Saturday, April 10, 2010

വീക്ഷണ വിശേഷം!

സുഹൃത്തുക്കളെ ,നമ്മുടെ ബ്ലോഗര്‍ കുഞ്ഞൂസ് എനിക്കയച്ചു തന്ന ഒരു മെയില്‍ ഫോര്‍വാര്‍ഡില്‍ നിന്നു ഞാനുണ്ടാക്കിയ ഒരു വീഡിയോയാണിത്.
ഈ ചിത്രങ്ങള്‍ ഒന്നു സൂക്ഷിച്ച് നോക്കിയാല്‍ ഈ കലാകാരന്റെ ഭാവനയുടെ വ്യാപ്തി മനസ്സിലാവും. വീക്ഷണ കോണം അകലേക്കു നീങ്ങുന്തോറും അതിന്റെ വ്യാപ്തി വര്‍ദ്ധിച്ചു വരുന്നു!. ശ്രദ്ധിച്ചു കാണുക. ഇതിലെ പശ്ചാത്തല സംഗീതമായി ഞാനുപയോഗിച്ചിരിക്കുന്നത് നമ്മുടെ കൊട്ടോട്ടിക്കാരന്റെ ഫ്ലൂട്ടാണ്. 
ഇതിന്റെ ഒരു സ്ലൈഡ് ഷോ കാണാന്‍ ഇവിടെ നോക്കുക.


21 comments:

Mohamedkutty മുഹമ്മദുകുട്ടി said...

ഇതിന്റെ തേങ്ങ ഞാന്‍ തന്നെയുടക്കാം. ഒരു പൂവന്‍ കോഴിയുടെ പൂവില്‍ നിന്നു തുടങ്ങി സൂം ഔട്ട് ചെയ്തു ഒരു ചിത്രം ചിത്രകാരന്റെ ഭാവനയില്‍ എത്രത്തോളം വിശാലമായ ഒരു ലോകത്തേക്കാണ് പോവുന്നതെന്നു നോക്കുക!

ഹംസ said...

“കാറ്റേ നീ വീശതരുതിപ്പ്പ്പോള്‍.. കാറെ നീ പെയ്യരുതിപ്പോള്‍.”

മനോഹരമായ ആ ഗാനം കൊട്ടോട്ടിയുടെ കരവിരുതില്‍ വിരിഞ്ഞതിനോടൊപ്പം അത്ഭുതകരമായ ചിത്രങ്ങളും ..!!

മുഹമ്മദ് കുട്ടിക്കാ സൂപ്പര്‍ .!!

lekshmi. lachu said...

kollaam..

Sabu Kottotty said...

കേവലം ഒരു പൂവങ്കോഴിയുടെ പൂവില്‍ നിന്നും ....
വീഡിയോ അടിപൊളി.. ചിത്രത്തിന്റെ സൃഷ്ടാവിന്റെ ഭാവനയുടെ മുന്നില്‍ ബഹുമാനവന്ദനം. കുഞ്ഞൂസിനും പോസ്റ്റിയ മമ്മൂട്ടിക്കായ്ക്കും... ഈ ചിത്രത്തിന്റെ സൃഷ്ടാവ് കുഞ്ഞൂസാണോ...? അതിനെക്കുറിച്ചു മിണ്ടുന്നില്ലല്ലോ...
....ആശംസകള്‍.....

kambarRm said...

മനോരമയുടെ മൊബൈൽ ടെലിഫിലിം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സക്കരിയയുടെ ഫിലിം കണ്ട് അന്തിച്ചിരിക്കുമ്പോഴാണു ഇതു കണ്ടത്..
എന്റെമ്മോ..എന്തൊരു ഭാവന..,
എന്റെ മുഹമ്മദ് കുട്ടിക്കാ എന്തെങ്കിലുമൊന്ന് പറയാതെ പോവാൻ കഴിയില്ല..,നന്നായിരുന്നു,കൊള്ളാം.എന്നിങ്ങനെയുള്ള വാക്കുകളൊന്നും മതിയാവില്ല..,എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..,രണ്ട് പ്രാവശ്യം കാണെണ്ടി വന്നു ഒന്ന് വ്യകതമാകാൻ..(അത് എന്റെ കുഴപ്പമാ കേട്ടോ..)
സംഗതി സൂപ്പർഹിറ്റ്.,ഒരു സ്ലൈഡ് ഷോയിലൂടെ എങ്ങെനെ വ്യക്തമായി ഒരു ആശയം അനുവാചകനിലേക്കെത്തിക്കാം എന്നതിനു ഉത്തമ ഉദാഹരണമാണിത്..
അഭിനന്ദനങ്ങൾ..എല്ലാ പ്രവർത്തനങ്ങൾക്കും..,
വേറിട്ട ചിന്തകൾ പോസ്റ്റുകളായി ഇനിയും പോരട്ടേ...
(അമ്പടാ..ഒന്നു ഫോളോ ചെയ്തിട്ട് തന്നെ ബാക്കി കാര്യം..)
ഈ ബ്ലോഗിന്റെ ലിങ്ക് തന്ന പ്രിയ സുഹ്രത്ത് ഹംസക്കാക്ക് ഒരു സ്പെഷ്യൽ നന്ദി.

