Monday, January 17, 2011

വീടു പണിയും അല്പം ഹൈ ടെക്കും!



വിവര സാങ്കേതിക വിദ്യ നമ്മുടെ നിത്യ ജീവിതത്തില്‍ എങ്ങിനെ ഉപയോഗിക്കാമെന്നതിനു ചില ഉദാഹരണങ്ങള്‍ ഇതാ.


വിവിധ ഘട്ടങ്ങള്‍
വയറിങ്ങും  കാണാം.
പുതിയതായി ഒരു വീട് നിര്‍മ്മിക്കാനുള്ള ആശയം മനസ്സില്‍ വന്നപ്പോള്‍ ഒരെഞ്ചിനീയറെ സമീപിക്കുന്നതിനു പകരം മനോരമക്കാരുടെ 2006 ലെ “വനിത വീട് ” എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പ്ലാന്‍ തിരഞ്ഞെടുത്തു. പക്ഷെ അതില്‍ കാണിച്ച റൂമുകള്‍ നേരെ തിരിച്ചാണ് എനിക്കു വേണ്ടിയിരുന്നത്.         ഉടനെ അതിലെ ഫോട്ടോയും പ്ലാനുകളും സ്കാന്‍ ചെയ്തു അതിന്റെ മിറര്‍ ഇമേജെടുത്തു         നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഫോട്ടോയും വീഡിയോ ക്ലിപ്പുകളും എടുത്തു വെച്ചു. വയറിങ്ങ് ചെയ്തപ്പോഴും ഓരോ ഭാഗവും പ്രത്യേകം ഫോട്ടോയെടുത്തു സൂക്ഷിച്ചു വെച്ചു. ഇനി എപ്പോഴെങ്കിലും ആവശ്യം വന്നാല്‍ സംശയം തീര്‍ക്കാമല്ലോ. അങ്ങിനെ പണി തീര്‍ത്ത വീടിന്റെ ഓരോ ഘട്ടത്തിലെയും നിര്‍മ്മാണം ഒന്നു കണ്ടു നോക്കിയാലോ?                                                                                            
                                                            ഇനി പണി പൂര്‍ത്തിയായ ശേഷമുള്ള വീഡിയോയും കാണുക.

                                                  വാല്‍ കഷ്ണം :- എന്റെ പക്കലുണ്ടായിരുന്ന നിക്കണ്‍ ഡിജിറ്റല്‍ ക്യാമറ ഇടക്കാലത്ത് വെച്ച് കേടായി. റിപ്പയര്‍ ചെയ്യാന്‍ പുതിയത്  വാങ്ങുന്ന കാശ് തന്നെ വരുമെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഈയിടെ ഓണ്‍ ലൈനില്‍ ഒരു 14 മെഗാ പിക്സള്‍ കൊടാക് ഈസി ഷെയര്‍ ഡിജിറ്റല്‍ ക്യാമറ വാങ്ങി. അങ്ങിനെയാണ് പുതിയ ഫോട്ടോയും വീഡിയോയും ചേര്‍ക്കാന്‍ കഴിഞ്ഞത്. അതിലും അല്പം ഹൈ ടെക് ഉണ്ടല്ലോ!
പുതിയ അല്പം ഫോട്ടോകള്‍ കൂടി ചേര്‍ക്കുന്നു.







                                                                                                        

52 comments:

Mohamedkutty മുഹമ്മദുകുട്ടി said...

പുതു വര്‍ഷത്തില്‍ ഒന്നും പോസ്റ്റാനില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു..!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ഹൈ ടെക് വീടുപണി തന്നെ ആരെയും ആശ്രയിക്കാതെ നടത്തിയതിൽ അഭിനന്ദനം കേട്ടൊ മുഹമ്മദ് ഭായ്.....

K@nn(())raan*خلي ولي said...

