Saturday, November 21, 2009

മൂന്നു പോക്കിരികള്‍!.


               ഞങ്ങള്‍ യൂനിഫോമിലാ



പച്ചപ്പാവങ്ങളാ.....


ഹായ് എന്തു രസം!


സ്മൈല്‍ പ്ലീസ്....


സാനു ,അനു, മിന്നു. മൂന്നു പോക്കിരികള്‍!.റിസാന്‍ നാസര്‍,അന്‍ഫാസ് നാസര്‍,ജമീലാ ജാസ്മിന്‍.

Friday, November 20, 2009

വെള്ളപൊക്കം എന്റെ നാട്ടില്‍.




2009 ജൂലായ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചില ദൃശ്യങ്ങള്‍.

Thursday, November 19, 2009

മിസ്സിങ്ങ് ഡെഡ് ബോഡി!.

നോമ്പു തുറന്നു ആലസ്യത്തില്‍ ഒന്നു മയങ്ങിയതായിരുന്നു. അപ്പോഴാണ് ശ്രീമതി വന്നു വിളിച്ചുണര്‍ത്തിയത്.
“ഒന്നിവിടെ വരീ, അവിടെ ഒരനക്കം”.
അവള്‍ വര്‍ക്ക് ഏരിയായില്‍ അത്താഴത്തിനുള്ള ചോറൂറ്റുന്ന പണിയിലായിരുന്നു. അവിടെ ഒരു സി.എഫ്.എല്‍ ലാമ്പിട്ടിരുന്നു അതെന്തോ കത്തുന്നില്ല. ചെറിയൊരു മണ്ണെണ്ണ വിളക്കും കത്തിച്ചാണ് അവിടെ പരിപാടി നടക്കുന്നത്. ടോര്‍ച്ചെടുത്തു കുടെപ്പോയി. അടുപ്പിന്റെ അടുത്തൊന്നും ഒന്നും കണ്ടില്ല. അവിടെയാണ് അനക്കം കേട്ടതത്രെ. താഴെ നോക്കിയപ്പോള്‍ ഒരു ഇടത്തരം സൈസിലുള്ള വെള്ളിക്കെട്ടന്‍ പാമ്പ് !. ഒരു പട്ടിക കഷ്ണമാണ് കയ്യില്‍ കിട്ടിയത്. വാതിലിന്റെ ഇടയിലൂടെ എലി വരാതിരിക്കാന്‍ വെച്ചിരുന്നതാണ്. ഉന്നം തെറ്റിയില്ല. ആദ്യത്തെ അടിയില്‍ തന്നെ തല ശരിയായി. പക്ഷെ ബാക്കി ഭാഗം നന്നായി ഇളകുന്നുണ്ട്. അവിടെയൊക്കെ നന്നായി പെരുമാറി, ഇളക്കമില്ല എന്നു ഉറപ്പും വരുത്തി. ഒരു ധൈര്യത്തിനു കുറച്ചു മണ്ണെണ്ണയും മുകളിലൊഴിച്ചു.
“അതിനെ അവിടന്നു മാറ്റണ്ടെ?” അവളുടെ ചോദ്യമാണ്.
“അവിടെ കിടന്നോട്ടെ, രാവിലെ ആരെയെങ്കിലും കാണിച്ചിട്ട് ഏതാണ് ഇനം എന്നു ഉറപ്പു വരുത്തിയിട്ടാവാം” എന്റെ മറു പടി.ചോറെല്ലാം എടുത്തു വെച്ചു വതിലുമടച്ചു രണ്ടു പേരും തിരിച്ചു പോന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും എന്തോ ശബ്ദം. പോയി നോക്കി. ഒരെലി ഗ്രില്ലില്‍ കൂടി പാഞ്ഞു പോയി.വീണ്ടും തിരിച്ചു പോന്നു. കുറെ കൂടി കഴിഞ്ഞപ്പോള്‍ വീണ്ടും ശബ്ദം. പോയി നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. പാമ്പിനേയും കാണുന്നില്ല!. ഇതെന്തു അതിശയം. നിലത്തു മണ്ണെണ്ണയുടെ ഒരു വര കാണുന്നു. ഇനി എലിയോ മറ്റോ കൊണ്ടു പോയിട്ടുണ്ടാവും. ഏതായാലും കുഴിച്ചിടേണ്ട മെനക്കേടില്ലാതായി. “ഇനിയിപ്പോ ആരെയും കാണിക്കാനും പറ്റില്ലല്ലോ” അവളുടെ പരിഭവമാണ്. ഒരു ഫോട്ടോയെങ്കിലും എടുത്തു വെക്കാമായിരുന്നു. അതിനു ക്യാമറയും കേടാണ്. മൊബൈലിലെടുക്കാന്‍ വെളിച്ചവും കുറവ്,ശരിയാവില്ല. അതാ മിനക്കെടാതിരുന്നത്. ഇനി പറഞ്ഞിട്ടും കാര്യമില്ല. പോണാല്‍ പോവട്ടും..... ശല്യം ഒഴിവായല്ലോ!
................................
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വര്‍ക്കേരിയ ഭാഗത്തേക്കു വരുമ്പോള്‍ വല്ലാത്തൊരു നാറ്റം. ശ്രീമതിയുടെ
മൂക്കിനു സെന്‍സിറ്റിവിറ്റി കൂടുതലാ, അവള്‍ മണം പിടിച്ചു ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങി. കുറേ നേരത്തെ
പരിശ്രമത്തിനു ശേഷം പഴയ ഒരു വാഷിങ്ങ് മെഷീനിന്റെ അടുത്തെത്തി. അവളുടെ വീട്ടില്‍ ഒഴിവാക്കിയ സാധനമാ!. മെക്കാനിക്കല്‍ മൈന്റുള്ള ഞാന്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ നന്നാക്കാന്‍ പറ്റിയാലോ എന്നു കരുതി കൊണ്ടു വന്നതായിരുന്നു. അതിനുള്ളില്‍ നിന്നാണ് നാറ്റം. രണ്ടു പേരും ചേര്‍ന്നു ഒരു വിധം മെഷീന്‍ പുറത്തു മുറ്റത്തു കൊണ്ടു പോയി. അഴിച്ച് നോക്കിയപ്പോള്‍ അതിനുള്ളിലാണ് നമ്മുടെ എലി പ്രസവിച്ചു കിടക്കുന്നത്. പാമ്പിന്റെ ജഡവും അതിലുണ്ട്. നല്ല നോണ്‍ വെജിറ്റേറിയന്‍ ആഹാരം ബള്‍ക്കായി കിട്ടിയപ്പോള്‍ അവിടെ സ്റ്റോര്‍ ചെയ്തതാണ്. എലിയുടെ ബുദ്ധി അപാരം തന്നെ!.കുറെ എലിക്കുഞ്ഞുങ്ങളും . പിന്നെ നമ്മുടെ പാമ്പും അഴുകിയ നിലയില്‍!. അതെല്ലാം വൃത്തിയാക്കാന്‍ കുറെ മിനക്കെടേണ്ടി വന്നു. പാമ്പിനെ കൊന്ന ശാപം കൂടാതെ എലിക്കുഞ്ഞുങ്ങളെ കൊന്ന ശാപം വേറെയും. എലിയുടെ അഡ്രസ്സില്ല. അതിനി വരുമ്പോള്‍.....കഷ്ടം തന്നെ!.

