Sunday, May 8, 2016

പീസ് റേഡിയോ- ഒരു ഇന്‍റര്‍ വ്യൂ.വിഷയം :വിത്ത് ബാങ്കും അടുക്കളത്തോട്ടവും.

ഈയിടെ പുതുതായ് ആരംഭിച്ച പീസ് റേഡിയോ എന്ന ഇന്‍റര്‍ നെറ്റ് റേഡിയോവില്‍ ഞാന്‍ നടത്തുന്ന വിത്തു ബാങ്കിനെപ്പറ്റിയും ഫേസ് ബുക്കിലെ അടുക്കളത്തോട്ടം എന്ന ഗ്രൂപ്പിനെ പറ്റിയും ഒരു ഇന്‍റര്‍ വ്യൂ ഉണ്ടായിരുന്നു.  ലൈവായി കേള്‍ക്കാന്‍ പറ്റാത്ത സുഹൃത്തുള്‍ക്കായി അതിവിടെ പോസ്റ്റ് ചെയ്യുന്നു.  ഇന്‍റര്‍ വ്യൂ 

അടുക്കളത്തോട്ടം എന്ന ഫേസ് ബുക്ക് ഗ്രൂപ്പിനെ അറിയാന്‍: അടുക്കളത്തോട്ടം

7 comments:

Mohamedkutty മുഹമ്മദുകുട്ടി said...

അനൌണ്സര്‍ പേരു പറഞ്ഞപ്പോള്‍ മുഹമ്മദു കുട്ടി അഹമ്മദ് കുട്ടിയായി. അതെന്‍റെ വല്ലിപ്പാന്‍റെ പേരാ...!

Mohamedkutty മുഹമ്മദുകുട്ടി said...

സ്മാര്‍ട്ട് ഫോണില്‍ ഗൂഗ്ഗില്‍ പ്ലേ സ്റ്റോറില്‍ പോയാല്‍ ഈ റേഡിയോയുടെ ആപ് സൌജന്യമായി ലഭിക്കും.
Android
https://goo.gl/O7Prqu
iPhone|iPad
https://goo.gl/mwxqll

Vp Ahmed said...

വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
താങ്കളുടെ പരിശ്രമങ്ങൾ ഇനിയും പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമാകട്ടെ.

Philip Verghese 'Ariel' said...

കുട്ടിക്ക
നന്ദി
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു
അടുക്കളത്തോട്ടം സംരഭം ഇനിയും
അനേകർക്ക്‌ പ്രേരകമാകട്ടെ എന്ന്
ആശംസിക്കുന്നു. നേരത്തെ
ഇന്ത്യൻ എക്സ്പ്രെസ്സ് പത്രത്തിൽ
വായിച്ചിരുന്നു.
യാത്ര തുടരുക, പുതു തലമുറക്ക്
ഇത് പ്രയോജനപ്പെടട്ടെ
പീസ്‌ റേഡിയോക്കും അഭിനന്ദനം
ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ്

PMV said...

കൃഷിയുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന നിരവധി ഗ്രൂപ്പുകൾക്ക് ഒരു നിമിത്തമാവാനും അവ തമ്മിൽ സൗഹൃദപരമായ ഒരു മത്സരാന്തരീക്ഷം നിലനിർത്തി കൂടുതൽ പ്രചോദനം നൽകി കൃഷിയെ തിരിച്ചു പിടിക്കാനും താങ്കളുടെ ശ്രമംകൊണ്ട് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന ഒരു സത്യമാണ്. ജീവിതം അർത്ഥവത്താകുന്നത് സമൂഹത്തിനു വേണ്ടി വല്ലതും ചെയ്യാൻ കഴിയുമ്പോഴാണ്. അക്കാര്യത്തിൽ താങ്കൾ വിജയിച്ചിരിക്കുന്നു. എല്ലാ അഭിനന്ദനങ്ങളും...

സുധി അറയ്ക്കൽ said...

കൊള്ളാം.ആശംസകൾ!!!

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം..