ഇന്ന് അല്‍പം ടെക്നിക്കല്‍ ആയ ഒരു വിഷയമാണു അവതരിപ്പിക്കുന്നത്. നമ്മളെല്ലാം ടെലിവിഷന്‍ പരിപാടികള്‍ കാണുന്നു. മിക്കവരും ഒന്നുകില്‍ കേബിള്‍ അല്ലെങ്കില്‍ കണക്ഷന്‍ പാക്കേജുകള്‍ ആണുപയോഗിക്കുന്നത്. എന്നാല്‍ പണ്ടു മുതലെ ഞാന്‍ സ്വന്തമായി ഡിഷ് ആന്‍റിന വെച്ചു പരിപാടികല്‍ കാണുന്നു. എന്നെ പോലെ മറ്റു ചുരുക്കം ചിലരെയും ഇതു പോലെ കണ്ടേക്കാം. അത്തരം കിറുക്കന്മാര്‍ക്ക് താല്‍പര്യമുള്ള ഒരു കാര്യമാണു പറയാന്‍ പോകുന്നത്.
നമ്മള്‍ സീ ബാന്‍റിലും കെ.യു ബാന്‍റിലുമുള്ള സാറ്റലൈറ്റ് ചാനലുകളാണല്ലോ റിസീവറിലൂടെ കാണുന്നത്. അങ്ങിനെ വെക്കുമ്പോള്‍ ഒരേ സമയം പരമാവധി 4 എല്‍.എന്‍.ബി വരെ മാത്രമേ ഒരു റിസീവറിലേക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ. അതില്‍ നിന്നൊരു മോചനം കിട്ടാന്‍ പുതിയൊരു ചെപ്പടി വിദ്യ കണ്ടു പിടിച്ചു. ഇപ്പൊ ഒരേ സമയം 8 എല്‍.എന്‍.ബി വരെ ഒരു റിസീവറില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്നു.
12 വോള്‍ട്ടിന്‍റെ ഒരു റിലേ ഉപയോഗിച്ചാണീ പരിപാടി ഒപ്പിക്കുന്നത്.
താഴെ നമ്മുടെ റൂമില്‍ നിന്ന് ഈ റിലേ നിയന്ത്രിക്കാന്‍ ഒരു വയറിലൂടെ വൈദ്യുതി അയക്കേണ്ടതുണ്ട്. അതിനായി പണ്ടു നമ്മള്‍ ടീ വി ആന്‍റിന ബൂസ്റ്ററില്‍ ഉപയോഗിച്ചിരുന്ന പവര്‍ സപ്ലെ ആണുപയോഗിക്കുന്നത്. ഇതിനകത്തെ ട്രാന്സ്ഫോര്‍മര്‍ മാത്രമേ നമ്മള്‍ ഉപയോഗിക്കുന്നുള്ളൂ . പുറത്തേക്കു വരുന്ന 18 വോള്‍ട്ട് [ഏകദേശം] ഏ.സി വൈദ്യുതി ഒരു വയറിലൂടെ ഡിഷിന്‍റെ അടുത്തേക്കയക്കുന്നു. അവിടെ വെച്ചു ഈ വൈദ്യുതി ഡി.സി ആക്കി ഒരു റെഗുലേറ്റര്‍ ഐ.സി മുഖേന 12 വോള്‍ട്ടാക്കി ക്രമീകരിക്കുന്നു. ഇനി ഘടിപ്പിച്ചിട്ടുള്ള പ്രത്യേക സര്‍ക്യൂട്ടിലെ റിലേ പ്രവര്‍ത്തിപ്പിച്ചു Diseque switch പ്രവര്‍ത്തിപ്പിക്കുന്നു. ഡയഗ്രം നോക്കുക.
ആദ്യം പവര്‍ സപ്ലെ ഓഫ് പൊസിഷനില്‍ Diseque switch-1 ല്‍ ഘടിപ്പിച്ച 4 LNB കള്‍ പ്രവര്‍ത്തിപ്പിക്കുന്നു. പിന്നീട് പവര്‍ സപ്ലെ ഓണാക്കുമ്പോള്‍ Diseque switch-2 പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ അതില്‍ ഘടിപ്പിച്ച 4 LNB കള്‍ പ്രവര്‍ത്തിക്കുന്നു. അങ്ങിനെ മൊത്തം 8 LNB കളുടെ പ്രവര്‍ത്തനം നമുക്ക് താഴെ നിന്ന് നിയന്ത്രിക്കാന്‍ കഴിയുന്നു.
|
3ഡിഷുകളില്‍ 5 LNB |
|
ഇതിനകത്താണ് റിലേ സര്‍ക്യൂട്ട് |
|
2 Diseque switches |
ഇപ്പോള്‍ ഞാന്‍ തല്‍ക്കാലം 5 സാറ്റലൈറ്റുകളിലെ പരിപാടികളാണ് കാണുന്നത്. ഇനി 3 എണ്ണം കൂടി ഇതില്‍ ഘടിപ്പിക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഫ്രീ ആയി ലഭിക്കുന്ന ചാനലുകള്‍ ആയതിനാല്‍ മാസ വരി സംഖ്യയുടെ ആവശ്യവുമില്ല.
7 comments:
വളരെ നന്നായി. താങ്കളെ പോലെ സാങ്കേതിക താൽപര്യമുള്ളവർക്ക് ഏറെ ഉപപ്രദമാകും ഈ പോസ്റ്റ്. നല്ലൊരു ഹോബിയാണെന്ന് കൂടെ പറയാം.
താങ്കളൊരു സംഭവം തന്നെ!
കുട്ടിക്കാ...ഞമ്മള് ടി.വി കാണത്തോണ്ട് ഇതൊന്നും ചെയ്യുന്നില്ല. പച്ചേങ്കിൽ ഞമ്മളെ കോളേജിലെ കുട്ട്യോൾക്ക് ഇസ്ടപ്പെടും.
ആദ്യത്തെ കമ്പിവേലീയും ഡിഷും ഇപ്പോഴും പുരപ്പുറത്ത് ഉണ്ട്. ടെറസ്സിൽ കൃഷി ചെയ്യാൻ കയറിയിറങ്ങുന്ന നേരത്ത് ഒരു ധൈര്യത്തിന്,,, കേബിൾ വന്നപ്പോൾ ആന്റിനയൊക്കെ മാറ്റി. ഒരു സംശയം, താങ്കൾ ഫുഡ് കോർപ്പറേഷനിലോ, കെ.എസ്.ഈ.ബിയിലോ?
ഏതൊക്കെ ചാനലുകൾ കിട്ടുന്നുണ്ട് എന്ന് പറയാമോ ഇക്കാ ..
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഞാനും കുറെ പുരോഗമിച്ചു. ഇപ്പൊ നെറ്റിലൂടെയാ പരിപാടികൾ കാണുന്നത്.അതും ഫോണിലോ ടാബ്ലെറ്റിലോ! അപ്പൊ ഇതൊക്കെ ഇനി ആക്രി കടയിൽ കൊടുക്കാം!
സാക്ഷാൽ ഇന്റർനെറ്റ് ഉള്ളപ്പോൾ എന്തിനാണ് ചാനൽ നെറ്റുകൾ ...?
Post a Comment