Wednesday, May 12, 2010

Sold: An MTV EXIT Special by Nirmala Nair.

മനുഷ്യക്കടത്തിനെക്കുറിച്ച് ലോകത്തിനെ അറിയിച്ച നിര്‍മലാ നായരെപ്പറ്റിയുള്ള  കേരള കൌമുദിയില്‍ വന്ന ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ബ്ലോഗര്‍ കുഞ്ഞൂസ്  തയ്യാറാക്കിയ ലേഖനം  മാണിക്യം പോസ്റ്റ് ചെയ്തത് ആല്‍ത്തറ യില്‍ വായിച്ചു.
ഹ്യുമന്‍ ട്രാഫിക്കിംഗ് നമുക്ക് അത്ര പരിചിതമല്ല. അതുകൊണ്ടാവണം, "സോള്‍ഡ്" എന്ന ഡോക്യുമെന്‍ററിക്ക് മലയാളത്തില്‍ പരിഭാഷയുണ്ടായിട്ടും പ്രചാരം കിട്ടാതെ പോയത്.
തന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ വിപത്തിനെക്കുറിച്ച് സമൂഹത്തിനുള്ള അഞ്ജതയാണെന്ന് നിര്‍മല പറയുന്നു. മനുഷ്യക്കടത്ത് എന്നത് പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് കൊണ്ടുവരുന്നത് മാത്രമാണെന്നും സമൂഹത്തില്‍ ഒരു ധാരണയുണ്ട്. കെട്ടിട നിര്‍മാണത്തിനും ഫാക്ടറി ജോലിക്കും മറ്റുമായി കുട്ടികളും മുതിര്‍ന്നവരുമായ അനേകായിരം പേരെ കൊണ്ടുവന്ന് ഭക്ഷണവും വസ്ത്രവും നല്‍കാതെയും ഉറങ്ങാന്‍ അനുവദിക്കാതെയും പീഡിപ്പിക്കുന്നുണ്ട്. മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കദനകഥകള്‍ പുറംലോകത്തെ അറിയിക്കുകയും മനുഷ്യക്കടത്ത് എന്ന ആധുനിക അടിമത്ത വ്യവസായത്തിനെതിരെ ബോധവല്‍ക്കരണം നടത്തുകയുമാണ് എം.ടി.വി എക്സിറ്റിന്റെ പ്രവര്‍ത്തനം.
ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം മുംബയില്‍ താമസിക്കുന്ന നിര്‍മല, പാലക്കാടു സ്വദേശി ശശിധരന്റെയും ചന്ദ്രികയുടെയും ഏക മകളാണ്. വളര്‍ന്നതും പഠിച്ചതും ഡല്‍ഹിയിലാണെങ്കിലും മലയാളത്തനിമയോടെയുള്ള ജീവിതം. ചെറിയ വയസ്സില്‍ ആരംഭിച്ച കഥകളി പഠനം, ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള തെരുവുനാടകങ്ങളിലേക്കുള്ള ചുവടുമാറ്റം, എല്ലാത്തിനും പിന്തുണയുമായി മാതാപിതാക്കളും. തുടര്‍ന്ന് അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഡിസൈനില്‍ ഫിലിം ആന്‍ഡ്‌ വീഡിയോ കമ്മ്യുണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ആ കാലഘട്ടത്തില്‍ നിര്‍മിച്ച പല ഷോര്‍ട്ട് ഫിലിമുകളും നിര്‍മലയിലെ പ്രതിഭയെ ചൂണ്ടിക്കാണിക്കുന്നവയായിരുന്നു.

ഈ വിവരം എത്രയും കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ കഴിഞ്ഞാല്‍,അവരെ ബോധവാന്മാരാക്കാന്‍ കഴിഞ്ഞാല്‍...... .. ..

Sold: An MTV EXIT Special
from: Nirmala Nair
Synopsis: MTV EXIT present sold, a gripping documentary presented by Indian actress and UNFPA Ambassador, Lara Dutta. The Program introduces the tragedy of trafficking in South Asia where thousand of young girls and boys are sold into modern-day slavery. It features Pramila, an 18 year old girl who was trafficked from Nepal to a brothel in Pune ; Afsana, a 16 year old who was trafficked from her village in Bangladesh into forced domestic servitude in Kolkata; and Zakir who was just 11 when he was trafficked by his aunt into a zari factory. Their stories are told alongside those of other people from the trafficking chain including a middleman who preyed on young women in Mumbai before selling them brothels, a zari factory owner who has witnessed trafficking and exploitation and an inspirational trafficking survivors, Sarita who works as a border guard looking out for potential victims and traffickers. Sold provides a compelling look
into this dark, inhuman, and exploitative world and shows how each one of us can help to prevent modern-day slavery.



