ഇപ്പോ എല്ലാവരും ഇതിന്റെ തിരക്കിലാണല്ലോ, അപ്പോ ഞാനായിട്ട് അടങ്ങിയിരിക്കുന്നതെങ്ങിനെ?. ഈ ബ്ലോഗേഴ്സ് മീറ്റെന്നു പറഞ്ഞാല്‍ ഒന്നോ അതില്‍ കൂടുതലോ ബ്ലോഗര്‍മാരെ കാണുന്നതാണല്ലൊ?. അതിപ്പം ഒന്നിച്ചാവണമെന്നില്ലെന്നു സാരം!.
ഇനി കാര്യത്തിലേക്കു കടക്കാം. ഞാന്‍ കമന്റെഴുത്തില് തുടങ്ങി പോസ്റ്റിങ്ങ് ആരംഭിച്ച് അധികം ആയിട്ടില്ല.അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ബ്ലോഗ് സിംഹത്തെ(പുലിയെ ) പരിചയപ്പെടുന്നത്. ഇടക്കൊക്കെ ഫോണില്‍ വിളിക്കും . വിളിച്ചാല്‍ ചെവി ചൂടാവുന്നത് വരെ സംസാരിക്കും. ഇതിനൊക്കെ കാശെവിടുന്നാണാവോ?. ഇപ്പോള്‍ ആളെ പിടി കിട്ടിക്കാണും, അതെ നമ്മുടെ ആ കൊട്ടോട്ടിക്കാരന് തന്നെയാ.
മൂപ്പര് ഒരു ദിവസം ഒരൊറ്റ വിളി. മൂപ്പരുടെ സിസ്റ്റം എന്തോ പണി മുടക്കിയിരിക്കുന്നു. അതും കൊണ്ട് എന്നെത്തേടി വരുന്നെന്ന്!. ഞാന്‍ അല്ലറ ചില്ലറ ഹിക്മത്തുകളൊക്കെ ചെയ്യുന്നത് മൂപ്പരെങ്ങിനെയൊ അറിഞ്ഞതാണ്. ശരി വരാന്‍ പറഞ്ഞു. ഞാനാണെങ്കില്‍ അന്നു വീട്ടില്‍ ആരുമില്ലാതെ തനിച്ച് ബോറടിച്ചിരിക്കുന്ന സമയവും. ശ്രീമതിയും കുഞ്ഞും വീട്ടില്‍ പോയതാ. നമ്മുടെ നളപാചകം കഴിഞ്ഞു അതും ശാപ്പിട്ടിരിക്കുന്ന സമയം.
കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം മൊബൈല്‍ അടിക്കാന്‍ തുടങ്ങി. അദ്ദേഹത്തിനു വഴി പറഞ്ഞു കൊടുത്തു. ഇടക്കിടെ വീണ്ടും വിളി. ഒടുവില്‍ സാക്ഷാല്‍ ഭീകരന് പ്രത്യക്ഷപ്പെട്ടു. ഒരു ബൈക്കിന്മേല് സി.പി.യുവും കെട്ടിവെച്ച നിലയില്‍!. പറമ്പില്‍ നാളികേരമിട്ട ദിവസമായിരുന്നതിനാല്‍ ഒരിളനീര്‍ കൊടുത്തു മൂപ്പരെ സല്ക്കരിച്ചു.
പിന്നെ എന്റെ മോണിറ്ററില്‍ ഘടിപ്പിച്ച് എന്തൊക്കെയോ തിരുപ്പിടിച്ച് സിസ്റ്റം ഒരു വിധത്തില്‍ ശരിയായപ്പോള്‍ മൂപ്പര് സലാം പറഞ്ഞു. ഇതാണ് എന്റെ ആദ്യത്തെ ബ്ലോഗര്‍ മീറ്റ്.
