അവള്‍ക്കാ കുട ദുബായിലുള്ള ആങ്ങള കൊടുത്തതായിരുന്നു. പിന്നെന്നോ അതിന്റെ കാല്‍ കേടു വന്നു ഉപയോഗിക്കാതെ വെച്ചതാണ്. പലപ്പോഴും പറയും അതൊന്നു നന്നാക്കിക്കൊണ്ടു വരാന്‍. ശല്യം സഹിക്കാതായപ്പോള്‍ വണ്ടിയില്‍ എടുത്തിട്ടു. അങ്ങിനെ കുറെ കാലം കഴിഞ്ഞു. എന്നു വെച്ചാല്‍ ഒരു വര്‍ഷത്തിലധികം! പിന്നീടെപ്പോഴോ വണ്ടി വര്‍ക്ക് ഷാപ്പില്‍ കൊടുത്തപ്പോള്‍ അത് കാണുകയും വീട്ടില്‍ എടുത്തു വെക്കുകയും ചെയ്തു.പിന്നീട് റൂമിലെന്തോ ക്ലീനിങ്ങിനിടയില്‍ വീണ്ടും സംഭവം മൂപ്പത്തിയുടെ ദൃഷ്ടിയില്‍ പെട്ടു. പിന്നെയും കുട വണ്ടിയിലെത്തി. ഇന്നേതായാലും ടയറിന്റെ പഞ്ചറടക്കാന്‍ കുറച്ച് നേരത്തെ തന്നെ ടൌണില്‍ പോകാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയായതു കൊണ്ടു പള്ളിയും കഴിഞ്ഞേ വരികയുള്ളൂ, അതിനിടയില്‍ സമയം കിട്ടിയാല്‍ കുടയും നന്നാക്കാം. ശ്രീമതിക്കും സന്തോഷം!. ടയര്‍ പഞ്ചറായാലും ഗുണമുണ്ട് !.
സ്റ്റെപ്പിനി തലേന്നു തന്നെ മാറ്റിയിട്ടിരുന്നതിനാല്‍ സ്വല്പം നേരത്തേ തന്നെ പുറപ്പെടാറായി. പഞ്ചറടക്കല്‍ നേരത്തെ കഴിഞ്ഞു. ജുമുഅ തുടങ്ങാന്‍ ഇനിയും ധാരാളം സമയം. വണ്ടി സൌകര്യമുള്ള ഒരു സ്ഥലത്തിട്ടു മെല്ലെ കുട പുറത്തെടുത്തു. അതിന്റെ കാല്‍ മുഴുവന്‍ വെളിയിലാ. ആളുകളുടെ ഇടയില്‍ കൂടി കൊണ്ടു പോകാനൊരു മടി. പതുക്കെ ചുരുട്ടി പിടി പിടിച്ചു കാല്‍ ഉള്ളിലേക്കു തള്ളിപ്പിടിച്ച് റോഡിന്റെ ഓരം പറ്റി നടന്നു. അത്യാവശ്യം പണിയറിയാവുന്ന ആളിനെ കിട്ടിയാലെ കാര്യം നടക്കൂ. ബസ് സ്റ്റാന്റിന്റെ അടുത്ത് ഒരാളെ കണ്ടു. കാഴ്ചയില്‍ അത്ര എക്സ്പര്‍ട്ടായി തോന്നിയില്ല. കുറെ കൂടി താഴെ ഭാഗത്തേക്കു നടന്നു. പിന്നെയും ഒരാളെ കണ്ടു. അയാളെയും ബോധിച്ചില്ല. ഇടക്ക് സ്പ്രിങ്ങിന്റെ ശക്തിയില്‍ കാല്‍ വെളിയില്‍ വരുന്നുണ്ട്. വളരെ കഷ്ടടപ്പെട്ടു തള്ളിപ്പിടിച്ചാണ് നടത്തം.
