Monday, April 18, 2011

കുഞ്ഞാലിക്കുട്ടിയോ റഊഫോ...........?

തിരഞ്ഞെടുപ്പു കഴിഞ്ഞു. ബാലറ്റു പെട്ടികള്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു. കോലാഹലങ്ങളെല്ലാം ഒന്നടങ്ങിയിരിക്കുന്നു. ഇതൊന്നും എനിക്കു പ്രശ്നമല്ല. എന്റെ സംശയം ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് ഇങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്തിയിട്ട് അതിന്റെ ഫലമറിയാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോ?.
യന്ത്രത്തകരാറു മൂലം വോട്ടുകള്‍ രേഖപ്പെടുത്താതെ പോയതിനു റീ പോളിങ്ങ് വേണ്ടി വന്നിട്ടുമുണ്ട്. ബാറ്ററി തകരാറു വന്നതും പത്രത്തില്‍ വായിച്ചു. ഇനിയിപ്പോള്‍ ഈ യന്ത്രത്തിലെ മെമറി പോവില്ലെന്നെന്താണുറപ്പ്? ( വെറും സംശയമാണു കെട്ടോ?) . 
പാവം, ഞാന്‍!
ങ്ഹാ...അതെന്തെങ്കിലുമാവട്ടെ. 


അപ്പോ ഈ തിരക്കൊക്കെ കഴിഞ്ഞാണല്ലോ നമ്മുടെ ബ്ലോഗേഴ്സ് മീറ്റ് തുഞ്ചന്‍ പറമ്പില്‍ നടന്നത്. തിരൂരിലെ എന്നു പ്രത്യേകം പറയേണ്ടതില്ല, അതിപ്പോള്‍ എല്ലാവര്‍ക്കുമറിയാം. വളരെ ആവേശത്തോടെ തന്നെ അതില്‍ ഈയുള്ളവനും പങ്കെടുക്കാന്‍ പോയി. രണ്ടു ലക്ഷ്യങ്ങളായിരുന്നു 
എന്റെ മനസ്സില്‍. ഒന്നു, ഇനിയും കണ്ടിട്ടില്ലാത്ത ചില “പുലി”കളെ ഒന്നു കാണണം . രണ്ട് , തട്ടുകടയില്‍ ദോശയുണ്ടാക്കുന്ന പോലെ കാര്‍ട്ടൂണ്‍ വരക്കുന്ന ആ കാര്‍ട്ടൂണിസ്റ്റിനെ കൊണ്ട് എന്റെ ഒരു കാര്‍ട്ടൂണ്‍ വരപ്പിക്കണം.


അങ്ങിനെ അവിടെ നേരത്തെ തന്നെയെത്തി. റജിസ്ട്രേഷനും നടത്തി കറങ്ങി നടന്നപ്പോഴല്ലെ മനസ്സിലായത്, അധികവും വെറും എലികളാണെന്നു!. ചിലര്‍ക്കു സംസാരിക്കാന്‍ തന്നെ മടി. ചിലര്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ തുറിച്ചു നോക്കുന്നു!. ചിലര്‍ വെറും ബുജി കളായി നടക്കുന്നു. ദോഷം പറയരുതല്ലോ, നന്നായി വാ തോരാതെ സംസാരിച്ചു എല്ലാവരുമായും ഇടപഴകുന്നവരുമുണ്ട് കൂട്ടത്തില്‍. ഉച്ച വരെ പരിചയപ്പെടുത്തലും കറന്റു പോക്കും വിയര്‍ക്കലും എല്‍.സിഡി പ്രോജക്റ്റര്‍ പണി മുടക്കലും നെറ്റ് കണക് ഷന്‍ മര്യാദയ്ക്കു കിട്ടാതെയും വിക്കി പീഡിയ പരിചയപ്പെടുത്തലുമൊക്കെയായി സമയം പോയി. വളരെ കുറച്ചു പേര്‍ മാത്രമേ വരികയുള്ളുവെന്നു കണക്കാക്കി 50 “ഉന്നക്കായ”യും 50 പോത്തിറച്ചി “സമൂസ”യും കൊണ്ടു വരാന്‍ ധൈര്യം കാട്ടിയ കോയിക്കോട്ടു കാരിയും കൂട്ടത്തിലുണ്ട് !.