ഇനി അടുത്തത്. ഇപ്രാവശ്യം ഒരു വനിതയാണ്. കമന്റിലൂടെ കയറിയിറങ്ങി പരിചയപ്പെട്ട ഒരയല്‍ ഗ്രാമക്കാരി ബ്ലോഗിണി. അതെ സൌദിയിലെ ജിദ്ദയില്‍ കുടുംബ സമേതം കഴിയുന്ന സാക്ഷാല്‍ സാബിയെന്ന സാബിറ സിദ്ദീഖ്. മൂപ്പത്തിയുടെ അനിയന്റെ കല്യാണമാണ്. അതിനു നാട്ടിലെത്തിയ ഉടനെ തന്നെ അനിയനെയും അനിയത്തിയെയും കൂട്ടി, ഫോണ്‍ ചെയ്തറിയിച്ചു തന്നെ ,പ്രത്യക്ഷപ്പെട്ടു. ഞങ്ങളെ കല്യാണത്തിനു ക്ഷണിക്കാന്‍. ഈ ബ്ലോഗ്ഗറെ സല്ക്കരിക്കാന് വീട്ടുകാരിയുമുണ്ടായിരുന്നു. പൂന്തോട്ടത്തില്‍ താല്പര്യമുള്ള ആളായതിനാല്‍ ശ്രീമതിക്കു അവളുടെ ഐറ്റംസ് പ്രദര്‍ശിപ്പിക്കാന്‍ ഒരാളെ കിട്ടി. കൂടാതെ അവളുടെ സ്പെഷ്യല്‍ ചുക്കപ്പവും!.
അങ്ങിനെ ആ മംഗള കര്‍മ്മത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു.
ഇനിയാണ് അടുത്ത മീറ്റ്. ബ്ലോഗിലെ കോലാഹലമായിത്തീര്ന്ന സാക്ഷാല്‍ കൂതറയെന്ന കുക്കൂതറ ഹാഷിം!. പുള്ളിക്കാരന് അലപം വിത്യസ്തനാണ്. ആരെ പരിചയപ്പെട്ടാലും മൊബൈല്‍ നമ്പര്‍ വാങ്ങും . പിന്നീട് ദിവസവും മിസ് കാള്‍ അടിക്കും . നമ്മള് തിരിച്ച് വിളിച്ചോളണം!. വിളിച്ചാലോ സംഭാഷണം നീട്ടിക്കൊണ്ടു പോവാന്‍ പ്രത്യേക കഴിവാണ്. എന്തെങ്കിലും ഒഴിവു കഴിവു പറഞ്ഞ് കട്ട് ചെയ്യേണ്ടി വരും!.
ആയിടെ എന്റെ ഗള്‍ഫിലുള്ള മകന് നാട്ടില്‍ വരാനൊരുങ്ങിയപ്പോള്‍ അവനൊരു പെണ്ണന്വേഷിക്കുന്ന കാര്യം ഹാഷിമിനോടും പറഞ്ഞു. പെണ്ണു കെട്ടാത്ത കൂതറയോട് പെണ്ണന്വേഷിക്കാന്‍ പറഞ്ഞ എന്നെ വേണം തല്ലാന്‍! ( അവന് ബൂലോകം മുഴുവന്‍ അനിയത്തിമാരെ തിരയുന്ന കാര്യമെല്ലാം പിന്നീടല്ലെ അറിയുന്നത്!). അങ്ങിനെ അവന് മിസ് കാളിട്ടു തിരിച്ചു വിളിച്ചപ്പോള്‍ അവന്റെ ഒരു കൂട്ടുകാരന്റെ (അയല്‍വാസിയുമാണ്) പെങ്ങളുടെ കാര്യം പറഞ്ഞു. പിന്നെ അക്കാര്യത്തില്‍ തുടരെ മിസ് കാളുകള്‍ വരികയും (നമ്മുടെ കാര്യമായതിനാല്‍) ഞാന്‍ തിരിച്ചു വിളിക്കുകയുംചെയ്തു കൊണ്ടിരുന്നു.
