ആമുഖം:- ആദ്യമായി ഒന്നു പറഞ്ഞോട്ടെ.ഈ “ബൂ“ലോകത്ത് ഇനി ഞാനായിട്ട് ബ്ലോഗെഴുതാതിരിക്കേണ്ട എന്നു കരുതി.എന്റെ പേരുകാരനും പത്മശ്രീക്കാരനുമായ മെഗാസ്റ്റാര്‍ വരെ ബ്ലോഗുമ്പോള്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലല്ലോ.മാതൃദിനം കഴിഞ്ഞെങ്കിലും ഇതെന്റെ സ്നേഹ നിധിയായ ,2004 ഫെബ്രുവരി 20നു എന്നെ വിട്ടു പോയ , ഉമ്മാക്ക് സമര്‍പ്പിക്കുന്നു.
മുട്ടത്തോടെന്നു കേള്‍ക്കുമ്പോള്‍ വല്ല കൂടൊത്രവുമാണെന്നു കരുതേണ്ട, ഇതൊരു പാചക വിധിയുമല്ല.ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ ഉമ്മ എനിക്കു കോഴിമുട്ടത്തോട്ടില്‍ ചോറു വെച്ച് തരാറുണ്ടായിരുന്നു.അരിയില്ലാഞ്ഞിട്ടും പാത്രമില്ലാഞ്ഞിട്ടുമല്ല [ഇല്ലാത്ത കാലവുമുണ്ടായിരുന്നു!],അതൊരു കൌതുകം.പിന്നെ അങ്ങിനെയെങ്കിലും രണ്ട് വറ്റ് എന്റെ വയറ്റില്‍ കയറിയാലോ എന്നും കരുതിയിട്ടുണ്ടാവും!
ആവശ്യമായ സാധനങ്ങള്‍:
1.ഒഴിഞ്ഞ മുട്ടത്തോട്[ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ വലിച്ചെറിയുന്ന ടയ്പ്]-ഒരെണ്ണം
2.മുട്ടത്തോടിന്റെ പാതി നിറയാവുന്നത്ര പൊടിയരി.
3.ചെറിയ ഉള്ളി-1
4.നാളികേരം ചിരവിയത്-അര സ്പൂണ്‍
5.അല്പം ഉപ്പ്.
6.അല്പം വെള്ളം.
മുട്ടത്തോട് കഴുകാന്‍ പാടില്ല.ഉള്ളിലുള്ള മുട്ടയുടെ അംശങ്ങള്‍ അങ്ങിനെത്തന്നെയിരിക്കണം.[അതു വളരെ പോഷകമുള്ളതാണ്].അരി കഴുകി മുട്ടത്തോട്ടില്‍ ഇടുക.അല്പം വെള്ളമൊഴിക്കുക,കുറച്ചുപ്പും. ചുവന്നുള്ളി ചെറുതായി അരിഞ്ഞതിന്നു ശേഷം അതിലിടുക.നാളികേരം ചിരവിയതും.അതിന്നു ശേഷം അടുപ്പില്‍[ഗ്യാസില്‍ പറ്റില്ല കെട്ടോ]കണലിന്നു മുകളിലായി മുട്ടത്തോടു വളരെ സൂക്ഷിച്ചു വെക്കുക.കുറച്ച് കഴിയുമ്പോള്‍ അരി വേവാന്‍ തുടങ്ങും.നല്ല മണവും വരാന്‍ തുടങ്ങും.അപ്പോള്‍ മെല്ലെ പുറത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക.ചോറ് റെഡി.ഇനി കഴിച്ചാല്‍ മതി.
45 comments:
ഭൂലോകത്തിലെക്ക് സ്വാഗതം
"മുട്ടചോറ്" ശരിക്കും നല്ല സ്വാദുള്ള പരീഷണം തന്നെ....
