പുതിയതായി പണി തീര്‍ത്തു താമസം തുടങ്ങിയ വീട്ടിന്റെ കോണിയുടെ ഹാന്‍ഡ് റെയില്‍ പിടിപ്പിക്കാന്‍ പണിക്കാരുടെ ഗ്രൈന്ററിന്റെയും അടുക്കളയില്‍ ശ്രീമതിയുടെ മിക്സിയുടെയും ബഹളത്തിനിടയിലാണ് മൊബൈലടിച്ചത്.
അങ്ങേത്തലക്കല്‍ ബ്ലോഗര്‍ സാബിബാവ. മുഖവുര കഴിഞ്ഞു വേഗം ശ്രീമതിക്കു കൊടുത്തു.അവള്‍ക്കറിയാം അങ്ങേത്തലക്കല്‍ സാബിയാണെന്നു. സാധാരണ ക്ഷേമാന്വേഷണവും കുശലവും കഴിഞ്ഞപ്പോഴേക്കും മുറ്റത്തൊരു മാരുതിയില്‍ സാക്ഷാല്‍ കൂതറ ഹാഷിം!
അവനും ചെവിയില്‍ ഫോണും പിടിച്ചാണ് വണ്ടിയില്‍ നിന്നിറങ്ങിയത്.
ഇതെന്തൊരു മറിമായം!. എല്ലാവരും കൂടി എന്തിനുള്ള പുറപ്പാടാണ്?. അവന് ബ്ലോഗര്‍ ഹംസയുമായി സംസാരിക്കുന്നു. പെട്ടെന്നു ഒന്നും പറയാതെ ഹാഷിം ഫോണ്‍ എനിക്കു തന്നു . ആരാണെന്നു പറഞ്ഞില്ല. ഞാനുടനെ സാബിയുടെ കാളുള്ള എന്റെ ഫോണ്‍ ഹാഷിമിനു കൈമാറി.
“ആരാണെന്നു മനസ്സിലായോ?”
“ഇസ്മയിലാണോ”,എന്റെ ചോദ്യം.
“ഞാന്‍ ഹംസയാ.” അപ്പോ, ഇതെല്ലാവരും കൂടി അറിഞ്ഞു കൊണ്ടുള്ള കളിയാ.
ഞാനുടനെ ഹാഷിമിന്റെ ഫോണ്‍ തിരിയെ കൊടുത്തു എന്റെ ഫോണില്‍ സാബിയുമായി സംസാരിക്കാന്‍ തുടങ്ങി.
അപ്പോഴേക്കും ഹാഷിമിന്റെ ഫോണില്‍ ഹംസ തിരക്കു കൂട്ടുന്നു.
ഹാഷിം കൊണ്ടു വന്ന “മൌനത്തിനപ്പുറത്തേക്ക്..” എന്ന പുസ്തകത്തെ പറ്റി പറയാനാണ് ഹംസക്ക് തിടുക്കം.
28 ബ്ലോഗര്‍മാരുടെ തിരഞ്ഞെടുത്ത 28 കഥകളില്‍ ഹംസയുടെ കഥയുമുണ്ട്.
എന്റെ രണ്ടു ചെവിയിലും ഓരോ മൊബൈല്‍!. പക്ഷെ എങ്ങിനെ സംസാരിക്കും. ആകെ വിഷമത്തിലായി.
അതിനിടയില്‍ ശ്രീമതിയുടെ വക: “നിങ്ങളെന്താ, വന്ന ആളിനോട് ഇരിക്കാന്‍ പോലും പറയാതെ എല്ലാവരും ഫോണില്‍?”.
എങ്ങിനെയൊക്കെയോ ഒരു വിധം ആ മൊബൈല്‍ ബ്ലോഗര്‍ കോണ്‍ഫറന്‍സ് മതിയാക്കി.
