Wednesday, May 20, 2009

ഒരു അടിയുടെ ഓര്‍മ്മക്കായി!


എന്റെ പതിനഞ്ചാം വയസ്സില്‍ എനിക്കു നഷ്ടപ്പെട്ട പിതാവിന്റെ സ്മരണക്കായി ഇതു സമര്‍പ്പിക്കുന്നു.സ്കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലമാണ്. വീട്ടില്‍ നിന്നധികം ദൂരമില്ല.അങ്ങോട്ടുമിങ്ങൊട്ടും നടന്നല്ലെ പോക്ക്. പിന്നെ ദൂരം കൂടിയാലും അന്നത്തെ കാലത്ത് അത് തന്നെയാണ് സ്ഥിതി. ഉച്ച ഭക്ഷണത്തിനു വീട്ടില്‍ വരാറാണ് പതിവ്. അങ്ങിനെ ഉച്ചക്കു ഭക്ഷണത്തിനായി വീട്ടിലേക്കു മടങ്ങാനിരിക്കുമ്പോഴാണ് അടുത്ത ചായക്കടയില്‍ നിന്ന് പിതാവിന്റെ വിളി.കയ്യിലൊരു ചെറിയ പൊതിയുമുണ്ട്.
“നീയിതു വീട്ടില്‍ കൊടുക്കണം,ഉള്ളിയാണ്”.
“എനിക്കു വയ്യ”,എന്റെ മറുപടി പെട്ടെന്നു കഴിഞ്ഞു.
പിന്നെ സംഭവിച്ചതെന്താണെന്നറിയാമോ?.
“ഠേ” കൈ കൊണ്ട് തന്നെ ആഞ്ഞൊരടി.[വടിയെടുക്കാനെവിടെ നേരം?]
പൊതിയും വാങ്ങി ഒന്നും മിണ്ടാതെ വീട്ടിലെത്തി.
നല്ല വേദനയുണ്ടായിരുന്നു.ഉമ്മ തുണി പൊക്കി നോക്കി.
തുടയില്‍ ഉപ്പാന്റെ അഞ്ചു വിരലുകളും മുഴച്ചു നില്‍ക്കുന്നു.
പിന്നെ വെളിച്ചെണ്ണ പുരട്ടി നന്നായി
ഉഴിഞ്ഞു തന്നു.ആ വേദന കുറെ നേരം നീണ്ടു നിന്നു.
അതിന്നു ശേഷം എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തെങ്കിലും സാധനങ്ങള്‍ വീട്ടിലേക്കുപീടികയില്‍ നിന്നു വാങ്ങുമ്പോള്‍ ഈ സംഭവം ഓര്‍മ്മയില്‍ തികട്ടി വരും.അന്നാ ചെറിയ പൊതി വാങ്ങാന്‍ മടിച്ച ഞാന്‍ ഓഫീസില്‍ നിന്നൊക്കെ തിരിച്ചു പോരുമ്പോള്‍ രണ്ട് കയ്യിലും സാധനങ്ങളുമായി വരുന്ന കാഴ്ച്ച കാണേണ്ടതു തന്നെയായിരുന്നു.ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിച്ച് വീട്ടിലിരിക്കുമ്പോഴും എന്തെങ്കിലും സാധനങ്ങള്‍ക്കായി പുറത്തു പോയാല്‍ പഴയ സംഭവം ഓര്‍മ്മയില്‍ തിരിച്ചെത്തും.
എന്നാലും ഒരടിയുടെ ചൂട്!,
അതിന്റെ
പ്രയോചനവും!

14 comments:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹ....ഹ.. അത് നന്നായി (ആ അടി )
അങ്ങിനെ മാഷ് നന്നായല്ലോ..

ആ സഞ്ചികളും തൂക്കി വരുന്ന കാഴ്ച നന്നായിരിക്ക്ണൂ

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം!

bilatthipattanam said...

തേയ്ക്കാത്ത എണ്ണ ധാര

shabeer said...

കിട്ടേണ്ടതു കിട്ടിയപ്പോള്‍ ഇക്കാ നന്നായി!!!

ഭായി said...

അതെന്താ മാഷേ..ഉള്ളിയായതുകൊണ്ടാണോ റിജക്റ്റ് ചെയ്തത്?
ബിരിയാണി ആയിരുന്നെങ്കിലോ!!!? :-)

അടി ഉതങ്കുംബോലെ അണ്ണന്തംബിയും ഉതകില്ല....

ആ വരവ് കലക്കിയിക്കാ!

ജിത്തു said...

ഒരടിയുടെ ഗുണം കണ്ടില്ലെ....

Anonymous said...

കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടണം ..അപ്പൊ ഇങ്ങിനെ ഓരോ പ്രയോജനം ഉണ്ടാകും ...ഹ ഹ ഹ ...നല്ല ഒരു ഓര്‍മ്മ കുറിപ്പാണ് ഇക്ക ഇത് ...അടിയിലെ ഫോട്ടോ കലക്കി ....

Mohamedkutty മുഹമ്മദുകുട്ടി said...

ഇതില്‍ ഒട്ടും അതിശയോക്തിയില്ല. ഫോട്ടോ മുമ്പൊരിക്കല്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ മൂത്ത മോളെടുത്തതാണ്. അവള്‍ മുറ്റത്ത് കുട്ടിയുടെ ഫോട്ടൊ എടുക്കുകയായിരുന്നു!

SULFI said...

അടിപൊളി എന്ന് പറയുന്നതിതാണ്.
അങ്ങിനെ ഉപ്പയുടെ ആശിര്‍വാദവും വാങ്ങി അല്ലെ. കുരുതതോടെ തന്നെ തുടങ്ങി. നന്നായി.

the man to walk with said...

ishtaayi

Sranj said...

ആദ്യത്തെ അടി.. അതിന്റെ പാട് വെളിച്ചെണ്ണ തേച്ചാലും മായില്ല മനസ്സില്‍ നിന്ന്... അത് ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളില്‍ നിന്നു കിട്ടുന്നതു നല്ലത്... അല്ലെങ്കില്‍...

mini//മിനി said...

മക്കൾ നന്നാവാൻ കൊതിയുള്ള രക്ഷിതാക്കൾ വായിക്കേണ്ടത്.

വിജയലക്ഷ്മി said...

കൊള്ളേണ്ടത് കൊണ്ടാല്‍ ഭാവിയിലെങ്കിലും ഉപകരിക്കും ആല്ലേ ഇക്ക ...അപ്പോള്‍ രക്ഷിതാക്കള്‍ ഇതിലേ.....

Shukoor said...

ഹ ഹ . ഇത് നമ്മുടെ പാചക വിധിക്കാരെ ഒന്ന് കളിയാക്കിയ പോലെയുണ്ട്.