മാധ്യമം പത്രത്തില്‍ കണ്ടതാണ്. എന്തോ ,എല്ലാവരെയും കാണിക്കാമെന്നു തോന്നി. വായിച്ചവര്‍ ക്ഷമിക്കുക.
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം
ലേഖകന്‍: ഖലീല്‍
Friday, August 27, 2010
വലിയ വലിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നല്ല ചെറിയ ചെറിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നാണ് പലപ്പോഴും പല വാര്‍ത്തകളും നമ്മളറിയുന്നത്. ചെറുതായിരിക്കുന്നതിന്റെ പ്രസക്തി ഓര്‍മിപ്പിക്കുന്ന അത്തരം ഒരു പ്രസിദ്ധീകരണത്തില്‍ നിന്ന്- മലപ്പുറം ചുങ്കത്തറയില്‍ നിന്നിറങ്ങുന്ന ലിറ്റില്‍ മാസികയില്‍ നിന്ന്- ഒരുവാര്‍ത്ത.
Friday, August 27, 2010
Thursday, August 19, 2010
ബ്ലോഗേഴ്സ് മീറ്റ് (AN EXCLUSIVE)
ഇപ്പോ എല്ലാവരും ഇതിന്റെ തിരക്കിലാണല്ലോ, അപ്പോ ഞാനായിട്ട് അടങ്ങിയിരിക്കുന്നതെങ്ങിനെ?. ഈ ബ്ലോഗേഴ്സ് മീറ്റെന്നു പറഞ്ഞാല്‍ ഒന്നോ അതില്‍ കൂടുതലോ ബ്ലോഗര്‍മാരെ കാണുന്നതാണല്ലൊ?. അതിപ്പം ഒന്നിച്ചാവണമെന്നില്ലെന്നു സാരം!.
Monday, August 2, 2010
ഉറക്കം തൂങ്ങി, പണിയായി!
പുതിയതായി നിര്‍മ്മിക്കുന്ന വീടിന്റെ ചില രേഖകള്‍ ശരിയാക്കാന്‍ രാവിലെ തന്നെ വില്ലേജ് ഓഫീസില്‍ ചെന്നതാണ്. ഒരു സോപ്പെന്ന നിലയില്‍ തന്നാണ്ടത്തെ നികുതിയും അടച്ചു. അപ്പോഴാണ് ക്ലര്‍ക്ക് പറയുന്നത് ഈ കടലാസും കൊണ്ട് ഇന്നു തന്നെ താലൂക്കാപ്പീസില്‍ പോകണമെന്നു. സമയം 11 മണിയായിക്കാണും. അവിടെ ചെല്ലേണ്ട സമയവും 11 മണി തന്നെ. സാരമില്ല. ഇപ്പോള്‍ പുറപ്പെട്ടാല്‍ മതി.
Saturday, June 19, 2010
ഫോറിന്‍ കുട!
അവള്‍ക്കാ കുട ദുബായിലുള്ള ആങ്ങള കൊടുത്തതായിരുന്നു. പിന്നെന്നോ അതിന്റെ കാല്‍ കേടു വന്നു ഉപയോഗിക്കാതെ വെച്ചതാണ്. പലപ്പോഴും പറയും അതൊന്നു നന്നാക്കിക്കൊണ്ടു വരാന്‍. ശല്യം സഹിക്കാതായപ്പോള്‍ വണ്ടിയില്‍ എടുത്തിട്ടു. അങ്ങിനെ കുറെ കാലം കഴിഞ്ഞു. എന്നു വെച്ചാല്‍ ഒരു വര്‍ഷത്തിലധികം! പിന്നീടെപ്പോഴോ വണ്ടി വര്‍ക്ക് ഷാപ്പില്‍ കൊടുത്തപ്പോള്‍ അത് കാണുകയും വീട്ടില്‍ എടുത്തു വെക്കുകയും ചെയ്തു.Tuesday, June 15, 2010
ടാറ്റയും ബിര്‍ളയും എന്റെ മോനും!
മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ ലാന്റ് ഫോണ്‍ അങ്ങിനെ ഉപയോഗിക്കാറില്ല. എന്നാലും അതു കൊണ്ട് പല ഉപയോഗങ്ങളുമുണ്ടല്ലോ?.ബ്രോഡ് ബാന്റായപ്പോള്‍ സ്കീമൊന്നു മാറ്റി. ഇപ്പോള്‍ ലോക്കല്‍ ഫ്രീ കാള്‍ 50 മാത്രമേയുള്ളു. അതു കൊണ്ട് അതെപ്പോഴും പൂട്ടിക്കിടക്കും. പിന്നെ കാര്യമായി മക്കള്‍ (വലിയ ചെക്കന്മാരല്ലെ!) പുറത്ത് പോയി രാത്രി വൈകി വരുമ്പോള്‍ കാളിങ്ങ് ബെല്ലായി ഉപയോഗിക്കും, ഒരു മിസ് കാള്‍!. സംഭവം രഹസ്യമാണ്, ആര്‍ക്കും ചിലവില്ലാത്ത ഒരു പരിപാടി!.
Subscribe to:
Posts (Atom)