഞാന്‍ കരുതിയത് . ഇവിടെ വന്നപ്പോഴല്ലെ സംഗതി സത്യം തന്നെ സിനിമ തയ്യാറാക്കിയാണ് ഇക്ക വിളിച്ചതെന്ന്.

ഏതായാലും നന്നായി ഇക്ക. ഓര്‍മകള്‍ എഴുതി അറിയിക്കുന്നതിലുപരി സുഹൃത്തുക്കളുടെ മുന്‍പില്‍ ജീവിതം ശരിക്കും കാണിച്ചു കൊടുക്കുക എന്ന ഇക്കയുടെ ഈ ആശയം വളരേ നന്നായി.

ഹാപ്പി ബാച്ചിലേഴ്സ് said...

കുട്ടിയ്ക്കാ, കലക്കി. വന്നപ്പോ ഇത്തിരി വൈകി. ഹംസാക്ക പറഞ്ഞപോലെ എഴുതി വിശദീകരിക്കുന്നത് പകരം സ്വയം ഒരു പരീക്ഷണത്തിൽ ഏർപ്പെട്ട് (അത് മനോഹരമായി)അത് ബൂലോകർക്ക് മുമ്പിൽ ദൃശ്യങ്ങളോടെ അവതരിപ്പിച്ചത് സൂപ്പർ ആയി. താങ്കളുടെ ജീവിതത്തിന്റെ പല ഏടുകളും കാണിച്ച് തന്നതിനു നന്ദി. പരീക്ഷണം കൊള്ളാം ഇനിയും വരട്ടെ പരീക്ഷണങ്ങൾ.

മേഘമല്‍ഹാര്‍(സുധീര്‍) said...

വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു

lekshmi. lachu said...

പിന്നിട്ട ജീവിതവഴികളിലേയ്ക്കുള്ള ഈ പിന്‍നടത്തം അതീവ കൌതുകത്തോടെ കണ്ടു..എല്ലാം വളരെ നന്നായിരിക്കുന്നു.ഇപ്പോഴും അതെല്ലാം നശിക്കാതെ സൂക്ഷിക്കാന്‍ സാധിച്ചല്ലോ..
വളരെ ഇഷ്ടമായി എന്ന് പറയാതെ വയ്യ..ജീവിതത്തില്‍ മറിഞ്ഞു
പോയ ഏടുകള്‍ ഇങ്ങനെ കണ്മുന്നില്‍ വീണ്ടും കാണുവാന്‍ കഴിയുന്നത്‌
ഒരു ഭാഗ്യമാണ്.അതുമനോഹരമായി അവതരിപ്പിക്കുകയും ചെയിതു..
മാഷിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു

Echmukutty said...

എനിയ്ക്ക് ഒന്നും കാണാൻ പറ്റിയില്ല. കുരെ ക്ലിക് ചെയ്തു നോക്കി. ഒന്നും സംഭവിച്ചില്ല.