ഊട്ടുപുരയില്‍  തഞ്ചത്തില്‍ കയറാന്‍ പറ്റിയതിനാല്‍ ശാപ്പാടു സമയത്തിനു തരപ്പെട്ടു. പായസവും കുടിച്ച് പലരോടും വെടിയും പറഞ്ഞു നടക്കുമ്പോഴാണ് കാര്‍ട്ടൂണിന്റെ കാര്യം ഓര്‍മ്മ വന്നത്. ലോകത്തിലെ ഏറ്റവും ഘനം കൂടിയ കാര്‍ട്ടൂണിസ്റ്റാണെന്നു സ്വയം അവകാശപ്പെട്ട കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് തകൃതിയായി വരച്ചു കൊണ്ടിരിക്കുന്നു. കുറച്ചു നേരം കൌതുകത്തില്‍ നോക്കി നിന്നപ്പോഴാണ് ചെറിയ ഒരു “ക്യൂ” ശ്രദ്ധയില്‍ പെട്ടത്. അങ്ങിനെ അതില്‍ മൂന്നാമനായി സ്ഥലം പിടിച്ചപ്പോഴേക്കും മൊബൈലില്‍ ശ്രീമതിയുടെ റിങ്ങ് ടോണും പടവും. പെട്ടെന്നു കട്ടാക്കി. ഇനി സംസാരിക്കാന്‍ നിന്നാല്‍ ഊഴം പോയാലോ?
കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്


അല്ലെങ്കിലും മെയിലില്‍ ഒരു കാര്‍ട്ടൂണ്‍ കിട്ടാന്‍ മുമ്പൊരിക്കല്‍ ഇദ്ദേഹത്തിനു ഫോട്ടാ അയച്ചു ആവശ്യപ്പെട്ടിട്ടും തരാത്ത കക്ഷിയാ!. ഇന്നേതായാലും പടം കിട്ടിയിട്ടേ പോവൂ. അദ്ദേഹത്തിന്റെ മുമ്പിലെത്തിയതും മൂപ്പര്‍ തറപ്പിച്ചൊരു നോട്ടം എന്നിട്ടൊരു ഡയലോഗ്. സമയം കുറെയായി ഇനി ബാക്കിയുള്ളത് പിന്നീട്. മൂപ്പര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ല!. സമയം ഒന്നേ മുക്കാല്‍ കഴിഞ്ഞിരിക്കുന്നു. ഏതായാലും ഇരിക്കാന്‍ പറഞ്ഞു. തുറിച്ചൊന്നു കൂടി നോക്കി, പേടിപ്പിച്ചു!. പിന്നെ ഒരു സാധനം വരച്ചു കയ്യില്‍ തന്നു . അതു ചേര്‍ത്തു പിടിച്ചതിന്റെ ഫോട്ടോ മൂപ്പരുടെ മൊബൈലിലും പകര്‍ത്തി. പെട്ടെന്നു അവിടന്നു സ്ഥലം വിട്ടു. മറ്റു സുഹ്രൂത്തുക്കള്‍ക്കു കാണിച്ചപ്പോള്‍ അവര്‍ക്കൊരു സംശയം. പടം മാറിപ്പോയോ?. ഇതു കുഞ്ഞാ ലിക്കുട്ടിയുടെ പടമല്ലെ? അതോ റഊഫിന്റെയോ?.


വിശദമായി പടം പരിശോധിച്ചപ്പോള്‍ ചില കാര്യങ്ങള്‍ ബോദ്ധ്യമായി. മൂപ്പര്‍ വരച്ച മറ്റു പടങ്ങളിലെല്ലാം ആളുകള്‍ക്കു ചെറിയ തോതില്‍ കാലുണ്ട്. ചിലതില്‍ മേശയും!. ഇതില്‍ അതൊന്നുമില്ല!. അല്ലെങ്കിലും ബ്ലോഗര്‍ക്കെന്തിനാ കാല്?. എന്തിനാ മേശ!. കടിയ്ക്കുന്ന നായയ്ക്കു തല പോലും ആവശ്യമില്ല!. പിന്നെ നല്ല നിരീക്ഷണം നടത്തിയിട്ടുണ്ട് മൂപ്പര്‍ . കഷണ്ടി നന്നായി പകര്‍ത്തിയിട്ടുണ്ട്. ഇരട്ടത്താടിയും (chin) വിട്ടു പോയിട്ടില്ല. അതു പോലെ, മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും, കാവ്യാ മാധവനും പിന്നെ എനിക്കുമുള്ള മൂക്കിന്റെ ഇടതു വശത്തുള്ള സ്റ്റഡ് പോലുള്ള ചെറിയ മുഴയും! .
ഇതൊക്കെ തന്നെയല്ലെ കാര്‍ട്ടൂണ്‍.....‍?