മകന് വരാന്‍ ദിവസം അടുത്തപ്പോള്‍ ആ കല്യാണക്കാര്യം ഒന്നു വിശദമായി അന്വേഷിക്കാനായി കൂതറയെത്തേടി മൂപ്പിലാന്റെ ആസ്ഥാനത്തെത്തി.അങ്ങിനെ ബ്ലോഗില്‍ വലിയ ടെറ റിസ്റ്റാണെന്നു കരുതിയിരുന്ന ആ എലിയെ കണ്ടു മുട്ടി. ഒരു പീറ പയ്യന്!. അങ്ങിനെ മൂന്നാമത്തെ ബ്ലോഗറെയും കണ്ടു. അന്നു പറഞ്ഞ പെണ് കുട്ടിയെ ഞാന്‍ പോയി കണ്ടെങ്കിലും പിന്നീട് മകന് കണ്ടപ്പോള്‍ തീരെ ചെറിയ കുട്ടിയാണെന്നു പറഞ്ഞു അവന് വേറെ കല്യാണം കഴിച്ചു. ഇല്ലെങ്കില്‍ കൂതറയുടെ മിസ് കാള്‍ ഇപ്പോഴും തുടരേണ്ടിയും വന്നേനെ!
37 comments:
പലരും മീറ്റ് സ്വപ്നം കണ്ടും അവിടെ അടി കൂടിയും പോസ്റ്റിട്ടപ്പോള്‍ ഞാനുമൊന്നിട്ടതാ..!
nannaaayi....
Ente Number 09566394954....
Oru Message Ayakkumallo... Pinne Irikkaporuthi Njan Tharilla Sathyam :-)))))))
Kochuravi :-)
മൂന്നു മീറ്റുകളും കലക്കി കേട്ടോ. ഏറ്റവും ഗംഭീരമായത് "ടെററിസ്റ്റ്" കൂതറയുമായുള്ള മീറ്റാണ്. അങ്ങിനെ വലിയ മെനക്കേടില്ലാതെ ഒരു ബ്ലോഗ് മീറ്റ് നടത്തിയതിന്റെ സന്തോഷത്തിലാണല്ലേ. അപ്പൊ അടുത്ത മീറ്റ് എന്നാ.............
കുട്ടിയ്ക്കാ,
കലക്കി. മീറ്റ് എന്ന് പറഞ്ഞാല്‍ ഇതാണ് മീറ്റ്.. എന്നാ ടേസ്റ്റ് ആണെന്നറിയാമോ ഉഗ്രന്‍.. ഛെ വിഷയം മാറിപ്പോയി അല്ലെ?
എല്ലാവരും കടി കൂടുന്ന സമയത്ത് ഇങ്ങനെ ഒരു മീറ്റിനെ കുറിച്ചെഴുതിയത് കലക്കി.. ഇതും മീറ്റ് അല്ലാന്നു ആരെങ്കിലും പറയുമോ..
"പറമ്പില്‍ നാളികേരമിട്ട ദിവസമായിരുന്നതിനാല്‍ ഒരിളനീര്‍ കൊടുത്തു" കുട്ടിയ്ക്കാ പറമ്പില്‍ ഇഷ്ടം പോലെ ഉണ്ടെന്നു പിടി കിട്ടി.. ഇനിയിപ്പോ ബ്ലോഗേര്‍സിന് ആദ്യ കമന്റ് ഇടുന്ന പരിപാടിയ്ക്ക് തേങ്ങ ഫ്രീ കൊടുക്കുന്ന വല്ല പരിപാടിയുണ്ടെങ്കില്‍ പറയണേ.. ലോറിയുമായി വരാം..
ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
ഹാപ്പി ബാച്ചിലേഴ്സ്
ജയ് ഹിന്ദ്.
മീറ്റ് കൊള്ളാം.. റമദാൻ കഴിഞ്ഞ് ഇനി മീറ്റാം അപ്പോഴേ ഈറ്റ് നടക്കുകയുള്ളൂൂ :)
മീറ്റുകള്‍ കലക്കി കേട്ടോ, ലളിതമായ മീറ്റുകള്‍.