അതിന്നിടയില്‍ എപ്പോഴോ ‘ടും’ എന്നൊരു ശബ്ദത്തോടെ കാല്‍ പുറത്തേക്കു വന്നതും അതിന്റെ ഹാന്റില്‍ റോഡിലേക്ക് തെറിച്ചതും ഒന്നിച്ചു കഴിഞ്ഞു. നോക്കുമ്പോള്‍ സാധനം റോഡിന്റെ ഒത്ത നടുക്കാണ്. റോഡ് മുറിച്ച് കടന്നു എങ്ങിനെ അതെടുക്കും?. വാഹനങ്ങള്‍ അങ്ങോട്ടു മിങ്ങോട്ടും പോകുന്നത് അല്പ നേരം നോക്കി നിന്നു. ഓട്ടോ റിക്ഷയും കാറുമെല്ലാം വളരെ കൃത്യമായി അതില്‍ തൊടാതെ പോകുന്നുണ്ട് !. പതുക്കെ റോഡിലേക്ക് ഇറങ്ങാന്‍ നോക്കിയപ്പോഴേക്കും അതാ ഒരു ലോറി നേരെ അതിന്മേല്‍ക്കൂടി സുഖമായി പോയിക്കഴിഞ്ഞു. സംഗതി പീസ് പീസായി!.
വീണ്ടും തിരിച്ചു നടന്നു. ഇപ്പോള്‍ പിടിയില്ലാത്ത കുട ചുരുട്ടിപ്പിടിച്ചു നടക്കാന്‍ നാണക്കേടൊന്നും തോന്നിയില്ല. കുട നന്നാക്കുന്ന ഒരാളെ സമീപിച്ചു. അയാളൊരു കുട നന്നാക്കി കൊണ്ടിരിക്കുന്നു. ഉടമസ്ത അടുത്തു തന്നെയുണ്ട്. അയാള്‍ ഒന്നു തിരിഞ്ഞു നോക്കി “ അതിന്റെ പാര്‍ട്ട്സൊന്നും കിട്ടില്ല” എന്നും പറഞ്ഞു പണി തുടര്‍ന്നു. പിന്നെ കണ്ട ആള്‍ പണിയൊന്നുമില്ലാതെ കിട്ടിയ കാശ് എണ്ണി ശരിയാക്കുന്ന സമയമാണ്. മെല്ലെ കുട വച്ചു നീട്ടി. അയാള്‍ വയ്യ എന്നു പറയുന്നതിനു മുമ്പ് അങ്ങോട്ടൊരു നിര്‍ദ്ദേശം വെച്ചു. ഇതിന്റെ കാല് മൊത്തമങ്ങു മാറ്റിയാല്‍ ഉപയോഗിക്കാമായിരുന്നു. ഞാനൊരു പിശുക്കനാണെന്നു അയാള്‍ക്ക് ബോധ്യമായിക്കാണും!. ഏതായാലും പിടിയില്ല. അപ്പോ പിന്നെ കാലങ്ങു മാറിയാല്‍ കാര്യം നടക്കും. അയാളും എന്റെ അഭിപ്രായം ശരി വെച്ചു. ചാര്‍ജ്ജും ഉറപ്പിച്ചു. 70 രൂപ. എന്നാലും പുതിയ കുടയുടെ കാശാവില്ലല്ലോ?. ഞാനും സമാധാനിച്ചു.
പള്ളിയില്‍ നിസ്ക്കാരം കഴിഞ്ഞു വരുമ്പോഴേക്കും ശരിയാക്കാമെന്നു പറഞ്ഞുറപ്പിച്ചു. വേറെ ഒന്നു രണ്ടു കടയില്‍ കയറി വന്നപ്പോഴേക്കും ജുമായുടെ സമയമായി. അതും കഴിഞ്ഞു കുട വാങ്ങാന്‍ പോയി. ദോഷം പറയരുതല്ലോ,സംഭവം ഉഗ്രന്‍!. പുത്തന്‍ പോലൊരു കുട.