36 comments:

Lipi Ranju said...

നല്ല രസ്സായിട്ടോ ഈ അവതരണം... പരിചയപ്പെട്ട “പുലി”കളുടെ ഒക്കെ പേരും
കൂടി പറയാമായിരുന്നു ...
അവിടെ വന്ന എല്ലാവരും പടം വരപ്പിച്ചോ!!!
പാവം കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്... :)

Anonymous said...

കൊള്ളാം മാഷേ..

Unknown said...

അപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്..?!

ബ്ലോഗ്‌ മീറ്റ്‌ വിജാരിച്ചപോലെ സന്തോഷം നല്കിയില്ലാന്നു തോന്നുന്നല്ലോ..
വിവരണം രസകരമായിട്ടുണ്ട്.ഞങ്ങള്‍ക്കത് മതി.
സുവനീറിനെ കുറിച്ചൊന്നും ഒന്നും പറഞ്ഞില്ലല്ലോ..

Faizal Kondotty said...

മറ്റൊരു മീറ്റ്‌ ചിത്രങ്ങള്‍ ദാ ഇവിടെയുണ്ട്

Areekkodan | അരീക്കോടന്‍ said...

കുഞാലിക്കുട്ടിയിലും മുഹമ്മെദ് കുട്ടിയിലും കോമണ്‍ ആയി കുട്ടിയും കഷണ്ടിയും! പിന്നെ സജീവേട്ടനെ പറഞ്ഞിട്ട് എന്ത് കാര്യം?
ഞാനും മീറ്റില്‍

sm sadique said...

അസ്സലായി… അസ്സലായി…. വിവരണം.
റൌഫിന്റെ കാർട്ടൂണും നന്നായി.

yousufpa said...

ബ്ളോഗേഴ്സിനെ എല്ലാവരേയും പരിചയപ്പെട്ടു വരണമെങ്കിൽ ദിവസം ഒന്നു കഴിയും.അങ്ങിനെ ആയിരുന്നുവല്ലോ അവസ്ഥ.പലരേയും കണ്ടു.മുഖം മിനുക്കി എന്നല്ലാതെ ഒരു പരിപൂർണ്ണ സുഖം അനുഭവിക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് കുട്ടിക്ക പരഞ്ഞ പോലെ ഞാനടക്കം പലരും മൗനികളായിരുന്നു.എന്തേ..അങ്ങനെ എന്നു ചോദിച്ചാൽ അറിയില്ല..!!.എന്തായാലും മനപ്പൂർവ്വം അല്ല.

Unknown said...

ഏതായാലും മുഹമ്മെത് കുട്ടിക്കയല്ല, റൗഫ് ആകാനാണ് സാദ്യത

Shukriyas said...

നിങ്ങള്‍ എണ്ണം വെച്ച ഒരു ബ്ലോഗ്ഗര്‍ ആയി മാറിയിരിക്കുന്നു കേട്ടോ
നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പോസ്റ്റിന്റെ തലക്കെട്ട്‌ കണ്ടപ്പോ ഓസിനു ഐസ്ക്രീം കഴിക്കാലോ എന്ന് കരുതിയാ വായിക്കാന്‍ നോക്കിയത്. എല്ലാം നശിപ്പിച്ചില്ലേ ....

മീറ്റാശംസകള്‍!!

എന്‍.പി മുനീര്‍ said...

പടച്ചോനേ..കുട്ടിക്കാ..ഇതു റൌഫു തന്നെ:)
ബ്ലോഗ്ഗ് മീറ്റിന്റെ അവലോകനം നന്നായി.

മനോഹര്‍ കെവി said...

I missed the event. Now I stay in Ernakulam ( second house )...and I had to return on the same day, due to some personal matters
If I were in my original house ( Trichur ) I would have come
Sorry guys
I missed to meet some of the interestign people, ,, not the Event

ഷബീര്‍ - തിരിച്ചിലാന്‍ said...

അങ്ങനെയിപ്പോ കുഞ്ഞാലികുട്ടിയായി ചുളുവില്‍ ഐസ്ക്രീം കഴിക്കാന്‍ നോക്കണ്ട. ഹി..ഹി... അവതരണം ഉഷാറായിക്ക്ണ്. ആശംസകള്‍

mini//മിനി said...

കുട്ടികൾ സൂക്ഷിക്കുക,
അവതരണം നന്നായി.

Akbar said...

