Monday, November 8, 2010

വല്ലഭനും പുല്ലും!

വല്ലഭനു പുല്ലും ആയുധം!.ചെറുപ്പത്തില്‍ കേട്ടിരുന്ന ഒരു പഴഞ്ചൊല്ലാണത്. ഇവിടെയിപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യം നിത്യ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഓരോ സംഭവങ്ങളില്‍ ഒന്നു മാത്രമാണ്. ഇതു കഥയല്ല,കവിതയല്ല..എന്നാലൊ ഒരു സംഭവം എന്നു തന്നെ ഞാന്‍ പറയും !. അപ്പോള്‍ റെഡിയല്ലെ, തുടങ്ങാം...
*   *    *   *    *    *    *    *   *   *
“അല്ല നിങ്ങളാ മോട്ടോറിട്ടിട്ടു നേരമെത്രയായി?” ശ്രീമതിയാണ്.




രാവിലെ എണീറ്റാല്‍ ആദ്യത്തെ പണി ഒരു ടാങ്ക് വെള്ളം നിറച്ചു വെക്കലാണ്. പോരാത്തതിനു ഇലക്ടിറിസിറ്റിക്കാരുടെ അറിയിപ്പും വായിച്ചിരുന്നു പത്രത്തില്‍. വടക്കന്‍ ജില്ലകളില്‍ രാവിലെ 7 മുതല്‍ രാത്രി 9 വരെ വൈദ്യുതി തടസ്സമേര്‍പ്പെടും. പോരെ പൂരം!


കേടായ കണ്ടന്‍സര്‍
വെറുതെ ഒന്നു ടെറസ്സില്‍ കയറി നോക്കി. ടാങ്കില്‍ വെള്ളം ചാടുന്ന ശബ്ദമില്ല!.കഷ്ടിച്ച് അര ടാങ്ക് വെള്ളമുണ്ട്. അത് അഷറഫ്  (മൂത്ത മോന്‍) എണീറ്റാല്‍ തീരാവുന്നതേയുള്ളൂ. ഞായറാഴ്ചയായതിനാല്‍ ഉച്ചയാവും എണീക്കാന്‍. അതു വരെ പേടിക്കേണ്ട!. വീണ്ടും താഴേയിറങ്ങി. മോട്ടോറിന്റെ സ്വിച്ച് ഓണ്‍ തന്നെ. ഇന്‍ഡിക്കേറ്റര്‍ ചുവപ്പില്‍ കത്തി നില്‍ക്കുന്നു. പക്ഷെ അതിലെ ആമ്പിയര്‍ മീറ്ററില്‍ കറന്റെടുക്കുന്നതായി കാണിക്കുന്നില്ല. അപ്പോള്‍ അതു പ്രവര്‍ത്തിക്കുന്നില്ല എന്നര്‍ത്ഥം!.


പുതിയ വീട്
പഴയ വീട്
അടുക്കള ടാപ്പ്
ഹോസ് പുറത്തേയ്ക്ക്








                                                      “നിങ്ങളിനി അതിന്മേല്‍ തിരുപ്പിടിച്ച് അത് കേടാക്കണ്ട, ആ കുഞ്ഞാനെ ഒന്നു വിളിക്കാന്‍ നോക്ക് ” ഭാര്യക്കല്ലെങ്കിലും എന്റെ സാങ്കേതിക ജ്ഞാനത്തില്‍ വലിയ മതിപ്പില്ല!