ഗീത said...

ഈ ഭാവനാ വിലാസം അപാരം തന്നെ. കൊട്ടോട്ടിയുടെ ഓടക്കുഴല്‍ പാട്ട് മിക്കവാറും ആസ്വദിക്കാറുണ്ട്.

അഭിനന്ദനങ്ങള്‍.

കുഞ്ഞൂസ് (Kunjuss) said...

ഇക്കാ, ആ മെയിലിനെ മനോഹരമായ ഒരു പോസ്റ്റ്‌ ആക്കിയതിന് ഇക്കാക്ക്‌ പ്രത്യേക അഭിനന്ദനങ്ങള്‍!

കൊട്ടോട്ടിക്കാരന്റെ ഫ്ലൂട്ടിലൂടെ ഒഴുകി വന്ന "കാറ്റേ നീ വീശരുതിപ്പോള്‍..." കണ്ണുകളെ നനയിച്ചു. ഫ്ലൂട്ട് ഉള്‍പ്പെടെയുള്ള അനേകം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സ്നേഹധനനായ പിതാവിനെ ഓര്‍ത്തു പോയി...

പിന്നെ,ആ ചിത്രങ്ങള്‍ എന്റെയല്ല കേട്ടോ,ഒരു ഫോര്‍വേഡ് മെയില്‍ ആയി കിട്ടിയത് ആണ്. ആ ചിത്രങ്ങള്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ സിനിമോട്ടോഗ്രാഫി പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്.

gramasree said...

ഒരു ഫോര്‍വേഡ്‌ മെയില്‍വഴി എനിക്കും കിട്ടിയിരുന്നു ഈ ചിത്രങ്ങള്‍ ...

വെറുതെ ഒന്ന് നോക്കി വിട്ടു...
ഇപ്പോള്‍ ഇവിടെ കണ്ടപ്പോഴാണ്, അതിന്‍റെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിഞ്ഞത്...

"ഈ ഭൂമി എന്‍റെയാണ്" എന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍..!!!

ഒരു നുറുങ്ങ് said...

മമ്മുട്ടിക്കാ...ഇതു കൊള്ളാം..വല്ലാത്തൊരു ഗുലുമാലു കാരനാ നിങ്ങള്‍..! പറ്റിയ പശ്ചാത്തല സംഗീതം കൊട്ടോട്ടീവിലാസത്തിലും...കുഞ്ഞൂസിന്‍റെ മെയില്‍ എനിക്ക് നിങ്ങള്‍ ഫോര്‍വേഡ് ചെയ്തപ്പോല്‍ തന്നെ തോന്നീതാ ഏതാണ്ടൊരു പണി ഒപ്പിച്ചെടുക്കുമെന്നു...! സംഗതി ഉഷാറായി,ഭാവുകങ്ങള്‍...

Mohamedkutty മുഹമ്മദുകുട്ടി said...

ചില കാര്യങ്ങള്‍ നമ്മള്‍ സൂക്ഷ്മതയൊടെ നോക്കുമ്പോള്‍ അതില്‍ പലതും ഒളിഞ്ഞിരിക്കുന്നതായി കാണാം.”ഭൂതക്കണ്ണാടി“യിലൂടെ ജീവിതത്തെ നോക്കിക്കാണാന്‍ ഞാനിഷ്ടപ്പെടുന്നു.നമ്മില്‍ കുറ്റങ്ങളും കുറവുകളും കണ്ടേക്കാം,പക്ഷെ നമ്മള്‍ അതെല്ലാം ശ്രദ്ധിക്കുന്നതും അറിഞ്ഞിരിക്കുന്നതും നല്ലതാണ്. ഈ ചിത്രകാരനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ദയവായി ഇവിടെ പോസ്റ്റ് ചെയ്യുകയോ ലിങ്കിടുകയോ ചെയ്യുക. അങ്ങിനെ നമുക്കെല്ലാവര്‍ക്കും കൂടി ഒത്തു ചേര്‍ന്ന കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാം.അതിനു ഒരു നിമിത്തമാവട്ടെ എന്റെ ഈ പോസ്റ്റിങ്ങ്. വന്നവര്‍ക്കും ഇനിയും വരുന്നവര്‍ക്കും ഭാവുകങ്ങള്‍ നേരുന്നു!.കൊട്ടോട്ടിക്കാരനും കുഞ്ഞൂസിനും പ്രത്യേകം നന്ദി അറിയിക്കട്ടെ!