ബ്ലോഗ്‌ മീറ്റിനെപ്പറ്റി ഒരു രൂപം കിട്ടിയില്ല. ഈ കാര്‍ടൂണ്‍ കണ്ടിട്ട് കുഞ്ഞാലിക്കുട്ടി ആണോ റൌഫ് ആണോ മുഹമ്മദ്‌ കുട്ടിക്ക ആണോ എന്നൊക്കെ ഞാന്‍ മാറി മാറി നോക്കി. കൂടുതല്‍ സാമ്മ്യം കുഞ്ഞാലിക്കുട്ടിയോടു ആണ് എന്നു തോന്നുന്നു

usman said...

ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് അല്പം കൂടി വിശദമായ വിവരണം പ്രതീക്ഷിച്ചാണ് വായന തുടങ്ങിയത്.

കാർട്ടൂണിനു റൌഫാലിക്കുട്ടി എന്ന് പേരിട്ട് നമുക്ക് പ്രശ്നം പരിഹരിച്ചാലോ..!

Raees hidaya said...

കുട്ടിക്കാ അവതരണം കലക്കി.ഫോട്ടോകള്‍ എനിക്കൊന്ന് മെയില്‍ ചെയ്യണേ......

Unknown said...

ഇത്രയധികം ബ്ലോഗര്‍മാര്‍ ഒരുമിച്ചു കൂടിയത് തന്നെ വലിയൊരു കാര്യമാണ്.
കുറച്ചു ചിത്രങ്ങള്‍ കൂടിയാവാമായിരുന്നു.

TPShukooR said...

വീണ്ടും പുലികളുടെ ഒത്തുചേരല്‍.
ഇത്തവണ കാറ്ട്ടൂണ്‍ പുലികളും ഉണ്ടായിരുന്നു അല്ലെ.
ഈ പടം ഏതായാലും ഭംഗിയായിട്ടുണ്ട്.
വരാന്‍ കഴിയാത്തതില്‍ നിരാശയും.
എന്റെ പായസം അവിടെ വെച്ചട്ടുണ്ടല്ലോ അല്ലേ.

ഹംസ said...

ഊട്ടുപുരയിലേക്കുള്ള ഇക്കയുടെ ഓട്ടം കണ്ട് “എന്തിനാ റബ്ബേ ഇങ്ങേര് ഇങ്ങനെ പായുന്നത്” എന്നറിയാന്‍ പിന്നാലെ വന്ന് നോക്കിയപ്പോഴല്ലെ സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലായത് എവിടെക്കാ ഓടിയിരുന്നത് എന്നും ... എന്തായാലും അത് എനിക്കും ഗുണത്തില്‍ പെട്ടു....

പടം അത് കുഞ്ഞാലികുട്ടിയുടെ അല്ല ... വേണമെങ്കില്‍ റൌഫിന്‍റെ ആയിരിക്കും .. ഹല്ല പിന്നെ

Jazmikkutty said...

മുഹമ്മദ്‌ കുട്ടിക്കാ,ഏതായാലും ബ്ലോഗ്‌ മീറ്റിനു ചെന്നിട്ടു വെറുതെയായില്ല..നല്ലൊരു പടം കിട്ടിയില്ലേ..കുഞ്ഞാലിക്കുട്ടിയും,രൌഫും ഒന്നുമല്ല മുഹമ്മദ്‌ കുട്ടിക്ക തന്നെയാ അത്..ആ ഉന്നക്കായ കൊണ്ടു വന്ന ബ്ലോഗ്ഗിണിയുടെ പേര് പറയൂന്നെ...

MOIDEEN ANGADIMUGAR said...

സത്യം പറഞ്ഞാൽ റൌഫിന്റെ അതേ ഛായ. ചോദിച്ചാൽ ഇക്ക ദേഷ്യം പിടിക്കരുത്. “റൌഫിന്റെ ആരായി വരും..?”

Nena Sidheek said...

ഫോട്ടോകള്‍ എല്ലാം കണ്ടു കുട്ടിക്കാ ഒരു മീറ്റ്‌ സ്റ്റാര്‍ ആയിരുന്നല്ലേ? അവിടെ അഭിപ്രായം എഴുതാന്‍ കോളം ഒന്നും കാണാത്തതിനാലാണ് ഇവിടെ കയറിയതു.

Mohamedkutty മുഹമ്മദുകുട്ടി said...