ഹോസ് നീളത്തില്‍
കുഞ്ഞാനെന്നു പറയുന്നത് ബന്ധത്തില്‍ തന്നെയുള്ളൊരു മെക്കാനിക്കാണ്. വയറിങ്ങും പ്ലംബിങ്ങും  എല്ലാം അവനാണ് ചെയ്യാറ്. പോരാത്തതിനു പുതിയ പുരയുടെ പണിയില്‍ ഇനിയും ചില്ലറ കാര്യങ്ങള്‍ ബാക്കിയുമുണ്ട്. അവനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. ഒരൊമ്പതര ആകുമ്പോള്‍ വരാമെന്നു പറഞ്ഞു. എന്തോ 8 മണിയായിട്ടും കറന്റു പോയിട്ടില്ല. ഭാഗ്യം!. തൊട്ടടുത്തുള്ള പുതിയ വീട്ടില്‍ ടാങ്കും മോട്ടോറുമെല്ലാം വെച്ചിട്ടുണ്ട്. ഒരു പതിനഞ്ച് മീറ്റര്‍ അകലമേയുള്ളൂ രണ്ടു വീടും തമ്മില്‍. അവിടുത്തെ മോട്ടോര്‍ ഓണാക്കി പത്ത് മിനിറ്റ് കൊണ്ട് ടാങ്കു നിറച്ചു. പെയിന്റിങ്ങ് പണിക്കാരുള്ളതാ. അവര്‍ക്കും വെള്ളം വേണ്ടി വരും.


പഴയ കുളിമുറിയിലേയ്ക്ക്
പത്ത് മണി കഴിഞ്ഞപ്പോള്‍ നമ്മുടെ മെക്കാനിക്കെത്തി. മോട്ടോറും സ്വിച്ചും എല്ലാം നോക്കി. കിണറ്റിനടിയില്‍ വെച്ച സബ്മെര്‍സിബിള്‍ പമ്പാണ്. വെച്ചിട്ട് 4 വര്‍ഷം ആയിട്ടുണ്ടാവും . ഇതു വരെ ഒരു കുഴപ്പവും കാണിച്ചിട്ടില്ല. അതിന്റെ കയര്‍ പിടിച്ചൊന്നു കുലുക്കി നോക്കി . ഓണാക്കാന്‍ പറഞ്ഞു. ഇല്ല, സങ്ങതി കേടു തന്നെ. കണ്ട്രോള്‍ ബോക്സ് അഴിച്ചു നോക്കി. ആളെ പിടി കിട്ടി. കണ്ടന്‍സര്‍ കേടാണ്. മാറ്റിയിടണം.  ഇന്നു ഞായറാഴചയല്ലെ, കട തുറക്കില്ല.


കുളിമുറിയില്‍
“അതു നിങ്ങള്‍ തന്നെ വാങ്ങി കണക്ട് ചെയ്താല്‍ മതി”.  ഭാര്യ കേള്‍ക്കെ തന്നെ അവന്‍ പറഞ്ഞു. അതും പറഞ്ഞവന്‍ പോയി.  ഇപ്പോള്‍ അവള്‍ക്കല്പം മതിപ്പു തോന്നിയിട്ടുണ്ടാവും എന്നെപ്പറ്റി. ഞാനാരാ മോന്‍!


ഉച്ചയായപ്പോഴേക്കും ടാങ്കിലെ അവശേഷിച്ച വെള്ളം തീര്‍ന്നു. അതിന്നിടയില്‍ സീമന്ത പുത്രന്‍ കുളിയും കഴിഞ്ഞു പുറത്തു പോവുകയും ചെയ്തു. കോഴിക്കോട്ടേക്കാണ്, ഇന്നിനി മടങ്ങില്ല. ഭാര്യാ വീട്ടിലേക്കാണ്. മൂപ്പത്തി പോയിട്ട് രണ്ടാഴ്ചയായി.


തൊട്ടപ്പുറത്തു വെള്ളമുണ്ടായിട്ടും വെള്ളം കോരുകയോ? അതു ശരിയാവില്ല. ഇനി അവിടെ പോയി കുളിയും കര്‍മ്മങ്ങളും നടത്തേണ്ടി വരുമോ?. താമസം തുടങ്ങാത്ത വീട്ടില്‍ അതും വേണ്ട . 