ഞാന്‍ ഇന്നേവരെ ഒരു ബ്ലോഗറെ ജീവനോടെ കണ്ടിട്ടില്ല!
റമദാന്-ഓണാശംസകള്‍
അങ്ങനെ ഇക്കായും ഇടക്ക് ബ്ലോഗ് മീറ്റ് നടത്താറുണ്ടല്ലെ
വലിയ ചിലവൊന്നും ഇല്ലാതെ
വല്ല ചുക്കപ്പമോ
ഇളന്നീരോ ഒക്കെ വെച്ച്
അഡ്ജസ്റ്റ് ചെയ്യും അല്ലെ. പിശുക്കന് അണെന്ന് നാട്ടുകാര്‍ പറയുന്നത് ഹ ഹ ഹാ
ഇക്കാ ഇനിയും ഇനിയും ബ്ലോഗര്‍ മീറ്റുകള്‍
നടക്കട്ടെ അവിടെ
രസകരം ഈ ബ്ലോഗ് മീറ്റ്.
ഇത്തരം മീറ്റുകളും പ്രധാനം തന്നെ.
തികച്ചും വേറിട്ട ഒരു മീറ്റ് പോസ്റ്റ് കേട്ടൊ ഭായ്...
ഇനി കൊട്ടോട്ടിയില്ലാത്ത ഒരു മീറ്റ് പോസ്റ്റ് എന്നാണ് വായിക്കുവാൻ സാധിക്കുക...?
മിസ്ഡ് കോൾഡ് കൂതറക്ക് അപ്പോ ബ്രോക്കറുപണിയും ഉണ്ട് അല്ലേ !
എല്ലാവര്ക്കും പെണ്ണ് അനേഷിച്ചു നടക്കുന്ന " കൂതറക്ക് " ഇനി എന്നാണാവോ ഒരു പെണ്ണ് കിട്ടാ ? എന്റെ ഭാര്യയുടെ അനിയത്തിയെയും ഒന്ന് നോട്ടം ഇട്ടിട്ടുണ്ട് " തറ " പക്ഷെ ഒരു മടയില്‍ ഒരു " തറ " മതി രണ്ടാള് വേണ്ട.
കലക്കി ... മിസ്സ് കൂതറ !!
മീറ്റ് നന്നായി ..തികച്ചും വ്യത്യസ്തമായ മീറ്റ്... മൂന്നു പേരുടെയും ഓരോ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ കൂടി കൊടുക്കാമായിരുന്നു. പക്ഷെ, ഒരാള്‍ക്ക് രണ്ടു കണ്ണുകള്‍ മാത്രെ ഉള്ളൂ, അല്ലെ
ചുക്കപ്പവും ഇളനീരും തരുവാണെങ്കില്‍ ഞാനും മീറ്റാം :-)
അപ്പൊ കൂതറ ഇത് പോലെ ആണ് അല്ലെ പണി ...ചുമ്മാ ഇരിക്കുമ്പോള്‍ ബ്രോകേര്‍ പണിയും ഉണ്ട് അല്ലെ കൂതരക്ക്
എനിക്കൊന്നു “മീറ്റാ”ൻ കൊതിയാവുന്നു..
ചുരുക്കിപ്പറഞ്ഞാല്‍ ഒരൊന്നൊന്നര മീറ്റ് തന്നെ..നമുക്കും ഒന്ന് മീറ്റണം..
