അങ്ങിനെയിരിക്കെ പുതിയ ക്യാമറ കയ്യില്‍ വന്ന ശേഷം സുന്ദരികളുടെ കുളി കാണാനിടയായി. വേഗം മുറിയില്‍ പോയി ക്യാമറയെടുത്തു .ധൃതിയില്‍ ബാറ്ററിയും മെമറിയും ചെക്കു ചെയ്തു. കാരണം ഇങ്ങനെയൊരവസരം വല്ലപ്പോഴുമേ കിട്ടുകയുള്ളൂ!.
വാഴയുടെ മറവില്‍ പതുങ്ങിയിരുന്നു പതുക്കെ ഷൂട്ട് ചെയ്തു. അധിക സമയം കാത്തു നിന്നില്ല. അത് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ ധൃതിയായി. ഈ അവസരം മുതലാക്കിയാലേ ലോകം മുഴുവന്‍ ആ ക്ലിപ്പ് പരക്കുകയുള്ളൂ. സുഹൃത്തുക്കളുടെയിടയില്‍ വിലസാന്‍ ഇതു തന്നെ വഴി ! ! ! ! ! ! .........................................................................
33 comments:
കുട്ടിക്കാലത്ത് വീട്ടുവളപ്പിൽ കാണാറുള്ള കുളിസീൻ വളരെക്കാലത്തിനു ശേഷം കണ്ടു.
മറവിയുടെ മൂടുപടം നീക്കി ബാല്യകാല ഓർമകൾ മുന്നിലേക്കിട്ടു തന്നു ഈ ചിത്രം!
I W IKKA...SORRY FOR ENGLISH
എന്താ ഇക്കാ ഇത് ? കാലു വയ്യാത്ത കോഴികള്‍ മണ്ണില്‍ കിടന്നു ചുറ്റിത്തിരിയുന്നതോ കുളിസീന്‍ ?
ഛെ ..രാവിലെ നല്ലൊരു കുളിസീന്‍ കാണാം എന്ന് പറഞ്ഞു മോഹിപ്പിച്ചിട്ട് നിരാശപ്പെടുത്തി ...!!! ഇത് ചതിയാണൂ ട്ടോ ..:)
ഫ്ലാറ്റിലെ ഫ്രീസറില്‍ കുത്തിനിറച്ചിരിക്കുന്ന ഫ്റോസണ്‍ കോയീനെ അല്ലാതെ ജീവനുള്ള നാടന്‍ കോയീനെ കണ്ടിട്ടെത്ര നാളായിരിക്ക്ണൂ.ഈ ഫ്റോസണ്‍ കോഴി തിന്ന് തിന്ന് മനസ്സ് പോലും മരവിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം കാഴ്ചകള്‍ ആനന്ദകരം തന്നെ.പെരുത്തിഷ്ടായീട്ടോ മുഹമ്മദ് കുട്ടിക്കാ.
ഛെ!! ഇത് ഒരുമാതിരി...!
അല്ല ഇപ്പൊ എന്താ ഇങ്ങോട്ട് കാണാനില്ലല്ലോ...
ഞാൻ വന്നപ്പോൾ ഇവരെ കണ്ടില്ലല്ലോ..
ആറു സുന്ദരികള്‍,,കുളി,,ഒളികാമറ എന്നൊക്കെ വായിച്ച് ഞാനാകെ ബേജാറായി കുട്ടിക്കാ..
കോഴികളെതന്നെ കാണാത്ത ഈ കാലത്ത് ഒരു കോഴിക്കുളി തരപ്പെടുത്തിയതിനു ആശംസകള്‍!!!!!
ഹഹഹ..കുട്ടിക്കാ..ഇതു വല്ലാത്തൊരു കുളിയായിപ്പോയി:)നല്ല കാഴ്ച തന്നെ..ഒരു email forwardinu പറ്റിയ തലക്കെട്ടും:)
തലക്കെട്ട് വായിച്ചു ചാടി വന്നതാ ...