ടാപ്പില്‍ ഘടിപ്പിച്ചു
അപ്പോഴാണ് തലയില്‍ ഒരു ബുദ്ധിയുദിച്ചത്. ഈ മുടിയെല്ലാം പോയത് വെറുതെയല്ലെന്നിപ്പോള്‍ മനസ്സിലായി !.  പുതിയ വീട്ടിന്റെ അടുക്കള ഭാഗത്തെ ടാപ്പില്‍ ഒരു ഹോസിന്റെ ഒരറ്റം ഘടിപ്പിച്ചു. ഏകദേശം 30 മീറ്റര്‍ നീളമുള്ള ആ  അര ഇഞ്ച് ഹോസിന്റെ മറ്റേയറ്റം പഴയ വീടിന്റെ ബാത്ത് റൂമിന്റെ വെന്റിലേറ്ററില്‍ കൂടി അകത്തു കടത്തി,വാഷിങ്ങ് മെഷീന്‍ ഉപയോഗിച്ചിരുന്ന ടാപ്പില്‍ കണക്ട് ചെയ്തു. എല്ലാം ഭദ്രമല്ലെയെന്നു ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി. കയറു കൊണ്ട് കെട്ടി ഉറപ്പും വരുത്തി. എന്നിട്ടു രണ്ടു ടാപ്പുകളും തുറന്നു വെച്ചു.


വെള്ളം റെഡി!
എന്തൊരല്‍ഭുതം ! സംഭവം കുശാല്‍!. പുതിയ വീട്ടിലെ ടാങ്കിലെ വെള്ളം പഴയ വീട്ടിലെ എല്ലാ ടാപ്പിലും റെഡി!.ശ്രീമതിക്കതൊട്ടും വിശ്വസിക്കാനായില്ല.                        
“എന്നാലും നിങ്ങളൊരു വല്ലാത്ത സാധനം തന്നെ!” അവളുടെ കമന്റ്.


ഇനി നാളെ പതുക്കെ കണ്ടന്‍സര്‍ വാങ്ങി വന്നാല്‍ മതിയല്ലോ. ഞാനാ ആശ്വാസത്തിലായിരുന്നു.

57 comments:

Echmukutty said...

അമ്പടാ! എന്തൊരു മിടുക്കൻ!
പോരാഞ്ഞിട്ട് അതൊരു പോസ്റ്റുമാക്കി.
ഒരവാർഡ് തരാൻ എനിയ്ക്ക് കഴിവുണ്ടാകുമ്പോ അവിടെ വന്നു തരാം.

Noushad Backer said...

ഇക്കാക്കാക്ക് ഹോസും ആയുധം.......!!
ങ്ങള് തരക്കേടില്ലല്ലോ മന്‍സാ........??

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പങ്ങിള് ഒരു കുഞ്ഞി ഇഞ്ചിനീരാണ് ...അല്ലേ

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ശൊഹ്!!!!!!!! ഫയങ്കര ഫുത്തിയാണല്ലോ ഇക്കാ...
സമ്മതിക്കണം(ഇക്കാടെ ശ്രീമതിയെ)...

ഇങ്ങനെയും പോസ്റ്റുകളുണ്ടാക്കാമല്ലേ...?
ഡ്യൂട്ടി കഴിഞ്ഞു റൂമില്‍ ചെന്നിട്ടു വേണം ക്യാമറയുമായി ഇറങ്ങാന്‍..
വെല്ല പൈപ്പും കേടായിട്ടുണ്ടോന്നു നോക്കണം.ഇല്ലങ്കില്‍ ഒരെണ്ണം കേടാക്കി ഇതുപോലൊക്കെ ചെയ്തു നോക്കണം..എന്തായാലും സംഭവം കൊള്ളാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തന്റെ വീട്ടിലെ ടാങ്കിലെ വെള്ളം പെട്ടെന്ന് തീര്‍ന്നു പോകുന്നെന്ന്, ഇക്കയുടെ അയല്‍വാസി ഇടയ്ക്കു എന്നോട് പറയുമായിരുന്നു . അതിന്റെ ഗുട്ടന്‍സ്‌ ഇപ്പഴാ എനിക്ക് പിടികിട്ടിയത്.