ചെറിയ പാചകത്തില്‍ തുടക്കം അല്ലെ. നന്നാവട്ടെ. എന്നും നല്ല വായനക്കാരും വിമര്‍ശകരും അഭ്യുദയകാംഷികളും കൊണ്ട് ഇക്കായുടെ ബ്ലോഗ് നല്ല നിലയില്‍ വരട്ടെയെന്ന് ആശംസിക്കുന്നു. അപ്പോള്‍ പാചകം അറിയാം അല്ലെ.
ആദ്യത്തെ 3 കമന്റന്മാര്‍ക്കും നന്ദി.ഇനിയും ആരെങ്കിലും വരുമോ എന്നു നോക്കാം.
പാവം ഉമ്മ, മുട്ടച്ചോറുണ്‍്‍ടാക്കാന്‍ വളരെ വിഷമിചണ്ട്ടുണ്ടാവും. കോഴി മുട്ടയാണെങ്കില്‍.
എതൃഅ തവണ ഉമ്മയുടെ കൈ പൊള്ളിയി്ട്ടുണ്ടെന്നു മകന്‍ നോക്കിയിട്ടുണ്ടോ? അലെങ്കില്‍ വലുതായപ്പോള്‍ ചോദിച്ചിട്ടെന്‍െങ്കിലും ഉണ്ടോ?
ഹഹ ..സുപ്പെര്‍ കാക്കാ സുപ്പെര്‍...
ഇജ്ജ് പൊളപ്പന്‍ തന്നെ...
അന്നെ ഞമ്മള് ഈ ബൂലോകത്ത്
ഒരു മൈമുട്ടിയാക്കും കുഞാലീ...
പെരുതിഷ്ട്ടായീട്ടാ...
മുട്ടത്തോടിലെ ചോറ് ഒന്ന് പരീക്ഷിച്ച് നോക്കണം. ആശംസകള്‍
ഇതൊരു സ്പെഷ്യൽ ഐറ്റം തന്നെ..
കാസിം തങ്ങളെ..വീട്ടുകാർക്ക് പണികൊടുക്കാൻ തന്നെ തീരുമാനിച്ചു അല്ലേ..
സംഗതി ഒന്ന് പരീക്ഷിക്കാൻ ആഗ്രഹം ഇല്ലാതില്ല..
പോരട്ടെ അടുത്തത്
അതു ശരിയ്ക്കുമൊരു സ്പെഷ്യല്‍ തന്നെ ആണല്ലോ മാഷേ...
we can call it 'nano cooking'
അതു ഞമ്മക്ക് പിടിച്ചു,നാനൊ കുക്കിങ്ങ്.ഇതു പോലെ “നാനൊ”കള്‍ വരട്ടെ.
ഒരു ആനമുട്ടകിട്ടിയിരുന്നെങ്കിൽ...............
വയറുനിറയ്ക്കാമായിരുന്നൂ.
കുഞ്ഞു ബ്ലോഗ് വളരെ ഇഷ്ടപ്പെട്ടു!
തനിമയുള്ള ഓര്‍മ്മക്കുറിപ്പ്!
കൊള്ളാം..കലക്കി...
ഇതെല്ലാം ഞാന്‍ വായിച്ചു തീര്‍ന്നപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി ഞാന്‍ എന്റെ കുട്ടിക്കാലത്തേക്ക് മറഞ്ഞുപ്പോയിരുന്നു ഇനിയും നിങ്ങളില്‍ നിന്നും പ്രദീക്ഷിക്കുന്നു.
റിയലി.. നിങ്ങളുടെ ആരോഗ്യത്തിനും സുഗത്തിനും ഞാന്‍ എന്റെ പ്രാര്‍ഥനയില്‍ നിങ്ങളെ കൂടി ഉള്‍പ്പെടുത്തുന്നു. ചിലപ്പോള്‍ ഞാന്‍ 20 ദിവസത്തിന് കൂട്ടത്തില്‍ കാണൂല(വെക്കെഷന്‍ ലീവില്‍ പുറത്ത് പോകുകയാണ് അസ്സലാമുഅലയ്ക്കും)
വെറും ചോര്‍, നെയ്ചോര്‍ ദേ ഇപ്പൊ മുട്ടചോറും...ഭേഷ്
മുട്ടയും പിന്നെ മുട്ടചോറും കലക്കീ...