നേരെ വീട്ടില്‍ ചെന്നു കുടയെടുത്തു ശ്രീമതി കാണാവുന്ന തരത്തില്‍ ഒരിടത്തു വെച്ചു. അവളതു കണ്ടതും പറഞ്ഞ കമന്റ് കേട്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
“ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
വാല്‍ക്കഷ്ണം :- പിന്നീടാണവള്‍ ആ രഹസ്യം പറഞ്ഞത്, ആ കുട മിന്നു മോള്‍ ജനിക്കുന്നതിനു മുമ്പു തന്നെ ഇക്കോലത്തില്‍ അവളുടെ പക്കലുണ്ടായിരുന്നുവത്രെ!. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോളെക്കാളും പ്രായമില്ലെ ആ പഴയ കുടയ്ക്ക്?
അപ്പോ ഞാന്‍ വല്ലാത്തൊരു മാജിക്കല്ലെ കാണിച്ചത്?
54 comments:
“ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
ചങ്കരനൊത്ത ചക്കി...പിന്നെ ഞാനെന്ത് പറയാനാ എന്‍റിക്കാ..!!
പള്ളിയില്‍ നിന്ന് ചെരുപ്പ് അടിച്ചുമാറ്റുന്നതു കേട്ടിട്ടുണ്ട്. ഇപ്പൊ കുടയും അടിച്ചുമാറ്റിത്തുടങ്ങിയോ...
ഏതായാലും ശ്രീമതിയെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിക്കാക്കുള്ള ശുഷ്ക്കാന്തി അഭിനന്ദനമര്‍ഹിക്കുന്നു!
കലക്കി....അതുതന്നെ കിട്ടണം :)
“ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
അപ്പോള്‍ മൂപ്പത്തിയാര്‍ക്ക് നിങ്ങളെ ശരിക്കും അറിയാലെ ? :)
വന്ദനമെന്ന സിനിമയില് നന്നാക്കാനേല്പ്പിച്ച സൈക്കിള് നടുറോഡില് പീസ് പീസാക്കിയ രംഗമോര്മ വന്നു.
ഇപ്പോഴും കുടനന്നാക്കാനൊക്ക കോട്ടക്കല് ടൌണില് ആളെക്കിട്ടാനുണ്ടോ ഇക്കാ,
ഇനിയിപ്പം പള്ളിയില്‍നിന്നു ശരിക്കും കുട മാറിയോ?!
കൊള്ളാം ഇക്കാ.... ഏകദേശം ഒരു പുതിയ കുടയുടെ കാശായെങ്കില്‍ എന്താ, ഇത്തായെ സന്തോഷിപ്പിക്കാനായല്ലോ!
ഹി ഹി ഹി ..കൊള്ളാല്ലോ ...അങ്ങിനെ പഴമയില്‍ ഒരു പുതുമവന്നു ...മഴ മഴ കുട കുട ...മഴ വന്നാല്‍ "ദുഫായി " കുട ...:P
ഇങ്ങള് കണ്ണൂരില്‍ ജനിചെന്കില്‍ ഞങ്ങള്‍ കണ്ണൂര്‍ വാസികള്‍ക്ക് ഒരു മുതല്‍ക്കൂട്ട് ആയേനെ.
നഷ്ട്ടം..
“ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
അപ്പൊ മുമ്പ് ഇതായിരുന്നു പരിപാടി അല്ലേ!?
ഹഹഹ...ഉഗ്രന്‍..സത്യം പറയാമല്ലോ,,കഥയുടെ പോക്ക് കണ്ടപോഴേ, ഇങ്ങനെ ഒരു എടാകൂടതിലെക്കാണ്, ഇക്ക റോഡ് മുറിച്ചു കടക്കാന്‍ പോകുന്നതെന്ന് തോന്നിയിരുന്നു...നന്നായി..."പ്രായമാ"യ നമുക്കൊക്കെ ഇങ്ങനെ അമളി പറ്റുന്നതും, വീട്ടുകാരി കളിയാക്കുന്നതും സാധാരണയാണല്ലോ. ചെറുപ്പക്കാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല, ന്നേ
ശരിക്കും ഒരു പുത്തൻ കുട അടിച്ചുമാറ്റിയതാണോ?
