Thursday, November 19, 2009

മിസ്സിങ്ങ് ഡെഡ് ബോഡി!.

നോമ്പു തുറന്നു ആലസ്യത്തില്‍ ഒന്നു മയങ്ങിയതായിരുന്നു. അപ്പോഴാണ് ശ്രീമതി വന്നു വിളിച്ചുണര്‍ത്തിയത്.
“ഒന്നിവിടെ വരീ, അവിടെ ഒരനക്കം”.
അവള്‍ വര്‍ക്ക് ഏരിയായില്‍ അത്താഴത്തിനുള്ള ചോറൂറ്റുന്ന പണിയിലായിരുന്നു. അവിടെ ഒരു സി.എഫ്.എല്‍ ലാമ്പിട്ടിരുന്നു അതെന്തോ കത്തുന്നില്ല. ചെറിയൊരു മണ്ണെണ്ണ വിളക്കും കത്തിച്ചാണ് അവിടെ പരിപാടി നടക്കുന്നത്. ടോര്‍ച്ചെടുത്തു കുടെപ്പോയി. അടുപ്പിന്റെ അടുത്തൊന്നും ഒന്നും കണ്ടില്ല. അവിടെയാണ് അനക്കം കേട്ടതത്രെ. താഴെ നോക്കിയപ്പോള്‍ ഒരു ഇടത്തരം സൈസിലുള്ള വെള്ളിക്കെട്ടന്‍ പാമ്പ് !. ഒരു പട്ടിക കഷ്ണമാണ് കയ്യില്‍ കിട്ടിയത്. വാതിലിന്റെ ഇടയിലൂടെ എലി വരാതിരിക്കാന്‍ വെച്ചിരുന്നതാണ്. ഉന്നം തെറ്റിയില്ല. ആദ്യത്തെ അടിയില്‍ തന്നെ തല ശരിയായി. പക്ഷെ ബാക്കി ഭാഗം നന്നായി ഇളകുന്നുണ്ട്. അവിടെയൊക്കെ നന്നായി പെരുമാറി, ഇളക്കമില്ല എന്നു ഉറപ്പും വരുത്തി. ഒരു ധൈര്യത്തിനു കുറച്ചു മണ്ണെണ്ണയും മുകളിലൊഴിച്ചു.
“അതിനെ അവിടന്നു മാറ്റണ്ടെ?” അവളുടെ ചോദ്യമാണ്.
“അവിടെ കിടന്നോട്ടെ, രാവിലെ ആരെയെങ്കിലും കാണിച്ചിട്ട് ഏതാണ് ഇനം എന്നു ഉറപ്പു വരുത്തിയിട്ടാവാം” എന്റെ മറു പടി.ചോറെല്ലാം എടുത്തു വെച്ചു വതിലുമടച്ചു രണ്ടു പേരും തിരിച്ചു പോന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും എന്തോ ശബ്ദം. പോയി നോക്കി. ഒരെലി ഗ്രില്ലില്‍ കൂടി പാഞ്ഞു പോയി.വീണ്ടും തിരിച്ചു പോന്നു. കുറെ കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും ശബ്ദം. പോയി നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. പാമ്പിനേയും കാണുന്നില്ല!. ഇതെന്തു അതിശയം. നിലത്തു മണ്ണെണ്ണയുടെ ഒരു വര കാണുന്നു. ഇനി എലിയോ മറ്റോ കൊണ്ടു പോയിട്ടുണ്ടാവും. ഏതായാലും കുഴിച്ചിടേണ്ട മെനക്കേടില്ലാതായി. “ഇനിയിപ്പോ ആരെയും കാണിക്കാനും പറ്റില്ലല്ലോ” അവളുടെ പരിഭവമാണ്. ഒരു ഫോട്ടോയെങ്കിലും എടുത്തു വെക്കാമായിരുന്നു. അതിനു ക്യാമറയും കേടാണ്. മൊബൈലിലെടുക്കാന്‍ വെളിച്ചവും കുറവ്,ശരിയാവില്ല. അതാ മിനക്കെടാതിരുന്നത്. ഇനി പറഞ്ഞിട്ടും കാര്യമില്ല. പോണാല്‍ പോവട്ടും..... ശല്യം ഒഴിവായല്ലോ!
................................
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വര്‍ക്കേരിയ ഭാഗത്തേക്കു വരുമ്പോള്‍ വല്ലാത്തൊരു നാറ്റം. ശ്രീമതിയുടെ
മൂക്കിനു സെന്‍സിറ്റിവിറ്റി കൂടുതലാ, അവള്‍ മണം പിടിച്ചു ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി. കുറേ നേരത്തെ
പരിശ്രമത്തിനു ശേഷം പഴയ ഒരു വാഷിങ്ങ് മെഷീനിന്റെ അടുത്തെത്തി. അവളുടെ വീട്ടില്‍ ഒഴിവാക്കിയ സാധനമാ!. മെക്കാനിക്കല്‍ മൈന്റുള്ള ഞാന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ നന്നാക്കാന്‍ പറ്റിയാലോ എന്നു കരുതി കൊണ്ടു വന്നതായിരുന്നു. അതിനുള്ളില്‍ നിന്നാണ് നാറ്റം. രണ്ടു പേരും ചേര്‍ന്നു ഒരു വിധം മെഷീന്‍ പുറത്തു മുറ്റത്തു കൊണ്ടു പോയി. അഴിച്ച് നോക്കിയപ്പോള്‍ അതിനുള്ളിലാണ് നമ്മുടെ എലി പ്രസവിച്ചു കിടക്കുന്നത്. പാമ്പിന്റെ ജഡവും അതിലുണ്ട്. നല്ല നോണ്‍ വെജിറ്റേറിയന്‍ ആഹാരം ബള്‍ക്കായി കിട്ടിയപ്പോള്‍ അവിടെ സ്റ്റോര്‍ ചെയ്തതാണ്. എലിയുടെ ബുദ്ധി അപാരം തന്നെ!.കുറെ എലിക്കുഞ്ഞുങ്ങളും . പിന്നെ നമ്മുടെ പാമ്പും അഴുകിയ നിലയില്‍!. അതെല്ലാം വൃത്തിയാക്കാന്‍ കുറെ മിനക്കെടേണ്ടി വന്നു. പാമ്പിനെ കൊന്ന ശാപം കൂടാതെ എലിക്കുഞ്ഞുങ്ങളെ കൊന്ന ശാപം വേറെയും. എലിയുടെ അഡ്രസ്സില്ല. അതിനി വരുമ്പോള്‍.....കഷ്ടം തന്നെ!.