വായിക്കാതെ തേങ്ങ ഉടച്ചു പോകുന്നതിനെ അങ്ങേയറ്റം എതിര്‍ക്കുന്ന കുട്ടിക്കാന്റെ മൊട്ടത്തലയില്‍ ഇത് പൂര്‍ണമായി വായിച്ച് (?) ഒരു കൊട്ടത്തേങ്ങയും മാങ്ങയും ഉടച്ച് ഈ കമന്റു വീടിന്റെ പാലുകാച് കണ്ണൂരാന്‍ നിര്‍വഹിക്കുന്നു.

Happy Home.

Unknown said...

പുതിയ വീട്ടില്‍ വന്നപ്പോള്‍ ആരെയും കണ്ടില്ല.
മുകളിലെ സിറ്റവ്ടില്‍ അല്പനേരമിരുന്നു
ഞാനിങ്ങു പോന്നു..

ഒറ്റയ്ക്ക് പ്ലാന്‍ ചെയ്ത വീട് കൊള്ളാം മുഹമ്മദ്കുട്ടിക്കാ,
ഏതായാലും ഇതൊക്കെ ഇങ്ങനെ റിക്കാര്‍ഡാക്കി വെച്ചാല്‍ എപ്പോഴും കാണാലോ..

Unknown said...

ഇതു കലക്കി ട്ടോ!
എല്ലാരേം കൂടി ഒന്നു വിളിക്കീ..ന്ന്.
നുമ്മക്കൊന്നു കൂടാല്ലോ!

സാബിബാവ said...

ഞാന്‍ കണ്ട വീടയത് കൊണ്ട് ഒന്നും പറയുന്നില്ല അന്ന് കണ്ടപ്പോള്‍ തന്നെ ഇഷ്ട്ടായിരുന്നു
അടിച്ചു മാറിയ പ്ലാന്‍ അടിപൊളി

mayflowers said...

നമ്മള്‍ സ്വല്പം മനസ്സ് വെച്ചാല്‍ വീടുപണിയില്‍ ഒരുപാട് അമിതച്ച്ചിലവ് കുറക്കാന്‍ പറ്റും.എന്റെ വീടിന്റെ നിര്‍മാണത്തില്‍ എനിക്കും അനല്‍പ്പമായ പങ്കുണ്ടായിരുന്നു.
ഏതായാലും താങ്കളുടെ രീതി അനുകരണീയം തന്നെ.
വീഡിയോ കണ്ടിട്ടില്ല കേട്ടോ.

കുഞ്ഞൂസ് (Kunjuss) said...

വീടിന്റെ ഫോട്ടോ നേരത്തേ കിട്ടീയിരുന്നെങ്കിലും മാസ്റ്റർപ്ലാൻ ഇപ്പോഴാണ് കാണുന്നത്.
നന്നായിരിക്കുന്നു ഇക്കാ...അഭിനന്ദനങ്ങൾ!

ആളവന്‍താന്‍ said...

ങ്ങള് കൊള്ളാല്ലോ ഇക്കാ... ആളു കാണുന്ന പോലെ അല്ല അല്ലെ....ഇത് ഇനി നമ്മളും ഒന്ന് പരീക്ഷിക്കട്ടെ...

കുസുമം ആര്‍ പുന്നപ്ര said...

നിങ്ങളു ചെലവില്ലാതെ ഒരു പ്ലാനൊപ്പിച്ചു,വലിയ ചെലവിലൊരു കലക്കന്‍ വീടു വെച്ചു. മണ്ണിനൊക്കെ ഇപ്പം എന്താവില.. നല്ല വീട്..പാലുകാച്ചൊക്കെ കഴിഞ്ഞൊ?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കൊള്ളാം, നന്നായിരിക്കുന്നു കുട്ടിക്കാ. വിവരങ്ങളും‌ വിശേഷങ്ങളും പങ്കുവെച്ചതിൽ സന്തോഷം. ആശംസകൾ

Akbar said...

പ്ലാനിനും ടിസൈനിങ്ങിനുമുള്ള പണം അങ്ങിനെ ലാഭിച്ചു അല്ലെ കുട്ടിക്കാ. എല്ലാവര്ക്കും മാതൃകയാക്കാവുന്ന രീതി. പുതിയ വീട്ടില്‍ ഐശ്വര്യാ പൂര്‍ണമായ ജീവിതം ആശംസിക്കുന്നു. ഒപ്പം ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.

