ഇതൊരു സംഭവ കഥയാണ്.ആകെ രണ്ട് കഥാ പാത്രങ്ങളെയുള്ളു.പിന്നെ കഥ പറയുന്നഞാനും.ജീവിച്ചിരിപ്പില്ലാത്ത കഥാ നായകന്‍ എന്റെ പിതാവ് തന്നെ. അദ്ദേഹംവിലസിനടക്കുന്നകാലം. ഞാന്‍വളരെചെറിയകുട്ടിയാ. എന്നുപറഞ്ഞാല്‍നിക്കറൊക്കെയിട്ടുമൂക്കളയൊലിപ്പിച്ച്, കശുവണ്ടിയൊക്കെ പെറുക്കി അങ്ങിനെ നടക്കുന്ന കാലം. പിതാശ്രീ ഭയങ്കര ശിക്കാരിയാണ്.വലയെറിഞ്ഞു മീന്‍ പിടിക്കും,വെടിവെച്ചു പക്ഷികളെ [കുയില്‍,കൊക്കു അഥവാ കൊറ്റി,കുളക്കോഴി] ഇവയൊക്കെ പിടിക്കും പിന്നെ ഊത്തു കുഴല്‍ എന്നൊരു സാധനമുണ്ട്. ഓട മുളയുടെ നീളമുള്ള ഒരു കുഴല്‍,അതിനകത്ത് ഒരു ചെറിയ ചങ്ങണത്തണ്ടില്‍ ചുറ്റിവരിഞ്ഞ നൂല്‍. അതിന്റെ അറ്റത്തു പിടിപ്പിച്ച കൂര്‍ത്ത മുനയുള്ള അമ്പുപോലെയുള്ള ഒരു സാധനം] വരാല്‍ മീനിനെ പതുങ്ങിയിരുന്ന് ഒറ്റ് ഊത്തിനു മൂപ്പര്‍ മണ്ടയില്‍ ഉളി കയറ്റും. അതങ്ങിനെയൊരു വിദ്യയാണ്. ഞാനെപ്പോഴും വാല്‍ നക്ഷത്രമായി കൂടെയുണ്ടാവും. കാരണം ഒറ്റ സന്തതിയായതിനാല്‍ ഭയങ്കര ഫ്രീഡമാ!. അങ്ങനെ ഒരു എയര്‍ ഗണ്ണുമായി പിതാവും പിന്നാലെ ഞാനും കറങ്ങി നടന്നു പാടത്തിന്റെ അപ്പുറത്തുള്ള അമ്പലക്കുളത്തിന്റെയടുത്തെത്തിയപ്പോള്‍ അരയാലിന്റെ ചുവട്ടില്‍ വറുത്ത കടലയും വിറ്റ് നടക്കുന്ന ഒരു പയ്യന്‍ [ആളെ ഇപ്പോഴും ഞാന്‍ കാണാറുണ്ട്,പേരു പറയില്ല!] മെല്ലെ അടുത്തു കൂടി.
“ഇക്കാക്കാ,ങ്ങള് ഇത് ആ തോക്കിലിട്ട് ഞമ്മളെ ഒന്നു വെടി വെക്കോ.?”
ഒരു കടല മണി അവന്റെ കയ്യിലുണ്ട്.
“പോടാ,കളിപ്പിക്കാതെ”. ഉപ്പ അതത്ര കാര്യമാക്കിയില്ല.
“അല്ല,ങ്ങള് ഒന്നു ബെച്ച് നോക്കീന്ന്” പയ്യന്‍ പിന്നെയും പിന്നാലെ. വീണ്ടും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍
“ശരി”. ഉപ്പ കടലമണി എയര്‍ ഗണ്ണില്‍ ലോഡ് ചെയ്തു. പയ്യന്‍ പുറം തിരിഞ്ഞൊരു പോസും. ഉപ്പ ഉന്നം
പിടിക്കാന്‍ തുടങ്ങി. അതും വളരെ അടുത്ത് വെച്ച്!.
“ച്ചും” മൂപ്പര്‍ കാഞ്ചി വലിച്ചു.
