Sunday, December 4, 2011

ഫേസ് ബുക്കും കൃഷിയും പിന്നെ ഭാര്യയുടെ മൊബൈലും!



ഇതിലെ കഥാപാത്രങ്ങളും  സ്ഥലങ്ങളും സംഭവങ്ങളും സാങ്കല്പികമല്ല!
കുറച്ചു കാലം ബ്ലൊഗൊക്കെ ഒന്നു നിര്‍ത്തി ഫേസ് ബുക്കില്‍ കറങ്ങി നടക്കുകയായിരുന്നു. ഫാം വില്ലയും ലൈക്കലും ഇഷ്ടപ്പെടാതെ കറങ്ങുന്നതിന്നിടയിലാണ് ഗ്രൂപ്പുണ്ടാക്കാന്‍ തോന്നിയത്. സ്വന്തമായി മലയാളികള്‍ക്കൊരു ഗ്രൂപ്പുണ്ടാക്കി മംഗ്ലീഷെനെതിരായി പട വെട്ടുമ്പോഴാണ് കൃഷി സംബന്ധമായൊരു ഗ്രൂപ്പു ശ്രദ്ധയില്‍ പെട്ടതും അതില്‍ അംഗമായതും.
പിന്നെ സമയം കിട്ടുമ്പോഴൊക്കെ  അതില്‍ കയറുകയും പൂക്കളുടെയും ചെടികളുടെയും ഫോട്ടോ ചേര്‍ക്കലും കമന്റിടലും നടക്കുന്നതിന്നിടയില്‍ ജില്ലയിലെ  മെബര്‍മാരുടെ  ഒരൊത്തു ചേരല്‍ പ്ലാനിടുകയും അങ്ങിനെ നവമ്പര്‍ 27നു തിരൂരിലെ  നാരായണന്‍ കുട്ടിയുടെ വീട്ടില്‍ സമ്മേളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പണ്ടു തുഞ്ചന്‍ പറമ്പില്‍ ബ്ലോഗേഴ്സ് മീറ്റ് നടത്തിയ പോലെ!.

പ്രസ്തുത ദിവസം നേരത്തെ തന്നെ പുറപ്പെട്ട് കക്ഷിയുടെ വീട്ടില്‍ ഞങ്ങള്‍ സമ്മേളിച്ച് പഴം പൊരിയും ചായയും കുടിച്ച് ഗൃഹനാഥന്റെ ടെറസ്സിലെ പച്ചക്കറി കൃഷി നോക്കിക്കാണുമ്പോഴാണ് മൊബൈലിടിച്ചത്. ശ്രീമതിയാണ്,

ഉച്ചയൂണിനു തിരിച്ചെത്തുമോ എന്നു ചോദിക്കാനായിരിക്കും. പക്ഷെ ,കക്ഷി അല്പം വെപ്രാളത്തിലാ.
“നിങ്ങളീ നമ്പരൊന്നെഴുതി വെക്ക്”
“നില്‍ക്ക് ഞാന്നൊരു പേന  സംഘടിപ്പിക്കട്ടെ”
കൂട്ടത്തിലെ കൊച്ചു പയ്യന്‍ നൌഷാദിന്റെ പക്കല്‍ നിന്നും പേന വാങ്ങി നിലത്തു കിടന്ന കടലാസു തുണ്ടത്തില്‍  അവള്‍ പറഞ്ഞ നമ്പര്‍ കുറിച്ചെടുത്തു.
“ഒമ്പത്..ഏഴ്..നാല്..ഏഴ്...പൂജ്യം..രണ്ട്...അഞ്ച്..ഏഴ്..എട്ട്..ആറ്.”
അവള്‍ ഒന്നു കൂടി ആവര്‍ത്തിച്ചു നമ്പര്‍ ഉറപ്പു വരുത്തി.
“ ഇനി കാര്യം പറ”  ഞാന്‍ .
“അതേയ്, അന്നൊരു ചെക്കന്‍ വിളിച്ചില്ലെ. അവന്‍ ഇപ്പോള്‍ വീണ്ടും വിളിച്ചു. നിങ്ങള്‍ ഒന്നു ചൂടായി  സംസാരിക്കണം.”

