Monday, November 1, 2010

പറയാത്ത കഥ.

ഇന്നീ കേരളപ്പിറവി ദിനത്തില്‍ എന്റെ കൂട്ടുകാര്‍ക്കായി ഞാനെന്റെ കഥ സമര്‍പ്പിക്കുന്നു!.ഞാനിതിനു മുമ്പു പോസ്റ്റ് ചെയ്ത എന്റെ ഫ്ലാഷ് ബാക്കില്‍ പറയാതിരുന്ന കുറെ കാര്യങ്ങള്‍ പഴയ വീഡിയോ ക്ലിപ്പിങ്ങുകളിലൂടെ പറയാന്‍ ശ്രമിക്കുകയാണ്.      പോരായ്മകള്‍ കണ്ടേക്കാം,  എന്നാലും ഇതു ജീവിതമല്ലെ? അഭിനയമല്ലല്ലോ?  

 അപ് ലോഡിങ്ങിന്റെ സൌകര്യാര്‍ത്ഥം 3 ഭാഗങ്ങളായിട്ടാണ് കൊടുത്തിരിക്കുന്നത്. ക്ഷമയുള്ളവര്‍ കണ്ടതിനു ശേഷം അഭിപ്രായം പറയുമല്ലോ?. സഹ ബ്ലോഗറും സുഹൃത്തുമായ സാബു കൊട്ടോട്ടിയുടെ പുല്ലാങ്കുഴല്‍ കരാക്കേ ഇതില്‍ പശ്ചാത്തല സംഗീതമായി കൊടുത്തിട്ടുണ്ട്.


മുമ്പൊരു വീഡിയോയില്‍ ചേര്‍ക്കാന്‍ അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയിരുന്നതിനാല്‍ വീണ്ടും ചോദിച്ചിട്ടില്ല!, ഒരു സര്‍പ്രൈസാവട്ടെയെന്നു കരുതി.
ഭാഗം ഒന്ന് :-


ഭാഗം രണ്ട്:-



ഭാഗം മൂന്ന് :-

18 comments:

കുസുമം ആര്‍ പുന്നപ്ര said...

സൌണ്ട് കിട്ടുന്നില്ല. സിസ്റ്റത്തിന്‍െറതാകാം. കേട്ടിട്ട് കമന്‍െറാം

പട്ടേപ്പാടം റാംജി said...

വീഡിയോകള്‍ ഒന്നും കാണാന്‍ പറ്റിയില്ല..എന്തോ..

ഹംസ said...

കൂയ്.. കൂയ്..... ഒന്നും കാണുന്നില്ലേയ്...... കൂയ്.. ......

Sureshkumar Punjhayil said...

Ashamsakal...!
( Enikkum Kanan kazinjilla..)

K.P.Sukumaran said...

മാഷേ താങ്കള്‍ ഈ വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ പ്രൈവറ്റ് എന്ന വിഭാഗത്തിലാണ് സേവ് ചെയ്തിട്ടുള്ളത്. അത്കൊണ്ട് യൂട്യൂബില്‍ ലോഗിന്‍ ചെയ്ത് പബ്ലിക്ക് എന്ന് എഡിറ്റ് ചെയ്ത് സേവ് ചെയ്താലേ എല്ലാവര്‍ക്കും കാണാന്‍ പറ്റൂ :)

rashad MOIDEEN said...

while watching the second clip i was listening the song "vennila chandana kinam" it suits for that scens like kids playing in paddy field and all
....any wayz great job...gonna watch the 3rd clip

Unknown said...

റെഡി ആകുമ്പോള്‍ ഒരു മെയില്‍ അയക്കണേ

K.P.Sukumaran said...

