Saturday, June 19, 2010

ഫോറിന്‍ കുട!


അവള്‍ക്കാ കുട ദുബായിലുള്ള ആങ്ങള കൊടുത്തതായിരുന്നു. പിന്നെന്നോ അതിന്റെ കാല്‍ കേടു വന്നു ഉപയോഗിക്കാതെ വെച്ചതാണ്. പലപ്പോഴും പറയും അതൊന്നു നന്നാക്കിക്കൊണ്ടു വരാന്‍. ശല്യം സഹിക്കാതായപ്പോള്‍ വണ്ടിയില്‍ എടുത്തിട്ടു. അങ്ങിനെ കുറെ കാലം കഴിഞ്ഞു. എന്നു വെച്ചാല്‍ ഒരു വര്‍ഷത്തിലധികം! പിന്നീടെപ്പോഴോ വണ്ടി വര്‍ക്ക് ഷാപ്പില്‍ കൊടുത്തപ്പോള്‍ അത് കാണുകയും വീട്ടില്‍ എടുത്തു വെക്കുകയും ചെയ്തു.

Tuesday, June 15, 2010

ടാറ്റയും ബിര്‍ളയും എന്റെ മോനും!

മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ ലാന്റ് ഫോണ്‍ അങ്ങിനെ ഉപയോഗിക്കാറില്ല. എന്നാലും അതു കൊണ്ട് പല ഉപയോഗങ്ങളുമുണ്ടല്ലോ?.ബ്രോഡ് ബാന്റായപ്പോള്‍ സ്കീമൊന്നു മാറ്റി. ഇപ്പോള്‍ ലോക്കല്‍ ഫ്രീ കാള്‍ 50 മാത്രമേയുള്ളു. അതു കൊണ്ട് അതെപ്പോഴും പൂട്ടിക്കിടക്കും. പിന്നെ കാര്യമായി മക്കള്‍ (വലിയ ചെക്കന്മാരല്ലെ!) പുറത്ത് പോയി രാത്രി വൈകി വരുമ്പോള്‍ കാളിങ്ങ് ബെല്ലായി ഉപയോഗിക്കും, ഒരു മിസ് കാള്‍!. സംഭവം രഹസ്യമാണ്, ആര്‍ക്കും ചിലവില്ലാത്ത ഒരു പരിപാടി!.

Thursday, June 3, 2010

ഒരു വര്‍ഷം പോയതറിയാതെ !.

2009 മെയ് 14 നു ആദ്യത്തെ പോസ്റ്റെഴുതുമ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നില്ല ഒരു വര്‍ഷം തുടര്‍ച്ചയായി എന്തെങ്കിലും കുത്തിക്കുറിക്കാന്‍ കഴിയുമെന്നും ഇത്രയും ആള്‍ക്കാരുമായി പരിചയപ്പെടുമെന്നും!.