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അവളുടെ ഫോണില്‍ ഒരു മിസ് കാള്‍ വന്ന കാര്യം അവള്‍ പറഞ്ഞിരുന്നു. പിന്നെ വീണ്ടും അതേ നമ്പരില്‍ നിന്നു തന്നെ കാള്‍ വരികയും അവള്‍ ഫോണെടുക്കുകയും ചെയ്തത്രെ.
“പൂവിയല്ലെ?,മാപ്പള പോയപ്പോഴേക്കും നീ കിടന്നുറങ്ങിയോ?”
“ഇതു പൂവിയല്ല, പിന്നെ എന്റെ മാപ്പള ഇവിടെ തന്നെയുണ്ട് എവിടെയും പോയിട്ടില്ല”  ഇതും പറഞ്ഞവള്‍ ഫോണ്‍ കട്ടു ചെയ്തത്രെ.
തനി മലപ്പുറം ശൈലിയിലെ സംഭാഷണമായതിനാല്‍ നമ്പര്‍ നോട്ടു ചെയ്തു വെച്ചു.  ഇനി ആവര്‍ത്തിക്കുകയാണെങ്കില്‍ വല്ലതും ചെയ്യാമെന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു.
പിന്നെയും ഒരിക്കല്‍ കൂടി ആ പയ്യന്‍ വിളിച്ച് സംസാരിച്ചത്രെ!.
അന്നു തെറ്റി വിളിച്ച നമ്പരാണല്ലെ? വീണ്ടും അറിയാതെ അതേ നമ്പരില്‍ തന്നെ വന്നതാണെന്നും എവിടെയാണ് സ്ഥലം,പരിചയപ്പെടുന്നതില്‍ വിരോധമില്ലല്ലോ എന്നൊക്കെ പറഞ്ഞത്രെ.
പരിചയപ്പെടുന്നതില്‍ വിരോധമുണ്ടെന്നും വീണ്ടും വിളിക്കരുതെന്നും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തിരുന്നു.
ആ പയ്യനാണ് ഇപ്പോള്‍ വീണ്ടും വിളിച്ചതത്രെ. തന്റെ പേര്‍ റഷീദ് എന്നാണെന്നും വേങ്ങരയാണ് സ്ഥലമെന്നും  ഒന്നും പരിചയപ്പെടാനാണെന്നും പറഞ്ഞപ്പോഴേക്കും അവള്‍ ഫോണ്‍ കട്ട് ചെയ്തു എനിക്ക് വിളിച്ചതാണ്.
എന്റെ പക്കലുള്ള ബി.എസ്സ് .എന്‍.എല്ലിന്റെ പ്യാരി ജോഡി മൊബൈലില്‍ നിന്നും പയ്യന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ( സാധാരണ വീട്ടിലേക്ക് വിളിക്കാന്‍ മാത്രമേ ആ നമ്പര്‍ ഉപയോഗിക്കാറുള്ളൂ)
എന്റെ സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെ തന്നെ  
  “ഹലോ,ഇതാരാ?”
അങ്ങെ തലക്കല്‍ നിന്നും വെറും ഹലോ എന്നു മാത്രം!.
“റഷീദല്ലെ?” എന്നു പറഞ്ഞപ്പോഴേക്കും “ഇല്ല,കാക്ക ഇനി വിളിക്കില്ല” എന്നു പറഞ്ഞു.
“അല്ല, ഇജ്ജ് ഇതു വരെ പെണ്ണുകെട്ടിയിട്ടില്ലെ? എന്നാല്‍ ഉടനെ കെട്ടണം. അല്ലെങ്കില്‍ ഈ അസുഖം ചികിത്സിച്ചും മാറ്റാം. അടുത്തു തന്നെ അതിനു പറ്റിയ ആസ്പത്രിയുണ്ടല്ലോ?”
(കോട്ടയ്ക്കലുള്ള ആയുര്‍വ്വേദ മാനസികാസ്പത്രി ഉദ്ദേശിച്ചാ അങ്ങിനെ പറഞ്ഞത്!)
“അല്ല, കാക്കാ  അറിയാതെ പറ്റിയതാ..ഇനി പറ്റില്ല സോറി.”
“എടാ, ഈ പെണ്ണുങ്ങള്‍ക്കൊക്കെ ഒന്നുകില്‍ ആങ്ങളമാര്‍ അല്ലെങ്കില്‍ കെട്ടിയ ഭര്‍ത്താവ് ഒക്കെ കാണും, പിന്നെ നിന്റെ നമ്പര്‍ അറിയിക്കേണ്ടിടത്തൊക്കെ എത്തിച്ചിട്ടുണ്ട് അവര്‍ ഇപ്പോളവിടെ ടവര്‍ നോക്കി എത്തിക്കോളും.”
ഇത്രയും പറഞ്ഞപ്പോഴേക്കും ചെക്കന്‍ ഫോണ്‍ കട്ടു ചെയ്തു.
(പണ്ടു ഞങ്ങളുടെ നാട്ടില്‍ മൊബൈലൊക്കെ  വരുന്നതിനു മുമ്പ് ലാന്റ് ഫോണില്‍ ഒരു വീട്ടിലേക്ക് നിരന്തരം വിളി വരികയും അവസാനം ഒരു വെള്ളിയാഴ്ച ദിവസം ആളുകള്‍ പള്ളിയില്‍ പോകുന്ന സമയം വീട്ടില്‍ വരാന്‍ ആ സ്ത്രീയെക്കൊണ്ട് പറയിപ്പിച്ച് ആളെത്തിയപ്പോള്‍ കയ്യോടെ പിടിച്ച് നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ആ വിളിച്ചിരുന്നത് ടെലഫോണ്‍ എക്സേഞ്ചിലെ ഒരു സ്റ്റാഫായിരുന്നു. അയാളെ ഉടനെ സ്ഥലം മാറ്റുകയും ഉണ്ടായിട്ടുണ്ട്.)

