പുതിയ പോസ്റ്റുകള്‍ സൌകര്യം പോലെ നോക്കാം. എല്ലാവരും കാണിക്കുന്ന ഈ സ്നേഹത്തിനു ഒരിക്കല്‍ കൂടി നന്ദി പറയുന്നു!
Tuesday, May 31, 2011
എനിക്ക് ആരെയും പിരിഞ്ഞിരിക്കാന്‍ വയ്യ!.
സത്യത്തില്‍ എനിക്ക് ആരെയും പിരിഞ്ഞിരിക്കാന്‍ വയ്യ!. ഞാനിപ്പോഴും പോസ്റ്റുകള്‍ വായിക്കാറും കമന്റിടാറുമുണ്ട്. ഇതിപ്പോള്‍ ചിലര്‍ പുക വലി നിര്‍ത്തിയ പോലെയായി!. എന്റെ ഒട്ടധികം സുഹൃത്തുക്കള്‍ മെയില്‍ വഴിയും ഫേസ് ബുക്കു വഴിയും എന്നോട് ബ്ലോഗില്‍ നിന്നും വിരമിക്കരുതെന്നു ആവശ്യപ്പെട്ടിരുന്നു. ആയതിനാല്‍ ഞാന്‍ തല്ക്കാലം എന്റെ കമന്റ് ബോക്സ് തുറന്നിടുന്നു.
Friday, May 6, 2011
സ്വരം നന്നാവുമ്പോള്‍..........
സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തുക, നമ്മള് സാധാരണ കേള്‍ക്കാറുള്ളൊരു പഴ മൊഴിയാണിത്. ഇന്നിപ്പോള്‍ ഇതെപ്പറ്റി പറയാന്‍ പ്രത്യേക കാരണമുണ്ട്. ഇന്നലെ രാത്രി ഞാന്‍ വളരെ വൈകിയാണുറങ്ങാന് കിടന്നത്. കാരണം ഇന്റര്‍ നെറ്റും ബ്ലോഗും തന്നെ!. ഈയിടെയായി വല്ലാതെ ഇതിന്റെ അഡിക്റ്റായി മാറിയിരിക്കുന്നു.
Subscribe to:
Posts (Atom)