മാഷേ , ഒന്നാം ഭാഗം ഒരു മാതിരി ഗൃഹാതുരതയോടെയാണ് കണ്ടത്. അന്നത്തെ ആ പഴയ വീട്. കുളിക്കാന്‍ അന്നൊക്കെ ഓല കൊണ്ട് മറച്ച് കെട്ടി കുളിമുറി ഉണ്ടാക്കുകയാണല്ലോ പതിവ്. പിന്നെ സദാ എന്തൊക്കെയോ കൊത്തിത്തിന്നുകൊണ്ട് അലഞ്ഞുതിരിയുന്ന നാടന്‍ കോഴികള്‍ . ഷാഹിന അന്ന് നല്ല പോലെ നൃത്തം ചെയ്തിരുന്നുവല്ലോ. അക്കണക്കിന് ഇന്ന് നല്ല ഡാന്‍സര്‍ ആകേണ്ടതാണ്. അന്നും ഇത്ര നല്ല സൈക്കിള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ ശ്രദ്ധിച്ചല്ലോ. ഷാഹിനയും നൌഷാദും ഒരുമിച്ചുള്ള സൈക്കിളോട്ടം നന്നായി. ഇളയമകന്‍ ജംഷീദ് മുറ്റത്ത് നിന്ന് എന്തോ പെറുക്കുന്നുണ്ടായിരുന്നു. ഒന്നാം ഭാഗത്തിന്റെ അവസാനം കളര്‍ കലക്കി. അന്ന് മോട്ടോര്‍ വെച്ചിരുന്നോ? പൈപ്പില്‍ നിന്ന് വെള്ളച്ചാട്ടവും മോളുടെ കുളിയും ഒക്കെ നന്നായി. ഞാനും ശ്രീമതിയും കൂടിയാണ് കണ്ടത്. വീഡിയോയുടെ ക്വാളിറ്റി തീര്‍ച്ചയായും എക്സ്യൂസ് ചെയ്യാവുന്നതാണ്.

രണ്ടാം ഭാഗം മനോഹരമായിരുന്നു. അന്നത്തെ പഴയ വീടും തൊടിയും. മൂത്തമകന്‍ അഷറഫ് രണ്ടാം ഭാഗത്തിലാണ് വരുന്നത്. അപ്പോഴേക്കും ജംഷീദും വളര്‍ന്ന് ഒരുമിച്ചു കളിക്കാനായി. വയലിലെ ആ ദൃശ്യം കാണുമ്പോള്‍ വീണ്ടും വയലിലും ചിറയിലും തോട്ടിലും ഒക്കെ പോയി കളിക്കാന്‍ വെറുതെ മോഹിച്ചു പോകുന്നു. മക്കളുമൊത്ത് മുറ്റത്ത് നിന്ന് കളിക്കുന്നത് താങ്കള്‍ ഭാവനാശാലിയായൊരു അച്ഛനായിരുന്നു എന്ന് കാട്ടിത്തരുന്നു. ആ ഭാവന പക്ഷെ, അവതാരകന്‍ എന്ന നിലയില്‍ പോര. എന്നാല്‍ ഇതൊക്കെ അന്നേ ക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ചു എന്നിടത്ത് നിങ്ങള്‍ അസാധാരണനായ സഹൃദയന്‍ തന്നെ.

മൂന്നാം ഭാഗം കണ്ടപ്പോള്‍ ശരിക്കും നിങ്ങളുടെ വീട്ടിലെത്തി എല്ലാവരെയും കണ്ടത് പോലെയായി. പ്രത്യേകിച്ചും താങ്കളുടെ ഉമ്മയെ. മലപ്പുറം പച്ചപ്പിന്റെ നുറുങ്ങ് മനോഹാരിത ക്യാമറ ഒപ്പിയെടുത്തു. കൊട്ടോട്ടിക്കാരന്റെ പശ്ചാത്തല സംഗീതം ദൃശ്യസൌകുമാര്യത്തിന് ശ്രാവ്യചാരുതയേകി. പക്ഷെ ഒരു പ്രധാന ന്യൂനത ചൂണ്ടിക്കാട്ടാതെ വയ്യ. നിങ്ങള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ എന്തെങ്കിലും കുശലങ്ങള്‍ പറയാമായിരുന്നു എന്നതാണത്. അന്നത്തെ പോലെയല്ലല്ലൊ ഇന്ന്. എന്തെങ്കിലും നിങ്ങള്‍ പരസ്പരം പറയുമെന്ന് ഞാന്‍ കരുതി. എന്തായാലും വീഡിയോ മൊത്തത്തില്‍ നന്നായിരുന്നു. നമുക്ക് സ്മരണകള്‍ അയവിറക്കാനും സമാനമനസ്ക്കരായ ചങ്ങാതികളുമായി പങ്ക് വയ്ക്കാനുമാണല്ലൊ എന്ന് കരുതുമ്പോഴാണ് ഇത് മനോഹരമാവുന്നത്.

ഹംസ said...