Monday, November 16, 2009

പേരക്കുട്ടികള്‍ കുസൃതികള്‍!




എന്റെ പേരക്കുട്ടികള്‍ അന്‍ഫാസും റിസാനും ദുബായിലായിരുന്നപ്പോള്‍. അവരുടെ റൂമിലെ ചുവരിലെ ചിത്ര രചനകളും ദൃശ്യമാവും!

നള പാചകം- മലപ്പുറം സ്റ്റൈല്‍!

1.പാവക്കാ ചമ്മന്തി.
ആവശ്യമുള്ള സാധനങ്ങള്‍:-
പാവക്ക - പകുതി കഷ്ണം.
നാളികേരം - ഒരു മുറി.
ഉണങ്ങിയ ചുവന്ന മുളക്[വറ്റല്‍] - 5 എണ്ണം.
പുളി - ഒരു ചെറുനാരങ്ങ വലിപ്പത്തില്‍.
ഉപ്പ് - പാകത്തിന്.
കടുക്,കരിവേപ്പില,വെളിച്ചെണ്ണ -താളിക്കാന്‍.
പാവക്ക നന്നായി കണലില്‍ ചുട്ടെടുക്കുക.വറ്റല്‍ മുളകും ചുട്ടെടുക്കുക.അതിന്റെ കൂടെ നാളികേരം ചിരവിയെടുത്ത് പുളിയും ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക [അമ്മിയിലോ മിക്സിയിലോ]. അതിന്നു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകും കരിവേപ്പിലയും ഇട്ടു ചമ്മന്തി താളിക്കുക. ചൂടോടെ കഞ്ഞിയുടെ കൂടെ കഴിക്കുക.


2.ഉണക്കച്ചെമ്മീന്‍ ചമ്മന്തി.


ആവശ്യമുള്ള സാധനങ്ങള്‍:-
ഉണക്ക ചെമ്മീന്‍/ചെള്ളിപ്പൊടി വറുത്ത് പൊടിച്ചത്-ഒരു സ്പൂണ്‍
പച്ചമാങ്ങ-1.
വറ്റല്‍ മുളക്-3 എണ്ണം.
ഉപ്പ്-പാകത്തിന്.
വറ്റല്‍ മുളക് ചുട്ടെടുക്കുക .ബാക്കി ചേരുവകള്‍ എല്ലാം കൂടി അമ്മിയില്‍ നന്നായി അരച്ചെടുക്കുക. പാത്രത്തിലേക്ക് മാറ്റിയ ശേഷം കൈ നക്കി നോക്കാന്‍ മറക്കരുത്.