ചില ആളുകൾ വേഷം മാറിയപ്പോൾ ആള് മാറിയ സംഭവം ഉണ്ട്. ഇതും അത് പോലാണോ?
കുട നന്നാക്കാന്‍ പിശുക്കനായ ഇക്കാ പൈസ ചിലവാക്കില്ല എന്ന് നല്ലോണം അറിയവുന്നതുകൊണ്ടാകണം
ഇത്താ ഇങ്ങനെ പറഞ്ഞറ്റ്..
(“ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”)
ഇക്ക അടുത്തത് എന്താണെന്നാ ഞാന്‍ ചിന്തിക്കുന്നെ ഇപ്പൊ കുട ഇനി വടിയകാഞ്ഞാല്‍ മതിയായിരുന്നു എന്തും എഴുതാന്‍ ഇക്കാക്ക് പറ്റുമെന്ന് തെളിയിക്കുന്ന പോസ്റ്റുകള്‍
പള്ളിയില്‍ എന്താ കുടമാറ്റമുണ്ടോ
ക്ലൈമാക്സ് കലക്കി!
“ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
sathyamalle
എല്ലാവരും കൂടി എന്നെ കള്ളനാക്കരുതെ, ഞാന്‍ കുട നന്നാക്കാന്‍ കൊടുത്തു വെറും കയ്യുമായല്ലെ പള്ളിയില്‍ പോയത്?.മടങ്ങി വന്നല്ലെ കുട വാങ്ങിയത്. ഇനി ഞാന്‍ കുട നന്നാക്കാന്‍ കൊടുത്തത് വാങ്ങാതെ പീടികയില്‍ കയറി “പുതിയ” കുടയെങ്ങാനും വാങ്ങിയോ? ”ഹേ,സാദ്ധ്യതയില്ല, ഞാന്‍ പിശുക്കനാണല്ലോ?“
എന്റെ സംശയം നന്നാക്കാൻ കോടുത്തതു ആരുടെ അടുത്താണൊ അയാൾ നിങ്ങളുടെ ദുരവസ്ഥയോർത്തു പുതിയ കുട വാങ്ങി തന്നതാണൊ എന്നാ... ഏതായാലും വേറെ ആരെങ്കിലുമാണെങ്കിൽ തന്റെ പുന്നാങ്ങളയുടെ ഒര്യ് പുന്നാരക്കുട എന്നും പറഞ്ഞ് വലിച്ചൊരു ഏറു വച്ച് കൊടുക്കും.. കാലു വരുത്തിവെച്ച ഒരു വിനയെ....
ഗ്രാമീണ നൈര്‍മല്യമുള്ള ഒരു സംഭവത്തെ തികച്ചും അഴുക്കു പുരളാതെ അവതരിപ്പിച്ചിരിക്കുന്നു!
സത്യം പറ. മൂപ്പത്തി പറഞ്ഞത് ശെരിക്കും “ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
എന്നാണോ , അതോ “നിങ്ങൾ പള്ളിയിലും ഈ പണി തുടങ്ങിയോ” എന്നാണോ..?
ലളിതസുന്ദരമായ പോസ്റ്റ് വായിക്കാൻ രസമുണ്ട് കേട്ടോ. സന്തോഷം.
sathyam eniku pidi kitti.bharya vazak parayathirikan puthiya kuda mredichathalle ikka.it njammal etra kandirikunnu.nalla rasamund vayikkan.
അല്ല ഭാര്യ പറഞ്ഞത് സത്യമാണോ? ആണെങ്കിലും ഞാനങ്ങിനെ വിശ്വസിക്കില്ല.കാരണം എനിക്കറിയാം മോമുട്ടിക്ക അങ്ങിനെ ചെയ്യില്ലാന്നു..
