Friday, December 14, 2012

അട്ടപ്പാടി യാത്ര.ബ്ലോഗെഴുതിത്തുടങ്ങിയപ്പോള്‍ നെറ്റിലൂടെ കുറെ ആളുകളുമായി പരിചയപ്പെടുകയും പലരെയും നേരില്‍ കാണുകയും നല്ല സുഹൃത്തുക്കളാവുകയും ചെയ്തു. അതു പോലെ ഫേസ് ബുക്കില്‍ സ്ഥിരം സന്ദര്‍ശകനായ ശേഷം പല ഗ്രൂപ്പുകള്‍ വഴിയും ഒട്ടേറെപ്പേരെ സുഹൃത്തുക്കളായി കിട്ടി.
അങ്ങിനെയാണ് ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പില്‍ സജീവമായതും കുറച്ചു പേരുമായി അട്ടപ്പാടിയിലേക്കൊരു യാത്ര നടത്തിയതും. അവിടെ   ഞങ്ങളുടെ സുഹൃത്ത് സണ്ണിച്ചായന്റെ  ഫാമിലൊക്കെ ഒന്നു ചുറ്റിക്കറങ്ങി വൈകുന്നേരത്തോടെ  തിരിച്ചു പോരികയും ചെയ്തു. കൂട്ടത്തില്‍ കുറച്ചു ചെറുപ്പക്കാര്‍ അവിടെ തങ്ങുകയും ചെയ്തു. അവിടെ കായ്ച്ചു നിന്നിരുന്ന നെല്ലി മരങ്ങള്‍ എന്നെ അതിശയപ്പെടുത്തി. തിരിച്ചു പോരുമ്പോള്‍ കുറെ നെല്ലിക്ക കൊണ്ടു പോരികയും ചെയ്തു. ഇനി ഞങ്ങളുടെ യാത്രയുടെ ഒരു ചെറു വീഡിയോ കാണുക. കൂടുതല്‍ ഫോട്ടോകള്‍ക്ക് ഫേസ് ബുക്കില്‍ വന്നാല്‍ മതി.

27 comments:

sidheek Thozhiyoor said...

അങ്ങനെയങ്ങനെ ഒരു കൃഷിക്കാരനായി അല്ലെ? നല്ല സ്ഥലം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മണ്ണിനെയും ജൈവ-കാർഷിക സംസ്കാരത്തെയും സ്നേഹിക്കുന്നവരുടെ ഈ കൂട്ടായ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത്തരം യാത്രകള്‍ ഇനിയുമുണ്ടാകട്ടെ

Sureshkumar Punjhayil said...

Manoharam, Ashamsakal...!!!

വര്‍ഷിണി* വിനോദിനി said...

അഭിനന്ദനങ്ങൾ ഇക്കാ..
എത്ര സഫലമീ യാത്രയെന്നറിയുന്നൂ..!

എന്‍.പി മുനീര്‍ said...

കൃഷിഗ്രൂപ്പിലാണിപ്പോ പ്രധാനമായും അല്ലേ..മണ്ണിലെക്കിറങ്ങിച്ചെന്ന് പ്രകൃതിയോട് സംവദിക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാണ്..ഇതു പോലുള്ള യാത്രകൾ ഇനിയും ഉണ്ടാവട്ടെ..ആശംസകൾ

പട്ടേപ്പാടം റാംജി said...

യാത്രകള്‍ ഇനിയും ധാരാളം ഉണ്ടാകട്ടെ.
\വീഡിയോ കണ്ണു കേടു വരുത്തുന്നു.
എങ്ങും നിറുത്താതെ ഇങ്ങനെ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണ്‍ കഴച്ചു. പകുതി ആയപ്പോള്‍ അല്പം സ്ഥലം വലിയ കുഴപ്പം തോന്നാതെ കാണാം. എങ്കിലും മുഴുവന്‍ നോക്കി ട്ടോ.

മുകിൽ said...

jeevithaththe ariyikkunna yaathrakal iniyumundaavatte.

മണ്ടൂസന്‍ said...

യാത്ര എന്നെ കർഷകനാക്കി,
ഒരു സജീവ കർഷകൻ.!
നല്ലതാ,ആശംസകൾ.എല്ലാറ്റിനും.

സിറാജ് ( മഹി) said...

തകര്‍പ്പന്‍ !!

kochumol(കുങ്കുമം) said...

