Wednesday, January 23, 2013

എന്റെ ടെറസ് കൃഷി.


ടെറസില്‍ ഞാന്‍ ചെയ്തു തുടങ്ങിയ കൃഷിയെപ്പറ്റി ഒരു വീഡിയോ പോസ്റ്റു ചെയ്യുന്നു. കൂടുതല്‍ വിശദീകരിക്കുന്നില്ല. സ്പീക്കര്‍ ഓണാക്കിയ ശേഷം കണ്ടാല്‍ മതി. എന്റെ പരുത്ത ശബ്ദവും കേള്‍ക്കാം.
ബ്ലോഗിലൂടെയും ഫേസ് ബുക്കിലൂടെയും പരിചയപ്പെട്ടവരില്‍ ഇനിയും നേരില്‍ കാണാത്തവര്‍ക്കായി ഇതു സമര്‍പ്പിക്കുന്നു. ധാരാളം ഫേക്കുകളും അനോണികളുമുള്ള ബൂലോകത്തു ഒരു സാധാരണ പച്ച മനുഷ്യനായി അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രതികരണം രേഖപ്പെടുത്തുമല്ലോ?

17 comments:

Sabu Kottotty said...

സ്പീക്കർ ഇല്ലാത്തതിനാൽ വീഡിയോ തൽക്കാലം നോക്കുന്നില്ല. വാങ്ങിയശേഷം കണ്ട്, കേട്ട് അഭിപ്രായം പറയാം...

sm sadique said...

കൃഷി ചെയ്യുത് കുഴഞ്ഞവന്റെ ശബ്ദം ഞാന്‍ കേട്ടു മുഹമ്മദ് കുട്ടി സാഹിബേ...

moideen cherur said...

കൃഷി പുരോഗമിക്കട്ടെ....
എല്ലാവിധ ആശംസകളും കുട്ടിക്കാ...

mini//മിനി said...

ആശംസകൾ

പട്ടേപ്പാടം റാംജി said...

എന്നെ കാണിക്കാതെ എന്ത് വീഡിയോ അല്ലേ? ഒരു താല്പര്യം ജനിപ്പിക്കാന്‍ ഉദകുന്നതാണ് കുട്ടിക്കായുടെ ഈ വീഡിയോ. ശബ്ദം ആദ്യം കേള്‍ക്കുമ്പോള്‍ ഒരു ശോകമായി തോന്നുമെങ്കിലും പിന്നീട് പരിചയപ്പെടുത്തി തരുന്നത് പോലെ ആയി. എന്നാലും കോഴികളെ എല്ലാം കാണിച്ചപ്പോള്‍ കോഴിക്കൂട് കൂടി കാണിക്കാമായിരുന്നു. കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവരുടെ പാര്‍പ്പിട സൌകര്യവും കൂടി അറിയണമായിരുന്നല്ലോ. വേണ്ടത്ര പാര്‍പ്പിട സൗകര്യം നല്‍കാതെ അവയെ ബുദ്ധിമുട്ടിപ്പിക്കുണ്ടോ എന്നറിയണ്ടേ? എലി തിന്ന വേണ്ടക്കുരുവിനു പകരം വേറെ പകരം വെച്ചോ?
വീട്ടുവിശേഷങ്ങള്‍ എനിക്കിഷ്ടായി.

Mohamedkutty മുഹമ്മദുകുട്ടി said...

റാംജി, കോഴിക്കൂട് കാണിക്കുന്നുണ്ട് പറയുന്നില്ല എന്നേയുള്ളൂ. അടച്ചിട്ടിരിക്കുകയാ.കോഴികള്‍ പൊരുത്തു കിടക്കുന്നതിനാല്‍ അവര്‍ക്ക് പകല്‍ പ്രവേശനം നിരോധിച്ചതാ..വളരെ വിപുലമായ രീതിയില്‍ തന്നെയാ അവരുടെ താമസ സൌകര്യം. മൊത്തം ഇരുമ്പു പട്ടയും കോണ്‍ക്രീറ്റുമാ..വിറകു പുരയുടെ ഒരു ഭാഗമായിട്ടു വരും.

മാണിക്യം said...