ഇക്കാ രാവിലെ വന്നപ്പോള്‍ എല്ലാം കെട്ടിപ്പൂട്ടി സ്വന്തമാക്കി വെച്ചിരുന്നത് കൊണ്ട് ഒന്നും കാണാന്‍ പറ്റിയില്ല.. പ്രേക്ഷകര്‍ക്കായി വിട്ടു കൊടുത്തു എന്നറിഞ്ഞപ്പോള്‍ ഓടി വന്നതാണ്... ഈ കെ.പി.സുകുമാരന്‍ സാര്‍ എന്തു പണിയാ ഈ കാണിച്ചത് പിറകേ വരുന്നവര്‍ക്ക് എന്തെങ്കിലും ഒരു അഭിപ്രായം പറയാനുള്ള വക മാറ്റിവെക്കാതെ എല്ലാം അങ്ങ് പറഞ്ഞു പോയില്ലെ... എന്നിരുന്നാലും ഇക്കാ ആദ്യ ഭാഗത്തിലെ ആ സൈക്കിള്‍ അഭ്യാസവും ആ സമയത്തുള്ള മ്യൂസിക്കും നല്ല ചേര്‍ച്ചയുണ്ട്... അവസാന ഭാഗത്തിലുള്ള മ്യൂസിക്ക് എന്‍റെ ബീവിയുടെ ഫേവറേറ്റ് ഗാനത്തിന്‍റെ മ്യൂസിക്കാ.. “കാറ്റേ നീ വീശരിതിപ്പോള്‍“

ഉമ്മായെ കണ്ടപ്പോള്‍ എന്‍റെ കണ്ണു നിറഞ്ഞു എന്‍റെ വലിയുമ്മ ഇതുപോലെ വെള്ള ഡ്രസ്സ് മാത്രമായിരുന്നു ഉടുത്തിരുന്നത് .. മനസ്സില്‍ മുഴുവന്‍ അവരായിരുന്നു. ..

നന്നായി ഇക്കാ...

mini//മിനി said...

എല്ലാം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ സ്വന്തമായ സംഭാഷണങ്ങൾ കൂടി ചേർക്കാമായിരുന്നു.

കുഞ്ഞൂസ് (Kunjuss) said...

രാവിലെ വന്നപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല ഇക്കാ....
ഇപ്പോള്‍ വീണ്ടും വന്നു,ഗൃഹാതുരതയേറിയ ഓര്‍മകളിലൂടെ സഞ്ചരിച്ചു, എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞു....
പിന്നെ പറയാനുള്ളതെല്ലാം സുകുമാരന്‍ സാര്‍ പറഞ്ഞു കഴിഞ്ഞു.അതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

sm sadique said...

ഒന്നും കാണാനും കഴിഞ്ഞില്ല; കേൾക്കാനും.

Anonymous said...

സൌണ്ട് കിട്ടുന്നില്ല.
http://focuzkeralam.blogspot.com/

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ബ്ലോഗ് എടുക്കുമ്പോൾ ആകെ അൽകുലുത്തെന്റെ ഭായ്

Anees Hassan said...

technical prblms

ഹാപ്പി ബാച്ചിലേഴ്സ് said...

ലേറ്റ് ആനാലും ലേടസ്റ്റ് ആയി വരുവേന്‍... ഹി ഹി. എത്താന്‍ വൈകിയത് കൊണ്ടാണോ എന്നറിയില്ല. വീഡിയോ കാണാന്‍ പറ്റി.

Akbar said...

സാങ്കേതിക തകരാറു മൂലം പ്രദര്‍ശനം മുടങ്ങിയിരിക്കുന്നു. ഹാളില്‍ പുകവലി പാടില്ല. കസേരയില്‍ ചവിട്ടരുത്. തുടങ്ങിയ പഴയ ചില അറിയിപ്പുകലാണ് ഓര്‍മ്മ വന്നത്. ജനങ്ങള്‍ ബഹളം വെക്കുന്നതിനു മുമ്പ് ഫിലിം ലോഡ് ചെയ്യൂ മുഹമ്മദ്‌ കുട്ടിക്കാ

ഒന്നും കാണാന്‍ പറ്റുന്നില്ല. വീണ്ടും വരാം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഹ്ര്‌ദ്യം.. സമാകർഷകം... ഗ്ര്‌ഹാതുരം. ഇഷ്ടമായി..