ഹാപ്പി ബാച്ചിലേഴ്സ് said...

ഇക്കാ ഇങ്ങനെ പോയാല്‍ എഞ്ചിനീയര്‍ മാരെല്ലാം കൂടി കൊട്ടേഷന്‍ കൊടുക്കാന്‍ സാധ്യതയുണ്ട്.
"സൂഷിച്ചാല്‍" ദു:ഖിക്കണ്ട

Elayoden said...

അള്ളോയു ജ്ജെക്ക, ങ്ങള് ബിജാരിച്ച മാതിരിയല്ലോട്ടോ, പെരുത്ത്‌ ബുദ്ധി....ആ ഓസുമായി ങ്ങള് ഇങ്ങട്ട്ടു ജിദ്ദക്കു ബരിന്‍..... ഇവടത്തെ വെള്ള പ്രശ്നം കൊണ്ട് ഹലാക്കായിരിക്കാ... ങ്ങള്‍ക്ക് കാസും കിട്ടും നാമ്മക്ക് വള്ളോം....

ഇന്നാ വന്നത്.. വളരെ നല്ല ബ്ലോഗ്‌, ഇക്കാക്ക് എല്ലാവിധ ആശംസകളുമായി......

Unknown said...

അപ്പോൾ കാര്യങ്ങൾ ഒക്കെ നടന്നല്ലോ അത് മതി..

HAINA said...

കണ്ടന്‍സർ മാറ്റിവെച്ചു കാണുമെന്നു കരുതുന്നു. അല്ലങ്കിൽ ഹോസ് തടഞ്ഞു വീഴും..

ഹംസ said...

“എന്നാലും നിങ്ങളൊരു വല്ലാത്ത സാധനം തന്നെ!” അവളുടെ കമന്റ്. എന്‍റെയും .....

Unknown said...

“എന്നാലും നിങ്ങളൊരു വല്ലാത്ത സാധനം തന്നെ!” അതന്നെ.
ഇതൊരു നല്ല ഐഡിയ തന്നെ, പക്ഷെ അടുത്തുതന്നെ സ്വന്തം വീട് വേണം!

മൻസൂർ കുഴിപ്പുറം said...

അമ്പടി കേമി ................ കൊള്ളാല്ലോ ....................... ഇപ്പൊ മുടിയല്ലേ പോയുള്ളൂ .... ഇനി കുറച്ചും കൂടി കഴിഞ്ഞാല്‍ തലയും പോകുമോ

ആളവന്‍താന്‍ said...

"എന്നാലും നിങ്ങളൊരു വല്ലാത്ത സാധനം തന്നെ" - എന്‍റെ കമന്റ്.!!

അലി said...

സമ്മതിച്ചിരിക്കുന്നു... നിങ്ങളൊരു വല്ലഭന്‍ തന്നെ!

പട്ടേപ്പാടം റാംജി said...

സംഗതി കൊള്ളാം.
ആളൊരു പുലിയാണല്ലോ.

Mohamedkutty മുഹമ്മദുകുട്ടി said...

ഇന്നു കണ്ടന്‍സറും വാങ്ങി ഇന്നു വൈകുന്നേരം അത് കണക്ട് ചെയ്തു മോട്ടോറൊക്കെ ശരിയാക്കി.വര്‍ക്കു ചെയ്യുന്നുണ്ടെന്നു ഉറപ്പു വരുത്തി.ഉടനെ ഓഫ് ചെയ്തു ഒന്നു ടാങ്ക് പരിശോധിക്കാന്‍ ചെന്നപ്പോള്‍ അതിലും വലിയ അതിശയം!.മുക്കാല്‍ ടാങ്ക് വെള്ളം സ്റ്റോക്കായിരിക്കുന്നു!.മോട്ടോര്‍ ഇടാതെ തന്നെ. പുതിയ വീട് പഴയ വീടിനേക്കാള്‍ അല്പം ഉയരം കൂടുതലാണ്. സയന്‍സിന്റെ ഓരോ പണികള്‍!.ഞാന്‍ പഠിച്ചതും ഫിസിക്സ്.