Ismail Chemmad said...

വീട്ടിനും വീട്ടുകാരനും ആശംസകള്‍

Unknown said...

നല്ല വീട്..ഒന്നു കണാൻ വരണം.നമ്മൾ അടുത്താണ്...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അപ്പൊ ..പ്ലാന്‍ വരപ്പിക്കേണ്ട ചെലവു ലാഭം!
ആരെയും അറിയിക്കാതെ 'വീടിരിക്കല്‍' നടത്തിയതിയപ്പോള്‍ പിന്നേം ലാഭം!
കുട്ടിക്കാന്റെ പുസ്തകത്തില്‍ ലാഭത്തിന്റെ കണക്കുകള്‍ ഇനിയും ബാക്കി....

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കൊള്ളാം.ഇങ്ങളെ സമ്മയ്ച്ചിക്ക്ണ്...



പോസ്റ്റുകള്‍ വരുന്ന വഴിയേ..

Jishad Cronic said...

പുലി തന്നെ ഒരു സംശയവും ഇല്ല ...

ഹംസ said...

കാണാന്‍ ഞാന്‍ നേരില്‍ വരുന്നുണ്ട് ഉടനെ തന്നെ

Kadalass said...

കുട്ടിക്കാ വീട് മനോഹരം..... നേരിട്ടുകാണണമെന്നുണ്ടു.... പക്ഷെ ഇപ്പൊ കഴിയില്ലല്ലൊ.... പിന്നെ ചെലവെത്രവന്നു എന്നു കണ്ടില്ലല്ലൊ (ഞാന്‍ കാണാതെ പോയതാണൊ?)
എല്ലാം പകര്‍ത്തിവെച്ചിട്ടുണ്ടല്ലെ.....

മനോഹരമായ വീട്ടില്‍ ഐശ്വര്യപൂര്‍ണ്ണമായ ജീവിതം ആശംസിക്കുന്നു......

Mohamedkutty മുഹമ്മദുകുട്ടി said...

ഇസ്മയിലേ, ഈ കുട്ടിക്കാനെ തോല്പിക്കാന്‍ നോക്കണ്ട മക്കളേ!

Nena Sidheek said...

അയ്യോ ..ഞങ്ങടെ വീടുപണി തുടങ്ങും മുമ്പ് ഇത് അറിഞ്ഞിരുന്നെങ്കില്‍ കാശെത്ര ലാഭമായേനെ..

വര്‍ഷിണി* വിനോദിനി said...

അഭിനന്ദനങ്ങള്‍...കൌതുകം തോന്നുന്നൂ ഇക്കയുടെ പ്ലാനിങ്ങുകള്‍ കണ്ടിട്ട്..

വാഴക്കോടന്‍ ‍// vazhakodan said...

വീട്ടിനും വീട്ടുകാരനും ആശംസകള്‍

എന്‍.പി മുനീര്‍ said...

കുട്ടിക്ക പോസ്റ്റില്‍ വീണ്ടും മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമായ കാര്യം ഏറ്റെടുത്തു..
ആശംസ്കള്‍ കുട്ടിക്കാ

Unknown said...

........ആശയവും ആവിഷ്കാരവും എനിക്ക് പിടിച്ചു, ,മേലിലും പ്രതീക്ഷിക്കുന്നു...

കൂതറHashimܓ said...

:)
നല്ല വീട്.
(വീട് പണി കണ്ടില്ലാ.. നെറ്റ് സ്ലോ ആണ്. പണിത വീട് നേരില്‍ കണ്ടതാണല്ലോ)

Unknown said...

ഇക്കാ...
അഭിനന്ദനങ്ങള്‍....അവിടെവരെ വന്ന് കാണാന്‍ കഴിയാഞ്ഞതില്‍ അതിയായ ഖേദമുണ്ട്.

Unknown said...

