Monday, March 21, 2022

അണ്ണാൻ കുഞ്ഞു വീണ്ടും

 അണ്ണാൻ കുഞ്ഞു വീണ്ടും.

ഏകദേശം 12 വർഷങ്ങൾ ക്ക്‌ മുമ്പ് ഞാൻ ഒരു പോസ്റ് ഇട്ടിരുന്നു അണ്ണാൻ കുഞ്ഞിനെ പറ്റി. അതിലേക്ക് ഉള്ള ലിങ്ക് ഇതാ.
http://mohamedkutty.blogspot.com/2009/09/blog-post.html?m=1
====================================
മൊബൈലിൽ തോണ്ടി ഇരിക്കുന്നതിനിടയിൽ മിന്നൂസ് മുറ്റത്തേക്ക് ഓടുന്നത് കണ്ടു. ഷെഡിലെ കാറിന്നടിയിൽ കിങ്ങിണി പൂച്ച എന്തോ കടിച്ചു കൊണ്ടുവന്നു. കൂടെ നമ്മുടെ കുട്ടാപ്പി യും ഉണ്ട്. വളരെ പ്രയാസപ്പെട്ട് നോക്കിയപ്പോൾ അതൊരു അണ്ണാൻ കുഞ്ഞായിരുന്നു. അവൾ ഒരു വിധം കഷ്ടപ്പെട്ട് അതിനെ പൂച്ചയിൽ നിന്നും കയ്യിലെടുത്തു. കാണാൻ കൗതുകമുള്ള നല്ലൊരു അണ്ണാൻകുഞ്ഞ്!.  അത് അവളുടെ ശരീരത്തിൽ കയറി തുടങ്ങി.

.

             
           
 അണ്ണാൻ കുഞ്ഞു



                                                                          ഇവൾ കിങ്ങിണി.



                                                                             ഇവൻ കുട്ടാപ്പി.


അവൾ പിന്നീട് അതിനെ അകത്തേക്ക് കൊണ്ടുവന്നു. ഡൈനിങ് ടേബിളിൽ വെച്ചു. ഒരു പാത്രത്തിൽ കുറച്ച് പാൽപ്പൊടി എടുത്തു കലക്കി അതിൽ ഒരു തുണി മുക്കി കൊടുത്തു നോക്കി. കുടിക്കുന്നുണ്ട്!.  ക്രമേണ അത് അവളുമായി നന്നായി ഇണങ്ങി.പൂച്ച കുഞ്ഞിനെ കൊണ്ടു പോകാൻ ഉപയോഗിച്ചിരുന്ന ഒരു പെട്ടിയിൽ അതിനെ കിടത്തി.
പ്ലസ്‌ ടു മോഡൽ എക്‌സാമിന് ഇടയിലും അവൾ  അതിനെ ശുശ്രുഷിക്കാൻ സമയം കണ്ടെത്തി.വൈകുന്നേരം ആ പെട്ടിയും കൊണ്ട് അവൾ ടെറസ്സിൽ പോയി നോക്കി. തള്ള  അണ്ണാൻ ഒരു തെങ്ങിൽ വന്ന് കരയുന്നത് കണ്ടു. പിന്നെ അതിനെ കണ്ടില്ല. അങ്ങിനെ സന്ധ്യയായി. പെട്ടി വീട്ടിൽ കൊണ്ടുപോയി വെച്ചു. രാത്രി നോക്കിയപ്പോൾ കുഞ്ഞു ഉറങ്ങുകയാണ്.
പിറ്റേന്ന് വീണ്ടും പാൽ ഒക്കെ കൊടുത്തു. വൈകുന്നേരം മിന്നു മോൾ പുറത്തുപോയ സമയത്ത്  ഞാൻ പെട്ടിയെടുത്ത് ഒരു തെങ്ങിന്റെ ചുവട്ടിൽ കൊണ്ടുപോയി വെച്ചു. കുറേ കാത്തിരുന്നപ്പോൾ തള്ള അണ്ണാൻ   ചിലച്ചു കൊണ്ട് തെങ്ങിലൂടെ ഇറങ്ങിവന്നു.
പെട്ടിയുടെ പുറത്ത് ഒക്കെ വന്ന് നോക്കി.
അപ്പോൾ ഞാൻ പെട്ടി തുറന്നു വെച്ചു. എന്നിട്ട് അല്പം മാറിനിന്നു. അപ്പോൾ തള്ള വന്നു. കുഞ്ഞിനെ ആകമാനം ഒന്ന് തലോടി  പതുക്കെ കടിച്ചു കൊണ്ടുപോയി. മിന്നൂസ് വന്നപ്പോഴേക്കും അണ്ണാനും കുഞ്ഞും തെങ്ങിന്റെ മുകളിൽ എത്തിയിരുന്നു. അവൾ ദൂരെ നിന്ന് നോക്കി സന്തോഷത്താൽ തുള്ളിച്ചാടി.

2 comments:

Mohamedkutty മുഹമ്മദുകുട്ടി said...

കമന്റുകൾ ഒന്നും കാണുന്നില്ല. ഇപ്പോൾ പഴയ ബ്ലോഗുകാർ ഒക്കെ സൈൻ ചെയ്യാൻ മറന്നു കാണും.

Unknown said...

നന്നായി എഴുതി... കൗതുകത്തോടെ വായിച്ചു... ഇനിയും ചെറിയ നുറുങ്ങുകൾ പ്രതീക്ഷിക്കുന്നു ❤️😍👍