ഞാനാണെങ്കില്‍ മരുമകന് തന്ന എല്‍.സി.ഡി ടീവി ചുമരില്‍ പിടിപ്പിക്കാന്‍ പുറത്തേയ്ക്ക് പോകുന്ന പണിക്കാരന് മുഖേന അതിനുള്ള ബോള്‍ട്ടും നട്ടും സംഘടിപ്പിക്കാനുള്ള തിരക്കിലും.
ചുരുക്കി പറഞ്ഞാല്‍ കുറച്ചു നേരം നമ്മളെ ഒന്നു ബേജാറാക്കി “ടാങ്ക്” കലക്കിയ മഞ്ഞ വെള്ളവും കുടിച്ചു “കൂതറ” അടുത്ത ബ്ലോഗറുടെ വീടും നോക്കി യാത്രയായി. ഊണിനു സാബിയുടെ വീട്ടിലാണത്രെ, അവളുടെ ഉമ്മ ചോറും റെഡിയാക്കി കാത്തിരിക്കുന്നുവത്രെ!. സൌദിയില്‍ നിന്നും സാബിയുടെ ഓര്‍ഡറാണ്,ഹാഷിമിനെ സല്ക്കരിക്കാന്!
എന്നാലും ഈ ബ്ലോഗര്‍മാരും ടെക്നോളജിയും!. ഇന്റര്‍നെറ്റ് ഫോണ്‍ നിന്നാലറിയാം ഇവരുടെ കളി!
45 comments:
എന്റെ കുട്ടിക്കാ ഞാന്‍ കരുതിയതാ പണി പറ്റിക്കും എന്ന് അത് നടന്നു .
നാളെ തൊട്ട് ഓരോ ബ്ലോഗേര്‍സും അങ്ങോട്ടു ഒഴുകട്ടെ ..ഓരോദിവസവും പോസ്റ്റ് ആക്കാലോ
പിന്നെ കുട്ടിക്കയും ഒരു ബെര്ളിച്ചനാകും ഹഹ
ഇനിയുള്ള എന്റെ ചുവടുകള്‍ സൂക്ഷിച്ചു തന്നെ ...
പരീക്ഷ കഴിഞ്ഞ് അവിടാ വന്നത് ഹാഷിംക്ക.
ഹൌ ഈ പത്രക്കാരെ കൊണ്ട് ഞാന്‍ തോറ്റൂ,, ഒന്നിറങ്ങിയാല്‍ അത് പത്രത്തിലാക്കുമല്ലോ... ഹോ.. ( മാന്നാര്‍ മത്തായി സ്പീക്കിങ്ങ് .. ജനാര്ദനന് )
എന്റെ കുട്ടിക്ക അതുപോലെ ഒന്നു വിളിച്ചപ്പൊഴേക്കും അത് പോസ്റ്റാക്കിയോ... ശ്ശോ,,,, കൂതുമോന്‍ ഇക്കാടെ വീട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ തുടങ്ങിയ സംസാരമാ ,, വില്ലേജ് ഓഫീസിനു മുന്നില്‍ നിന്നും വഴി ചോദിക്കുമ്പോഴെല്ലാം എന്നെ ലൈനില്‍ നിര്‍ത്തിയായിരുന്നു. ( പക്ഷെ നാട്ടുകാര്‍ ഒന്നും ബ്ലോഗര്‍ മുഹമ്മദ്കുട്ടിക്കാനെ അറിയുന്നില്ല എന്ന് എനിക്ക് മനസ്സിലായി അവരെല്ലാം ഏതോ ഒരു ബാവക്കയല്ലെ എന്നാണ് ചോദിക്കുന്നത് അത് നിങ്ങളെ ഇരട്ട പേരാണ് അല്ലെ... ഹിഹി)
വൈകുന്നേരം കൂതു ബ്ലോഗര്‍ കമ്പറിന്റെ വീട്ടിലാ അവിടെ കൊട്ടോട്ടിയും ,കമ്പറും, നൌഷാദും അവനും കൂടി ബ്ലോഗ് മീറ്റ് നടത്തുവാ... പിന്നെ കുറെ കഴിഞ്ഞു കൊട്ടോട്ടി പറയുന്നു ഇന്ന് കൂതറ കൊട്ടോട്ടിയെ മുടിപ്പിക്കാന്‍ അവിടെ നിന്നു എന്ന് ...