ഇങ്ങോട്ട് വരുമ്പോള്‍ സത്യത്തില്‍ ഇത്ര പ്രതീക്ഷിച്ചില്ലാട്ടോ മമ്മുട്ടിക്കാ..
അതിഭാവുകത്വമില്ലാതെ ലളിതമായി പറഞ്ഞിരിക്കുന്നു.ശ്ശി ബോധിച്ചു മായം കലര്‍ത്താത്ത ഈ എഴുത്ത്.ശൈലി കൈവിടരുത്.ആശംസകള്‍
എന്നാലും ഇതിനാണല്ലേ ഇങ്ങള് പള്ളീ പോണേ.പടച്ചോന്‍ കാണണ്‌ണ്ട് ട്ടാ :)
അന്നും വെറും കയ്യോടെ മടങ്ങിയില്ല പള്ളിന്നു അല്ലേ?
നന്നായിരിക്കുന്നു....
എന്റെ ഒരു കുട കളഞ്ഞ് പോയിട്ടുണ്ട്. ഇതാണോ എന്തോ?
എന്റെ “ഫോറിന്‍ കുട”യ്ക്കു വായനക്കാര്‍ നല്‍കിയ സ്വീകരണത്തിനു നന്ദി!.അപ്പോള്‍ മഴക്കാലമാണ്,കുടയെടുക്കാന്‍ മറക്കേണ്ട.കേടു വന്നതുണ്ടെങ്കില്‍ നന്നാക്കിയെടുക്കാനും!
ഇത്തിരി ബുദ്ധിമുട്ടിയാലെന്താ ....!!!
പള്ളിയില്‍ നിന്നു പുതിയ കുട തന്നെ കിട്ടീല്ലെ ...
നന്നായി അവതരണവും ..കഥയും ...!!!
എന്‍റെ ബ്ലോഗ് സന്തര്‍ഷിച്ചതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി .....
ചങ്കെടുത്തുകാണിച്ചാലും ചെമ്പരത്തിപ്പൂ...അല്ലേ ഇക്കാ.
മുഹ്‌മ്മുദിട്ടിക്കാന്റെ സ്വഭാവം നന്നായറിയാവുന്ന സ്വന്തം ശ്രീമതി സത്യം മാത്രമേ പറയൂന്നു മനസ്സിലായി...!!
ഹി..ഹി..:) അത് കലക്കി
പള്ളിയിൽ പോകുന്നത് ഇതിനൊക്കെയാണല്ലേ..ഇതൊക്കെ നിർത്താനായില്ലേ കാക്കാ :)
ഇക്കാ, ഞാനാദ്യമായിട്ടാണ് ഇവിടെ വരുന്നത്. ഇതെന്തായിത് എല്ലാവരുംകൂടി ഇക്കയെ കുടക്കള്ളനാക്കിയോ?
ച്ഛെ! ഞാനങ്ങിനെയൊന്നും വിളിക്കില്യാട്ടോ, പ്രത്യേകിച്ച് ഇന്ന് പിറന്നാളായിട്ട്! നാളെ വിളിക്കാം..:)
വാല്‍ക്കഷ്ണം :- പിന്നീടാണവള്‍ ആ രഹസ്യം പറഞ്ഞത്, ആ കുട മിന്നു മോള്‍ ജനിക്കുന്നതിനു മുമ്പു തന്നെ ഇക്കോലത്തില്‍ അവളുടെ പക്കലുണ്ടായിരുന്നുവത്രെ!. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മോളെക്കാളും പ്രായമില്ലെ ആ പഴയ കുടയ്ക്ക്?
അപ്പോ ഞാന്‍ വല്ലാത്തൊരു മാജിക്കല്ലെ കാണിച്ചത്?