കണ്ടു. കേട്ടു.. സന്തോഷം ..
കുറച്ചു കൂടി ഉത്സാഹിച്ചാല്‍
ലേശം കൂടി മെനയാക്കിയെടുക്കാം.. നല്ലപോലെ സ്ഥലമുണ്ടല്ലോ കൃഷി ഒന്ന് കൂടി വിപുലപ്പെടുത്താമല്ലോ.

അത് പോലെ ഇത്തിരി കൂടി സന്തോഷമായിട്ട് പറഞ്ഞു കൂടെ? :)

navodila said...

നന്നായിരിക്കുന്നു....

Jose Arukatty said...

കുട്ടിക്കാ,നന്നായിട്ടുണ്ട് കേട്ടോ. എന്നെ പോലെ ഉള്ളവര്‍ക്ക് ഇത് പ്രചോദനം നല്‍കുന്നതാണ്. നാട്ടില്‍ തിരിച്ചെത്തിയാല്‍ ഇത് പോലെ എന്തെങ്കിലുമൊക്കെ ചെയ്യാനാ എന്നു ആഗ്രഹമുണ്ട്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കൌതുകത്തോടെ കണ്ടു. (കോവലിന്റെ മൂപ്പെത്തിയ വള്ളിയുടെ ഒരു കഷ്ണം, പാഷൻ ഫ്രൂട്ടിന്റെ ഒരു തൈ. ഇവ ഞാൻ പൊക്കും)

Philip Verghese 'Ariel' said...

കൊള്ളാം ഇക്കാ
മെയില്‍ കിട്ടിയങ്കിലും ഇത് കാണാന്‍ വൈകി
അതിനുള്ള ക്ഷമ ആദ്യമേ അറിയിക്കുന്നു.
വിഷയത്തിലേക്ക്:
മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്നവര്‍ക്കുള്ള
മണ്ണിന്റെ മകന്റെ!!! ഒരു ഉപഹാരം
നന്നായിരിക്കുന്നു. പരുക്കന്‍ സ്വരമോ? കൊള്ളാം
കൃഷി ചെയ്യുത് കുഴഞ്ഞവന്റെ ശബ്ദം എന്ന്
sm sadique പറഞ്ഞതിനോട് യോജിക്കുന്നില്ല. പകരം
ഒരു "ദൃഡ സ്വരം" എന്ന് വിശേഷിപ്പിക്കാനണെനിക്കിഷ്ടം.
തുടരട്ടെ ഈ യാത്ര, മാതൃക ആകട്ടെ ഈ ദൌത്യം
അനേകര്‍ക്ക്‌ .
ആശംസകള്‍
എന്റെ ബ്ലോഗില്‍ വന്നതിലും തെറ്റ് ചൂണ്ടിക്കാട്ടിയതിലും
വീണ്ടും നന്ദി
ഫിലിപ്പ് ഏരിയല്‍

Vp Ahmed said...

ഓ, ഇത് വളരെ നന്നായിട്ടുണ്ടല്ലോ. പരിശ്രമത്തിനു ഏറെ അഭിനന്ദനം.

Blogimon (Irfan Erooth) said...

നന്നായിട്ടുണ്ട് മുഹമ്മദിക്ക....

ഇടയ്ക്കു എന്റെ ബ്ലോഗിലും വരണം....

A said...

വ്യതസ്തമായ ഈ പേജില്‍ വന്നു. വായിച്ചു വീഡിയോ കണ്ടു. കൃഷിയാണ് ജീവന്‍. ജീവിതവും അതാവേണം. നല്ല സന്ദേശം . തുടരുക.

പൈമ said...

നന്നായിരിക്കുന്നു കുട്ടിക്കാ

renjith said...

valarey nannaitundu.
vaikam muhammud basheer ndey paatummayudey aadu yennoru novel, vayikumbol manasilottu keri varunna atey kulirma anubhavapettu. oliyum, marayum pongachavum illata pacha aaya aavishkaran valarey nannaitundu.
ipolattey kaalakhattattinu ningaley poley kore aalkarudey kuravu undu. :)
really enjoyed your video, i will also put my future endeavors on farming one day. best wishes.

ആഷിക്ക് തിരൂര്‍ said...

കൃഷി പുരോഗമിക്കട്ടെ.... ആശംസകൾ ... വീണ്ടും വരാട്ടോ
സസ്നേഹം,
ആഷിക്ക് തിരൂർ