മനസ്സിന് കൂടുതല്‍ ഉന്മേഷം കിട്ടുന്ന യാത്രകള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കട്ടെ ഇക്കാ ..!

‍ആയിരങ്ങളില്‍ ഒരുവന്‍ said...

കർഷക യാത്രക്ക്‌ ആശംസകൾ....!!

Echmukutty said...

ഇഷ്ടമായീ ഈ പോസ്റ്റ്.

anupama said...


പ്രിയപ്പെട്ട സുഹൃത്തേ,

മണ്ണിനെ സ്നേഹിക്കുന്നവര്‍ക്കും ഒരു ഗ്രൂപ്പ്‌ ഉണ്ട് എന്ന് അറിഞ്ഞിരുന്നില്ല

വീഡിയോ കണ്ണിനു ക്ലേശകരം !

നെല്ലിമരം തറവാട്ടിലെ നെല്ലിമരം ഓര്‍മിപ്പിച്ചു.

മരങ്ങളും പ്രകൃതിയെ തേടിയുള്ള യാത്രകളും ജീവിതത്തില്‍ എന്നും സന്തോഷം നിറക്കട്ടെ .

ആശംസകള്‍ !

സസ്നേഹം,

അനു
ധനലക്ഷ്മി പി. വി. said...

മണ്ണിനെ അറിയാന്‍ ഇനിയും യാത്രകള്‍ ഉണ്ടാവട്ടെ..എന്റെ വീട്ടിലും ഒരു നെല്ലിമരം വളര്‍ന്നു വരുന്നുണ്ട്...

ആശംസകള്‍

aboothi:അബൂതി said...

കണ്ണും മനസ്സും നിറഞ്ഞു.. അങ്ങിനെ നിറച്ചു തന്നതിന് നന്ദി...

കുസുമം ആര്‍ പുന്നപ്ര said...

അങ്ങനെ ബ്ലോഗില്‍ കൂടി പുതിയ ഒരു കൃഷി കൂട്ടായ്മയും തുടങ്ങി. നല്ല കാര്യം.

.ഒരു കുഞ്ഞുമയില്‍പീലി said...

ഓരോ യാത്രകള്‍ക്കും കുറെ കഥകള്‍ പറയാനുണ്ടാകും ഒത്തിരി നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

Mohiyudheen MP said...

മണ്ണിനോടും വിണ്ണിനോടും മണ്ണിൽ പണിയെടുക്കുന്നവരോടും കൂറുള്ളവനാണ് ഞാനും എന്നതിനാൽ ഐക്യദാർഢ്യവും വൈകിയ വേളയിലെ യാത്രാ മംഗളങ്ങളും...

SHANAVAS said...

തന്നേ പോയി അടിച്ചു പൊളിച്ചു വന്നു അല്ലേ?? എന്തായാലും കലക്കി.. ആശംസകള്‍..

കുഞ്ഞൂസ്(Kunjuss) said...

മണ്ണിനെ ,പ്രകൃതിയെ അറിയുന്ന യാത്രകള്‍ ...!

ഫൈസല്‍ ബാബു said...
This comment has been removed by the author.
ഫൈസല്‍ ബാബു said...

ആഘോഷങ്ങള്‍ക്ക് മദ്യം വേണം എന്നത് ഒരു നാട്ടാചാരാമായിരിക്കുന്നു .അത് കൊണ്ട്റ്റ് "ചാല കുടികള്‍ ഇനിയും ഇനിയും ഉണ്ടായി കൊണ്ടേയിരിക്കും ...... നല്ല പോസ്റ്റ്‌

ശ്രീ said...

കൊള്ളാം മാഷേ. സൌഹൃദങ്ങള്‍ ഇനിയും വിപുലമാകട്ടെ, യാത്രകള്‍ ഇനിയുമുണ്ടാകട്ടെ

സൈഫ്‌ സൈഫുദ്ദീന്‍... said...

ഒരെണ്ണം വായിച്ചു എല്ലാം സാവധാനം വായിക്കാം
നന്നായി എഴുതിയിരിക്കുന്നൂ ..

Ynot aksa said...

Pinkyponky.in ഇൽ പിങ്കി എന്നാ പട്ടികുട്ടിയുടെ കഥ

Ynot aksa said...

Pinkyponky.in ഇൽ പിങ്കി എന്നാ പട്ടികുട്ടിയുടെ കഥ