പണ്ടത്തെ കോഴികള്‍ എട്ടുകാലികളെയും ഞാഞ്ഞൂലിനെയും തിന്നുന്നതിനാല്‍ താങ്കള്‍ പറഞ്ഞ മുട്ടച്ചോറിനു സ്വാദുണ്ടാകും! പക്ഷെ രാസവളം ഭക്ഷിക്കുന്ന ഇന്നത്തെ കോഴികളുടെ മുട്ടയ്ക്ക് സ്വാദ് കുറയും ഇക്കാ. ഏതായാലും ഇതിന്റെ പേറ്റന്റ് ഞാന്‍ എടുക്കാന്‍ പോവ്വാണ്! ഇനിയും ഇത്തരം സൂത്രപ്പണികള്‍ അറിയാമെങ്കില്‍ ഉടനെ പോസ്റ്റുക.
www.shaisma.blogspot.com
ഹൈവ ..... ഇതുകേട്ടപ്പോൾ തന്നെ ഒരു രസം .. പണ്ടത്തെ പാചകവിധികൾ നല്ല രസമാ കേൾക്കാൻ തന്നെ നാനോ ചോർ എന്നാ എനിക്കു തോന്നിയത് ... ഇനിയും വരട്ടെ ഉത്സാഹം തോന്നിക്കുന്ന ഇത്തരം പാചകങ്ങൾ... ആശംസകൾ....
very good..iniyum poratte
കുസൃതിക്കാരായ മക്കള്‍ കുറച്ചു ചോറ് തിന്നാന്‍
മാതാക്കള്‍ പെടുന്ന പാട് അല്ലെ?
അന്ന് ഉമ്മ അങ്ങനെ ചെയ്തത്
ഇന്ന് നല്ലൊരു ഓര്‍മ്മയയല്ലോ!.
മുട്ടചോറിന്റെ രുചി എന്നും
നില നില്‍ക്കട്ടെ.
കുട്ടി......അമ്മയുടെ കൈകൊണ്ടു കിട്ടുന്ന എന്തും എന്നു ഒരു സ്വത്താണ്,അത് ഓര്‍മ്മയായാലും ഒരു പിടിച്ചോറായാലും.ഇത്രമാത്രം സുന്ദരമായ ഓര്‍മ്മകള്‍ ഒരു ഭാഗ്യം ചെയ്ത മകനേ കിട്ടുകയുള്ള.എത്ര സുന്ദരമായിരിക്കുന്നു കുട്ടി,ആ ഉമ്മക്ക് എന്‍റെ കെട്ടിപ്പിടിച്ചുള്ള ഒരുമ്മ.
ആ ഹാ ഇങ്ങനെ ഒരു മുട്ടതോടില്‍ ചോറും ഉണ്ടോ? ചിലപ്പോ മുഹമ്മദ്കുട്ടിക്കാടെ ഗ്ലാമറിന്‍റെ രഹസ്യം ആ ചോറായിരിക്കും അല്ലെ.!!
ചുമ്മാ അല്ല ഇങ്ങള് നല്ല പൊളപ്പന്‍ ആയിട്ട് ഇരിക്കുന്നെ...ഹ.ഹ.ഹ...
മുട്ടയും മുട്ടച്ചോറും നീണാൾ വാഴട്ടെ!
ഇക്കാക്കാ ങ്ങള് മുട്ടച്ചോറിനു പേറ്റന്റെടുക്ക്. ചിരട്ടപുട്ടിന്റെ പാത്രം കിട്ടുന്നതുപോലെ മുട്ടച്ചോറ് പാത്രം വ്യവസായികാടിസ്ഥാനത്തിലുണ്ടാക്കാം!