ഈ ഫോട്ടോ ആല്‍ബം ishtappettu ..
അവിടെ (തൃശൂർ) സാഹിത്യ അക്കാദമി വക ബ്ലോഗ് ശില്പശാലയുണ്ടെന്ന് പത്രവാർത്ത കണ്ടു. പോകുന്നുണ്ടോ?
പിന്നെ ഒരു കഥ എന്റേതും ‘മൌനത്തിനപ്പുറത്തേക്ക്’ ഉണ്ട്, വായിച്ചത് ആയിരിക്കും.
ഈ ബ്ലോഗർമാരുടെ ലോകം അവർക്ക്മാത്രം സ്വന്തം. മറ്റുള്ളവർക്ക് അറിയില്ല.
എന്താ ആകെ ഒരു ‘ബളഹം’..! ഗ്രൈന്റെറും മിക്സിയും ഒച്ചയുണ്ടാക്ക്ണത് പോരാഞ്ഞ് ഈ കൂതേട്ടനും,സാബീത്തയും ഒപ്പം ഹംസാക്കയും..!
ഇതൊക്കേം,ഗൂഗ്ളമ്മാവന്റെ ഔദാര്യം ഒന്ന് കൊണ്ട് മാത്രം..!!
കൂതേട്ടന് ആ പാവം കൊട്ടോട്ടിയെ വെറ്തെ വിടാര്‍ന്നു..ആ കൂതറ കണ്ണൂര്‍ക്ക് വരട്ടെ,സല്‍ക്കരിച്ച് വീര്‍പ്പ് മുട്ടിച്ചേക്കാം.ഹ്ഹാ!
മുഹമ്മദ് കുട്ടിക്കാ,അപ്പോള്‍ പാലുകാച്ചലിനു ഞങ്ങളെയും ക്ഷണിക്കാന്‍ മറക്കല്ലേ...
ഇക്കാ ഞാന്‍ ഇപ്പോള്‍ കൂതറയെ വിളിച്ചു..
അവന് കൊണ്ടോട്ടിയുടെ വീട്ടില്‍ നിന്നും അപ്പവും മുട്ടക്കറിയും കഴിക്കുവാന്ന് ......
കൊണ്ടോട്ടിയും ആയി ഇതുവരെ ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലായിരുന്നു.. ഇന്ന് അവരെയും പരിജയപെട്ടു...
കൂതറ അടുത്തു തന്നെ കോഴിക്കോട് വരുന്നുണ്ടെന്നു പറഞ്ഞു...
അപ്പോള്‍ ഒരു വീട്പാര്ക്കല് ക്ഷണം ഉറപ്പായി...പക്ഷെ ഗിഫ്റ്റ് പ്രതീക്ഷിക്കണ്ട..
ഡഗാ..ഡഗാ...
ഇനി ബാക്കി ഞാൻ പറയാം..
അവിടുന്ന് മാരുതിത്തേരിൽ ഇറങ്ങിയ കൂതു മോൻ കൊട്ടോട്ടിയുടെ കൂടെയെത്തി, പിന്നീട് എങ്ങാണ്ടൊക്കെയോ ചുറ്റിക്കറങ്ങി ദേണ്ടേ...
