Tuesday, January 12, 2010

മിനിക്കഥ : മ്യൂസിക് തെറാപ്പി!

ബസ്റ്റാന്റിന്റെ സൈഡില്‍ ചെറിയ ആള്‍ക്കൂട്ടം. വെറുതെ ഒന്നെത്തി നോക്കി. ഒരാള്‍ കുറെ കുപ്പികള്‍ നിരത്തി വെച്ചിരിക്കുന്നു. അയാള്‍ അതിലൊന്നും ശ്രദ്ധിക്കാതെ ഒരു കട്ടിങ്ങ് പ്ലയര്‍ കാലിന്നിന്റെ രണ്ടു വിരലുകള്‍ക്കിടയില്‍ വെച്ചിരിക്കുന്നു. തലയില്‍ ഒരു സാധാ ഹെഡ് ഫോണ്‍ വെച്ചിരിക്കുന്നു. നമ്മള്‍ പാട്ടു കേള്‍ക്കാന്‍ ഉപയോഗിച്ചിരുന്ന ആ വലിയെ ടൈപ്. അതിന്റെ വയര്‍ എവിടെയാണ് വെച്ചതെന്നു വ്യക്തമല്ല.


ഇലക്ട്രോണിക്സില്‍ താല്പര്യമുള്ള ആളായതിനാലും ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു സംഭവമായതിനാലും അയാളെ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അയാളുടെ കയ്യില്‍ ഒരു ഓഡിയോ കാസറ്റുണ്ട്. ഒരു
കടലാസു പെന്‍സില്‍ അതിന്റെ ഒരു ദ്വാരത്തില്‍ കടത്തി അയാള്‍ കറക്കിക്കൊണ്ടിരിക്കുന്നു. എന്താണ് കേള്‍ക്കുന്നതെന്നു അയാള്‍ക്കു മാത്രമേ അറിയൂ.

ആളുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. എല്ല്ലാവരും അയാളെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഇപ്പോള്‍ പത്തിരുപതു പേര്‍ അയള്‍ക്കു ചുറ്റും കാണും. പെട്ടെന്നാണ് അത് ശ്രദ്ധിച്ചത്. അയാള്‍ ആ ഉപകരണങ്ങളെല്ലാം താഴെ വെച്ച് മരുന്നു വില്പനയാരംഭിച്ചിരിക്കുന്നു. അതുവരെ മിണ്ടാതിരുന്ന അയാള്‍ വാ തോരാതെ തന്റെ മരുന്നിന്റെ സിദ്ധിയെപ്പറ്റി പ്രസംഗിക്കുന്നു.

ആളുകളെ കൂട്ടുവാന്‍ അയാള്‍ പയറ്റിയ തന്ത്രമോര്‍ത്തും തനിക്കു പറ്റിയ അമളിയോര്‍ത്തും പതുക്കെ സ്ഥലം വിട്ടു.

9 comments:

ജിത്തു said...

ഇക്കാ ഞാനും ആകാംഷാപൂര്‍വ്വം വായിക്കുക അയിരുന്നു ആ പ്ലെയര്‍ ഉപയോഗിച്ചുള്ള വിദ്യ അറിയാന്‍....

ഇക്കാ ഇതിനിട്ട കാപ്ഷ്യന്‍ കൊള്ളാം....

കുഞ്ഞൂസ് (Kunjuss) said...

ഒരു കുഞ്ഞുകാര്യം ലളിത സുന്ദരമായി പറഞ്ഞു.... അതാണ്‌ ഇക്കയുടെ പ്രത്യേകത.... ലളിതമായും സരസമായും അവതരിപ്പിക്കാനുള്ള കഴിവ്.... !!!

Unknown said...

ഇപ്പോള്‍ എന്തൊക്കയോ സംഭവിക്കും എന്ന് കരുതി തുടക്കം കണ്ടപ്പോള്‍.

ഇത്തരക്കാര്‍ പല രീതിയിലും ആളെകൂട്ടാറുണ്ട്, അതിലൊന്നു: ഒരാള്‍ രക്ഷിക്കണേ.. ഓടിവരണെ .. എന്ന് നിലവിളിച്ചുകൊണ്ട് റോഡിലൂടെ ഓടുന്നു അതുകണ്ട് ആളുകള്‍ ചുറ്റും കൂടി, ഉടനെ അയാള്‍ തന്റെ കച്ചവടം തുടങ്ങി.

സരസമായി എഴിതി.

Prof.Mohandas K P said...

കഥ കൊള്ളാം, സസ്പെന്‍സ് നിലനിര്‍ത്തി.
ഉദര നിമിത്തം ബഹു വിധ വേഷം എന്നല്ലേ, ചിലപ്പോള്‍ കളി കയ്യാംകളി ആവും.
സ്ഥലത്തെ ദിവ്യന്മാര്‍ ആരെങ്കിലും ഏറ്റെടുത്താല്‍.

നിരക്ഷരൻ said...

ഹ ഹ. ഓരോരോ നമ്പറുകള്‍ ആല്ലേ ? :)

ഭായി said...

‘സിദ്ധവൈദ്യനാല്‍ പറ്റിക്കപ്പെട്ട മമ്മൂട്ടീക്ക”

ഇതിന്റെ തലക്കെട്ട് ഞാനിങനെയാക്കി..
എന്നെ ഒന്നും ചെയ്യല്ലേ...!!! :-)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

survival tactics

ബഷീർ said...

ഭായ് : ഈ കാക്ക നമ്മളെ പറ്റിക്കുകയായിരുന്നില്ലേ !! :)

കൊള്ളാം മുഹമ്മദ്കുട്ടിക്കാ..

searchlight said...

നല്ല നിരീക്ഷണം... ഇക്ക . തുടരുക .ഞാനും എഴുത്തെന്ന ദ്രോഹം ചെയ്യാറുണ്ട്. മടി കൊണ്ട് എല്ലാം ചെറുതാക്കും എന്ന് മാത്രം.
pls visit http://kunjukadhakal.blogspot.com/