aduthoru meettinu enneyum koottumo
ഹ ഹ അപ്പോള്‍ നമുക്ക് ഒരു കാര്യം ചെയ്യാം. ഇനിയത്തെ മീറ്റ് ഇമ്മിണി വലിയ മീറ്റ് തന്നെ ആക്കിക്കളയാം. നടക്കട്ടെ മലപ്പുറത്തും ഒരു ബ്ലോഗ് മീറ്റ്. ഞാനും വരാം. മൂന്ന് നാല് തവണ ഞാന്‍ മലപ്പുറത്ത് വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഞാനീ കമ്പ്യൂട്ടര്‍ അടുത്ത് വെച്ച് ആദ്യമായി കാണുന്നത് മലപ്പുറത്ത് വെച്ചാണ്. കാവന്നൂരില്‍ എന്റെ ഒരു സുഹൃത്തുണ്ടായിരുന്നു. സെയ്തലവി. പുള്ളി കമ്പ്യൂട്ടര്‍ വാങ്ങി സ്വന്തമായി ഡിടിപി ഒക്കെ പഠിച്ച് ചില്ലറ തരികിട ഒപ്പിക്കാറുണ്ടായിരുന്നു. ഞാന്‍ അത്ഭുതത്തോടെയാണ് സെയ്തലവിയെയും കമ്പ്യൂട്ടറിനെയും നോക്കിയിരുന്നത്. മലപ്പുറം പ്രകൃതിരമണീയമായ സ്ഥലമാണ്. എനിക്ക് ഒരിക്കല്‍ കൂടി മലപ്പുറത്ത് വരണമെന്നുണ്ട്. അതിന് ബ്ലോഗ് മീറ്റ് ഇട വരുത്തട്ടെ.
സസ്നേഹം,
വലിയ സന്തോഷം. ഞാൻ വിചാരിച്ചു ഈ മീറ്റൊക്കെ ഞമ്മക്ക് പറ്റാത്ത കാര്യങ്ങളാണെന്ന്. ഗൾഫിൽ കുറ്റിയടിച്ചിരുന്ന് എല്ലുമുറിയെ പണിയുന്ന കക്ഷികൾക്ക്, നാട്ടിൽ വരുമ്പോഴുള്ള, കറങ്ങി നടക്കാനുള്ള ഒരു കാരണം. പാസ്പോർട്ടു പോലുമില്ലാത്ത ഞാനൊക്കെ, മീറ്റെന്നു കേൾക്കുമ്പോഴേ പേടിച്ചു മാറുമായിരുന്നു. ഇക്കാ, നന്ദി, ഇത്രേള്ളൂ ല്ലേ സംഗതി !!
വളരെ വ്യത്യസ്തമായ ഈ 'മീറ്റ്' വളരെ ഹൃദ്യം! അടിപിടിയും പാരവെപ്പും ഒന്നുമില്ലാത്ത ഈ മീറ്റിന് അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ശ്രമിക്കുന്നതാണ്. ഞാനും ഇന്നുവരെ ഒരു 'ബ്ലോഗ്ഗര്‍' നെ ജീവനോടെ കണ്ടിട്ടില്ല.
മമ്മുട്ടിക്കാ അന്ന് പറപ്പൂര് വരെ
എത്തീട്ടും മീറ്റാനായില്ലാലോ
എന്ന കാര്യാ ഇപ്പോഴൊര്മ്മ വരുന്നത്.
സാരല്യ,കേപീയെസ്സ് പറഞ്ഞപോലെ
നമുക്ക് ഒരു മലപ്പുറം മീറ്റ് തന്നെയാവട്ടെ...
അടുത്തത്...എന്താ പറ്റില്ലേ...?
ബ്ലോഗ് മീറ്റ് പലതും വായിച്ചെങ്കിലും ഇത്രയും കാര്യമാത്ര പ്രസക്തമായ മുന്നു ബ്ലോഗ് മീറ്റ് ഒന്നിച്ച് ആദ്യമായിട്ടാ വായിക്കുന്നത്
ഇനി നാട്ടില്‍ വരുമ്പോള്‍ ഞാനും വരാം ഒരു ഇളനീര് മീറ്റ് ആയി ഒതുക്കരുത് കുറഞ്ഞ പക്ഷം നെയ് ച്ചോറും പത്തിരീം പൊരിച്ച കോഴീം ഒക്കെ അയിക്കോട്ടെ ..
ഒരു വിരോധവും ഇല്ല
"ടെററിസ്റ്റ്" കൂതറ" :)
മൂന്ന് മീറ്റിന്റെ റിപ്പോര്‍ട്ട് ഒന്നിച്ച് വായിക്കുന്നതാദ്യായിട്ടാ.. കൊള്ളാം
കുട്ടിക്കാ കുറെ ദിവസമായി ഈ വഴിയൊക്കെ വന്നിട്ട്.