അതേ മൊബൈൽ ഫോണും ചെവിയിൽ ഫിറ്റ് ചെയ്ത് എന്റെയടുത്തെത്തി,എന്റെ വീട്ടിലേക്കുള്ള വഴിമധ്യേ നൌഷാദ് ജി,ഡി എന്ന ബ്ലോഗറുടെ വീട്ടിൽ കയറി,.നല്ല ഒന്നാന്തരം ടാങ്ക് കലങ്ങിയ വെള്ളം കുടിച്ചു,അപ്പോഴും ഫോണ്‍ ചെവിയിൽ തന്നെ,. പിന്നെ വിശദമായ ചർച്ചകൾ ,
ഇതിനിടയിൽ ണീം..ണീം.. വീണ്ടും ഹംസക്കാ ഫോണിൽ , സൌദീന്ന്, ഇങ്ങേരുടെ തറവാട് സ്വത്താണാവോ സൌദി ടെലികോം കമ്പനി,എന്റെമ്മൊ.
എന്നോട് പെട്ടെന്ന് വീട്ടിൽ പോവാൻ,,. കല്ല്യാണം കഴിഞ്ഞിട്ട് മൂന്നാമത്തെ ദിവസമാണേ.,ഞാൻ ഉഷാറായി,
അമ്പടാ..ഞങ്ങളു വിട്ടത് തന്നെ, മൂന്ന് മണി വരെ നമുക്ക് ഇവിടെ സംസാരിച്ചോണ്ട് ഇരിക്കാം ,അല്ലെങ്കിൽ നമുക്കിന്ന് കമ്പറിന്റെ വീട്ടിൽ തങ്ങിയാലോ.., ചങ്കിൽ കൊള്ളുന്ന കമന്റെ കൊട്ടോട്ടിയുടെ വഹ, ഈശ്വരാ.
ഇടക്ക് നൌഷാദ് ക്യാമറയെടുത്ത് ഈ മീറ്റ് ഒപ്പിയെടുക്കാൻ നോക്കിയെപ്പോ ..
പറ്റില്ലാത്രേ...കൂതുമോൻ, ഇങ്ങേർകെന്താ ക്യാമറ ഇത്ര അലർജിയാണോ..
ദേ കൂതുമോനു വീണ്ടും കോൾ, ( വന്നതോ വരുത്തിയതോ...ആ )
അതും പിടിച്ച് ക്യാമറ ഫ്രെയിമിൽ നിന്നും പുറത്തേക്ക്,
ഞാനും കൊട്ടോട്ടിയും ഗമയിൽ ഫോട്ടോക്ക് പോസ് ചെയ്തു,
അങ്ങനെ അവിടെ നിന്നും ഇറങ്ങി നേരെ മൈ ഹൌസിലേക്ക്, പുഴുങ്ങിയ പഴവും റൈസ് വറുത്തതും കൂട്ടി ചായ കഴിപ്പിച്ച് വീട്ടുകാരെയും എന്റെ പുതുപെണ്ണിനെയും പരിചയപ്പെടുത്തി ശടേന്ന് പുറത്തിറക്കി, (വല്ലാണ്ട് വെച്ചോണ്ടിരിക്കാൻ പറ്റിയ സൈസല്ല രണ്ടും )
പിന്നെ കൊട്ടോട്ടിയുടെ സ്റ്റോറികൾ കേട്ട് (അതോ കത്തിയോ..?) മാരുതിത്തേരിൽ മൂവർ സംഘം മലപ്പുറത്ത് ഹോട്ടൽ ഡലീഷ്യയിലേക്ക്,
ഞങ്ങൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത മൂന്നാളുകളുടെ ഭൌതികശരീരങ്ങൾ അൽഫാമെന്നും ,കുഞ്ചിക്കോഴി ഫ്രൈ എന്നൊക്കെ പേരായി ഞങ്ങളുടെ മുന്നിൽ നിരന്നു, ഒപ്പം ചപ്പാത്തിയും, കാലിൽ തൊട്ട് വന്ദിച്ച് പ്രാർത്ഥനായോടെ ആത്മാവിനു നിത്യശാന്തി നേർന്ന് കൊണ്ട് അവയെ ഞങ്ങൾ സംസ്കരിച്ചു,.
