Wednesday, January 4, 2012

തെരുവില്‍ നിന്നൊരു ബാലന്‍.

മഹാരാഷ്ട്രയിലെ തെരുവില്‍ നിന്നും കണ്ടെത്തിയ ഈ ബാലന്‍ എത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുവെന്നു നോക്കുക. ജീവിതം പഠിപ്പിക്കുന്നത്‌ എന്തും ഏതു പ്രായത്തിലും പഠിക്കേണ്ടി വരുന്നു. ഹിന്ദിയും മറാടിയും നന്നായി സംസാരിക്കുന്ന ഈ കുട്ടിയെ കണ്ടു പഠിക്കുക.
ഈ വീഡിയോയുടെ കൂടെയുള്ള നോട്ടും വായിക്കുക.This is a note about YOU..., six degrees of separation and that butterfly wing thing...
Something incredible that happened mainly because of you. It looks like you might just be changing a life.
Thanks to you, our supporters of The Tibetan Photo Project, we were able to return to India and under the direction of several Tibetans produced "Save Tibet... Why?" (Amazon.com... we/they could use the sales)
But that is not what this is about...
For the price of a few extra tapes (under $50) we figured we could collect
extra footage of India and add an India travel film ("India 101) to our catalog
for a more general audience, and it could introduce the Tibetans in the
context of India and sales when it releases will benefit The Tibetan Photo Project...
This is where you and your support come in...
So... With a wider eye and camera pointed into India, we tripped over an interview with an 11-year old street kid and given this was not long after Slumdog Millionaire won the Oscar for best picture in the entire world, this interview felt very relevant....
We got home and about a year ago posted the entire interview as raw footage and it had a few hundred quiet views...
then...

Something happened and last week it began to gather about 60,000 views and its still climbing at at least 5,000 views a day... People have watched it and contacted us about helping the boy... including
many people in India...

To respond, first we had to get on the email machine and try to see if the boy was still around... and it looks like we found both a connection and an NGO that works with kids like him in the Dharamsala.... and we are
connecting folks interested in helping to the NGO (we do not make endorsements but connections), so we hope that people will look to this or another avenue that satisfies them and then Raj and maybe even other kids will get some help...

All of this is because of your support... We would not have been there without you... its nothing that was intended... But you get to be the butterfly wings who through your support stir the air...helped us make it to India where we somehow landed in this exact minute and space to film the interview and your support moved everything to end up possibly helping kids in India...
Or maybe you want to link the actions, starting at the moment of your support and see how many elements or degrees of separation have to fall into place in order to link you to this boy in India..

You are pretty darn impressive.... thank you

Here is your video http://www.youtube.com/watch?v=gqXYS1tG5yU

It looks like you might just be changing a life!

21 comments:

mini//മിനി said...

ആദ്യം വായിച്ച് കമന്റ് എഴുതട്ടെ,,,
നന്നായിരിക്കുന്നു,,,
ഇനി വീഡിയോ കാണുകയും കേൾക്കുകയും ചെയ്യട്ടെ.

Vp Ahmed said...

ഇത് പോലെ കണ്ണില്‍ പെടാത്ത ദുരുപയോഗത്തില്‍ ആവുന്ന നിധികള്‍ ധാരാളം ഉണ്ട്. നമ്മുടെ വ്യവസ്ഥകളില്‍ ഇതിനൊന്നും പരിഹാരം കാണുന്നുമില്ല. ഈ അഭിമുഖം പങ്കു വെച്ചതിനു നന്ദി.

ബെഞ്ചാലി said...

കോമണ്‍വെല്‍ത്തിന്‍റെ പേരില്‍ കക്കൂസിലേക്ക് വാങ്ങിയ ടിഷ്യൂ പേപ്പറിന്‍റെ പേരില്‍ നടത്തിയ അഴിമതിയില്‍ നിന്നും ഒരു ശതമാനമെങ്കിലും തെരുവില്‍ ആകാശം പുതച്ചുറങ്ങുന്ന പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷനത്തിനെങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്ന് പകല്‍ സ്വപ്നം കാണുകയാണ്.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ബെഞ്ചാലിയുടെ കമന്റിനു താഴെ ഒരു ഒപ്പ്..

subanvengara-സുബാന്‍വേങ്ങര said...