അല്പ സമയത്തിനു ശേഷം വീണ്ടും ശ്രീമതിയുടെ ഫോണ്‍.
“എന്തായി?”
“അതിനുള്ള മരുന്നു കൊടുത്തിട്ടുണ്ട് ഇനി വിളിക്കില്ല”
ഇതും പറഞ്ഞു ഞാന്‍ വീണ്ടും കൃഷി ചര്‍ച്ചയിലേക്കു കടന്നു.

38 comments:

mini//മിനി said...

ഒരാഴ്ച മുൻപ് ഒരുത്തന്റെ ഫോൺ,, രാവിലെ മുതൽ,,, ചോറ് തിന്നോ? എന്ത് ചെയ്യുന്നു? എന്നൊക്കെ ഒരു പഞ്ചാരയടി.. അങ്ങനെ രാത്രി 11 മണിക്ക് ഞാൻ ബ്ലോഗ് വായിക്കുമ്പോൾ അതാ വരുന്നു, അവന്റെ ഫോൺ,,,
മൊബൈൽ ഓക്കെ ആക്കിയപ്പോൾ ചോദ്യം,
“ഒറങ്ങിയോ?”
ശബ്ദമുണ്ടാക്കാതെ ഉറങ്ങുന്ന ഭർത്താവിനെ പിടിച്ചുകുലുക്കിയിട്ട് മൊബൈയിൽ കൊടുത്തു, “ആരാണ്?” എന്ന് ഭർത്താവ് ചോദിച്ചതിന് മിണ്ടാട്ടമില്ല. വിളി നിർത്തി.
പിന്നെയുള്ള ക്ലൈമാക്സ് ഒരു പോസ്റ്റ്അയി എഴുതാം.

നൗഷാദ് അകമ്പാടം said...