സാബിബാവ said...

അതും ഒരു പോസ്ടായി എന്റിക്കാ

കുഞ്ഞൂസ് (Kunjuss) said...

വല്ലഭനു പുല്ലും ഇക്കാക്ക് ഹോസും!

ഭായി said...

വല്ലഭൻ മുഹമ്മദിക്ക :)

നീര്‍വിളാകന്‍ said...

വല്ലഭനു പുല്ലും ആയുധം.... വീട്ടില്‍ വെള്ളം വന്നില്ലെങ്കില്‍ അതും ഒരു പോസ്റ്റ്..... നമ്മളൊക്കെ വിഷയം എവിടെ എന്ന് അന്വേഷിച്ച് പരതി നടക്കുമ്പോളാണ് ഇക്ക ഇതൊകെ പോസ്റ്റാക്കുന്നത്....

Areekkodan | അരീക്കോടന്‍ said...

മയ്മോട്ടിക്കാ...ഉഗ്രന്‍ ഐഡിയ.പക്ഷേ പേറ്റന്റ് തരില്ല.കാരണം ആഴ്ചയില്‍ എട്ടു ദിവ്സവും വെള്ളമില്ലാത്ത എന്റെ പുതിയ വീട്ടില്‍ രണ്ടു കൊല്ലമായി ചെയ്യുന്ന പണിയാ ഇത്.കഴിഞ്ഞ ആഴ്ച വാട്ടര്‍ അതോറിറ്റി അതിന് നല്ല ഒരു സമ്മാനവും തന്നു - 1250 രൂപയുടെ ഓവര്‍ബില്‍!

മനോഹര്‍ കെവി said...

1. അഷ്റഫിനെ എത്രയും പെട്ടെന്ന് കോഴിക്കോട്ടു നിന്ന് തിരിച്ചു വരാന്‍ കമ്പി അടിക്കണം.. അങ്ങനെ ഇപ്പൊ ഓന്‍ സുഖിക്കേണ്ട
2. കുഞ്ഞാന്റെ കഞ്ഞിയില്‍ മണ്ണ് വാരി ഇടരുത്
3. അതുകൊണ്ട് എത്രയും പെട്ടെന്ന് ഗള്‍ഫിലേക്ക് വരുക ..ഇവിടെ ജോലി ശരിയാക്കി തരാം... വിസയും ടിക്കെറ്റും ഇതോടൊപ്പം അയക്കുന്നു

കുസുമം ആര്‍ പുന്നപ്ര said...

നിങ്ങടെ ബീവി പറഞ്ഞതു തന്നെ ഞാനും പറയുന്നു

yousufpa said...

നിങ്ങൾ ആളൊരു പുലിതന്നെ..

Anonymous said...

നല്ല ഐഡിയ ഇക്കാ

ബഷീർ said...

തരക്കേടില്ല ഇഞ്ചിനീരാക്കാ :)

Jishad Cronic said...

മുഹദ്ദിസ് കുട്ടിക്ക...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹിക്മത്തിന്റെ ഉസ്താദാണല്ലെ? ഞാൻ ശിഷ്യപ്പെടുന്നു.. സലാം

Sidheek Thozhiyoor said...

എന്നാലും എന്‍റെ മോമുട്ടിക്കാ...ഇങ്ങള് തന്നെ താരം

വിജയലക്ഷ്മി said...

ഇക്ക പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നു ...തലയിലെ മുടിപോയതിന്റെ രഹസ്യം :)
ഏതായാലും നല്ല പോസ്റ്റ്‌

രമേശ്‌ അരൂര്‍ said...

ഒരു വെടിക്കുള്ള മരുന്നൊക്കെ കയ്യിലുണ്ടല്ലോ
ഇരിക്കട്ടെ ..വേറെയും സൂത്രപ്പണികള്‍ വല്ലതുമുണ്ടെങ്കില്‍ പോസ്റ്റ ണേ

വരയും വരിയും : സിബു നൂറനാട് said...