കണ്ണ് കണ്ടപ്പോ എന്റെ ബില്ല് തള്ളി. ഛേ,,തെറ്റി, ബില്ല് കണ്ടപ്പോ എന്റെ കണ്ണ് തള്ളി, ആ പോട്ട്, ഇല്ലെങ്കിൽ ഇവന്മാരു ഇന്ന് എന്റെ വീട്ടിൽ കിടന്നാലോ..എന്റെ മൂന്നാമത്തെ രാത്രി, ഹണിമൂൺ,എല്ലാം സ്വാഹയായേനേ...
ഒടുവിൽ
തിരിച്ച് എന്നെ എന്റെ നാട്ടിൽകൊണ്ടാക്കി ഞങ്ങൾ യാത്ര പറഞ്ഞ് പിരിഞ്ഞു,
വളരെ സന്തോഷകരമായ ഒരു ബ്ലോഗ് മീറ്റും ഈറ്റും.
( ഇനി ഒന്ന് വിളിച്ച് നോക്കട്ടെ, എവിടെ എത്തിയോ, ആവോ..)
വായിച്ചു, (സ്മൈലി).
കമ്പര്‍ പറഞ്ഞു.
>>>റൈസ് വറുത്തതും കൂട്ടി ചായ കഴിപ്പിച്ച് <<<
ഇത് പച്ചമലയാളത്തില്‍ അരിവറുത്തതും കട്ടന്‍ചായയും എന്നല്ലെ പറയുക ? പാവം കൂതുമോന്‍ കാടും മലയും കടന്ന് നിന്റെ അടുത്തെത്തിയിട്ട് കൊടുത്ത വിരുന്ന് ഇതായിരുന്നോ കഷ്ടം കമ്പറേ കഷ്ടം ... :)
അതിനൊക്കെ നമ്മുടെ മുഹമ്മദ്കുട്ടിക്ക പച്ചവെള്ളം കൊടുക്കാതെ വിട്ടു :)
കൊട്ടോട്ടി രാത്രി ബിരിയാണി ഉണ്ടാക്കാന്‍ ബീഫിനു വേണ്ടി പരക്കം പായുകയായിരുന്നു നാട്ടിലൂടെ എന്ന് അറിയാന്‍ കഴിഞ്ഞു... പാവം കൊട്ടോട്ടി..
ഈ ബ്ലോഗര്മാരെകൊണ്ട് തോറ്റു!
ബൂലോഗത്തിന്റെ ഒരു ശക്തിയെ!!!!!!!! ബ്ലോഗർമ്മാരുടെ ഒരു ആർത്തിയെ....
എന്തരോ എന്തോ.
ശരിയാ ലവന്മാരെ കൊണ്ട് തോറ്റു.
ഓ ടോ:
കുട്ടിയ്ക്കാ, ഈ പോസ്റ്റ് എഴുതാന്‍ ഹംസക്കാ എന്തരാണ് ഓഫര്‍ ചെയ്തത്? ഹി ഹി
ഈ ബ്ലോഗ്ഗര്‍മാരുടെ ഓരോ സൂത്രങ്ങളേ..കുട്ടിക്കാനെ ഞെട്ടിക്കാന്‍ മാത്രം വളര്‍ന്നു അല്ലേ..
ഇതൊക്കെ സംഭവിച്ചത് തന്നെയാണോ?
ആരുടെയൊക്കെ കഥയാണെന്നു പറഞ്ഞി ല്ലല്ലോ..ഔ..ഇങ്ങനെയും ഒക്കെ ഈ ബൂലോകത്ത് നടക്കുന്നുണ്ടല്ലേ.
നിങ്ങളവിടെ തിന്നും കുടിച്ചും നടക്കുന്നത് കേട്ടിട്ട് കൊതിയാവുന്നു..!!