22 comments:

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ദാരിദ്ര്യം തന്നെയാണ് അടിസ്ഥാന പ്രശ്നം; പരിഹാരം സാമൂഹ്യനീതിയിലധിഷ്ടിതവും.
അതാകട്ടെ വിവേകപൂർവ്വമുള്ള രാഷ്ട്രീയ - സാംസ്ക്കാരിക നേത്ര്‌ത്വത്താൽ മാത്രം സാക്ഷാത്ക്കരിക്കപ്പെടാവുന്നതാണ് താനും. പരസ്പരസംഹാരത്തിനു കോപ്പുകൂ‍ട്ടുന്ന ലോകനേത്ര്‌ത്വത്തിൽ നിന്ന് ആശാവഹമായ നീക്കങ്ങൾ പ്രതീക്ഷിക്കുന്നതിലും അർത്ഥമില്ല.ചിന്തകൾ നൈരാശ്യത്തിന്റെ അമാവാസിയിലേക്ക് ഉത്തരം കിട്ടാതെ നീളുന്നു.....
നന്മയുടെ സ്ഫുലിംഗങ്ങൾ ഉണർത്തുന്ന ഇത്തരം ഓർമ്മപ്പെടുത്തലുകൾ പ്രസക്തം തന്നെ.
നന്ദി.

unnikrishnan said...

ഇക്കാ, വളരെ നല്ല ഉദ്യമം.. എല്ലാവരും അരിഞിരിക്കെന്ദ കാര്യങള്‍. ചതിക്കുഴികള്‍..
നന്ദി..
ശുഭദിനം നേരുന്നു..

ഒരു നുറുങ്ങ് said...

അറിയാതെ,ശ്രദ്ധിക്കാതെ പോയേക്കാവുന്നൊരു
സുപ്രധാന വിഷയം ബ്ലോഗിലൂടെ പരിചയപ്പെടുത്താന്‍
നിങ്ങള്‍ കാണിക്കുന്ന കവിഞ്ഞതാല്പര്യത്തെ ഞാന്‍
വല്ലാതെ മാനിക്കുന്നു! നമുക്ക് എന്ത് ചെയ്യാനാവും മുഹമ്മദ്കുട്ടിക്കാ,ഇതൊക്കെ കണ്ടും കേട്ടും മരവ്വീച്ച
നിസ്സംഗസമൂഹത്തില്‍ന്റ്റെ ഭാഗമാണല്ലോ ഇതിലെ
ഇരകള്‍ !! വേട്ടക്കാരും അവര് തന്നെ !!
അധികാരി വരഗ്ഗവും,ഒരുപാട് മന്‍ഷ്യാവകാശക്കാരും
നടത്തുന്ന ശ്രമങ്ങള്‍ ഇത്തരം മാഫിയാ ഏജന്‍സികള്‍ക്കും
കുറ്റവാളികളായ വ്യക്തികള്‍ക്കും തടയിടാനാവുന്നില്ല.
സാമൂഹിക നീതിയും,സദാചാര ബോധവും കൈമോശം
വന്ന സമൂഹം,കളഞ്ഞ്പോയ ധാരമികമൂല്യങ്ങളെ
പുന:സ്ഥാപിക്കാതെ രക്ഷപ്പെടില്ല തന്നെ..!
പക്ഷെ,പഴഞ്ചന്‍ മൂല്യങ്ങള്‍ ആര്‍ക്കും വേണ്ട !!

കൂതറHashimܓ said...

ആല്‍ത്തറയില്‍ വായിച്ചിരുന്നു.. :)

ഹംസ said...

വായിച്ചിരുന്നു. നല്ല കാര്യം ഇക്കാ.!!

Mohamed Salahudheen said...

ഇപ്പോഴാണ് വായിച്ചത്. നന്ദി

Unknown said...

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ ഇത്തരം ചതിക്കുഴികളില്‍ അവന്‍ അറിഞ്ഞും അറിയാതെയും ചെന്ന് ചാടുന്നു. എങ്ങിനെയെങ്കിലും ഒന്ന് രക്ഷപ്പെടാന്‍ വേണ്ടി, വീട്ടുകാരെ ഒരു കരയ്ക്കെത്തിക്കാന്‍ വേണ്ടി, അവന്‍ നിലയില്ലാ കയത്തിലിറങ്ങുന്നു.

ബോധവല്‍ക്കരണം നല്ല കാര്യം തന്നെ ഇക്കാ, ഒപ്പം അധികാരപ്പെട്ടവര്‍ അതിനു പ്രതിവിധിയും കണ്ടെങ്കില്‍ എന്ന് പ്രത്യാശിക്കുന്നു!

ബഷീർ said...

വായിച്ചിരുന്നു. ബോധവത്കരണങ്ങൾ കൂടുതലായി നടക്കേണ്ടതുണ്ട്. ആ വഴിക്കുള്ള ശ്രമങ്ങൾക്ക് ആശംസകൾ

കുഞ്ഞൂസ് (Kunjuss) said...

നന്നായി ഇക്കാ....
ഈ വിവരം എത്രയും കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കാന്‍ കഴിഞ്ഞാല്‍,അവരെ ബോധവാന്മാരാക്കാന്‍ കഴിഞ്ഞാല്‍......

lekshmi. lachu said...

