മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ ലാന്റ് ഫോണ്‍ അങ്ങിനെ ഉപയോഗിക്കാറില്ല. എന്നാലും അതു കൊണ്ട് പല ഉപയോഗങ്ങളുമുണ്ടല്ലോ?.ബ്രോഡ് ബാന്റായപ്പോള്‍ സ്കീമൊന്നു മാറ്റി. ഇപ്പോള്‍ ലോക്കല്‍ ഫ്രീ കാള്‍ 50 മാത്രമേയുള്ളു. അതു കൊണ്ട് അതെപ്പോഴും പൂട്ടിക്കിടക്കും. പിന്നെ കാര്യമായി മക്കള്‍ (വലിയ ചെക്കന്മാരല്ലെ!) പുറത്ത് പോയി രാത്രി വൈകി വരുമ്പോള്‍ കാളിങ്ങ് ബെല്ലായി ഉപയോഗിക്കും, ഒരു മിസ് കാള്‍!. സംഭവം രഹസ്യമാണ്, ആര്‍ക്കും ചിലവില്ലാത്ത ഒരു പരിപാടി!.
ഉച്ചയൂണും കഴിഞ്ഞു മുറ്റത്തൊന്നു ഉലാത്തുമ്പോള്‍ ടെറസ്സിലൊന്നു കയറിയാലോ എന്നൊരു മോഹം. ശ്രീമതി കുറെ നാളായി പറയുന്നു: അവിടെ കോവലിന്റെ വള്ളിയെല്ലാം കേടായി തുടങ്ങിയിരിക്കുന്നു, നിങ്ങളിപ്പോള്‍ അതൊന്നും നോക്കാറേയില്ല. എന്നാ പ്പിന്നെ അതൊന്നു നോക്കിയേക്കാമെന്നും കരുതി പാതി വഴിയിലെത്തിയപ്പോള്‍ ഫോണടിക്കാന്‍ തുടങ്ങി. ആ കുന്ത്രാണ്ടത്തിന്റെ ബെല്‍ ശബ്ദം പോരാത്തതിനു ഒരു എക്സ്റ്റേണല്‍ “കുണാപ്പി” ഫിറ്റ് ചെയ്തിട്ടുണ്ട്. അതു കൊണ്ട് അയല്പക്കത്തൊക്കെ കേള്‍ക്കും അതിന്റെ ശബ്ദം!.
കുഞ്ഞിനെ തൊട്ടിയില്‍ കിടത്തി മരുമകള്‍ കുളിമുറിയിലാണെന്നു തോന്നുന്നു. ശ്രീമതി അടുത്ത വീട്ടിലേക്കും മുങ്ങിയിരിക്കുന്നു!. അധിക സമയം ഫോണടിച്ചാല്‍ കുഞ്ഞുണരും. അപ്പോള്‍ അതിലേറെ പൊല്ലാപ്പാവും. കയറിയ പകുതി ദൂരം വേഗം താഴോട്ടിറങ്ങി ഓടി വന്നു കാളര്‍ ഐഡിയില്‍ നോക്കി. ഏതോ പരിചയമില്ലാത്ത മൊബൈല്‍ നമ്പറാണ്. ഇളയ മകന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ട്, അവനു പെണ്ണന്വേഷിക്കുന്നുമുണ്ട്. പക്ഷെ ആര്‍ക്കും ലാന്റ് ഫോണ്‍ നമ്പര്‍ കൊടുത്തിട്ടില്ല. അങ്ങേ തലക്കല്‍ നിന്നുമൊരു കിളി മൊഴി.
“ജംഷീദ് സാറിന്റെ വീടാണോ?”
“അതെ”
“സാറുണ്ടോ അവിടെ”
“ഇല്ല ,പുറത്തു പോയി”
“ഇതു ബിര്‍ലാ ഗ്രൂപ്പില്‍ നിന്നാ”
“ആര്?” ഞാന്‍ മനസ്സിലാവാത്ത പോലെ ചോദിച്ചു.
“സര്‍, ടാറ്റ ബിര്‍ല കേട്ടിട്ടില്ലെ?”
“അവരൊക്ക മരിച്ചു പോയില്ലെ?” അപ്പോള്‍ അങ്ങിനെ പറയാനാ തോന്നിയത്.
പെങ്കൊച്ച് വല്ലാതായി.