ഹോ... നിങ്ങളെല്ലാം വലിയ കമ്പനിയാണല്ലേ. എനിക്കതൊന്നും അറിയില്ലായിരുന്നു. :)
ഉമ്മുഅമ്മാർ > അമ്മാറിന്റെ ഉമ്മാക്ക് ചെക്കന്മാര് എന്റെയടുത്ത് വരുന്നത് അസൂയയാണോ?,ആര്‍ത്തി എന്നൊക്കെ പറയാന്‍.പിന്നെ ഹംസ ,സാബി എന്നിവരൊക്കെ എപ്പോഴും വിളിക്കുന്നവരല്ലെ.പിന്നെ കവിതയെഴുതാന്‍ വശമില്ലാത്തതിന്നല് ഞാനൊരു കുറിപ്പെഴുതി എന്നു മാത്രം.ഇല്ലെങ്കില്‍ ഒരു ഓട്ടന്‍ തുള്ളല്‍ തന്നെ എഴുതുമായിരുന്നു.
jazmikkutty > പാലൊക്കെ ആരോടും മിണ്ടാതെ കാച്ചി കുടിച്ചല്ലോ മോളേ!
ജിത്തു > കൊണ്ടോട്ടിയല്ല, കൊട്ടോട്ടോട്ടി.{ചിലര്‍ കൊട്ടു വടി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്!)
ജിഷാദ് > ഇനി അതു നടപ്പില്ല മോനെ, നാട്ടില്‍ വരുമ്പോള്‍ കാണാന്‍ വാ.
കമ്പര്‍ > അരു വറുത്തതും കട്ടന്‍ ചായയും കൊടുത്തിട്ട് പോവാഞ്ഞിട്ടാണോ മലപ്പുറത്ത് കൊണ്ടു പോയി “നാശമാക്കിയത്”
“കൊട്ടോട്ടോട്ടി” യല്ല ജിത്തു കൊട്ടോട്ടി. “ട്ട”എഴുതിയപ്പോള്‍ ഒരെണ്ണം കൂടിപ്പോയി.ഇനി കമന്റിലെ അക്ഷരത്തെറ്റിന്റെ ഫോട്ടസ്റ്റാറ്റെടുത്ത് മറ്റുള്ളവര്ക്കയക്കാനും ആളു കാണും!.ഈ ബൂലോകം മഹാ പെശകാ, സൂക്ഷിക്കണം.
ആർത്തി എന്ന് എഴുതിയത് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ സോറി .. എനിക്കെന്തിനു അസൂയ കുഞ്ചിക്കോഴി ഫ്രൈ എന്നൊക്കെ പേരായി ഞങ്ങളുടെ മുന്നിൽ നിരന്നു, ഒപ്പം ചപ്പാത്തിയും, കാലിൽ തൊട്ട് വന്ദിച്ച് പ്രാർത്ഥനായോടെ ആത്മാവിനു നിത്യശാന്തി നേർന്ന് കൊണ്ട് അവയെ ഞങ്ങൾ സംസ്കരിച്ചു,.
കണ്ണ് കണ്ടപ്പോ എന്റെ ബില്ല് തള്ളി. ഛേ,,തെറ്റി, ബില്ല് കണ്ടപ്പോ എന്റെ കണ്ണ് തള്ളി പിന്നെ സാബിയുടെ വീട്ടിൽ ഉച്ച ഭക്ഷണം ഇതൊക്കെ കണ്ടപ്പോൾ എനിക്കിത് കിട്ടിയില്ലല്ലോ എന്ന സങ്കടം കൊണ്ട് എഴുതി പോയത അതിൽ എന്തെങ്കിലും അപാകത തോന്നിയെങ്കിൽ അങ്ങു ക്ഷമിച്ചേരെ..
എല്ലാരും ഉണ്ടല്ലോ...
എടാ കൂതറേ.... അയ്യോ ഇക്കയെ അല്ല; കൂതറയെ തന്നാ....!!
പോസ്റ്റിനെ പരാമര്‍ശിക്കാതെ കമന്റിനു കമന്റുന്നവര്‍ ഏത് കമന്റിനുള്ള മറുപടിയാണെന്ന് പേരെടുത്തു പറഞ്ഞിരുന്നു എങ്കില്‍ ചുമ്മാ തെറ്റിദ്ധാരണകള്‍ ഒഴിവാകും :)
@ ഹാപ്പി ബാച്ചി....
