1.പാവക്കാ ചമ്മന്തി.
ആവശ്യമുള്ള സാധനങ്ങള്‍:-
പാവക്ക - പകുതി കഷ്ണം.
നാളികേരം - ഒരു മുറി.
ഉണങ്ങിയ ചുവന്ന മുളക്[വറ്റല്‍] - 5 എണ്ണം.
പുളി - ഒരു ചെറുനാരങ്ങ വലിപ്പത്തില്‍.
ഉപ്പ് - പാകത്തിന്.
കടുക്,കരിവേപ്പില,വെളിച്ചെണ്ണ -താളിക്കാന്‍.
പാവക്ക നന്നായി കണലില്‍ ചുട്ടെടുക്കുക.വറ്റല്‍ മുളകും ചുട്ടെടുക്കുക.അതിന്റെ കൂടെ നാളികേരം ചിരവിയെടുത്ത് പുളിയും ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക [അമ്മിയിലോ മിക്സിയിലോ]. അതിന്നു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും കരിവേപ്പിലയും ഇട്ടു ചമ്മന്തി താളിക്കുക. ചൂടോടെ കഞ്ഞിയുടെ കൂടെ കഴിക്കുക.
2.ഉണക്കച്ചെമ്മീന്‍ ചമ്മന്തി.
ആവശ്യമുള്ള സാധനങ്ങള്‍:-
ഉണക്ക ചെമ്മീന്‍/ചെള്ളിപ്പൊടി വറുത്ത് പൊടിച്ചത്-ഒരു സ്പൂണ്‍
പച്ചമാങ്ങ-1.
വറ്റല്‍ മുളക്-3 എണ്ണം.
ഉപ്പ്-പാകത്തിന്.
വറ്റല്‍ മുളക് ചുട്ടെടുക്കുക .ബാക്കി ചേരുവകള്‍ എല്ലാം കൂടി അമ്മിയില്‍ നന്നായി അരച്ചെടുക്കുക. പാത്രത്തിലേക്ക് മാറ്റിയ ശേഷം കൈ നക്കി നോക്കാന്‍ മറക്കരുത്.
11 comments:
അമ്മിയില്‍ അരക്കുന്ന ചമ്മന്തിയുടെ സ്വാദ്, ഓ..... എങ്ങിനെ കൈ നക്കാതിരിക്കും?
ഹാ..ഹാ..കുറേ നാളായി കഞ്ഞി കുടിച്ചിട്ട്. ഇക്കാ..കുറച്ച് കഞ്ഞീം, പാവയ്ക്ക ചമ്മന്തിം തര്യോ? വായില്‍ വെള്ളമൂറുന്നു!
@കുഞ്ഞൂസ്-"ഓ..... എങ്ങിനെ കൈ നക്കാതിരിക്കും?"
ഉം....പുറം തിരിഞ്ഞ് നിന്ന് കൈ നക്കണത് കണ്ടില്ലേ? കള്ളി. തിരിഞ്ഞ് നിന്നാല്‍ നക്കിയാല്‍ ഞങ്ങള്‍ കാണില്യാന്നാ വിചാരം.:D
കൊള്ളാലോ ഇക്ക ഈ കഞ്ഞീം ചെമ്മീന്‍ ചമന്ധിയും...നിക്ക് ചെമ്മീന്‍ പെരുത്ത് ഇഷ്ടാ :)
ചൂടോടെ കഞ്ഞിയുടെ കൂടെ കഴിക്കുക.
ഈ പാവക്കാ ചമ്മന്തി കഞ്ഞിയുടെ കൂടെ മാത്രമേ കഴിക്കാന്‍ പറ്റൂ എന്നുണ്ടോ ? ചോറിന്‍റെ കൂടെ കഴിച്ചുകൂടെ ?
.........................
ഇക്ക ഇപ്പോള്‍ അടുക്കളയില്‍ ആണല്ലെ ?
പാവക്ക എനിക്ക് ഇഷ്ടമല്ല. ഉണക്കചെമ്മീനിൽ വേണമെങ്കിൽ ഒരു കൈ നോക്കാം.
റം കേക്ക് തിന്നുന്ന വായാടിക്ക് കഞ്ഞിയെന്തിനാ റം ഒഴിച്ച് തിന്നാനാ?
Manoraj said..."റം കേക്ക് തിന്നുന്ന വായാടിക്ക് കഞ്ഞിയെന്തിനാ റം ഒഴിച്ച് തിന്നാനാ?"
പിന്നെ റം ഒഴിച്ച കഞ്ഞി ആരും തിന്നില്യാട്ടാ, കുടിക്കേയുള്ളൂ..:)
പാവയ്ക്ക ആദ്യായിട്ടാ ചമ്മന്തിയിലെ ചേരുവ :)
ചെമ്മീന്‍+മാങ്ങ=വായില്‍ വെള്ളമൂറും :)
പാവക്കയോട് അല്‍പ്പം നീരസത്തിലാ..
ചുട്ടതായതിനാല്‍ ഒന്ന് പരീക്ഷിക്കാം അല്ലേ..
ചെമ്മീന്‍ മാങ്ങാ ചമ്മന്തി ഉപ്പാന്റെ ഇഷ്ടപ്പെട്ട ഇനമായതിനാല്‍ ഉമ്മ ഇപ്പോഴും മാങ്ങാകാലമായാല്‍ അരക്കാറുണ്ട്.
അപ്പൊ ചമ്മന്തി മാത്രേ ഉള്ളോ..കയ്യില്‍.
മറ്റിനങ്ങള്‍ക്ക് അടുക്കള കേറാറുണ്ടോ...
നല്ലത്......ഇക്ക
കൂടുതല്‍ വിഭവങ്ങളുമായി ഇനിയും വരുക....
We bumped into your blog and we really liked it – great recipes YUM YUM.
Post a Comment