“അതല്ല സര്‍, അവിടെ ജംഷീദ് സര്‍ ഗള്‍ഫിലല്ലെ?,ബിര്‍ലാ ഗ്രൂപ്പില്‍ ഇന്‍ വെസ്റ്റു ചെയ്യുന്ന...”
മുഴുവനാക്കാന്‍ സമ്മതിച്ചില്ല അതിനു മുമ്പെ ഞാനിടക്കു കയറി.
“എവിടുന്നാ ഈ നമ്പരൊക്കെ തപ്പിപ്പിടിച്ച് വിളിക്കുന്നത്?, ഇന്‍ വെസ്റ്റ് ചെയ്യാന്‍ താല്പര്യമുണ്ടങ്കില്‍ ഞങ്ങള്‍ ചെയ്തോളാം” അല്പം ഘനത്തില്‍ തന്നെ കാച്ചി.
“അല്ല,സാറിനു താല്പര്യമില്ലെങ്കില്‍ വിട്ടു കള”
“ആ വിട്ടു”. ഞാന്‍ റിസീവര്‍ താഴെ വച്ചു.
ഇവളുമാരെയൊക്കെ ശമ്പളം കൊടുത്തു കാന്‍ വാസ് ചെയ്യാന്‍ വെച്ചിരിക്കുകയാ. അതും ഫോണിലൂടെ. മനുഷ്യന്‍ എന്തെങ്കിലും ഒരു ഏടാ കൂടത്തില്‍ നില്‍ക്കുമ്പോഴാവും ഈ സാധനം അടിക്കുന്നത് !. എടുത്തില്ലെങ്കില്‍ അത്യാവശ്യ സംഗതി വല്ലതുമാണെങ്കില്‍ കുഴഞ്ഞതു തന്നെ.
മൊബൈലിലുമുണ്ട് ഇതു പോലത്തെ കച്ചവടം. സ്ഥിരമായി മൊബൈല്‍ കമ്പനിയില്‍ നിന്ന് കാളര്‍ ട്യൂണായി പാട്ട് വേണോ എന്ന പ്രി റിക്കാര്‍ഡഡ് വോയ്സ് മെസ്സേജ് വന്ന് അവസാനം ആ നമ്പരിനു ഒരു ആമ്പുലന്‍സ് സൈറന്റെ റിങ്ങ് ടോണ്‍ വെച്ചു കൊടുത്തു. ഇപ്പോള്‍ ആ ശബ്ദം കേട്ടാല്‍ എടുക്കാറില്ല!.
28 comments:
ഇക്ക മുഖം നോക്കാതെ കാര്യം പറയും ...ഒരിത്തിരി പരുക്കത്തരം ഉണ്ട് ല്ലേ ? :)...പിന്നേ അവസാനത്ത ആ ആംബുലന്‍സ് റിംഗ് ടോണ്‍ വച്ചത് കലക്കി ..ഹി ഹി ഹി ...
ആംബുലന്‍സ് റിംഗ് ടോണ്‍ ഒരു നല്ല ആശയമാണല്ലോ, കേട്ടാല്‍ ആരും വഴിമാറിക്കൊടുക്കും.!
ആ വിളിച്ച കൊച്ചിന്റെ നമ്പര്‍ താ
എനിക്ക് എന്നെ തന്നെ ഇന്‍വെസ്റ്റ് ചെയ്യാന്‍ മുട്ടുന്നു
ഡീ എന്‍ ഡി |(ഡു നോട്ട് ഡിസ്റ്റര്‍ബ്) എന്ന ഓപ്ഷന്‍ ആക്റ്റീവ് ചെയ്താല്‍ ഈ കൂതറ കാള്‍സും മെസേജും ഒന്നും വരൂലാ
ഞാന്‍ 2007 ല്‍ തന്നെ ആക്റ്റീവ് ചെയ്തു ഈ സാദനം
ആന് ഐഡിയ കാന് ചെയ്ഞ്ച് യുവര് ലൈഫ് എന്നല്ലേ ഇക്കാ.
നന്നായി
വെറുതെയല്ല ഞാന്‍ വിളിക്കുംബം നിങള്‍ ഫോണെടുക്കാത്തത് . അതേതു റിംഗ്‌ടോണാ ?
അവരു അവരുടെ ജോലി ചെയ്യുകയല്ലേ ഇക്കാ...
പിന്നെ താല്പര്യമില്ലെങ്കിൽ ഒഴിവാക്കാൻ എന്തെല്ലാം ഓപ്ഷനുകളുണ്ട്,.