പഹയന്മാരെ നിങ്ങള്‍ അത് കണ്ടു പിടിച്ചോ സമ്മതിക്കണം ...
ഈ ഒരു പോസ്റ്റിനു ഞാന്‍ കുട്ടിക്കാക്ക് ഓഫര്‍ ചെയ്തിരിക്കുന്നത് .. ഒരു ബെന്‍സ് കാറും ഒന്നര കോടി രൂപയുമാ.... അത്രയും പോരെ ? )
മോമുട്ടിക്കാ...നിങ്ങള്‍ നാടന്‍ ബ്ലോഗര്മാരിങ്ങനെ ഇടയ്ക്കിടെ മീറ്റും സല്കാരോം നടത്തി വിദേശ ബ്ലോഗ്ഗര്‍മാരെ കൊതിപ്പിക്കുന്നത് കണ്ടു സഹികെട്ടു ഞങ്ങള്‍ ഒരു പദ്ധതി ആസൂത്രം ചെയ്തു കൊണ്ടിരിക്കുകയാണ് ..വിശദ വിവരങ്ങള്‍ തീരുമാന ശേഷം അറിയിക്കാം ..എന്തായാലും എക്സ്ട്രാ രണ്ടു ചെവികൂടി ഫിറ്റ് ചെയ്യാന്‍ നോക്കണം ,നാലുകോള്‍ ഒനിച്ചു വന്നാലോ ? എന്തായാലും സംഭവം കലക്കീട്ടോ..
ഇതൊക്കെ വായിച്ചിട്ട് വല്ലാത്ത സന്തോഷം തോന്നുന്നു.
ആ പുസ്തകം വാങ്ങാൻ എവിടെ കിട്ടും?
ആകെക്കൂടി ബഹളമയമാണല്ലോ കുട്ടിക്കാ. ഈ ബഹളത്തിനിടയില്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ ആവോ . തിരഞ്ഞെടുത്ത കഥകളുടെ ഒരു ലിസ്റ്റ് കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു. തിരഞ്ഞെടുത്ത കഥകളുടെ ഒരു ലിസ് റ്റേ...............
വേക്കഷന് കഴിഞ്ഞു
ഇനി അടുത്തതിനു ഞാനും കാണുന്നുണ്ട് നിങ്ങളെയൊക്കെ
ഇത്തവണ ഒരു മണ്ടിപ്പാച്ചിലായിപ്പോയി
എന്തു വന്നാലും വേണ്ടില്ല, ഇക്കയെ കാണാന്‍ ഞാന്‍ ഒരു ദിവസം വരുന്നുണ്ട്.
Vaayichu...!
ഇത് കലക്കി കുട്ടിക്കാ
callകൊണ്ട് കണ്ഫ്യൂഷന് ആയല്ലോ, വായിച്ച നമ്മള്‍ക്കും കണ്ഫ്യൂഷന് ആയി,
ഹംസക്കാക് special അഭിനന്ദനം
ഞാന്‍ കുറെ നാളായി ആലോചിക്കാന്‍ തുടങ്ങിയിട്ട്.ഈ മുഹമ്മദ്കുട്ടി സാഹിബ് എന്താ എന്റെ പോസ്റ്റിനു അഭിപ്രായം പറയാത്തത്,എന്റെ ഡാഷ്ബോര്ഡിലെന്താ മൂപ്പരുടെ പോസ്റ്റോന്നും കാണാത്തത് എന്നൊക്കെ.
ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ (കഴിഞ്ഞ സെപ്തംബറില്‍) ആദ്യം വായിച്ച ബ്ലോഗില്‍ ഒന്ന് താങ്കളുടെ ആയിരുന്നു.അതൊരു വീഡിയോ ആയിരുന്നു. പഴയ കാലങ്ങള്‍ പകര്‍ത്തിയ ആ വീഡിയോക്ക് ഞാനൊരു കമെന്റും എഴുതി എന്നാണു ഓര്മ.