കൊള്ളാം ഈ മീറ്റ് ഇങ്ങിനെ ആണെങ്കില്‍ ഞാനും വരുന്നുണ്ട്
കുഞ്ചൂസ് പറഞ്ഞ പോലെ ഒരു ബ്ലോഗരെ ജീവനോടെ ഇത് വരെ കണ്ടിട്ടില്ല
ഇനി എന്നാണാവോ ഞാനുമായുള്ള മീറ്റ് ഒക്കെ കുട്ടിക്ക ഒന്നെഴുതുക
അപ്പൊ ഇതാണല്ലേ അത്..................?എഹയ് നമ്മുടെ ബ്ലോഗ് മീറ്റിംഗ്......................?കുട്ടിക്കാ നമ്മുക്കും ഒന്നു മീറ്റണം.
9447317933
മലപ്പുറമെന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു കത്തിയായിരിക്കുമെന്ന്. മീറ്റിന്റെ കത്ത് വായിച്ചപ്പോഴാണറിയുന്നത് കത്തിയല്ല മുത്തുകളാണെന്ന്.
ചെറിയ കാര്യത്തിലെ മഹത്വം നിഴലിക്കുന്ന മനോഹരമായ എഴുത്ത് .
തേങ്ങയിടാനുള്ള പറമ്പുണ്ടെങ്കില്‍ ഒരു ബ്ലോഗു മീറ്റു കൂടാനുള്ള സ്ഥലമൊക്കെ ഉണ്ടെന്ന് പൊരുള്‍!!! ബ്ലോഗന്മാരെ ഇതിലേ ഇതിലേ, പത്തു കാശു കൊടുക്കാതെ ഇളനീരും ചുക്കപ്പവും കിട്ടുകയും ചെയ്യും!!!
നമ്മളെ അയല്‍വാസിയാണ് അല്ലെ? കോട്ടക്കല്‍ ആകെ വന്നു പരിചയം ആര്യവൈദ്യശാലയിലാ :).
namukkum oru meettu samghadippichalo...... aashamsakal..............
ഈ പോസ്റ്റിട്ട ശേഷം പലരും ഇപ്പോള്‍ ഫോണിലും ഗൂഗില്‍ ടാക്കിലും വിളിക്കാറുണ്ട്. ഇനി നമുക്കൊരു വീഡിയോ കോണ്‍ഫറന്‍സ് ആക്കിയാലോ എന്നാണെന്റെ ആലോചന!. അഭിപ്രായങ്ങല്‍ അറിയിച്ച എല്ലാവര്ക്കും നന്ദി! കൂടെ റംസാന് ആശംസകളും!.
ഉം..അവിടെ കണ്ടതൊന്നും ഞാന്‍ പുറത്തു പറയുന്നില്ല. കുത്തിക്കെണി മാസ്റ്ററേ...
പ്രിയപ്പെട്ട ബ്ലോഗര്‍മാരെ..മീറ്റിനു പോവാണേങ്കില് ഫുഡ്ഇന്സ്പെക്ടറുടെ വീട്ടിലേക്കു പോയിക്കോളൂ..
ആഹാ..അവിടെത്തെ ഫുഡ് അടിപൊളിയാ..
വയസ്സാന്‍ കാലത്തെ ഒരു മോഹം ഉം...!
സാബീ,ഒരു തിരുത്തുണ്ട്. ഫുഡ് ഇന്‍ സ്പെക്ടര് സംഭവം വേറെയാ. ഞാന്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ നിന്നായിരുന്നു ശമ്പളം വാങ്ങിയിരുന്നത് (അങ്ങിനെ പറയുന്നതല്ലെ ശരി?)