Mohamedkutty മുഹമ്മദുകുട്ടി said...

ഇതു തന്നെ ഒരു സ്ലൈഡ് ഷോ ആയും കൊടുത്തിട്ടുണ്ട്.ഇവിടെനോക്കുക.

ജിജ സുബ്രഹ്മണ്യൻ said...

കൊട്ടോട്ടിക്കാരന്റെ ഓടക്കുഴൽ വായനയാ ഞാൻ ഇതിൽ കൂടുതൽ ശ്രദ്ധിച്ചത്.ചിത്രകാരന്റെ ഭാവന മെയിൽ ആയി കിട്ടിയിരുന്നു.അത് മനോഹരമായ ഒരു വീഡിയോ ഫിലിമാക്കിയ കുട്ടിക്കായ്ക്ക് അഭിനന്ദൻസ്

കാര്‍ന്നോര് said...

വീഡിയോയാക്കിയതും ബഹുജോറ്...
പാട്ട് കുറച്ചുകൂടി നന്നാക്കാനുണ്ട്...

Jose Arukatty said...

ഈ ചിത്രങ്ങൾ എനിക്കും മെയിലിൽ കിട്ടിയിരുന്നു. കുട്ടിക്ക അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

Unknown said...

ഈ മെയില്‍ ഇവിടെയും കിട്ടിയിരുന്നു, ചിത്രകാരന്റെ ഭാവന അപാരം തന്നെ! ലോകം എത്ര ചെറുത്‌!.

അത് വീഡിയോ ആക്കി കൂടുതല്‍ ഭംഗിയാക്കിയ മംമ്മൂട്ടിക്കാക്ക് അഭിനന്ദനങ്ങള്‍.

സിനു said...

ഇക്ക തന്നെ മെയില്‍ അയച്ചിട്ട് ഈ ഫോട്ടോ ഞാന്‍ കണ്ടിരുന്നു.
ഇപ്പൊ..കൊട്ടോട്ടിക്കാരന്റെ പാശ്ചാത്തല സംഗീതവും കൂടി ചേര്‍ന്ന്
ഇക്ക ഒരു വീഡിയോ ആക്കിയപ്പോള്‍ ഗംഭീരമായി..
നന്നായിട്ടുണ്ട്ട്ടോ..

നിയ ജിഷാദ് said...

കൊള്ളാം ആശംസകള്‍....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ബൂലോഗത്തുനിന്നു ദൂരെയായിരുന്നതിനാല് ഈ പോസ്റ്റ് കാണാന് വൈകി. മെയിലില് ഈ ചിത്രങ്ങള് നേരത്തേ കണ്ട് അന്തംവിട്ടിരുന്നു. കൊട്ടോട്ടിയുടെ ശ്രവണസുഭഗമായ സംഗീതത്തിനൊപ്പം ഈ പോസ്റ്റ് മനോഹരമായ മറ്റൊരനുഭവമായി... നന്ദി.

Anonymous said...

വളരെ വ്യത്യസ്ഥമായൊരു പോസ്റ്റ് വളരെ നന്നായി അഭിനന്ദനങ്ങൾ... ആശംസകൾ...

poor-me/പാവം-ഞാന്‍ said...

പ്രിയ മലപ്പുറം കാക്ക,
താങ്കളുടെ ശ്രമങള്‍ എന്നെ ഈ എറണാകുളം പൂച്ചയെ വളരെ ആനന്ദിപ്പിച്ചു. എന്റേയൊക്കെ ഇമാജിനേഷന്‍ എത്രയുണ്ട് എന്ന് സ്വയം മനസ്സിലാക്കാന്‍ സാധിച്ചു .അജ്നബി കലാകാരന് നമസ്കാരം...താങ്കളുടെ മുന്‍ ഫോട്ടൊ എന്നെ ടി.പി.മാധവനെ ഓറ്മ്മിപ്പിക്കുമായിരുന്നു.നന്ദി വീണ്ടും കാണാം...

ബഷീർ said...

സ്ലൈഡ് ഷോ കാണാതായപ്പോൾ ഇവിടെ വന്നു. കണ്ടു .ഇഷ്ടപ്പെട്ടു. ചിത്രങ്ങൾ മുന്നെ കണ്ടിരുന്നു.


ഈ ഭാവന അതി മനോഹരവും ചിന്തനീയവും തന്നെ

വീഡിയോ രൂപമാറ്റം നന്നായിട്ടുണ്ട്