“ന്റമ്മോ” പയ്യന്റെ നിലവിളി. ആളുകള്‍ കൂടി. അത്രയധികമില്ല... എന്നാലും.....അടക്കം പറച്ചിലായി.ചെക്കനെ ഒരു വിധം സമാധാനിപ്പിച്ചു വിട്ടു. പിന്നയല്ലെ പൂരം. സംഗതി വിപ്ലവ പാര്‍ട്ടിക്കാര്‍ ഏറ്റെടുത്തു. ഇതങ്ങിനെ വിട്ടാല്‍ പറ്റില്ല.കാര്യം വധ ശ്രമമാണ്. നല്ലൊരു സമരത്തിനുള്ള വകുപ്പുണ്ട്. നിര്‍ദ്ദന കുടുംബത്തിലെ പാവം പയ്യന്‍. ഉപജീവനത്തിനായി ചെറിയ കച്ചവടം ചെയ്തു നടക്കുമ്പോല്‍ ബൂര്‍ഷോ കുടുംബത്തിലെ .....കാക്ക നടത്തിയ ക്രൂര കൃത്യം! എന്തോ ഭാഗ്യം കൊണ്ടും പിതാവിന്ന് അന്ന് നാട്ടിലുണ്ടായിരുന്ന സ്വാധീനം കൊണ്ടും അതങ്ങ് കെട്ടടങ്ങി. പക്ഷെ നാട്ടില്‍ ഇപ്പോഴും “കടല വെടി” എന്ന വിളിപ്പേര്‍ എല്ലാവര്‍ക്കും സുപരിചിതം!
10 comments:
എന്റെ ദൈവമേ!.. ഇക്കാന്റെ ബാപ്പ കൊള്ളാമല്ലോ. പയ്യന്‍ വടി ആയിരുന്നെങ്കില്‍ വിവരം അറിഞ്ഞേനെ. പിന്നെ ഒരു ഡൌട്ട് ചോദിക്കട്ടെ. ഈ വെടിവെച്ചു കിട്ടുന്ന കിളികളെ കഴിക്കുമോ?
എനിക്ക് വളരെ പൂതിയുള്ള ഒരു വിനോദം ആണ്. എയര്‍ഗണ്‍ ഉപയോഗിച്ചിട്ടുണ്ട്. സ്വന്തമായി ഇല്ല. എന്തായാലും എന്നെ ഒന്ന് വെടി വെച്ചേ എന്ന് പറഞ്ഞ ചെക്കന്റെ ചെകിടിനു ഒന്ന് കൊടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം വധശ്രമം എന്നാ കേസ് വരില്ല കേട്ടോ
വായിച്ചു ചിരിച്ചു.
കടല വെടി നന്നായിട്ടുണ്ട്.
ആശംസകൾ
enthinum ethinum kodi pidikkunna nammudanadine kuranja variyil ekka avatharippichu oppam uppante pidipadil athine othukki enna sathyavum...
enthayalum chekkan thatty pokanjathu padachon kathu....
ഇക്കാ കഥ സൂപ്പർ........
അതെ ഒരു ഡൌട്ട്.......... സ്വന്തം വാപ്പാക്കിട്ടു തന്നെ വെയ്ക്കണമായിരുന്നോ ഈ വെടി............
കലക്കീട്ടാ..
ഇനിയെഴുതുമ്പോ അറിയിക്കണേ...
കടല വെടി കലക്കി!
മുട്ടത്തോടിലെ ചോറുപോലെ ഇതും തനിമ നില നിര്‍ത്തി!
ഹ..ഹ.. ഇങ്ങിനെ ഒരു വെടി ആദ്യമായാ കേൾക്കുന്നത്.
ആ ചെക്കന്റെ കിഡിനി കലങ്ങാതിരുന്നത് ഭാഗ്യം :)
കടല വില്‍ക്കുന്ന പയ്യനായത് ഭാഗ്യം! മൂന്നിഞ്ചിന്റെ ആണിയെങാനും വില്‍ക്കുന്ന പയ്യനായിരുന്നെങ്കില്‍.......!
സംഗതി കലക്കിയിക്കാ..!!
വടി കൊടുത്തു അടി വാങ്ങി എന്ന് ചുരുക്കം. അല്ലെ.
കടല...കടലേയ്..
കടല വേണോ... കടല...?
കടല വെടി നന്നായിട്ടുണ്ട്...
ഇങ്ങിനെ കുഞ്ഞിക്കാര്യം പറയാന്‍ എനിക്കും ഇഷ്ടമുണ്ട്
ഒരുപാട് ഉണ്ട് എന്റെ കയ്യിലും
മറൊരു ബ്ലോഗില്‍ അത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കാം...
ഹ ഹ ................
Post a Comment