ഹ ഹ ഹ ..കുട്ടിക്കാ..
ഈ മൊബൈല്‍ കൊണ്ടുണ്‍ടാവുന്ന പൊല്ലാപ്പ് ചില്ലറയല്ല..
ടീവി കുട്ടികളില്‍ നിന്നും മൊബൈല്‍ ഭാര്യമാരില്‍ നിന്നും
അല്പമകലത്തിലാവുന്നത് തന്നെ നല്ലത്..

ഷബീര്‍ - തിരിച്ചിലാന്‍ said...

ചെക്കന്മാര് ഇതിനായി ഇറങ്ങിയിരിക്കാല്ലേ കുട്ടിക്കാ...
ആട്ടിന്‍പാലില്‍ പണി കൊടുക്കേണ്ടിവരുമോ?

പട്ടേപ്പാടം റാംജി said...

പിള്ളാരുടെ ഓരോ പരിപാടികള്.

വര്‍ഷിണി* വിനോദിനി said...

പാവം ഇക്കാ....എവിടെ എല്ലാം ഓടി എത്തണം..കണ്ണെത്തണം..!

മാണിക്യം said...

ഹ ഹ നല്ല കൃഷി.
പാവം റഷീദറിയുന്നോ ആ പേര് ഫേമസ് ആയീന്ന്
ആ വകയില്‍ ഒരു ബ്ലോഗ് പോസ്റ്റ് ഒത്തൂന്ന് ..
ലാഭം മുഹമ്മദുകുട്ടിക്ക് തന്നെ!
അല്ലാ അറിയാന്‍ മേലാഞ്ഞ് ചോദിക്കുവാ ഇങ്ങനെ മൊബൈലില്‍ വിളിച്ചാല്‍ ചിലവില്ലെ?
അവനൊക്കെ പണം ചുമ്മാ കിട്ടുന്നതാണൊ? അതുമല്ല പിടിച്ചാല്‍ നല്ല പൂശ് കിട്ടൂല്ലേ?
ആവോ ആര്ക്കറിയാം. ഇവിടെ in comming & out going കാളിന് നല്ല ചാര്‍ജാണ്..

SHANAVAS said...

അപ്പോള്‍ പോലീസ്‌ പണിയും തുടങ്ങി അല്ലെ...നടക്കട്ടെ...ഈ പ്രായത്തില്‍ അതും നല്ലതാ...മനോരോഗികളുടെ കൂടാരം ആയി മാറുന്ന ദൈവത്തിന്റെ സ്വന്തം നാട്..ചെകുത്താന്മാരുടെ നാടുകളില്‍ ഇത്രയും പ്രശ്നം ഇല്ല...എന്തായാലും ജാഗ്രതൈ...ആശംസകളോടെ,

Vp Ahmed said...

ഇതിപ്പോള്‍ പരക്കെ എല്ലായിടത്തും പതിവാണ്. ശ്രദ്ധിക്കാറില്ല, ഫോണ്‍ കട്ട് ചെയ്യുക മാത്രം.

ഷെരീഫ് കൊട്ടാരക്കര said...

ഇപ്പോള്‍ പതിവായി നടക്കുന്നതും പല കുടുംബിനികളെയും വഴിയാധാരമാക്കുന്നതുമായ പരിപാടി. അതില്‍ ഒരു കേസ് ഞാന്‍ പോസ്റ്റാക്കിയിട്ടുണ്ട്. വായിക്കുക.http://sheriffkottarakara.blogspot.com/2010/07/blog-post_12.html

Jefu Jailaf said...

ഒരു വിളിയില്‍ അവസാനിപ്പിച്ചത് മോശായി ഇക്കാ. ഉപദേശം കൊണ്ടൊന്നും ഇവന്മാര്‍ നന്നാവൂല്ല..:)

ഷെരീഫ് കൊട്ടാരക്കര said...

ഇതുകൂടി വായിക്കുക(“മൊബൈല്‍ കാമുകി“)(തുടര്‍ച്ച) http://sheriffkottarakara.blogspot.com/2010/07/blog-post_15.html

കുഞ്ഞൂസ് (Kunjuss) said...