അന്ന് ഞാന്‍ കരുതിയതു ഒരു കമെന്റ്റ് ഇട്ടാല്‍ ഫോളോ ചെയ്യും എന്നായിരുന്നു,( എന്റെ വിഡ്ഢിത്തം ആരും കേള്‍ക്കണ്ട,)
ഇപ്പോള്‍ താങ്കളുടെ ബ്ലോഗും തിരഞ്ഞു ഞാനെത്തിയതാണ്..ഫോളോ ചെയ്യാത്തത് കൊണ്ടാണ് നിങ്ങളുടെ പോസ്റ്റ് ഞാന്‍ കാണാത്തത് എന്ന് മനസ്സിലാക്കി.ഫോളോ ചെയ്തു.
ഇനി എനിക്കും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുമെന്ന പ്രതീക്ഷയോടെയും,,,
എന്റെ പോസ്റ്റുകള്‍ താങ്കള്‍ വായിച്ചിട്ടുണ്ടാകുമോ എന്ന ശങ്കയോടെയും.....
അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വരാം.
താങ്കൾക്കും, കുടുംബത്തിനും നവവത്സരാശംസകൾ നേരുന്നു
അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വരാം.
താങ്കൾക്കും, കുടുംബത്തിനും നവവത്സരാശംസകൾ നേരുന്നു
അല്പം വൈകിയാണു ഈ വഴിവന്നത്.
നല്ല പോസ്റ്റ്.ഇനിയും വരാം.
താങ്കൾക്കും, കുടുംബത്തിനും നവവത്സരാശംസകൾ നേരുന്നു
കുട്ടിക്കാന്റെ കമന്റ് പല ബ്ലോഗുകളിലും കാണാറുണ്ടു. കുട്ടിക്കയുടെ ബ്ലോഗ് ഇതുവരെ കണ്ടെത്തിയിരുന്നില്ല. ഇപ്പൊ അതുകണ്ടുപിടിച്ചു...... ഇവിടെ വ്കുട്ടിക്ക വന്നപ്പോഴാണ് കുട്ടിക്കയെന്താണെന്നറിഞ്ഞത്........
അഭിനന്ദനങ്ങള്‍!
nullഇഷ്ടപ്പെട്ടെങ്കില്‍ വീണ്ടും വരിക,മറ്റുള്ളവരോട് പറയാനും മറക്കേണ്ട! null
ഇതെന്താനാവോ??
ഇത് മുമ്പ് വായിച്ചതാനല്ലോ ഇക്കാ..
എല്ലാരും സജീവമാണല്ലോ?
തീറ്റയൊക്കെ ഏറ്റ് വാങ്ങാന്‍
കൂതറ മാത്രം ബാക്കി
ഒരു വഴിക്കായിട്ടുണ്ടാകും അല്ലെ ഇക്കാ
അപ്പൊ ഹാപി ഹൌസ് വാമിംഗ്
കുട്ടിക്കാ....
നിങ്ങളിങ്ങനെ ഈ ബ്ലോഗര്‍മാരെ മുഴുവന്‍ തീറ്റി പോറ്റി നടന്നോ.
ഉം.. (അസൂയ കൊണ്ട് പറയുകയാ)
സമയം കിട്ടട്ടെ ഞാനും വരുന്നുണ്ട് ആ വഴി.
പോസ്റ്റിനെക്കാള്‍ വലിയ കമാന്റുമായി ഇറങ്ങിയ "കമ്പറിന്റെ" കമന്ററി വായിച്ചു.
ആകെ മൊത്തം ടോട്ടല്‍, ഒരുമിച്ച് (ശൊ, ഇതൊക്കെ ഒരേ വാക്കാണല്ലെ) ഉഷാറായിട്ടുണ്ട്.
Post a Comment