ഇത് ആളെ പറ്റിക്കലായിപ്പോയി
എന്തായാലും കലക്കീട്ടുണ്ട്
ആഹാ! എന്തൊരു നല്ല സീൻ!
ഇക്കുളിയും പിന്നെ ഒപ്പം വന്ന വീഡിയൊ ലിങ്കുകളിലെ ഒറിജിനൽ കുളികളും കണ്ടൂട്ടാാ!
അതെ. യൂ ട്യൂബ് പറ്റിച്ചു. ഒപ്പം വേറെ ചില കുളികളും ഉണ്ട്.
ഇക്കാ....സമ്മതിച്ചിരിയ്ക്കുണൂ ട്ടൊ,ഈ ക്ഷമയ്ക്ക്..
പെണ്‍കുട്ട്യോള്‍ടെ അദബുള്ള കുളിയ്ക്ക് നന്ദീം...
കുട്ടിക്കാ
ഒളിക്യാമറ പ്രയോഗം നന്നായി.
നല്ല എററുകള്‍.
അങ്ങിനെ ആ കുളിസീന്‍ ഒന്നൂടെ കാണാനൊത്തു..അടുത്തത് എന്താണാവോ ?
കുളിസീന്‍ കുളിസീന്‍ എന്ന് പറയുന്നത് ഇതാണല്ലേ
appo ethaanalle kuli seen..?
നല്ല പോസ്റ്റ് ഈ കോഴികളെയും കാമറയില്‍ എത്തിക്കാന്‍ കഴിഞ്ഞല്ലോ അതിനു പ്രൈസ് കുട്ടിക്കാക്ക് തന്നേ
ശ്ശെ! കോഴിയായിരുന്നോ?
ഇതൊക്കെ തേടിപ്പിടിച്ച് പോസ്റ്റാന്‍ കുട്ടിക്കാക്ക് കഴിയുന്നുണ്ടല്ലൊ..... മുമ്പ് കണ്ടിട്ടുള്ള കാഴ്ച വീണ്ടും കാണാനായി.
സന്തോഷം
ആശംസകള്‍
ഒളികാമറ പ്രയോഗം! കുട്ടിക്കാക്ക് ഒരു പത്രപ്രവര്‍ത്തകനാകാം.
ജിപ്പൂസ് പറഞ്ഞത് ശരി,
കോഴി എന്നു പറഞ്ഞാല്‍ ചോരയോ ഐസോ പുരണ്ട് പ്ലാസ്റ്റിക് കവറില്‍ കിട്ടുന്ന ഒരു പൊതിയാണല്ലോ നമുക്ക്. അല്ലെങ്കില്‍ മുളകിലും മസാലയിലും പൊരിഞ്ഞ് കിട്ടുന്ന ഒരു ഇറച്ചിക്കണ്ടം.
തിരക്കിനും ആര്‍ത്തിക്കുമിടയില്‍ നമ്മള്‍ കുളിപ്പിച്ചു കിടത്തിയ ഓര്‍മകളെ ചികഞ്ഞെടുപ്പിച്ച കുളിപോസ്റ്റിന് അഭിവാദ്യങ്ങള്‍. കൊക്കരക്കോ കൊകാാാാക്കോ
ആറ് സുന്ദരികളെന്നൊക്കെ പറഞ്ഞ് ഇക്ക വെറുതെ മോഹിപ്പിച്ചുകളഞ്ഞു.
ജിപ്പൂസ് പറഞ്ഞപോലെ "ഫ്ലാറ്റിലെ ഫ്രീസറില്‍ കുത്തിനിറച്ചിരിക്കുന്ന ഫ്റോസണ്‍ കോയീനെ അല്ലാതെ ജീവനുള്ള നാടന്‍ കോയീനെ കണ്ടിട്ടെത്ര നാളായിരിക്ക്ണൂ."
കോഴിക്ക് ഇങ്ങനേയും ഒരു ഭാവമുണ്ട്ന്ന് കണ്ട നാളു മറന്നു.
എനിക്കിപ്പോ നാട്ടില് പോണം ..