മുഹമ്മദുകുട്ടി സര്
നല്ല ഒരു ആശയം മുഹമ്മെദ് കുട്ടി സര് ,
Video Conference ഒരു നല്ല ആശയം തന്നെ അത് പോലെ തന്നെ ബ്ലോഗേഴ്സ് മീറ്റും, ഗള്‍ഫ് മല്ലു ബ്ലോഗ്ഗേര്‍സിനു വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയുന്നു . അത് പോലെ Video Conference ചെയ്യാന്‍ വേണ്ട സാങ്കേതിക സഹായവും ഉറപ്പു തെരുന്നു
നമ്മള് കുറച്ചു കല കരന്മാര് ചേര്‍ന്നാല്‍ കുറെ ഒക്കെ രാഷ്ട്രീയവും സാമൂഹികവും അയ വിപത്തിനെ മാറ്റാന്‍ പറ്റും പ്രട്യേഗ മായി പറഞ്ഞാല്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇങനെ ഒരു ആശയം കൊണ്ട് വന്ന മുഹമ്മെദ് കുട്ടി സര് നു നൂറു നന്ദി ദൈവം അനുഗ്രഹിക്കട്ടെ
എന്നെ ബന്ധ പ്പെടെണ്ട വിലാസം
admin@gulfmallu.tk
മീറ്റുകള്‍ ഉസാറായി.
നാട്ടിലൊന്ന് എത്തട്ടെ
ആ കൂതറയെ ഒന്നു മീറ്റീട്ടു തന്നെ ബാക്കിക്കാര്യം.
ഹല്ല പിന്നെ, ഹായ് കൂയ് പൂയ്!
മൂന്ന് മീറ്റും രസകരമായി വായിച്ചു......
ഇനി ഒരിക്കല്‍ നമുക്കും കണ്ടു മുട്ടാം ...മുഹമ്മത് കുട്ടിക്ക
എറണാകുളം എസ് ആര് വീ സ്കൂളില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ എം മാണി സര്,പാണക്കാട് എല്‍ പീ സ്കൂളില്‍ ശിഹാബ് തങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിനും ആദ്യ വോട്ട് രേഖപ്പെടുത്തി വരുന്നത് ഇവരാണ്,
അത് പോലെ കുടിവെള്ളം ബ്ലോഗിലെ ഓരോ പോസ്റ്റിനും ആദ്യ കമന്റ് രേഖപ്പെടുത്തുന്നത് മുഹമ്മദ് കുട്ടിക്കയും !
ഒരു ദിവസം നമുക്കും ഒന്ന് സര്‍പ്രൈസ് ആയി കണ്ടു മുട്ടണം, പടച്ചവന് അനുഗ്രഹിക്കട്ടെ
നല്ല ലളിതമായ ബ്ലോഗേഴ്സ് മീറ്റ് ...അവസാനത്തെ കുതറ പടം "പെരുത്ത് " പിടിച്ച് ..എന്താ നില്പ് ..ഹി ഹി ഹി വളഞ്ഞു ഉന്തി ...കണ്ടോ സല്മാന് ഖാനെ പോലും വെല്ലുന്ന മസ്സില്സ് ..:)
എന്താണ് എഴുതുക ഞാന്‍ ഒരൂ കമാന്റും വായിച്ചു ഞാന്‍ ആശംസിക്കാനും അഭിനന്ദിക്കാനും അഭിപ്പ്രായം അറിയിക്കാനും കരുതിയ വാക്കുകള്‍ മുന്‍പേ രചിച്ചു പോയിരിക്കുന്നു പലരും എന്റെ പക്കല്‍ എപ്പോഴും ഞാന്‍ മറ്റുള്ളവര്‍ക്ക് നല്കാന് ഒരുക്കിയിരിക്കുന്ന അതിലും അല്പം കൂടുതല്‍ സ്നേഹവും ബഹുമാനവും ഇവിടെ എന്റെ അയല്‍ നാട്ടുകാരനും ബ്ലോഗ് രംഗത്തെ എന്റെ വഴികാട്ടിയുമായ കുട്ടിക്കാക്ക്
ഞാന്‍ സമര്‍പ്പിക്കുന്നു !!!!!
Post a Comment