പിന്നെ ആംബുലൻസ് റിംഗ്ടോൺ കലക്കി..
ഇക്കാ ജംഷീദ് സാറിനെ അല്ലെ അവള്‍ ചോദിച്ചത് ഫോണ്‍ നിങ്ങള്‍ എടുത്തതാ കുഴപ്പമായത്. കിളിമൊഴികേള്‍ക്കണ്ട പ്രായത്തില്‍ കേട്ട് മടുത്തതല്ലെ . ഇനിയിപ്പോള്‍ അതിലൊന്നും കാര്യമില്ല.. ഹ ഹ ഹ...
ആ നമ്പര്‍ അറിയുമെങ്കില്‍ കൂതറക്ക് കൊടുക്കൂ ബാക്കി അവന്‍ കൈകാര്യം ചെയ്തു കൊള്ളും
ഇക്ക പറഞ്ഞില്ലെലല്ലേ അത്ഭുദം അത് ഞാനായിരുന്നു.
പിന്നേ കുതരക്ക് നമ്പര്‍ കൊടുക്കല്ലേ
സകലമാനം അനിയത്തിമാരും തിര്‍ന്നു പോകും
പിന്നെ വല്ലവളുമാരും വിളിച്ചാല്‍ ഒന്ന് മുട്ടി നോക്ക് ഇക്കാ
നന്നായി മുഹമ്മദ് കുട്ടിക്കാ..
ഇത്തരം ഫോണ്‍ വിളികളില്‍ മടുത്തിരിക്കുന്ന ഒരാളാണ് ഞാന്‍.recording msg ന്റെ കാര്യം പറയണ്ട!
ഫോണില്‍ എട്ടു നമ്പരുകള്‍ recording എന്ന പേരില്‍ സേവ് ചെയ്തിട്ടാണുള്ളത്.
സത്യമാ പറഞ്ഞത്. ചിലപ്പോള്‍ വളരെ തിരക്കിട്ട ജോലിയില്‍ നിന്ന് ഓടി പിടിച്ചു ചെന്നങ്ങു എടുക്കുമ്പോള്‍ കേള്‍ക്കുന്നത് "ശോ, നിങ്ങളിപ്പോഴും ആ പഴയ റിംഗ് ടോണ്‍ തന്നെയാണോ ഉപയോഗിക്കുന്നത്. ഞങ്ങളുടെ പുതിയ റിംഗ് ടോണിനു ഒന്ന് എന്ന് പ്രസ് ചെയ്യൂ..." ചൂടാവാതെ ഇരിക്കുമോ?
പക്ഷെ ഇത് കൊണ്ട് ഒരിക്കല്‍ എനിക്ക് ഉപകാരവും ഉണ്ടായിട്ടോ. "കെട്ട്യോള്‍" ഒരിക്കല്‍ പിണങ്ങി ആകെ ചൂടിലിരിക്കുകയാ. (പുറത്തു പോകാമെന്ന് പറഞ്ഞിട്ട് ഡ്രെസ്സും മാറ്റി കാത്തിരുന്നിട്ടു, പിന്നെ രാത്രി അങ്ങിനെ കയറി ചെന്നാല്‍... ആരായാലും ചൂടായി പോകും) അപ്പോഴാ ഈ ഫോണ്‍. ഞാന്‍ നേരെ അങ്ങ് കൊടുത്തു. ആദ്യം എന്നെയൊന്നു ദേഷ്യത്തോടെ നോകിയെങ്കിലും. ഈ ടയലോഗ് കേട്ടതോടെ എല്ലാം പമ്പ കടന്നു.
ഏറ്റവും ഇഷ്ടായത് അമ്ബുലന്സിന്റെ റിംഗ് ടോണാ. അത് ഗംഭീരം.
ആംബുലന്‍സിന്റെ സൈറണ്‍ റിംഗ് ടോണ്‍! ആശയം കൊള്ളാമല്ലോ...
പിന്നെ, കല്യാണപ്രായമായ മകനെയല്ലായിരുന്നോ, കിളിമൊഴിക്ക് വേണ്ടിയിരുന്നത്...ഇക്ക ഇടയില്‍ക്കേറി ഒക്കെ കുളമാക്കിയല്ലേ?
സംഭവം നടന്നത് ഇന്നുച്ചക്കാണ്,ഇതൊരു ഇന്‍സ്റ്റന്റ് പോസ്റ്റായിരുന്നു!.കൂതറക്കു വേണ്ടി നമ്പരിതാ : 9388370656 .പോസ്റ്റ് വായിച്ചവര്‍ക്ക് നന്ദി അറിയിക്കട്ടെ.