നാട്ടില്‍ ആയിരുന്നപ്പോള്‍, അങ്ങിനെ ചില റോങ്ങ്‌ നമ്പറുകള്‍ കിട്ടിയിട്ടുണ്ട്. ഇവിടെ എന്തൊരു സമാധാനം, ആ വക കോളുകള്‍ ഒട്ടും തന്നെ ഇല്ല. റോങ്ങ്‌ നമ്പര്‍ ആയിപ്പോയാല്‍ ക്ഷമ പറഞ്ഞു കട്ട്‌ ചെയ്തോളും. സായിപ്പിന്റെ നല്ല ശീലങ്ങള്‍ ഒന്നും അനുകരിക്കാന്‍ നമുക്ക് പറ്റില്ലല്ലോ....:(

എന്‍.പി മുനീര്‍ said...

പോസ്റ്റ് അസ്സലായി..കൃഷി നല്ല സംതൃപ്തി തരുന്ന ഐറ്റം ആണല്ലോ..നാട്ടില്‍ മൊബൈലുമായി ഇരിക്കുന്ന ഇതുപോലുള്ള
കുറേ ഞരമ്പു രോഗികളുണ്ട്.പോലീസില്‍ കമ്പ്ലയ്ന്റ് ചെയ്യുകയായിരുന്നു വേണ്ടത്.

TPShukooR said...

അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ മൊബൈലിലേക്ക് മിസ്കാള്‍ എണ്ണം കൂടുതലാ.. നല്ല തല്ലു തന്നെ പരിഹാരം. കൂടിപ്പോയാലോ കൊടിയത്തൂര്‍ ആയിപ്പോകുകയും ചെയ്യും.

Echmukutty said...

ഈ ഫോൺ വിളി ഒരു മനോരോഗമാണ്. പലപ്പോഴും തികച്ചും മാന്യരായ പുരുഷന്മാരെപ്പോലും വല്ലാതെ ഭയപ്പെടേണ്ടി വരുന്നത് ഇമ്മാതിരിയുള്ളവർ കാരണമാണ്.

വി.എ || V.A said...

അല്ലേ മാഷേ, പെണ്ണുങ്ങളെ ശല്യം ചെയ്യാൻ പല ‘അവന്മാരു’മുണ്ട്. അസൂയ തോന്നുന്നു. ഈ വയസ്സുകാലത്ത് നമ്മളെയൊന്ന് വിളിച്ചു ശൃംഗരിക്കാൻ ഒരു ‘അവളു’മാരുമില്ലേ? ആരും വന്നില്ലെങ്കിൽ എന്റെ ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കും, പിന്നല്ല......

Areekkodan | അരീക്കോടന്‍ said...

എത്ര എത്ര സ്ത്രീകള്‍ ഈ വലയില്‍ പെട്ടുകൊണ്ടിരിക്കുന്നു.കഷ്ടം.ഏതായാലും അവന് ഒറ്റ വിളിയില്‍ കാര്യം മനസ്സിലായത് നന്നായി.ഇല്ലെങ്കില്‍ കൈ ‘കാര്യം’ ചെയ്തേനെ...

Akbar said...

മുഹമ്മദ്‌ കുട്ടിക്ക- സമാന അനുഭവം ധാരാളം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ നെറ്റ് ഫോണ്‍ ഉള്ളത് കൊണ്ട് വിളിക്കുന്നവന്റെ നമ്പര്‍ കിട്ടാനും പ്രയാസമാണ്.ഓരോ ഞരമ്പു രോഗികള്‍. ഇതും ഒരു കൃഷി തന്നെ. പക്ഷെ വിളവെടുപ്പ് പലപ്പോഴും പോലീസ് സ്റ്റേഷനില്‍ ആകും. :)

Sidheek Thozhiyoor said...