കുട്ടിക്കാന്റെ ടെക്നിക്കുകള്‍ കൊള്ളാം, ലാഭം പലവിധം.

പുതിയവീട്ടില്‍ എന്നും സന്തോഷം അലതല്ലട്ടെ എന്നാശംസ.

ഈ ബ്ലോഗുവീട്ടിലെ പുതിയ വിക്രസ്‌ കൊല്ലം ട്ടോ (പേര് ചോദിക്കുന്ന പരിപാടി). മൊത്തത്തില്‍ ഒരു ഹൈടെക്‌ ആണ് കുട്ടിക്ക!

ആശംസകള്‍.

TPShukooR said...

എല്ലാ കാര്യത്തിലും പുലി.. മുമ്പേ പറന്ന പക്ഷി എന്ന് ഞാന്‍ വിശേഷിപ്പിക്കട്ടെ.

Mohamedkutty മുഹമ്മദുകുട്ടി said...

ഒരു കാലി ചായ പോലും കഴിക്കാന്‍ നില്‍ക്കാതെ എന്റെ വീടു സന്ദര്‍ശിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി!

Sureshkumar Punjhayil said...

Snehamulla Veedu...!

Manoharam, Ashamsakal...!!!

Sidheek Thozhiyoor said...

ശ്ശൊ.ഇങ്ങിനെ പറ്റുമായിരുന്നു അല്ലെ മോമുട്ടിക്കാ ..നിങ്ങള് ശെരിക്കും ഒരു ഹൈടെക്ക് മനുഷ്യന്‍ തന്നെ ..സമ്മതിച്ചു ..

mini//മിനി said...

വളരെ നന്നായിരിക്കുന്നു, ആശംസകൾ.

രമേശ്‌ അരൂര്‍ said...

കൊള്ളാം ഈ വീട്ടു വിശേഷം ...വീഡിയോയില്‍ എടുത്തത് കൊണ്ടാണോ ഇത് ഹൈടെക് ആയതു !!!!!!!!!!

Unknown said...

nte rabbe...ingal oru sambhavalla....oru prasthanaanu nte mymuttikaaa.....ummmmaaa....

Anonymous said...

ഈപ്പോളാ ഇവിടം വരെ വന്നത് തിർക്കായിരുന്നു .. വീടു കണ്ടു ഇഷ്ട്ടായി... ഇതൊക്കെ ഇങ്ങനെ വീഡിയോ പിടിച്ചുവെക്കാനും വേണം ഒരു മനസ്സ് ... സമ്മതിച്ചിരിക്കുന്നു...

മൻസൂർ കുഴിപ്പുറം said...

കലക്കി മാഷേ ....... വീട് നന്നായിട്ടുണ്ട് .........വീടിന്‍റെ പണി തുടക്കം മുതലേ എടുത്ത് വെച്ചിട്ടുണ്ടല്ലോ ......അതാണ് അതാണ് മുഹമ്മദ്‌ കുട്ടിക്ക.....സമ്മതിച്ചിരിക്കുന്നു

ഉനൈസ് said...

ഇജ്ജ്‌ ഒരു സംഭവം തന്നെ,ഇക്ക ഇവിടെങ്ങും ജനിക്കണ്ട ആളല്ല അങ്ങ് കാലിഫോര്‍ണിയയില്‍ ജനിക്കണ്ട ആളാ.....

അനീസ said...

കൊള്ളാലോ ഫുദ്ധി, പ്ലാന്‍ വരക്കനുന്ടെങ്കില്‍ ഇനി അങ്ങോട്ട്‌ വരാം, ഫ്രീ ആയി വരച്ചു തരില്ലേ

ഹാപ്പി ബാച്ചിലേഴ്സ് said...

കുട്ടിയ്ക്കാ വരാൻ വൈകി. ഇപ്പൊ വീട് പണി കഴിഞ്ഞ് കാണുമല്ലേ?? ഒരു ദുഫായ് ടൂർ ഉണ്ടായിരുന്നു.. അതാ വൈകിയത്.

Sulfikar Manalvayal said...