ഫിസിക്സ്‌ പഠിച്ചത് കൊണ്ടാണ്..അങ്ങനെ പറ..!! പോളിടെക്കനിക്ക് ആണെങ്കില്‍ ഈ പണി ഒന്നും നടക്കില്ലാ ;-)

Raees hidaya said...

ഇക്കാക്ക്‌ എല്ലാം പോസ്റ്റിനുള്ള വിഷയമാണല്ലോ?

റഷീദ് കോട്ടപ്പാടം said...

ഇക്കാ..
ങ്ങള് ആളൊരു പുല്യാന്നു പ്പോളാ തിരിഞ്ഞേ!

സി. പി. നൗഷാദ്‌ said...

കുട്ടിക്ക ,ആളൊരു വില്ലനും വല്ലഭാനുമാനെന്ന്‍ എനിക്ക് നേരിട്ടറിയാം എതായാലും എലാ നന്മകളും നേരുന്നു

വില്‍സണ്‍ ചേനപ്പാടി said...

ന്റെ കാക്ക നിങ്ങക്ക് ഫിസിക്സിന്റെ നോബല്‍
സമ്മാനം കിട്ടേണ്ടതാ.
പച്ചേങ്കില് സായിപ്പിന് ഇതു വല്ലതും
മനസിലാവുമോ.
സമ്മതിച്ചിരിക്കുന്നു.
ഫോട്ടോപടവും ഉഗ്രന്‍

Nena Sidheek said...

ഞാന്‍ നേന, സിദ്ധീഖ് തൊഴിയൂരിന്‍റെ മോള്‍, ഉപ്പ തന്ന ലിങ്കാണ് ഇക്കാടെ , ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി ചിപ്പി , ഒന്ന് വായിച്ചു നോക്കി അഭിപ്രായം പറയണേ...ഇക്ക ഒരു പ്ലുംബുരും കൂടി ആണല്ലേ ? ,മറ്റു കഥകള്‍ വായിക്കട്ടെ ,എന്നിട്ട് അഭിപ്രായം എഴുതാം .

kARNOr(കാര്‍ന്നോര്) said...

അമ്പടാ ...

Jazmikkutty said...

:)

SUJITH KAYYUR said...

nannayitund.

Unknown said...

കൊള്ളാം, ഇവിടെ ചിലര്‍ വിഷയങ്ങള്‍ക്കായി തലപുകഞ്ഞു പുന്നാക്കാക്കുകയാണ്, അപ്പോഴാന്നു ഇക്കയുടെ പുതിഴ വഴികള്‍ ....ഭലേ ഭേഷ്....

Aboo Absar said...

ഭംഗിയായി ചിട്ടയോടെ ബ്ളോഗ് കൈകാര്യം ചെയ്യുന്ന താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍

ജയരാജ്‌മുരുക്കുംപുഴ said...

vallabhanum pullum ayudhamanennu ini shamsayikkathe thanne parayam.....

ഒരു നുറുങ്ങ് said...

തലയിലിപ്പോള്‍ ബാക്കിയായ കുറച്ച് മുടികള്‍ അവിടെ നിലനില്‍ക്കട്ടെ എന്ന് നിര്‍ബന്ധോള്ളത് കൊണ്ടാവും കെട്ടിയോള്‍,കുട്ടിക്കാന്‍റെ മെക്കാനിസത്തെ നിരുത്സാഹപ്പെടുത്തുന്നത്..!
ഈ ഇക്ക ഒന്നടങ്ങിയിരിക്കൂല്ല എന്ന് പണ്ടേ പരാതിയുമുണ്ടല്ലോ,അവര്‍ക്ക്..!