കുറച്ചു കാലമായി ബ്ലോഗുലകത്തില്‍ കേറീട്ട് , ഇപ്പോള്‍ മെയിലില്‍ കിടക്കുന്നത് ഓരോന്നായി തപ്പിപ്പിടിച്ചു വായിച്ചു വരുന്നു, നാട്ടില്‍ പോക്കും മറ്റുമായി ചില തിരക്കുകളില്‍ ആയിരുന്നു, എന്തായാലും മോമുട്ടിക്കാടെ ബ്ലോഗിലേക്കുള്ള തിരിച്ചു വരവ് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ് , ഇനി ഇടയ്ക്കിടെ കാണാമെന്ന് കരുതുന്നു,നിങ്ങളുടെ ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരമുള്ള ഫോണ്‍കോളുകള്‍ കിട്ടാത്ത വീടുകള്‍ കുറവായിരിക്കും , അതിനു നിങ്ങള്‍ ചെയ്ത പോലെ അപ്പപ്പോള്‍ വേണ്ടതായ മറുപടി കൊടുത്താലെ ശെരിയാവൂ. ഇപ്പോള്‍ കൃഷിയിലാണല്ലേ ..നടക്കട്ടെ..എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് ..

ബെഞ്ചാലി said...

കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത് തന്നെ കൊടുത്തില്ലെങ്കിൽ... :)

Anil cheleri kumaran said...

simple, interesting post. :)

ഫൈസല്‍ ബാബു said...

അല്ല ഇക്ക ഈ ബ്ലോഗ്‌ പിന്നെയും തുറന്നുവല്ലേ ,,അത് നന്നായി ഇനി പൂട്ടിയാല്‍ ആ ചെക്കന്‍ വിളിച്ചപോലെയാകില്ല ശെരിക്കും ഞാന്‍ വിളിക്കും നല്ല ബ്ലോഗ്‌ ഭീഷണി വിളി പറഞ്ഞേക്കാം ....ആ കൃഷിയുടെ ബാക്കി കാര്യം കൂടെ പറ അത് കേള്‍ക്കട്ടെ ...

Mohiyudheen MP said...

കൃഷിയില്‍ തല്‍പരനായതിനാല്‍ അതുമായി ബന്ധപ്പെട്ട വല്ലതുമാവുമെന്ന് വെച്ച്‌ വായന തുടങ്ങിയതാ,,, വായിച്ച്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ അറിയാതെ എന്‌റെ ചുണ്‌ടുകള്‍ വികസിച്ച്‌ പുഞ്ചിരിയൈല്‍ നിന്നും വിട്ട്‌ പൊട്ടിച്ചിരിയിലേക്കെത്തിയിട്ടുണ്‌ട്‌.

ഈ പറഞ്ഞതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്തിന്‌ ഞാന്‍ പോലും ഒരു പെണ്ണിന്‌ സ്ഥിരമായി വിളിക്കാറുണ്‌ടായിരുന്നു പണ്‌ട്‌. മറുതലക്കല്‍ നിന്നുള്ള പ്രതികരണം പോലെയിരിക്കും ഇത്തിന്ന്യാധി കാര്യങ്ങളിലുള്ള മുന്നോട്ട്‌ പോക്ക്‌..

എന്തായാലും സംഗതി നന്നായി ..വായിക്കുന്നവര്‍ക്കെല്ലാം ഒരു പാഠമായിരിക്കട്ടെ ഇത്‌. ഞാന്‍ നിങ്ങളെ ഫോളൊ ചെയ്യുന്നുണ്‌ട്‌, അത്‌ വെറുതെ ഫോളൊ ചെയ്യുന്നതല്ല, താങ്കളുടേ ഇടപെടലുകള്‍ കണ്‌ട്‌ സംതൃപ്തനായ ഒരു ബ്ളോഗറെന്ന നിലയില്‍ താങ്കളെ ആദരിച്ച്‌ കൊണ്‌ടുള്ള ഫോളോയാണത്‌. !

yemceepee said...