ഈ കുട്ടിക്കാന്‍റെ ഒരു കാര്യേ..കത്തീം വാളും
ഒക്കെയായിട്ടാ നടപ്പ്!
അതൊക്കെ പോട്ടെ,ആ “കുണാപ്പി” ഫിറ്റിംഗ്
ഒന്നെനിക്കും ചെയ്യാനെന്താ ചെയ്യണ്ടേ...?
അങ്ങേ തലക്കല്‍ നിന്നുമൊരു കിളി മൊഴി.
ആ മൊഴി… ഈ മൊഴി… കളിമൊഴി….
നല്ല രസമുണ്ടായിരുന്നു
പിന്നെ കാര്യമായി മക്കള്‍ (വലിയ ചെക്കന്മാരല്ലെ!) പുറത്ത് പോയി രാത്രി വൈകി വരുമ്പോള്‍ കാളിങ്ങ് ബെല്ലായി ഉപയോഗിക്കും....
ഹായ് ഇതു ഞാന്‍ വീട്ടില്‍ ചെയ്യുന്നതാ ഒന്നുകൂടെ ഓര്‍മിപ്പിച്ചതിനു നന്ദി
ഇക്കാ കൂതറയെ ഇനി വിളിച്ചാ കിട്ടില്ല.. ഇക്കാ ആ പെണ്‍കൊച്ചിന്റെ നംബര്‍ അവനു കൊടുത്തില്ലെ ..
തീക്കട്ടയില്‍ ഉറുമ്പരിയ്ക്കുന്നോ...?!!!!
പൊളപ്പന്‍....
ടാറ്റ കല്ലിവല്ലി.
ബിര്‍ലയും കല്ലിവല്ലി.
(ഇങ്ങളെ ടെറസ്സില്‍ കയറ്റിയ ശ്രീമതിയെ സമ്മതിച്ചു.)
നന്നായി മുഹമ്മദ് കുട്ടിക്കാ..
കൂതറക്കു വേണ്ടി നമ്പര്‍ എടുത്തു വെച്ചതു നന്നായി.ഇന്നും ആ പെണ്ണ് വിളിച്ചിരുന്നു.”ജംഷീദ് സാറിന്റെ വീടാണോ?” എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു “അല്ല, ബിര്‍ല ഗ്രൂപ്പിന്റെ വീടാണ് ”. അതോടെ ഫോണ്‍ കട്ട്!
ഞാന്‍ ഫോണില്‍ ഒരു കൂതറ റിപ്പലെന്റ് സോഫ്റ്റ് വെയര്‍ ഇട്ടിട്ടുള്ളത് കൊണ്ട് നോ കൂതറ അറ്റാക്ക്!
ഹാ....ഹാ ... കൊള്ളാം ...
കഥ കലക്കി ..റിംഗ് ടൂണും....
അറിഞ്ഞില്ലേ, ഒരു വോട്ടെടുപ്പ് നടക്കുന്നു. ഒന്ന് വന്നു സഹായിച്ചിട്ടു പോകെന്നെ.
http://fivewordsperday.blogspot.com/2010/06/29062010.html
മാര്‍ക്കെറ്റിംഗ് ആള്‍ക്കാരെക്കൊണ്ട് ശല്യമായി..ല്ലേ..!!
എഴുത്ത് രസിച്ചു..
ഞാന്‍ ഈയിടെയായി കുറെ ബ്ലോഗുകള്‍ വായിച്ചു.അതിലെ കമന്റ്സും
എല്ലാവരും ആ കൂതറ ഹാഷിമിനിട്ടാണല്ലൊ പണിയുന്നത്..എന്താ പുള്ളി അത്രക്കു കൂതറയാണോ?
പോസ്റ്റ് കലക്കീട്ടാ..
ഇങ്ങനത്തെ കാളുകള്‍ വരുന്ന നമ്പറുകള്‍ ഞാന്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്.. അതിനു ഒരു സ്പെഷ്യല്‍ ടോണ്‍ കൊടുക്കാന്‍ കുറെ കാലമായി വിചാരിക്കുന്നു... ആംബുലന്‍സ് റിംഗ് ടോണ്‍ ആണ് അതിനു ഏറ്റവും അനുയോജ്യം.... ആശയം തന്നതിന് നന്ദിയുണ്ട്...
Post a Comment