......കോടിക്കണക്കിനു ജനങ്ങള്‍ക്കിടയില്‍ എത്രയെത്ര 'താരങ്ങള്‍'ഇത് പോലെ ചെളിയിലും ചേറിലുമായികഴിയുന്നു.....നമ്മള്‍ കാണുന്നതോ ഏതാനും വൈറ്റ്‌കോളര്‍ 'താര'ങ്ങളെ മാത്രം!!....

K@nn(())raan*خلي ولي said...

എത്ര കുഞ്ഞുങ്ങള്‍ തെരുവില്‍ ഈച്ചകള്‍ക്കൊപ്പം,
പൂച്ചകളെപ്പോലെ എച്ചിലിനു വേണ്ടി ആകാംക്ഷയുടെ കണ്ണുകള്‍ കൂര്‍പ്പിച്ചു യാചിച്ചുനില്‍ക്കുന്നു!
ഇത്തരം കാഴ്ചകള്‍ കാണാത്തവരല്ല നൂറുകോടിയുടെ കൊട്ടാരത്തില്‍ അന്തിയുറങ്ങുന്നതും കറണ്ട്ബില്ലായി അറുപതു ലക്ഷം അടക്കുന്നതും!
എത്ര മഹാന്മാരായാലും ഒടുവില്‍ കിടക്കേണ്ടത് ആറടി മണ്ണിലാണ്.
വായില്‍ തിരുകുന്നതും മണ്ണാണ്
മണ്ണില്‍നിന്നു വരുന്നവര്‍ പോകുന്നതും മണ്ണിലേക്ക്
മണ്ണിന്റെ ഗന്ധമല്ല മനുഷ്യന്റെ മനസ്സിലുള്ളത്
മലയോളം അഹങ്കരിക്കുന്നവര്‍ സഹജീവികളുടെ ദുരവസ്ഥയിലൂടെ കണ്ണോടിച്ചാല്‍ തീരും സര്‍വ്വ ധിക്കാരവും
ആര്‍ത്തിയും വെപ്രാളവും!
ഈ കുട്ടിയുടെ വിനയംപോലും ഇന്ത്യയിലെ സമ്പന്നര്‍ക്കില്ല
നമ്മുടെ നാട്ടിലെ (ഒരു പ്രദേശത്തെ) സമ്പന്നര്‍മാത്രം വിചാരിച്ചാല്‍ ആ പ്രദേശത്തെ ദാരിദ്ര്യം ഇല്ലായ്മചെയ്യാന്‍ സാധിക്കും.
പക്ഷെ വിചാരിക്കില്ല.
അപ്പോഴും അന്യന്റെ പിച്ചച്ചട്ടിയിലായിരിക്കും അവന്റെയൊക്കെ നോട്ടം.

(കുട്ടീക്കാ, കണ്ണുനിറഞ്ഞു.
ഇനിയിത് നീറ്റലായി ഉള്ളില്‍കിടക്കും)

പട്ടേപ്പാടം റാംജി said...

നമ്മളൊന്നും അറിയാതെ എത്രയോ പാവങ്ങള്‍ ഇതുപോലെ കഴിഞ്ഞുകൂടുന്നു....
മായാത്ത ഒരു ചിത്രമായി ഇത് കുറേക്കാലം മനസ്സില്‍ കിടക്കും.

SHANAVAS said...

Kutty sir, You have shared a marvelous feeling by showing such a fantastic video..really I appreciate you for this..The survival instinct inside the human beings leads to such feats... really hearty..

Akbar said...

ആ കുട്ടിയുടെ മുഖത്തെ നിഷ്കളങ്കതയും മനസ്സിലെ സ്നേഹവും സംസാരത്തിലെ മിതത്വവും പെരുമാറ്റത്തിലെ മാന്യതയും കണ്ടു ഒറ്റ വാക്കേ പറയാനുള്ളൂ. കുപ്പയില്‍ ഒരു മാണിക്യം. ജീവിതാനുഭവങ്ങളുടെ പാഠശാലയില്‍ നിന്നും ബിരുദമെടുത്തു ഈ കുട്ടി ഉന്നതങ്ങളില്‍ എത്തട്ടെ എന്ന് ആത്മാര്‍ഥമായും പ്രാര്‍ഥിക്കുന്നു. ഇങ്ങിനെ നിരവധി രത്നങ്ങള്‍ തെരുവോരത്ത് ആരോരുമറിയാതെ കഴിയുന്നുണ്ടാവും. വീഡിയോ പങ്കു വെച്ചതിനു നന്ദി മുഹമ്മദ്‌ കുട്ടിക്ക.