ഈ കുട്ടിക്കായെ കൊണ്ട് തോറ്റു.
ഓരോ പുതിയ പരിപാടികളും കൊണ്ട് വരും.
നന്നായി രണ്ട് വീഡിയോ കണ്ടു. ഇത്തരം നല്ല സംരംഭങ്ങള്‍ ഇനിയും വരട്ടെ.

Unknown said...

പുതിയ ഫോട്ടോകളും വീഡിയോകളും കണ്ടു.
നന്നായിരിക്കുന്നു.
എന്നാലും ഇതൊക്കെ സമയാസമയങ്ങളില്‍ ഫോട്ടോ എടുത്തു വെക്കുക എന്നത് അഭിനന്ദനാര്‍ഹം തന്നെ.

M. Ashraf said...

എല്ലാം യഥാസമയം ചിത്രങ്ങളും വിഡിയോയും ആക്കിയല്ലോ. െൈഹടെക് കുട്ടി തന്നെ. സമ്മതിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

photo kandu. veedupani nadakkatte

aboothi:അബൂതി said...

സകല സൌഭാഗ്യങ്ങലോടെയും ദീര്‍ഘയുസോടെയും മനസ്സമാധാനത്തോടെയും ആ വീട്ടില്‍ താമസിക്കാന്‍ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ..

റശീദ് പുന്നശ്ശേരി said...

കുട്ടി ഇക്കാന്റെ കഷണ്ടി വെറുതെ അല്ല ഇങ്ങനെ കയറിയത്
ഇമ്മാതിരി ഏര്‍പ്പാടല്ലേ
ആശംസകള്‍

മാണിക്യം said...

അഭിനന്ദനങ്ങള്‍..!!
ഹായ്‌ കൊള്ളാല്ലോ വീട് !!
അതേയ് ഇങ്ങനെ കണ്ടാല്‍ ശരിയാവില്ല.
ഞാന്‍ വരുന്നു ഒന്ന് നേരില്‍ കാണാന്‍ എന്തേയ്?

നെയ്ച്ചോറും കൊയിപോരിച്ചതും ഉണ്ടാവുല്ലോ അല്ലെ?

SHANAVAS said...

എത്താന്‍ വൈകിപ്പോയി.. അല്പം പായസം എനിക്ക് കൂടി .. അല്ല, നിങ്ങള്‍ ആര്‍ക്കും ചായ പോലും കൊടുക്കാതെ പണി പറ്റിച്ചില്ലേ?? ഒരിക്കല്‍ വരാം.. ആശംസകളോടെ,

kochumol(കുങ്കുമം) said...

വൈകിയാണെലും അറിഞ്ഞ ഉടന്‍ ഓടി എത്തി ഇവിടെത്തിയപ്പോളോ ഒക്കെ കഴിഞ്ഞു ...ഇനി ഷാനവാസിക്കാ പറഞ്ഞപോലെ ഇത്തിരി പായസം എനിക്കൂടെ താ കുട്ടിക്കാ ...:))

Mohamedkutty മുഹമ്മദുകുട്ടി said...

ഫോട്ടോകളൊക്കെ വീണ്ടും ചേര്‍ത്തു.വഴി അന്വേഷിച്ച് ഇവിടെ എത്തിയാല്‍ ചായ കുടിച്ചു പോകാം.ഇനി ഏതായാലും നോമ്പു കാലം കഴിഞ്ഞു മതി.

moideen cherur said...

തലേല് നല്ലോണം ഉള്ള കൂട്ടാത്തിലാണ് കുട്ടിക്കാ...
ദൈവം അനുഗ്രഹിക്കട്ടെ...
ഒരു കാലിച്ചായപോലും കിട്ടില്ലേലും വിഷമല്ല്യട്ടോ...ഇതൊക്കെ കണ്ടുതന്നെ
മനസ് നിറഞ്ഞു...

Mohamedkutty മുഹമ്മദുകുട്ടി said...

പക്ഷെ തലക്കു പുറത്തെല്ലാം ശൂന്യമാണല്ലോ....മുയ്തീനെ.?