അല്ലേലും,നിങ്ങളൊരു സര്‍വ്വകലാ വല്ലഭനല്ലേ..! പിന്നെന്തിനാ നിങ്ങക്കൊരു പുല്ല്..!
ആശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

ഇടക്കൊന്നു പൊടി തട്ടാന്‍ വന്നതാ.!! ഇപ്പോളും ആളുകള്‍ കയറി വരുന്നുണ്ടല്ലേ? സന്തോഷം!. അഭിപ്രയങ്ങള്‍ പങ്കുവെച്ച എല്ലാ സുഹൃത്തുക്കല്‍ക്കും നന്ദി!

ധനലക്ഷ്മി പി. വി. said...

ഹഹാഹഹ..ഒട്ടും വിഷയദാരിദ്ര്യം ഇല്ല അല്ലെ? വല്ലഭന്‍ തന്നെ ..

lekshmi. lachu said...

അതും ഒരു പോസ്ടായി ...

Unknown said...

ഇതെങ്ങനെ സാധിക്കുന്നു വാപ്പാ?
ങ്ങള് ആളൊരു പുലി തന്നെ ട്ടോ!

കാഡ് ഉപയോക്താവ് said...

ഈ സൂത്രം ഇഷ്ടപ്പെട്ടു.

ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam free Video Tips

TPShukooR said...

ഇത് വല്ലാത്തൊരു പുത്തിമാന്‍ തന്നെ. ഏതായാലും വരും കാലത്തെ കുടി വെള്ള ക്ഷാമം പരിഹരിക്കാന്‍ ആളില്ലാത്ത പ്രശ്നമില്ലല്ലോ.
ഇത്തരത്തിലുള്ള നല്ല പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നു.

sulekha said...

ഭാര്യയെ പേടിയുള്ളപ്പോ എന്തൊക്കെ കണ്ടുപിടുത്തങ്ങള്‍ ആണ് വരുന്നത് .ഞാനും പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു (ആരേലും തന്നാല്‍ !)

Thabarak Rahman Saahini said...

ഇക്കാ, ബുദ്ധിഎന്നത്, അവസരത്തിനൊത്തു
ഉപയോകിക്കേണ്ട സാധനമാണെന്ന്
ഒരിക്കല്‍ കൂടി തെളിയിച്ചു,
എന്റെ സ്ഥിരം വായനക്കാരനായ ഇക്കാക്ക്
ഒരു സ്പെഷ്യല്‍ താങ്ക്സ്.
സമയം പോലെ ഈ അനുജനെ വിളിക്കുക.
8129071160

Sabu Kottotty said...

തലയില്‍ മുടിയില്ലാത്തതിന്റെ രഹസ്യം ഇപ്പഴാ പിടികിട്ടിയത്...

വീകെ said...

ടാങ്കിൽ വെള്ളമില്ലെങ്കിലും അതും ഒരു പോസ്റ്റ്...!!
എന്റെ ഗൂഗിളമ്മച്ചി.. ഈ ബ്ലോഗർമാരെല്ലാം ഇതെന്തു ഭാവിച്ചാ...!!?

സ്വന്തം കിണറ്റിലെ വെള്ളമായതോണ്ട് സാരമില്ല.
കറണ്ടുകാരുടെ എക്സ്ട്രാബില്ല് ഉടനെ കിട്ടും...!

Ismail Chemmad said...

കുറെ വൈകിയാ ഇവിടെ എത്തിയത് ...
കുട്ടിക്കാന്റെ ഒരു ബുദ്ധി

Unknown said...

ബുദ്ധിയും അല്പ്പം 'പ്രഷറും' വേണം ഇതിനൊക്കെ
(പ്രഷർ വെള്ളത്തിനാ, മാഷ്‌ക്കല്ല!!)

Sulfikar Manalvayal said...

കുറെ കാലമായി കുട്ടിക്കയുടെ ബ്ലോഗില്‍ വന്നിട്ട്.
ഇനി തുടര്‍ന്ന് വരാം. വന്നപ്പോള്‍ ആദ്യം കണ്ടത് ഹിക്മത്തിന്റെ പണിയാണല്ലോ.
കൊള്ളാം. ഇക്കയുടെ മുമ്പില്‍ ഇനി ശ്രദ്ധിച്ചു നടക്കണം.