മുനീര്‍ തൂതപ്പുഴയോരം said...

വീഡിയോ പങ്കു വെച്ചതിനു നന്ദി .അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നതിന് ശക്തി കൂടും.സാഹചര്യങ്ങള്‍ പ്രതികൂലമായതു കൊണ്ട് കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരുന്നതിന്റെ ഒരുദാഹരണമാണിത്.

Shukoor said...

ഈ കുട്ടി അദ്ഭുതപ്പെടുത്തുന്നു. ഓരോരുത്തര്‍ എം എ ഇംഗ്ലീഷും മറ്റെന്തൊക്കെയോ കോപ്പുകളും കഴിഞ്ഞിട്ടും ഇംഗ്ലീഷ് പറയാന്‍ കഴിയുന്നവരല്ല. അവരെയൊക്കെ ചെറുവിരലില്‍ ഈ പയ്യന്‍ അമ്മാനമാടുന്നതായി തോന്നി.

നന്ദി.

പള്ളിക്കരയില്‍ said...

അക്ബറിന്റെ കമന്റിലെ വാക്കുകളെ ഞാൻ ദത്തെടുക്കുന്നു.

വി.എ || V.A said...

ചേരിപ്രദേശങ്ങളിൽ എത്രയെത്ര പ്രതിഭാശാലികൾ മറഞ്ഞിരിക്കുന്നു.! അവരെയൊക്കെ കണ്ടെടുത്ത് നമ്മുടെ രാജ്യത്തെ എം.പിയും, എം.എൽ.എയുമൊക്കെ ആക്കിയിരുന്നെങ്കിൽ ഈ രാജ്യം എന്നേ നന്നായേനേ.... ഇത് അവതരിപ്പിച്ച താങ്കൾക്ക് വളരെ അനുമോദനങ്ങൾ.......

രമേശ്‌ അരൂര്‍ said...

ജീവിതം അവനെ അങ്ങിനെ യാക്കി തീര്‍ത്തു..അല്ലാതെന്ത് പറയാന്‍ ..

ജീ . ആര്‍ . കവിയൂര്‍ said...

നല്ല ശ്രമം ,നല്ല പോസ്റ്റ്‌

Nena Sidheek said...

നല്ല വീഡിയോ ഒരു പാട് ഇഷ്ടമായി

കൊമ്പന്‍ said...

ജിവിതം തന്നെ ആണ് യഥാര്‍ത്ഥ പാഠം

Mohiyudheen MP said...

കുപ്പയിലെ മാണീക്യം, ഇങനെ ഒരുപാടു പേരുണ്ട് നമ്മുടെ ശ്രദ്ധയിൽ പെടുന്നത് വിരളം..

വേണുഗോപാല്‍ said...

ഇത് ഫേസ് ബുക്കില്‍ മുന്‍പ് കണ്ടിരുന്നു ..
ഗ്രേറ്റ്‌ വീഡിയോ ..
കുപ്പയിലും ഇത് പോലെ നിരവധി മാണിക്യം നമുക്ക് പെറുക്കിയെടുക്കാന്‍ കിട്ടും

മിന്നുക്കുട്ടി said...
This comment has been removed by the author.
മിന്നുക്കുട്ടി said...

പ്രിയപ്പെട്ട കുട്ടിക്കാ ,
വീഡിയോ കണ്ടു .എത്ര മനോഹരമായാണ് ആ കുട്ടി ഇന്ഗ്ലീഷ്‌ സംസാരിക്കുന്നത് ..
കുഞ്ഞനിയത്തിയെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ ശരിക്കും സങ്കടം വന്നു ..
ദൈവം അവനെ അനുഗ്രഹിക്കട്ടെ