ഉന്നക്കായ കൊണ്ടു വന്ന ബ്ലോഗിണിയെ പരിചയമില്ലാത്തവര്‍ക്കായി ലിങ്കിതാ :- http://chattikkari.blogspot.com/ .പിന്നെ മുയ്തീനെ ആളെ സുയിപ്പാക്കരുത്.ഞാനെടുത്ത ഫോട്ടോകള്‍ കാണാന്‍ മുകളിലെ സ്ലൈഡ് ഷോ നോക്കിയാല്‍ മതിയല്ലോ.വിവരണം ഒഴിവാക്കിയതാ.

Mohamedkutty മുഹമ്മദുകുട്ടി said...

കൂടുതല്‍ വിവരണം ആഗ്രഹിക്കുന്നവര്‍ക്ക് സജിം തട്ടു മലയുടെ ഈ പോസ്റ്റ് നോക്കാം. http://easajim.blogspot.com

SHANAVAS said...

വിവരണം അസ്സലായി.ഞാന്‍ അടുത്ത് കണ്ടു പരിചയ പെട്ടതുകൊണ്ട് എനിക്ക് സംശയം ഒന്നും ഇല്ല.മുഹമ്മദ്‌ കുട്ടി തന്നെ.പുലി ആയിട്ടല്ലേ നടന്നത്?അപ്പോള്‍ കുറച്ചു പൂച്ചയെയും കണ്ടു അല്ലെ?എന്തായാലും ഒരു നല്ല അനുഭവം തന്നെ ആയിരുന്നു.

Ismail Chemmad said...

പോസ്റ്റ്‌ നന്നായി . ആശംസകള്‍

കൂതറHashimܓ said...

നല്ല ഒത്തു ചേരലില്‍ എത്താന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു
സ്ലൈഡില്‍ എല്ലാം കണ്ടു
നല്ലത്

kambarRm said...

ഹ..ഹ..
സജീവേട്ടൻ വരച്ചതാണു യഥാർത്ഥ രൂപം അല്ലേ..അപ്പോ പ്രൊഫൈലിൽ കാണുന്നത് മേക്കപ്പാണോ...കൊള്ളാം.

നല്ല വിവരണം ഇക്കാ...ചിരിക്കാനൊരു വകുപ്പായി, ഓർത്തിരിക്കാനും..
ആശംസകൾ

kambarRm said...

എവിടെ കുട്ടിക്കാ..
സ്ലൈഡ് ഷോ..എനിക്കൊന്നും കാണാൻ പറ്റുന്നില്ലല്ലോ..
we are sorry the slide is empty എന്നാണല്ലോ കാണിക്കുന്നേ...

“പോട്ടം കാണാൻ പൂതിയായിട്ട് ഇന്നലെ മുതൽ ഇടക്കിടക്ക് ഇബടെ വന്ന് കേറി നോക്കി കാലിലെ ചെരുപ്പ് തേഞ്ഞു..ഇയാളിതെബിടെ കൊണ്ട് വെച്ചിർക്കാ‍ാ...”

പട്ടേപ്പാടം റാംജി said...

ഈ സന്തോഷവിവരണം നന്നായി കുട്ടിക്കാ. സന്തോഷം വരികളിലൂടെ വായിച്ചെടുക്കാന്‍ കഴിഞ്ഞു.
ആ ചിത്രം വരയുടെ വീഡിയോ നന്നായിരുന്നു.

ധനലക്ഷ്മി പി. വി. said...

ഓണത്തിന്‍റെ ഇടയിലെന്ത ഒരു പുട്ട് കച്ചോടം എന്ന് വിചാരിച്ചു തലക്കെട്ട്‌ കണ്ടപ്പോ..ഹഹഹഹ..വിവരണം അസ്സലായി ...

Sidheek Thozhiyoor said...

ഫോട്ടോ ഇന്നലെത്തന്നെ കണ്ടിരുന്നു..ഈപോസ്റ്റ്‌ തലക്കെട്ട്‌ കണ്ടപ്പോള്‍ ഇലക്ഷന്‍ സംബന്ധി ആണെന്നുകരുതി വായന നീട്ടിവേച്ചതാണ് ..ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത് . യഥാര്‍ത്ഥ രൂപം ഇതുതന്നെയല്ലേ, പിന്നെന്താ ഒരു സംശയം?

വാഴക്കോടന്‍ ‍// vazhakodan said...

നിങ്ങളെ പരിചയപ്പെട്ടതിലും പെരുത്ത് സന്തോഷം!

Echmukutty said...

അവതരണം കേമായിട്ടുണ്ട്.

Unknown said...

വരയും ആ വരയെ കുറിച്ചുള്ള വരികളും ഗംഭീരം,