കൊള്ളാം ഇക്ക..നന്നായി. ഇക്കയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ പരിചയപ്പെടാന്‍ പറ്റിയതില്‍ സന്തോഷം. ഇക്കായെ കുടക്കള്ളാ എന്നു വിളിക്കുന്നവരുടെ എല്ലാം കുട കാണാതെ പോട്ടെ..
എന്നാലും എന്റെ ഇക്ക
:-)
nalla post rasakaram
എന്നാലും മുഷിവു തോന്നാതെ ആ കുടയും കൊണ്ട് അത്രയും കടകളില്‍ കയറിയിറങ്ങി, അവസാനം അത് നന്നാക്കി എടുത്തല്ലോ... സമ്മതിച്ചു, മാഷേ :)
പുള്ളിക്കാരി പറഞ്ഞതില് സത്യമുണ്ടോ..ങ്ങേ
ഹ്ഹ്ഹ് കൊള്ളാംസ്..!!
ഇന്ന് ഇത്തരം കുടയില്ല ഫൈവ് ഫോള്‍ഡ്..മൈക്രൊ കുടയുള്ളകാലമാ..!!
ഇതൊരു അസറ്റ് തന്നെ..പുരാവസ്തുവകുപ്പിനെ സൂക്ഷിക്കണം.
പള്ളിയില്‍ വെച്ച് എന്റെ ഒരു കുട നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴല്ലേ ആളെ കിട്ടിയത്. ബ്ലോഗ് വായന കൊണ്ട് കള്ളനെ പിടിക്കാനും പറ്റും എന്ന് ഇപ്പൊ മനസ്സിലായി. (നല്ല ശൈലിയാണ് കേട്ടോ. ഏതൊരു വിഷയവും പ്രസന്ടു ചെയ്യുന്ന രീതിയാണ് അതിനെ ആകര്‍ഷകമാക്കുന്നത്.)
ലളിതം മനോഹരം.. പോസ്റ്റ്.
കൊള്ളാം ..നന്നായി
ഇക്കാ..ഒന്നുകൂടി വന്നു നോക്കിയതാണ്.സുഖമല്ലേ? വൈഖരിയിലെ കമന്റ് കണ്ടു. സന്തോഷം.
ശകലം കൂടി ചില്വാനം മുടക്കിയാല്‍ പുതിയ കുട കിട്ടിയേനേ.
Any thing after kuTa? vannu nokkiyathaan!
new post ?
സത്യം പറ...അടിച്ചു മാറ്റിയത് തന്നെ അല്ലെ..??!! കേടായ കുടയും കൊണ്ട് നടക്കുന്ന ഭാഗം ഇഷ്ട്ടപ്പെട്ടു :-)
Munne vayichirunnu...veendum vayichu.
"ദേ നിങ്ങള്‍ പള്ളിയില്‍ പോയി വേറെ ആരുടെയോ പുതിയൊരു കുടയും കൊണ്ടു വന്നിരിക്കുന്നു!”
ഇക്കാ സത്യത്തില്‍ അതല്ലേ ശരി..?
ഒരു കൊച്ചുകാര്യത്തെ ഇമ്മണി നല്ലരീതിയിൽ ചിത്രീകരിച്ചതിൽ അഭിനന്ദനം കേട്ടൊ ഇക്ക
iniyum orupaad antique collections undakum minnumolde ummade kayyil....
hahaha, ikkaa, ikkaade blog thakarppan akunund, all the best. pinneye, ithinu kittikkondirikkunna responses vayikkalum thamasa niranjha karyam thanneyanu tto.
keep it up
എന്റെ കൂട്ടുകാരുമായി കൊച്ചു വര്‍ത്തമാനം പറയുന്ന പോലെയാണ് എനിക്കെന്റെ പോസ്റ്റുകളും അവയ്ക്കു കിട്ടുന്ന കമന്റുകളും! . അല്ലാതെ ഇതൊരു സാഹിത്യ സൃഷ്ടിയായൊന്നും ഞാന്‍ കരുതുന്നില്ല.
Post a Comment