ബോധവത്കരണങ്ങൾ കൂടുതലായി നടക്കേണ്ടതുണ്ട്

sm sadique said...

നന്നായി , വളരെ വളരെ നന്നായി . ഇത്തരം തിന്മകൾക്കെതിരെ
പ്രതികരിക്കേണ്ടതും , ഗതികേട്കെണ്ട് ഇത്തരം ചതിക്കുഴികളിൽ
അകപ്പെടുന്ന ഹതഭാഗ്യർക്ക് തണലാകേണ്ടതുമുണ്ട്.
ശക്തമായ ബോധവൽക്കരണവും അനിവാര്യം തന്നെ. ചിന്തിക്കേണ്ട
വിഷയം.

വിരോധാഭാസന്‍ said...

ഇത്തരം ചൂഷണങ്ങള്‍ വെളിച്ചത്ത് കൊണ്ട് വന്ന് ക്രിമിനലുകളെ അഴികള്‍ക്കുള്ളിലാക്കേണ്ടത് അത്യാവശ്യം തന്നെയാണ്..!!

അഭിനന്ദനങ്ങള്‍ ഇക്കാ..!

Anees Hassan said...

ആദ്യമായിട്ടാണ് ഇവിടെ

Manoraj said...

താങ്കളുടെ ബ്ലോഗിൽ ഇതിനുമുൻപും ഞാൻ വന്നിട്ടുണ്ട്. പക്ഷ് എകമന്റ് ഇടുന്നതാദ്യമാണെന്ന് തോന്നുന്നു.. നല്ലൊരു പോസ്റ്റ് മാഷേ..ഇത്തരം പോസ്റ്റുകൾ ബ്ലോഗുകളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. കൂടുതൽ ഒന്നും പറയുന്നില്ല..

ഒഴാക്കന്‍. said...

ഇക്ക ഞമ്മളും വായിച്ചിരുന്നു

MT Manaf said...

good attempt to let more know
congrats...

Anonymous said...

അവസരോചിതമായ പോസ്റ്റ്‌ ...നന്ദി ഇക്ക

Mohamedkutty മുഹമ്മദുകുട്ടി said...

ഈ വഴി വന്ന എല്ലാ വായനക്കാര്‍ക്കും നന്ദി!.തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു.

സാബിബാവ said...

ഇക്കാ നല്ല പോസ്റ്റു കാലികം അഭിനന്ദനങ്ങള്‍ ഇക്കാ

Anonymous said...

സാമൂഹിക നന്മയും മാനുഷീക മൂല്യങ്ങളും വാക്കുകളിൽ മാത്രം ഒതുങ്ങി കൂടുന്ന ഇക്കാലത്ത് ജീവൻ നില നിർത്താൻ വേണ്ടി പാവം കുരുന്നുകൾ അറിഞ്ഞു അറിയാതേയും ഇത്തരം ചതിക്കുഴികളിൽ ചെന്നെത്തി തീരുന്നു.. ചെറു പ്രായത്തിൽ തന്നെ പല തരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ഊണും ഉറക്കവും ഇല്ലാതെ ജോലി ചെയ്തു കാലം കഴിക്കുന്ന കുരുന്നു ബാല്യങ്ങൾ.. ഇത്തരം ക്രൂര കൃത്യങ്ങൽ കണ്ടിട്ടും അതിനു നേരെ കണ്ണടക്കുന്ന ഭരണ നേതൃത്വം ഇങ്ങനെയുള്ള ചൂഷണങ്ങൾക്കെതിരെയുള്ള ഇത്തരം പോസ്റ്റുകൾ ഇനിയുമുണ്ടാകട്ടെ എന്നു ആശംസിക്കുന്നു...

ഗീത said...

ഇത് ആല്‍ത്തറയില്‍ വായിച്ചിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നത് മാത്രമല്ല, പുറത്ത് നിന്ന് ഇവിടേക്ക് കൊണ്ടുവന്നും പീഡിപ്പിക്കുന്നു. ഈയിടെ കേട്ടില്ലേ, ഒരു തമിഴ്നാട്ടുകാരി കുരുന്നിനോട് ഒരു കേരളീയവനിത കാട്ടിയ ക്രൂരത? അതും ഒരു ജഡ്ജിയുടെ മരുമകള്‍. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും കേള്‍ക്കുന്നില്ല. ഏതു കേസും കാശുണ്ടെങ്കില്‍ തേച്ചു മായ്ച്ചു കളയാമല്ലോ.

mayflowers said...

മുഹമ്മദ്‌ കുട്ടിക്കാ,അസ്സലായിട്ടുണ്ട് കേട്ടോ.
റിട്ടയര്‍ ചെയ്തു കഴിഞ്ഞാലും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാം എന്നുള്ളതിന് താങ്കള്‍ ഒരു ഉത്തമ ഉദാഹരണമാണ്.
ആശംസകളോടെ.