ഇങ്ങിനുള്ള കാള്‍ ഇടക്കൊക്കെ ഉണ്ടാവും."ആദ്യം അറിയാതെ വിളിച്ചു പോയത്... പിന്നീട് അന്ന് വിളിച്ചില്ലേ അതെ ആളാണ്"....പിന്നെ കുട്ടിക്കാ പറഞ്ഞ ഡയലോഗ് തന്നെ... ഇപ്പോള്‍ ഒരൊറ്റ മറുപടിയെ ഉള്ളു.. സൈബര്‍ സെല്ലില്‍ പരാതി കൊടുക്കും എന്ന്... പിന്നെ തിരിച്ചു വിളി ഉണ്ടാവാറില്ല.( ഇവിടെ വരാന്‍ വൈകി....)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഏറെ നാളായി ബൂലോകസന്ദർശനം അപൂർവ്വമായിരുന്നു. അതിനാൽ പല പോസ്റ്റുകളൂം സമയത്ത് വായിക്കാനായില്ല.

കുട്ടിക്കാടെ ഈ പോസ്റ്റിനു പ്രേരകമായ സംഭവം പരക്കെ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗൗരവതതരമായ ഒരു സാമൂഹിക പ്രശ്നം തന്നെ. താങ്കളും ഭാര്യയും അത് സിമ്പിൾ ആയി കൈകാര്യം ചെയ്തുവല്ലോ. അതുകൊണ്ട് ഒരു തൽക്കാലശാന്തി കിട്ടും. ശെരിക്കും "കൈകാര്യം" ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ അയാളുടെ അസുഖം മുഴുവനായും മാറിയേനെ!

റശീദ് പുന്നശ്ശേരി said...

“റഷീദല്ലെ?” എന്നു പറഞ്ഞപ്പോഴേക്കും “ഇല്ല,കാക്ക ഇനി വിളിക്കില്ല” എന്നു പറഞ്ഞു.


ഇല്ല,കാക്ക ഇനി വിളിക്കില്ല
ഹ ഹ
ഞാന്‍ ചുമ്മാ വിളിച്ചതല്ലേ ഇക്ക സീരിയസ് യാക്കി അല്ലെ :)

അസിന്‍ said...

കൊല്ലക്കുടിയിലാ തുരുമ്പ് കച്ചോടം.. അല്ലേ കുട്ടീക്കാ... :-).. ന്തായാലും കുട്ടീക്കാന്‍റെ ഡയലോഗ്സ് സൂപ്പര്‍ബ് ട്ടാ...
“അല്ല, ഇജ്ജ് ഇതു വരെ പെണ്ണുകെട്ടിയിട്ടില്ലെ? എന്നാല്‍ ഉടനെ കെട്ടണം....“ സത്യത്തില്‍ ഈ “പൂവി” ആരാ കുട്ടീക്കാ....

Mohamedkutty മുഹമ്മദുകുട്ടി said...

Asin > പൂവി ആ ചെക്കന്റെ ചങ്ങായിന്റെ ഭാര്യ,അല്ലാതാരാ?.ഓനവിടെ ഒരു വേക്കന്‍സി മണത്തതാവും!. mini//മിനി ടീച്ചര്‍ ആ ക്ലൈമാക്സ് പോസ്റ്റ് ഇതു വരെ കണ്ടില്ല?

കൊമ്പന്‍ said...

ഇക്കാ അതോടെ ഓന്റെ ശല്യം തീര്‍ന്നില്ലേ ഹഹഹ്
ഇതില്‍ ഞാന്‍ നിങ്ങളെ അഭിനന്ടിക്കില്ല നിങ്ങളെ വൈഫിനെ ആണ് അഭിനന്ദിക്കുക
കാരണം ഇത് പുള്ളിക്കാരത്തി നിങ്ങളോടെ പറയാന്‍ കാണിച്ച തന്റേടം അതെല്ലാ എല്ലാ സ്ത്രീകളും കണ്ടു പഠിക്കണം
ഈ രീതിയിലുള്ള ശല്യങ്ങള്‍ പലതും പല സ്ത്രീകളും പുറത്തു പറയാന്‍ മടിക്കുമ്പോള്‍ ഇത് അഭിനന്ദനാര്‍ഹം തന്നെ

Rashid said...