ദേ അടുത്തതും കൊണ്ട് വന്നിരിക്കുന്നു.
കുട്ടിക്കായുടെ പോസ്റ്റുകള്‍ മുഴുവന്‍ നാടിനെയും ചുറ്റുപാടിനെയും പറ്റി ആയിരിക്കും.
വെറുതെ ഞങ്ങള്‍ പ്രവാസികളെ ഇതൊന്നും കാട്ടി കൊതിപ്പിക്കല്ലേ.
കുറെ കാലത്തിന് ശേഷം കണ്ട നല്ല ഒരു "കുളി" സീന്‍.
ശരിക്കും സുന്ദരികളും സുന്ദരന്മാരും തന്നെ മാഷെ. ഇത് ഏത് തരം കോഴിയാണ്? കണ്ടിട്ട് രാജഗിരി പോലെ തോന്നുന്നു. കുറേ മുന്‍പ് ഞാന്‍ ഒരു രാജഗിരി പിടക്കോഴിയെ വളര്‍ത്തിയിരുന്നു. അത് എന്റെ മടിയിലൊക്കെ വന്നിരിക്കുമായിരുന്നു. ഒരു ദിവസം എന്റെ മകന്‍ ഞാന്‍ ഉടുക്കുന്ന കൈലിയുടുത്ത്കൊണ്ട് കോലായിയില്‍ കസേരയില്‍ ഇരുന്നു. കോഴി ഓടി വന്ന് മകന്റെ മടിയില്‍ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആള് മാറിയെന്ന് അവള്‍ക്ക് തോന്നിക്കാണണം. മകന്റെ മടിയ്ക്ക് ഒന്ന് രണ്ട് കൊത്ത് കൊത്തിയതിന് ശേഷം ഇറങ്ങിയോടിപോയി. പിന്നെയൊരു നാള്‍ തൊടിയില്‍ നിന്ന് അതിനെ കുറുക്കന്‍ പിടിച്ചു. ശരീരഭാരംകൊണ്ട് കോഴിക്ക് ഓടാനും കഴിഞ്ഞില്ല, കുറുക്കന് വലിച്ചുകൊണ്ടുപോകാനും കഴിഞ്ഞില്ല. കോഴികളെയും ആടിനെയും ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു. ജീവിതത്തില്‍ ഇങ്ങനെ ഒരുപാട് ഇഷ്ടങ്ങളെ നമുക്ക് മിസ്സ് ചെയ്യേണ്ടി വരുന്നു ...
ഒന്ന് പറയാന്‍ വിട്ടുപോയി. ഒളിക്യാമറ എന്ന ആ പ്രയോഗം വേണ്ടായിരുന്നു :)
ഇത് നല്ല അസ്സല്‍ നാടന്‍ കോഴികളാ. അതില്‍ സുന്ദരികളൊക്കെ മുട്ടയിട്ടു കൊണ്ടിരിക്കുന്നു,വീണ്ടും മുട്ടയിടുന്നു!. പൂവന്മാര്‍ രണ്ടെണ്ണം പരലോകത്തെത്തി(എന്റെ വയറ്റിലൂടെയല്ല,എന്റെ അളിയന്മാരുടെ)
ഹഹഹഹ ...ഈ കുളിസീന്‍ ജോറായിട്ടുണ്ടല്ലോ....
ഇത് ഇച്ചിരി കൂടിപ്പോയി കുട്ടിക്ക,ഓടി വന്നതിന്റെ കിതപ്പ് ഇതു വരെ മാറീട്ടില്ല, അള്ളാണെ... ങ്ങള് ഇനി കോയി ബിരിയാണി ഫ്രീയായി കോടൂകുന്നുണ്ടെന്നു പറഞ്ഞാലും ഞാന്‍ വരില്ല.
അഷറഫിനിച്ചിരി ഓട്ടം കൂടുതലാ..
റൂമിലോട്ട് വാ അളിയനോട് പറാഞ്ഞേക്കാം..
Post a Comment