ഉമ്മയെ മറക്കാത്ത ഉമ്മദിനാശംസകൾ!
kollalo. adhyayitta inganoru paripadi kelkkunnathu.
ഇക്കാ.
ആദ്യമേ നന്ദി. അരിച്ചു പെറുക്കി വന്നല്ലോ എന്റെ എല്ലാ പോസ്റ്റിലും. ആദ്യായിട്ടാ ഒരാള്‍ എന്റെ എല്ലാ പോസ്റ്റുകളും ഇങ്ങിനെ വായിക്കുന്നത്.
"ങ്ങക്ക് ഞമ്മന്റെ വക ഒരു സ്പെഷ്യല്‍ ഫ്രൈഡ് റൈസ് ഫ്രീ"
പിന്നെ എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ കാര്യം ചെയ്ത ആളാ ഇക്ക. എനിക്കും എന്ടുംമയ്കു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ ആദ്യം ആയതിനാല്‍ എങ്ങിനെ, എന്ത് എന്നൊന്നും അറിയാത്തതിനാല്‍ അതങ്ങ് തുടങ്ങി പോയി.
നല്ല തുടക്കം. അവരുടെ കൈകളിലൂടെ അല്ലെ നാം ഇന്നത്തെ നാം ആയതു. അത് മറന്നു കളിച്ചാല്‍ പിന്നെ നാം നമ്മലല്ലാതെ ആവുകയല്ലേ.
ഞാനും ആദ്യായിട്ടാ ഈ ഐറ്റം കാണുന്നത്. ഒന്ന് പരീക്ഷിച്ചാലോ?
കമന്റിന്റെ വിന്‍ഡോ പുറത്തേക് പോകുന്നത് ഒരു സുഖമില്ല കേട്ടോ. ഇതിന്റെ കൂടെ തന്നെ സെറ്റ് ചെയ്‌താല്‍ കുറച്ചു കൂടെ നന്നാവും. ആരും പുറത്തു പോയി മെനക്കെട്ട് കമന്റ് പറയാന്‍ നില്കില്ല.
സുല്ഫിക്ക് തൊട്ടുപിന്നാലെ ഞാനും എത്തി.എന്തൊരു രസം ഈ പാചക ക്കുറിപ്പ്.സസ്യഭോജി ആയതുകൊണ്ട് പരീക്ഷിക്കുന്നില്ല.പണ്ടു ഉമ്മമാരും അമ്മമാരും കാണിച്ചിരുന്ന പൊടിക്കൈകള്‍ എത്ര രസകരം..ഇന്ന് ഇങ്ങനെ ആരും ബദ്ധ പ്പെടാനാലില്ല എന്നുമാത്രം..പിന്നെ..നാനോ ചോറ് എന്ന വിശേഷണം അസ്സലായി.
ഈ പാചകകുറിപ്പ് നന്നായിട്ടുണ്ടല്ലോ. മാഷുക്ക് നല്ല ആരോഗ്യമുള്ളതിന്‍റ രഹസ്യം ഇപ്പം പുടികിട്ടി. അതിലും ഇഷ്ടപ്പെട്ടത് ആ ഐശ്വര്യമുള്ള ഉമ്മാടെ പടമാണെ.
ആശംസകള്‍
ഇക്ക ബ്ലോഗ് തുടങ്ങുന്നതിനു മുൻപേ നമ്മൾ പരിചയപ്പെട്ടിരുന്നു അല്ലേ....ആരുടേയോ ഒരു ഫോർവേഡ് മെയിൽ വഴി ആണെന്ന് തോന്നുന്നു..
രണ്ട് വർഷം ബ്ലോഗിങ് പൂർത്തിയാക്കിയ ഇക്കാക്ക് ആശംസകൾ...