10 comments:

മാറുന്ന മലയാളി said...

ഈ പാപമൊക്കെ എവിടെ കൊണ്ട് തീര്‍ക്കുമോ എന്തോ..........:)

ശ്രീ said...

വെറുതേ പോകുന്ന വഴി പാമ്പിനേയും എലികളേയും കണ്ടപ്പോള്‍ 'എന്നാല്‍ കൊന്നേക്കാം' എന്ന് കരുതി കൊന്നതൊന്നുമല്ലല്ലോ മാഷേ. വിഷമിയ്ക്കുകയൊന്നും വേണ്ട.

പിന്നെ പരമ്പരാഗത ശത്രുവിനെ മക്കള്‍ക്ക് തീറ്റയായി കൊടുക്കാന്‍ കിട്ടിയ സന്തോഷത്തിലാകും ആ എലി മണ്ണെണ്ണയില്‍ കുളിച്ച് കിടന്ന അവസ്ഥയിലാണെങ്കിലും അടിച്ചോണ്ട് പോയത്. :)

പൂതന/pooothana said...

ഇത്തവണ മുഹമ്മെദ് കുട്ടി വേ എലിക്കുട്ടി

ഭായി said...

പാവം എലികള്‍!
പാംബിനെ പോയി പണി നോക്കാന്‍ പറ!

Akbar said...

പാമ്പ് കുറെ എലികളെ തിന്നതെല്ലേ. പിന്നെ ഒരു പാമ്പിനെ കിട്ടിയാല്‍ എലികള്‍ വിടുമോ. പോസ്റ്റ്‌ നന്നായി

lekshmi said...

nalla thanmayathathode ezhutheerikkunu...eshtamaayi...
aashamsakal..

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

മലപ്പുറം കാക്കാ..
നല്ല പോസ്‌റ്റ്.

പിന്നേയ്, ലെ-ഔട്ട് ഒന്ന് മാറ്റുന്നത് നന്നാവുമെന്ന് തോന്നുന്നു. പോസ്റ്റിനു മുകളിലെ എന്നിവ സൈഡ്‌ബാറിലേക്കു മാറ്റിയാല്‍ കുറച്ചൂടെ ചൊങ്ക് കൂടും.. എന്നെപ്പോലെയുള്ള പുതിയ ബ്ലോഗുനോക്കികള്‍ വന്നാല്‍ പോസ്റ്റു കാണാതെ ബേജാറാവുന്നതും ഒഴിവാക്കാം... അതല്ലെ അതിന്റെയൊരു ഗുമ്മാല്‍റ്റി.

Mohamedkutty മുഹമ്മദുകുട്ടി said...

മുഖ് താറിന്റെ ലേ ഔട്ടിനെപ്പറ്റിയുള്ള അഭിപ്രായത്തിനു നന്ദി.ഇപ്പോ കുറച്ചു കൂടി ഗുമ്മാല്‍റ്റി കൂടി എന്നു കരുതുന്നു!

ﺎലക്ഷ്മി~ said...

കൊള്ളം ഇക്കാ ...


പാമ്പിനേയും എലിയേയും ഒന്നും വിടരുത്..എല്ലാം പിടിച്ച് “ബ്ലോഗി“ക്കോണം

തെച്ചിക്കോടന്‍ said...

പാമ്പിറച്ചി മണ്ണെണ്ണ ഒഴിച്ചത് - ഈ പുതിയ വിഭവം എലിക്കു നന്നായി പിടിചിരിക്കണം.