എന്തായാലും വേങ്ങരയിലും (എന്നെപ്പോലുള്ള?) മാന്യന്മാരായ റാഷിദുമാരും റഷീദുമാരും ഉള്ള സ്ഥിതിക്ക് സ്ഥലപ്പേരു ഒഴിവാക്കിയിരുന്നെങ്കില്‍ ബാച്ചിലര്‍മാരായ ഞങ്ങള്‍ക്ക് ചീത്തപ്പേര് ഒഴിവാക്കാമായിരുന്നു.

വേണുഗോപാല്‍ said...

മൊബൈല്‍ ഒരു തരത്തില്‍ ഉപകാരവും വേറൊരു വിധത്തില്‍ ഉപദ്രവവും ആണ് ...

ഇത് പോലെ നിരവധി സംഭവങ്ങള്‍ അനുഭവത്തില്‍ ഉണ്ട്
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആശംസകള്‍.

anupama said...

പ്രിയപ്പെട്ട ഇക്ക,
ഇതിവിടെ അവസാനിച്ചത്‌ ഭാഗ്യം!
ഇക്കാലത്ത് മൊബൈല്‍ ഫോണ്‍ വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.
തുടക്കം തന്നെ കാള്‍ അവഗണിക്കുക.
ഈ പോസ്റ്റ്‌ രസകരം!
സസ്നേഹം,
അനു

കുസുമം ആര്‍ പുന്നപ്ര said...

മാഷേ. നന്നായി. പക്ഷേ ചിലര് പേടിച്ച് മിണ്ടാറില്ല. ഇതേപോലെ എല്ലാവരും ചിന്തിയ്ക്കണം

Mohamedkutty മുഹമ്മദുകുട്ടി said...

"ഓര്‍മച്ചെപ്പ്.: ഫേസ് ബുക്കും കൃഷിയും പിന്നെ ഭാര്യയുടെ മൊബൈലും!"
എന്തോ സാങ്കേതിക തകരാറിനാല്‍ എന്റെ പോസ്റ്റ് ആവര്‍ത്തിക്കപ്പെട്ടു. അവിടെ വന്ന കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു.
4 Comments - Show Original Post Collapse comments

Blogger Saranya said...

Very nice..
Saranya
http://nicesaranya.blogspot.com/
http://www.foodandtaste.blogspot.com/

March 8, 2012 11:18 PM
Delete
Blogger Mohiyudheen MP said...

ഇത് വായിച്ചിരുന്നു കുട്ടിക്കാ.. പുതിയതൊന്നുമില്ലേ :)

March 9, 2012 4:47 AM
Delete
Blogger ഗീതാകുമാരി. said...

കൊള്ളാം .നല്ല രസമുണ്ട് .ആശംസകള്‍

March 13, 2012 3:34 PM
Delete
Blogger വഴിയോരകാഴ്ചകള്‍.... said...

കലക്കിഷ്ട്ടാ.................................... സസ്നേഹം ...

March 20, 2012 2:43 PM

Kannur Passenger said...

ലത് കലക്കി..പയ്യന്മാര്‍ ഒക്കെ ഇങ്ങനെ ചെയ്താല്‍ എന്താ ചെയ്ക..?? :)
നമ്മുടെ ബ്ലോഗ്ഗിലെക്കും എത്തി നോക്കെയെക്ക്..
http://kannurpassenger.blogspot.com/

മിന്നു ഇക്ബാല്‍ said...

കുട്ടിക്കാ രസമുള്ള പോസ്റ്റ്‌ ..
എനിക്ക് പിന്നെ മോബൈലില്ലാത്തത് ഈ വക ഭാഗ്യമൊന്നും ഉണ്ടായില്ല !
മിനിചേചീടെ കമന്റിനു ഒരു ലൈക്‌ .

Unknown said...

മ്മടെ ഗ്രൂപ്പിനെപറ്റിയുള്ള എന്തെങ്കിലും നല്ലകാര്യമെന്നു വിചാരിച്ചാ നോക്കിയത്., അപ്പോ സംഗതി ഫോണാ.., ഇതിപ്പോ എന്തൊക്കെ പുലിവാലാ ഉണ്ടാക്കുക., പിള്ളേരുടെ ഒരോ തരിപ്പുകളെ....