മുട്ടച്ചോറ് കൊള്ളാം.എന്തോരം മിനക്കേടാ...
രണ്ട് വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ എല്ലാ ആശംസകളും.
ദീര്‍ഘബ്ലോഗുഷ്മാന്‍ ഭ:വ.
എത്ര സമയം വേണം? എന്നാലും പാവം ഉമ്മ, മോൻ എന്തെങ്കിലും തിന്നട്ടെ എന്ന് വെച്ച്....
അപ്പോ ഇതായിരുന്നു ആദ്യത്തെ പോസ്റ്റ് അല്ലേ?
കൊള്ളാം. അഭിനന്ദനങ്ങൾ.
ആശംസകള്‍
പത്മശ്രീ കിട്ടാത്ത ഇക്കാക്ക് രണ്ടാം ബ്ലോഗ് ജന്മദിനാശംസകള്‍ നേരുന്നു... ആശംസകള്‍...
ബ്ളോഗ് പോസ്റ്റുകളിൽ കമന്റുകൾ നോക്കിയിരിക്കുന്ന കാലം കഴിഞ്ഞില്ലേ കുട്ടിക്കാ..എല്ലാ ആശംസകളും..
മകന്റെ വയറ്റിൽ അല്പം ചോറ് ചെല്ലട്ടെ എന്ന് കരുതി കഷ്ട്ടപെടുന്ന ഉമ്മക്ക് എന്റെ അസ്സലാമു അലൈക്കും…………..
മുട്ടച്ചോറ് പരീക്ഷണം ഒന്ന് നടത്തിനോക്കട്ടെ,
രണ്ടാം പിറന്നാൾ ആശംസകൾ.
ബൂലോഗത്ത് താങ്കൾ വന്നനാൾ മുതൽ ഞാൻ പിന്നാലെയുണ്ട് കേട്ടൊ ഭായ്
വാർഷികാശംസകൾ...!
ഹ..ഹ..ഹ
ഞാനിപ്പോഴാ ഇത് വായിക്കുന്നത്..നന്നായിട്ടുണ്ട്.
അപ്പോ രണ്ട് വയസ്സായീല്ലേ...ബർത്ത്ഡേ പാർട്ടി എപ്പോഴാ...
ആശംസകൾ
ആശംസകള്‍......
ഹ ഹ. ഇത് നമ്മുടെ പാചകവിധിക്കാരെ ഒന്ന് കളിയാക്കിയ പോലുണ്ട്.
സ്നേഹ നിധിയായ എന്റെ ഉമ്മയെ 2004 ഫെബ്രുവരി 20നു എനിക്ക് നഷ്ടപ്പെട്ടിരുന്നു. അക്കാര്യം പോസ്റ്റില്‍ വിട്ടു പോയിരുന്നു. ഇപ്പോള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. എന്റെ ആദ്യ പോസ്റ്റ് വായിക്കാന്‍ വന്നവര്‍ക്കെല്ലാം നന്ദി!
എന്റെയും എന്റെ ബ്ലോഗിന്റെയും ആശംസകള്‍
ഞാനിപ്പഴാ മുട്ടച്ചോര്‍ കണ്ടത്.
ഇങ്ങനെയൊരു ഐറ്റം ആദ്യായിട്ടു കേള്‍ക്കാ..
ഉമ്മാന്റെ ഫോട്ടോ എന്‍റെ വല്ല്യുമ്മാനെ ഓര്‍മിപ്പിച്ചു..
ഈ മുട്ടച്ചോറ് ഞാനാദ്യയിട്ട് കേള്‍ക്കുവാ...എന്തായാലും ഉമ്മാന്റെ ഓര്‍മ്മയില്‍ തൊട്ട് തുടങ്ങിയത് ഐശ്വര്യമായി...എല്ലാ ഭാവുകങ്ങളും നേരുന്നു...
:-)
Post a Comment